2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

മുപ്പത് വെള്ളി നാണയത്തിനായി...

ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമം ഇട്ട് കൊണ്ട് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ അസന്നിഗ്ദ്ധമായി പറഞ്ഞു 2015 ലെ പൊതു തെരഞ്ഞെടുപ്പില്‍ ഭരണം കിട്ടുകയാണെങ്കില്‍ യുകെ യൂറോപ്പി#്‌യന്‍ യൂണിയനില്‍ തുടരണമോ വേണ്ടയോ എന്നുള്ള ചോദ്യത്തിന് ജനവിധി തേടുമെന്ന്.

ഏറെ വിവാദങ്ങള്‍ക്കും സംവാദങ്ങള്‍ക്കും തിരി കൊളുത്തിയ പ്രസ്താവനയായിരുന്നു അത്. ഉപ പ്രധാനമന്ത്രി നിക്ക് ക്ലിഗ് അസംതൃപ്തിയോടെ പ്രതികരിച്ചു. വര്‍ഷങ്ങളോളം നിലനില്‍ക്കുന്ന അനിശ്ചിതത്വം സാമ്പത്തിക വളര്‍ച്ചയെ മരുടിപ്പിക്കുമെന്ന്.

ഈ അനിശ്ചിതത്വത്തിന്റെ തവറയില്‍ നിന്ന് പറന്നു വരുന്ന ബിസ്സിനസ്സ് സംരംഭകരെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുമെന്ന് ഫ്രഞ്ച് വിദേശ കാര്യ മന്ത്രിയും പ്രസ്താവന ഇറക്കി. ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് കുഞ്ചന്‍ നമ്പ്യാരുടെ കവിത ശകലം ആണ്
''ദീപ സ്തഭം മഹാശ്ചര്യം
നമുക്കും കിട്ടണം പണം''

സഹ ജീവികളുമായുള്ള സമാധാനപമായി സഹവര്‍ത്തിത്വത്തിലൂടെയുള്ള പുരോഗതി ഒരു പക്ഷെ മന്ദഗതിയിലായിരിക്കും. പല വിട്ട് വീഴ്ചകള്‍ക്കും കഷ്ടതകള്‍ക്കും തയ്യാറാകേണ്ടതായും വരും. പക്ഷെ ആ പുരോഗതി എന്നും നില നില്‍ക്കുന്ന സമൃദ്ധിയാണ്. സഹ വര്‍ത്തിത്വവും സഹകരണവും ഇല്ലാത്ത പുരോഗതി കാലത്തെ അതിജീവിക്കല്ല. അത് ശത്രുതയും ഭിന്നിപ്പും വളര്‍ത്തുകയേ ഉള്ളൂ.

നമ്മുടെ നാട്ടില്‍ ജന്മിത്വ മനോഭാവം വിട്ട് മാറാത്ത ചില പ്രമാണിമാരുണ്ട്. പരിസ്ഥിതിയുമായി ഒട്ടും ഇണങ്ങാത്ത ഒരു വന്‍ മാളിക പണിത് ചുറ്റും കരിങ്കല്‍ ഭിത്തി ഉയര്‍ത്തി അതിന് മുകളില്‍ കുപ്പി ചില്ലുകളും നിരത്തി കെട്ടിമറയ്ക്കപ്പെട്ട കൂറ്റന്‍ ഇരുമ്പ് ഗേയ്റ്റിനകത്ത് ഭീകര ശബ്ദം ഉതിര്‍ക്കുന്ന ബീഭത്സങ്ങളായ നായ്ക്കളെയും വളര്‍ത്തി സാധാരണക്കാരെ ഭയ വിഹ്വലരാക്കി വാണരുളുന്ന പ്രമാണിമാര്‍. അവിടെ ഒരു പക്ഷെ സമൃദ്ധി ഉണ്ടാവും. പക്ഷെ സമാധാനവും സൗഹര്‍ദ്ദവും ഉണ്ടാവില്ല.

മതിലുകള്‍ ഇല്ലാത്തിടെത്തെ സൗഹാര്‍ദ്ദവും സഹകരണവും ഉണ്ടാവുകയുള്ളൂ. പാശ്ചാത്യത്തിന്റെ അതിജീവന സിദ്ധാന്തം അല്ല ഇവിടെ പ്രസക്തം പൗരസ്ത്യത്തിന്റെ മാനവിക വീക്ഷണമാണ് ഇവിടെ പ്രായോഗിക പ്രാധാന്യമര്‍ഹിക്കുന്നത്.

അതി ജീവിതത്തിനായി പരസ്പരം പോരടിച്ചിരുന്ന ആ ഇരുണ്ട കാലഘട്ടം അങ്ങ് അറബി കടലില്‍ അസ്തമിച്ചു. ഇന്ന് സമാധാന പരമായ സഹവര്‍ത്തിലൂടെയുള്ള പുരോഗതിയാണ് യുകെ ജനത അഭിലഷിക്കുന്നത്. ആ പുണ്യത്തെ മുപ്പത് വെള്ളി നാണയത്തിനായി കുരിശിലേറ്റരുത്!

ജനാധിപത്യ ഭരണ രീതികളെ എത്ര വാഴ്ത്തിയാലും അത് പാക പിഴകളാലും പരിമിതികളാലും നിറഞ്ഞതാണെന്ന് നാം വിസ്മരിക്കരുത്.
പൊതു ജന താല്‍പ്പര്യം പലപ്പോഴും ദീര്‍ഘ വീഷണത്തില്‍ അധിഷ്ഠിതമല്ലാത്തതും സുസ്ഥിരമായ ലോക സംവിധാനങ്ങളിലേക്ക് നയിക്കാത്തതും താല്‍ക്കാലികമായ ഉദ്ദേശ ലക്ഷ്യങ്ങളിലും നൈമിഷികമായ വികാര വേഷങ്ങളിലും അതിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നതാണ്. സാമ്പത്തികമായും നിയമപരമായും ഒട്ടേറെ സങ്കീര്‍ണ്ണതകളുള്ള ഈ 'പന്ത്' ലാഘവ ബോധത്തോടെ ജന മധ്യത്തിലേക്ക് എറിഞ്ഞ് കൊടുക്കുമ്പോള്‍ നേതൃത്വം പ്രകടിപ്പിക്കുന്നത് രാഷ്ട്രീയമായ ഇശ്ചാ ശക്തിയുടെ അഭാവമാണ്.

അനുദിനമുള്ള രാഷ്ട്രീയ സംഭവ വികാസങ്ങള്‍ വിലയിരുത്തുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. പൊതു നമ്മയും ജന താല്‍പ്പര്യവും പലപ്പോഴും വിഘടിച്ച് നില്‍ക്കും. പൊതു നന്മയെ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചാല്‍ ഒരു പക്ഷെ ഭരണം തന്നെ നഷ്ടമായെന്ന് വരാം. പക്ഷെ ആ ബലി ദാനം ഒരായിരം നന്മയിലേക്കുള്ള അടിസ്ഥാന ശിലയാകും. പൊതു നന്മയെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ നേതൃത്വത്തിന് കഴിയുമാറാകട്ടെ.

യൂറോ സോണില്‍ വസന്തം വിരിഞ്ഞാല്‍ ഇന്ത്യയും പാക്കിസ്ഥാനും ചൈനയും ഒന്നാകും പിന്നെ പിന്നെ ലോകം ഒന്നാകും. വിസയും പാസ് പോര്‍ട്ടും കലാഹരണപ്പട്ട കടലാസ് ആകും. ഭാരതീയനെന്നോ ബ്രിട്ടീഷുകാരനെന്നോ പറയാതെ കേവലം ഭൂവാസിയായി ഈ ഭൂമുഖത്ത് കൂടെ നമുക്ക് നെഞ്ച് വിരിച്ച് അത് വിശ്വാസതതോടെ സന്തോഷത്തോടെ സമാധനത്തോടെ നടക്കാം. അതിര്‍ത്തികള്‍ മായട്ടെ! സഹകരണവും സഹ വര്‍ത്തിത്വവും ഉണരട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ