2023, ഏപ്രിൽ 7, വെള്ളിയാഴ്‌ച

 




Who  are you? അയാം നോബഡി. നാം ആരും അല്ല എന്ന് നമ്മെ ഓർമിപ്പിക്കുന്നവരെ നാം ദൈവത്തെ പോലെ കാണണം. അവർ നമ്മെ പ്രപഞ്ച പൗരത്വം തിരിച്ചുപിടിക്കാൻ സഹായിക്കുന്നു. സ്വയം ശൂന്യവൽക്കരണത്തിന്റെ പാതയിലൂടെ മുന്നേറാൻ നമ്മെ പ്രാപ്തരാക്കുന്നു. പ്രപഞ്ച പൗരത്വം നഷ്ടപ്പെട്ടവന്റെ വ്യാകുലതകളാണ് നമ്മുടെ ജീവിതത്തിന്റെ മുഖമുദ്ര. സാമൂഹികമായും വ്യക്തിപരമായും നാം അണിഞ്ഞിരിക്കുന്ന വർണ്ണ സബള്ളിമ യോടെയുള്ള കുപ്പായങ്ങൾ അഴിച്ചു വയ്ക്കാതെ നമുക്ക് പ്രകൃതിയുടെ മടിത്തട്ടായ കാലിത്തൊഴുത്തിൽ പിറക്കാൻ കഴിയില്ല. കാലിത്തൊഴുത്തിൽ പിറക്കാൻ കഴിയുന്നവർക്ക് മാത്രമേ ജീവിതത്തിന്റെ അനിവാര്യമായ കുരിശുമെടുത്ത്  സ്വ മനസ്സാലെ ഗാഗുൽത്താ മലയിലേക്ക് കയറാൻ പറ്റൂ. അപ്പോൾ മാത്രമേ ജീവിതത്തിന്റെ അനിവാര്യതകൾക്ക് മുമ്പിൽ തെല്ലും പതറാതെ  ഇരുകരങ്ങളും വിരിച്ച്" നിന്റെ ഹിതം നിറവേറട്ടെ " എന്ന അനശ്വര സംഗീതത്തിന്റെ സങ്കീർത്തനങ്ങൾ ഹൃദയത്തിൽ തട്ടി ആലപിക്കാൻ കഴിയും. പ്രപഞ്ച പൗരനായ സ്നാനം ചെയ്യപ്പെടുന്ന സ്വർഗ്ഗീയ നിമിഷങ്ങൾ ആണത്. " കുശവന്റെ കരങ്ങളിലെ മണ്ണ് പോലെ പിതാവേ നിന്റെ ഹിതം പോലെ എന്ന രൂപപ്പെടുത്തേണമേ " സമർപ്പണത്തിന്റെ പൂർണ്ണതയിലേക്കുള്ള പ്രയാണമായി ജീവിതം മാറുന്ന ധന്യ നിമിഷങ്ങൾ. പ്രതിരോധങ്ങൾ ഇല്ലാത്ത ഒരു നൂതന ചക്രവാളം അപ്പോൾ നമ്മുടെ മുന്നിൽ തുറക്കപ്പെടും.
ലളിതമായ വാക്കുകളിലൂടെ, കഥകളിലൂടെ, സർവ്വോപരി സ്വന്തം ജീവിതത്തിലൂടെ, ആത്മ ത്യാഗത്തിലൂടെ, ജീവിതത്തിന്റെ ആത്മസത്ത അവൻ നമുക്ക് കാണിച്ചു തന്നു. ആ ലളിത മനോഹര ജീവിതത്തെ ഇത്രമേൽ സങ്കീർണ്ണം ആക്കി നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത് ആരാണ്?
വാണിജ്യ താൽപര്യങ്ങൾ? അധികാര മോഹങ്ങൾ?
എന്നും അടിമത്തത്തിന്റെ ഭാരം വഹിക്കുന്ന ജനതയെ അജഗണങ്ങൾ  എന്ന നാമത്തിൽ അറിയപ്പെടും. നമ്മുടെ ശ്രേഷ്ഠ പിതാക്കന്മാർ പരിശുദ്ധമായ അൾത്താരയിൽ നിന്ന് ഉത്തരവുകളും, വിളംബരങ്ങളും നടത്തുമ്പോൾ അത് ദൈവഹിതം ആണോ അതോ സ്വന്തം തൊപ്പിക്ക് വർണ്ണശബളമായ തൂവലുകൾ ചാർത്താനുള്ള ശ്രമമാ എന്ന് തിരിച്ചറിയാനുള്ള വിവേകം അജഗണങ്ങൾ അർജിക്കേണ്ടിയിരിക്കുന്നു.
സ്വന്തം കുപ്പായം വർണ്ണശബളമാക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ വിളംബരങ്ങൾ എങ്കിൽ അവയെ വിനയപൂർവ്വം തിരസ്കരിക്കാനുള്ള ആർജ്ജവത്വം അജഗണങ്ങൾക്കുണ്ടാകണം.
എങ്കിലും പിതാവേ ശീലങ്ങൾ എല്ലാത്തരത്തിലും ഉള്ള ഉൾകാഴ്ചകൾക്കുമേൽ പാരമ്പര്യത്തിന്റെ
മേലങ്കി ധരിച്ച്, ജൈത്രയാത്ര നടത്തുകയാണ്. ശീലങ്ങൾക്ക് അടിമപ്പെട്ട് സ്വന്തം ശവകുടീരത്തിലേക്കുള്ള വിലാപയാത്രയിൽ മൗനമായി പങ്കെടുക്കുന്നവരെ പോലെ  ഈ ജൈത്രയാത്രയിൽ  അണിചേരുകയാണ്.
പാരമ്പര്യത്തിന്റെ ശിലകൾ ചുമന്ന്, ശിലായുഗത്തിലേക്ക് പാലയം ചെയ്യുന്ന മർത്യൻ  ഭൂമിയുടെ  എക്കാലത്തെയും  ദുഃഖപുത്രനാണ്.
വ്യവസ്ഥാപിത ചിന്താധാരകളെയും ആചാരനുഷ്ഠാനങ്ങളെയും സ്ഥലകാലങ്ങൾക്ക്  അനുയോജ്യമായി പുനർവിചിന്തനത്തിന് വിധേയമാക്കേണ്ടതല്ലേ?നിത്യ നൂതനമായ ചൈതന്യത്തെ ഉൾക്കൊള്ളാനുള്ള ഹൃദയലാളത്യത്തിന്റെ അഭാവമല്ലേ എല്ലാത്തരത്തിലുള്ള സഭാ തർക്കങ്ങളുടെയും നിദാനം?
എങ്കിലും പിതാവേ എന്തിനീ പാനപാത്രം നീ അജഗണങ്ങൾക്ക് നൽകി?

2023, ജനുവരി 1, ഞായറാഴ്‌ച




ഒരു മതത്തെയും, അത് തീവ്രവാദപരമായ നിലപാട് സ്വീകരിക്കാത്ത കാലത്തോളം നാം എതിർക്കരുത്. മതങ്ങളുടെ ചരിത്രപരമായ ദൗത്യം നിർവഹിച്ച് അവ രാത്രിയുടെ നിശബ്ദതയിൽ ഒരു പഴുത്ത ഇല  ഞെട്ടറ്റ് വീഴുന്നതുപോലെ ഈ ഭൂമുഖത്ത് നിന്ന് മതങ്ങൾ കൊഴിഞ്ഞുപോകും,  അപ്പോഴും മർത്യജീവിതം അതിന്റെ എല്ലാവിധ ഭാവുകത്വത്തോടുകൂടി ഈ ഭൂമുഖത്തോടെ ജൈത്രയാത്ര  തുടർന്നുകൊണ്ടേയിരിക്കും.
ഒരു ദേശത്ത് 97 ആരാധന കേന്ദ്രങ്ങൾ ഉണ്ട് , അത് 27 ആയി കുറയ്ക്കാൻ  ഭരണസമിതി നിർബന്ധിതരാകുന്നു. ആചാര്യന്മാരുടെയും പ്രധാന പുരോഹിതന്മാരുടെയും പിതാക്കന്മാരുടെയും ചിറകിന് കീഴിലെ സുരക്ഷിതത്വത്തിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ അനന്തമായ വിഹായത്തിലേക്ക് പറന്നു  ഉയരുന്ന ഒരു ജനതയെയാണ് നാം അവിടെ കാണുന്നത്.
സ്വന്തം ഹൃദയത്തിലെ വെളിച്ചം മാർഗ്ഗവും ദീപവും ആകുന്ന ഒരു ജനത, ഭൂമിയിലെ ഉപ്പാകുന്നു, അത് പ്രപഞ്ചത്തിലെ പ്രകാശമാകുന്നു.
ഒരു ദേശത്ത് ആശുപത്രിയുടെ എണ്ണം കൂടുകയും രോഗികളുടെ എണ്ണം വർധിക്കുകയും ചെയ്യുമ്പോൾ ആ ദേശത്തിലെ ജനത അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നു എന്ന് നാം മനസ്സിലാക്കുന്നു. കാലക്രമേണ രോഗികളില്ലാതെ ആശുപത്രികൾ വിനോദ കേന്ദ്രങ്ങൾ ആയി പരിവർത്തനം ചെയ്യപ്പെടുമ്പോൾ ജീവിതം അതിന്റെ പൂർണ്ണതയിലേക്കുള്ള പ്രയാണത്തിൽ അനുക്രമം ആയി വികാസം പ്രാപിക്കുകയാണെന്ന് നാം വിലയിരുത്തുന്നു.
പ്രധാന ആചാര്യന്മാരെ പിതാക്കന്മാരെ, "പരിശുദ്ധൻ  പരിശുദ്ധർക്കു" വേണ്ടി എന്നൊക്കെയുള്ള പഞ്ചവത്സര പദ്ധതികളോടെയുള്ള അജപാലന ദൗത്യവുമായി നിങ്ങൾ മുന്നേറുമ്പോൾ നിഷ്കളങ്കരായ ഒരു ജനതയെ അടിമയാക്കി വയ്ക്കുന്നതിലുള്ള ആഹ്ലാദാരവങ്ങളാണ് നിങ്ങളുടെ മുഖത്ത് വിരിയുന്നത്.
നിഷ്കളങ്കരായ അജഗണങ്ങളെ, തള്ളക്കോഴിയുടെ ചിറകിൻ കീഴിൽ അഭയവും സുരക്ഷിതത്വവും തേടുന്ന കോഴിക്കുഞ്ഞുങ്ങളെ പോലെ നാം മാറരുത്, സ്നേഹത്തിന്റെ അനന്തമായ വിഹായത്തിലേക്ക് നമുക്ക് പറന്നു  ഉയരേണ്ടതുണ്ട്. ഉള്ളിലെ വെളിച്ചം മാർഗ്ഗവും ദീപവും ആകട്ടെ. എല്ലാവിധ വിജ്ഞാപനങ്ങളും, കൽപ്പനകളെയും  അധികാരങ്ങളെയും തിരസ്കരിച്ചുകൊണ്ട് സ്നേഹത്തിന്റെയും പരസ്പര സഹകരണത്തിന്റെയും അനന്തമായ വിഹായുസ്സിലേക്ക് നമുക്ക് പറന്നുയരണം.
മനുഷ്യ പരിണാമത്തിന്റെ വൈവിധ്യമാർന്ന ദശാസന്ധികളിലൂടെ കടന്നുവന്ന നാം ആർജിച്ച സഞ്ചിതസംസ്കാരം ഒരു പ്രതിരോധമായി, അന്ധകാര ശക്തിയായി നമ്മിൽ പ്രവർത്തിക്കുന്നുണ്ട്. അത് പലപ്പോഴും നമ്മുടെ ജീവിതത്തെ സംഘർഷഭരിതവും ദുരിത പൂർണ്ണവും ആക്കുന്നു .ഈ പ്രതിസന്ധിയെ വാസ്തുനിഷ്ടമായി കാണാനും അതിനെ അതിജീവിക്കുവാനും പലപ്പോഴും നാം പരാജയപ്പെടുന്നു. ഈ അവസ്ഥാവിശേഷം മറ്റുള്ളവർക്ക് ചൂഷണ ഉപാധിയായി  മാറാതിരിക്കാൻ നാം ശ്രദ്ധിക്കണം.  നിരൂപാധികമായ സ്നേഹസൗഹാർദങ്ങളിൽ കുതിർന്ന പ്രവർത്തനങ്ങളിലൂടെയും മാത്രമേ നമുക്കതിനെ അതിജീവിക്കുവാൻ കഴിയൂ.
അന്ധകാര ശക്തികൾ പ്രലോഭനങ്ങളായി,വാഗ്ദാന പെരുമഴയുമായി നമ്മോടൊപ്പം എപ്പോഴും ഉണ്ട് എന്ന് നാം മറക്കരുത്. ജാഗരൂകരായിരിക്കുവിൻ.
നമ്മുടെ ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ് .....ഗ്രേറ്റ്...ഗ്രാന്റ്മായെ  ദൈവമാക്കാം എന്ന് പറഞ്ഞ് കബളിപ്പിച്ചവർ ഇന്ന് മറ്റൊരു വേഷത്തിൽ മറ്റൊരു ഭാവത്തിൽ നമുക്ക് ചുറ്റുമുണ്ട്. അവർ വാഗ്ദാന പെരുമഴയുമായി നമ്മെ സമീപിക്കും, അവരുടെ പ്രലോഭനങ്ങളിൽ നാം അകപ്പെടരുത്, ജാഗുരൂഗരായിരിക്കുവിൻ !! ജാഗ്രത സ്നേഹം തന്നെയാണ്,അതിനു   ഇന്നലെകളും നാളുകളും ഇല്ല. അത് ജി വിക്കുന്ന ജീവന്റെ പ്രതിഭാസമാണ്.
നമ്മെ രോഗിയാക്കി
ആശുപത്രി പണിയാൻ കാത്തിരിക്കുന്നവരുടെ വാണിജ്യ താൽപര്യങ്ങൾ നാം തിരിച്ചറിയണം. 

2022, ജൂലൈ 20, ബുധനാഴ്‌ച

 



ജീവിതസായാഹ്നത്തിൽ എത്തി. മരണത്തിന്റെ കാലച്ചകൾ വ്യക്തമായി കേൾക്കാം. ഒരു പഴുത്താ  ഇല  രാത്രിയുടെ നിശബ്ദതയിൽ ഞെട്ടറ്റു വീഴുന്നതുപോലെ ഞാൻ കൊഴിഞ്ഞു പോകും. അതിൽ എനിക്ക് ദുഃഖമില്ല, ഭയമില്ല. ഒരു ഉറുമ്പിനെ പോലും നേവിക്കായതെ  ഈ ഭൂമുഖത്ത് കൂടിയുള്ള യാത്ര പൂർത്തീകരിക്കണം എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ പ്രാർത്ഥന. എങ്കിലും എന്റെ അക്ഷരങ്ങൾ ,വാക്കുകൾ നിങ്ങളിൽ പലരെയും, ഞാനേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും നെഞ്ചോട് ചേർത്ത് നിർത്താൻ ആഗ്രഹിക്കുകയും ചെയ്തവരെ വേദനിപ്പിച്ചു എന്നറിഞ്ഞതിൽ എനിക്ക് വളരെ വിഷമം ഉണ്ട് എനിക്ക് അതിൽ അളവെറ്റ ദുഃഖം ഉണ്ട്. മന പ്രയാസമുണ്ട്.   നിർവാജ്യം അവരോട് കൂപ്പു കരങ്ങളോടെ മാപ്പ് ചോദിക്കുന്നു .വാക്കുകൾ അക്ഷരങ്ങൾ ഭിന്നിപ്പിന്റെ വിത്തുകൾ ആണ് ചുറ്റും വിതയ്ക്കുന്നതെങ്കിൽ അതിനെക്കാൾ എത്രയോ നല്ലതാണു മൗനത്തിന്റെ  താഴ്വരയിൽ അഭയം തേടുക എന്നുള്ളത്  .  എങ്കിലും അപ്രിയാ  സത്യങ്ങൾ ആരെയും വേദനിപ്പിക്കാതെ നമുക്ക് പറയാൻ പറ്റുമോ? വിശ്വാസത്തിലും ധാർമിക രോഷത്തിലും വികാര തള്ളിച്ചയിലുമുള്ള  മാനസികാവസ്ഥയിൽ  വസ്തുതകളെ വസ്തുനിഷ്ഠമായി കാണുന്നതിൽ നിന്ന് നമ്മെ  പിന്തിരിപ്പിക്കുന്നു,  പരാജയപ്പെടുന്നു .എങ്കിലും കുരിശിനെ സാക്ഷിയാക്കി പാരമ്പര്യം പ്രഘോഷിക്കപ്പെടുമ്പോൾ അതിന്റ ആനുകാലിക പ്രസക്തി നാം ഒരുനിമിഷം ചിന്തിച്ചുപോകില്ലേ ? പ്രഘോഷിക്കപ്പെടുന്ന പാരമ്പര്യം അടിച്ചേൽപ്പിക്കപ്പെട്ടവയാണ്. അധികാരമാണ് അതിന്റെ ചാലകശക്തി .ചോദ്യം ചെയ്യപ്പെടാത്ത അനുസരണയുള്ള അടിമത്തമാണ് അതിന്റെഊർജം . ശീലങ്ങളിലൂടെ അത് ജയിത്രയാത്ര നടത്തുന്നു.
കുരിശിൽ പ്രഘോഷിക്കപ്പെടുന്ന സ്നേഹം ഉപാധികളില്ലാത്ത സ്നേഹമാണ്.   നെഞ്ചിൽ കൈ വെച്ച് നമ്മുടെ ആദരണീയരായ ആചാര്യന്മാർക്ക് പറയാൻ കഴിയുമോ ഉപാധികളില്ലാത്ത സ്നേഹം അനുഭവിക്കുന്നു എന്ന്,
; അത് പറയാൻ അവർക്ക് കഴിയുമായിരുന്നെങ്കിൽ അവർ ഒരിക്കലും പാരമ്പര്യത്തെ പ്രഘോഷിക്കുമായിരുന്നില്ല. ഉപാധികളില്ലാത്ത സ്നേഹം ഹൃദയത്തിൽ നിന്ന് ഉത്ഭവിക്കുന്ന നിത്യജലമാണ്. അതിന് ഇന്നലെകളില്ല. നാളെകളില്ല. ഉപാധികൾ ഇല്ലാത്ത സ്നേഹം സ്ഥല കാലങ്ങളിൽ നിന്നും മുക്തമാണ്; അത് അനു നിമിഷം ഹൃദയത്തിൽ വിരിയുന്ന നിത്യതയുടെ വാടാ മലരാണ്. സ്നേഹത്തിന്റെ സുവിശേഷത്തിന് ഘടകവിരുദ്ധമാണ് പാരമ്പര്യത്തിന്റെ പ്രഘോഷംണം . ദൈവത്തിന്റെ ലീലാവിലാസങ്ങളിൽ നിത്യ നൂതനത്വം ആണ് മുഖമുദ്ര. ഇന്നലെ കണ്ട സൂര്യനെ അല്ല നാം ഇന്ന് കാണുന്നത്. ഇന്നലത്തെ ശരീരമല്ല നമ്മുടെ ഇന്നത്തെ, മാനസിക നിലയവും മനോഭാവവും ചുറ്റുപാടും നിരന്തരം പരിവർത്തനത്തിനു വിധേയമാണ് .  എത്രനാൾ നമ്മുടെ അനുഗ്രഹീത ആചാര്യന്മാർ നിഷ്കളങ്കരായ ജനതയെ പാരമ്പര്യം പറഞ്ഞ് കാലഹരണപ്പെട്ട ആചാര അനുഷ്ഠാനങ്ങളിൽ തളച്ചിടും? പറയാൻ വിശദീകരിക്കാൻ ഏറെയുണ്ട്...... അടുത്ത സുഹൃത്ത് സ്നേഹപൂർവ്വം എന്നെ ഉപദേശിച്ചു. "ആന്റണി ചേട്ടൻ ഇനി ഒന്നും എഴുതരുത്, ഒന്നും പറയരുത്. വിശുദ്ധരുടെ മുന്നിൽ അവഹേളിതനാണ് , ഇവിടെ ഒറ്റപ്പെടും എല്ലാവരുടെയും അവഹേളന പാത്രമാവും". ആ അവഹേളനങൾ ഞാൻ   ഇരു കയ്യും നീട്ടി സീകരിക്കുന്നു,ഞാൻ അതിന് അർഹനാണ് .  എനിക്കതിൽ ദുഃഖമില്ല .വെളിച്ചത്തെ പ്രണയിച്ചാ ഈയാംപാറ്റകൾ  എരിഞ്ഞു ടങ്ങുന്നത് പോലെ സത്യത്തെ പ്രണയിച്ച ഞാൻ എരിഞ്ഞ്ടങ്ങും, ഏകനായി.പാരമ്പര്യവും സ്നേഹവും ഒരുമിച്ചു പോകില്ല എന്നുള്ളത് ഒരു ലളിതമായ സത്യം. 

2022, ജൂലൈ 18, തിങ്കളാഴ്‌ച



ഇന്ന് നാം സാധാരണക്കാരായ യു കെ മലയാളികൾ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അങ്ങേയറ്റം തത്രപ്പെടുന്നവരാണ്. മുണ്ടു മുറിക്കിയെടുത്ത് ഈ  പ്രതിസന്ധിയെ തരണം ചെയ്യാൻ നാം ശ്രമിക്കുന്നു. പക്ഷേ നമ്മുടെ ഈ ബുദ്ധിമുട്ടും തത്രപ്പാടൊന്നും നമ്മുടെ പ്രധാന പുരോഹിതന്മാർക്കും അവരുടെ മുന്നിലും പുറകിലും നിന്ന് സ്തുതി ഗീതങ്ങൾ അർപ്പിക്കുന്നവർക്കും അത്രയ്ക്കങ്ങ് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല എന്ന് തോന്നുന്നു .100 പൗണ്ട് വീതം തിരുനാളിന്റെയും 'പ്രസിതേന്തി'  വാഴ്ചയുടെയും പേരിൽ ഓരോ കുടുംബത്തിൽ നിന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇടയ സന്ദേശം വായിച്ചു. പണം കൊടുത്ത് അനുഗ്രഹം നേടൂ, അങ്ങനെ ഈ  സ്നേഹ കൂട്ടായ്മയിൽ പങ്കാളിയാവു , ഇത്തരം സന്ദേശങ്ങൾ ദൈവീക സ്പർശം ഉള്ളതായി തോന്നുന്നില്ല; പകരം പറുദീസ നഷ്ടത്തിന് കാരണഭൂതനായവന്റെ തന്ത്രങ്ങൾ ആയിട്ടാണ് എനിക്ക് തോന്നുന്നത്. "പണം കൊടുത്തവന്റെ തലയിൽ അന്നേദിവസം കിരീടം ഉണ്ടാവും, അവൻ ദൈവത്തോട് ചേർന്ന് നിൽക്കും ,അവനും അവന്റെ കുടുംബവും സമൃദ്ധിയിലേക്ക് ആനയിക്കപ്പെടും , പണം കൊടുക്കാത്തവരുടെ കാര്യം ആ കഷ്ടം....  ഇടയ സന്ദേശത്തിന്റെ ആന്തരാർത്ഥം ഇതാണെന്ന് തോന്നുന്നു. നമ്മെ പൊതിഞ്ഞു നിൽക്കുന്ന ജീവിതത്തിന്റെ അനിശ്ചിതത്ത്തിൽ, ഭയാശങ്കകളോടെ  അനുദിനം   ചിലവഴിക്കാൻ വിധിക്കപ്പെട്ട നാം ഓരോരുത്തരും, ഓരോ കുടുംബാംഗങ്ങളും 100 അല്ല അതിലപ്പുറം ഇടയ സന്ദേശം അനുസരിച്ച് സമർപ്പിക്കും എന്നുള്ള കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്!!! അങ്ങനെ ചെയ്യുന്നത് ദൈവത്തോടോ പള്ളിയോടുള്ള സ്നേഹം കൊണ്ടുല്ലാ മറിച്ചു  നാളെയുടെ അനിശ്ചിതത്ത്തിൽഉള്ള ഭയം കൊണ്ട് മാത്രമാണ്. ഇത്തരം ഭയങ്ങളെ മുഖാമുഖം നേരിട്ട് ജീവിതത്തെ അഭിമുഖീകരിക്കാൻ പ്രാപ്തരാക്കേണ്ട ആചാര്യന്മാർ ഭയപ്പെടുത്തി ചൂഷണം ചെയ്യാൻ ശ്രമിക്കുന്നത് ഉചിതമാണണോ ?. ഇവിടുത്തെ ഓരോ കുടുംബവും ഉചിതമായ രീതിയിൽ  പള്ളിയുടെ അനുദിന ആവശ്യങ്ങൾക്ക് വേണ്ടി 'ഡയറക്ട് ഡെബിറ്റ്' സെറ്റ് ചെയ്തിട്ടുണ്ട് എന്നാണ് എന്റെ അറിവ്. മറ്റു ആഘോഷങ്ങൾക്ക് ഉചിതമായ രീതിയിൽ സഹകരിക്കൂ എന്ന സന്ദേശം അല്ലേ ഭാരവാഹിയുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്? ദൈവസ്നേഹത്തിൽ എല്ലാവരും പങ്കാളിയാകണം , പണം ദൈവ സ്നേഹത്തിന്റെ മാനദണ്ഡം ആകരുത്.  പണം കൊടുത്തവന് പ്രധാന സ്ഥാനവും അല്ലാത്തവനെ പുറമ്പോക്കും എന്നുള്ള നയം ദൈവസ്നേഹത്തിൽ ഒരുമിക്കുന്നവരിൽ ഉണ്ടാവരുത്. ജീവിതത്തിന്റെ യാതനാർവ്വം താണ്ടുന്നവർക്ക് അരിതാവസ്ഥ  കൂടപ്പിറപ്പായവർക്ക് പണം കൈവിട്ടു കളിക്കാൻ അല്പം ബുദ്ധിമുട്ട് അനുഭവപ്പെടും . ദൈവത്തിന്റെ ഹൃദയം' ബിസിനസ് മൈൻഡ് സെറ്റ്, ലാണ് എന്ന് കരുതുന്നവർക്ക് ഒരുപക്ഷേ പണം വാരിക്കോരി നൽകാൻ സാധിക്കുമായിരിക്കും.  പക്ഷേ പണത്തിന്റെ പേരിൽ നമ്മുടെ ഇടയിൽ വേർതിരിവുകൾ പാടില്ല. പണം ദൈവസ്നേഹത്തിന്റെ അളവുകോൽ ആകരുത്. പിന്നെ അജഗണനകൾ ശ്രദ്ധിക്കേണ്ടത് ഭാരവാഹികളെ തിരഞ്ഞെടുക്കുമ്പോൾ വിശുദ്ധരായ ദൈവത്തോട് ചേർന്ന് നിന്ന് സ്വർഗ്ഗ പ്രാപ്തിക്ക് വേണ്ടി ശ്രമിക്കുന്നവരെ അല്ല എന്നെപ്പോലെയുള്ള പള്ളിയിൽ വരാൻ മടികാണിക്കുന്ന തിരസ്കൃതരായ,പാപികളായ , പുറമ്പോക്കിൽ ഉള്ളവരെ നിങ്ങൾ ഭാരവാഹികൾഅക്  അവർക്ക് ജനഹൃദയങ്ങൾ സ്വാംശീകരിച്ച് കാര്യങ്ങൾ ഇടയന്മാരെ  ധരിപ്പിക്കാനാവും. ഇങ്ങനെയെല്ലാം ഞാൻ പറയുന്നതുകൊണ്ട് ദൈവത്തോട് ചേർന്ന് നിൽക്കുന്നവർ എന്നെ ഒരു ധിക്കാരിയായി കാണരുത്. ഞാനൊരു പാവം കേവലം ഭൂവാസി  മാത്രമാണ്. സ്വർഗ്ഗരാജ്യം അപ്രാപ്യമാണെന്ന് ഞാൻ അറിയുന്നു.  മരണാനന്തരം നിങ്ങൾ വിശുദ്ധർ പോകുന്നിടത്തേക്കു  ഞാൻ വരുന്നില്ല. എന്റെ ഇത്തരം ധിക്കാരങ്ങൾക്ക് കാലം എന്നോട് ചോദിക്കും എന്ന് പറയുന്ന വിശുദ്ധരുടെ   ആശ്വാസത്തിനായി ഞാൻ പറയട്ടെ    ഞാൻ ഇപ്പോഴും അഗ്നിയുടെ മുകളിലൂടെയാണ് നടക്കുന്നത്. സ്ഥലകാല  ബോധമില്ലാതെ വീണ്ടും ഞാൻ പൊട്ടിക്കരഞ്ഞു വിലപിക്കുമായിരിക്കും. ആ നിമിഷങ്ങളിൽ ഇരു കരങ്ങളും വിരിച്ചു നിന്റ ഹിതം നിറവേറട്ടെ എന്ന് പറയാനുള്ള ആർജ്ജവത്വം എന്റെ ഹൃദയത്തിൽ ഉണ്ടാവട്ടെ എന്ന് മാത്രമാണ് എന്റെ പ്രാർത്ഥന. 

2022, ജൂലൈ 16, ശനിയാഴ്‌ച






"............എന്റെ നാമത്തിൽ നിങ്ങൾ ഒരുമിച്ച് ചേരുമ്പോൾ നിങ്ങളുടെ മധ്യേ ഞാൻ ഉണ്ടായിരിക്കും."


സ്നേഹത്തിൽ ഒരുമിക്കുന്ന ഓരോ സൗഹാർദ കൂട്ടായ്മകളിലും ബന്ധുമിത്രാദികളുടെ ഒത്തുചേരളുകളിലും എല്ലാം ഞാൻ ആ നിരുപാധികസ്നേഹംആവോളം അനുഭവിച്ചിട്ടുണ്ട് .ജീവിതത്തിന്റെ ആത്മസത്ത അതാണ്.
ഒരു ഞായറാഴ്ച ,സ്ഥലത്തെ മലയാളികൾ എല്ലാം ജാതിമത രാഷ്ട്രീയ ഭേദമെന്യേ ഒരുമിച്ച് ചേർന്ന് കായിക വിനോദങ്ങളിൽ ഏർപ്പെടുന്നു. സ്നേഹ സൗഹൃദ സഹകരണത്തിന്റെ തിരമാലകൾ ചുറ്റും ആ സന്ദർഭത്തിൽ അവിടെ അലയടിക്കുന്നു!! അവിടെ അപ്പോൾ സംജാതമായിരുന്ന നിരുപാധിയെ സ്നേഹത്തിന് സമാനതകളില്ലായിരുന്നു.
ആ സന്ദർഭത്തിൽ എല്ലാവരാലും ആദരണീയനായ ഒരു വൈദിക ശ്രേഷ്ഠൻ ആഗതനാകുന്നു. വൈദികനോടുള്ള സ്നേഹാദിക്കത്താൽ ആ ദിനത്തിന്റെ വിജയാശംസകൾക്കായി  രണ്ടു വാക്ക് പറയാൻ അച്ഛൻ ക്ഷണിക്കപ്പെടുന്നു; പക്ഷേ  ആ അവസരത്തിൽ അച്ഛൻ പറയാൻ ശ്രമിച്ചത് അന്ന് ഞായറാഴ്ചയാണെന്നും കടമുള്ള ദിനം ആണെന്ന് മറക്കരുത് എന്നും, കളിച്ചു നടക്കാതെ പള്ളിയിൽ വരണം എന്നുള്ള ഒരു ഉൽബോധന പ്രസംഗമായി അത് മാറി. ഒരു വൈദികന് എന്നുള്ള രീതിയിൽ  അച്ഛന്റെ ആത്മാർത്ഥതയെ ചോദ്യംചെയ്യുന്നില്ല , അഭിനന്ദനീയം തന്നെ. പക്ഷേ ഒരു പ്രപഞ്ച പൗരൻ എന്ന രീതിയിൽ ,കേവലം ഭൂവാസി എന്ന നിലയിൽ ,ലോകത്തിന്റെ പ്രകാശത്തെ പ്രതിനിധീകരിക്കുന്നവൻ എന്ന നിലയിൽ, ആ വൈദികന്റെ പ്രസ്താവന ഔചിത്യക്കാടാണെന്ന് സവിനയം ഓർമിപ്പിക്കുന്നു. ഇത്തരം നിഷ്കളങ്കമായ ഔചതികേടുകൾ  നാളെ നമ്മുടെ ഇടയിൽ ഏറെ സ്വാമിമാരെയും, മൗലിമാരെയും സൃഷ്ടിക്കുകയും അവരുടെ പ്രസ്താവനകൾക്കും ഉൽബോധനങ്ങൾക്കും നാം സാക്ഷിയാക്കേണ്ടി വരികയും ചെയ്യും. ജാതിമത രാഷ്ട്രീയ ഭേദമെന്യേ നമ്മുടെ ഇടയിലുള്ള നിരൂപമാമായ  സ്നേഹ സൗഹാർദ്ദ സഹകരണങ്ങളെ തകർക്കാൻ ഒരു മത മൗലീക  വാദികളെയും രാഷ്ട്രീയ നേതാക്കളെയും നാം അനുവദിക്കരുത്. അത് നമ്മുടെ ഇടയിൽ സാമൂഹികമായ ധ്രുവീകരണം ഉണ്ടാക്കും. ഇത്തരം സാമൂഹ്യ  ധ്രുവീകരണത്തിലൂടെ ലക്ഷ്യം വെക്കുന്നത് മേൽപ്പറഞ്ഞ ബഹുകൃത വേഷധാരികളുടെ സ്ഥാനങ്ങൾ അരക്കിട്ടുറപ്പിക്കുവാനുള്ള ശ്രമം ആണെങ്കിലും അതിനുപകരം വയ്ക്കുന്നത്, പണയപ്പെടുത്തുന്നത്, നമ്മുടെ ഇടയിലുള്ള നിരുപാധിക സ്‌നേഹത്തെയാണ് . അതുകൊണ്ട് ജാഗരൂഗരായിരിക്കുവിൻ!!!


ആശിച്ചു പോവുകയാണ് പ്രാർത്ഥിച്ചു പോവുകയാണ് ജാതിമത രാഷ്ട്രീയ ഭേദമന്യേ കേവലം ഭൂവാസിയായി , സ്നേഹ സൗഹാർദ്ദസഹകരണങ്ങൾ പങ്കുവെച്ച് പൊതു  നന്മയ്ക്കായി നമ്മുക്ക്  ഒരുമയോടെ പ്രവർത്തിച്ച  മുന്നേറാൻ  നമുക്ക് കഴിയില്ലേ? പ്രവാസ ജീവിതത്തിന്റെ നുകം പേറുന്ന  നമുക്ക് അതിന് കഴിഞ്ഞില്ലെങ്കിൽ നാം മൃതരായവർക്കു തുല്യമാണ്. നമ്മുടെ ഇടയിൽ സംജാതമായിരുന്ന നിരൂപധിക  സ്നേഹത്തെ  ശവപ്പെട്ടിയിലാക്കി അതിന്റെ അവസാനത്തെ ആണി അടിക്കുന്നതിനായിട്ടാണ് നവാഗതരായ ഈ ബഹുകൃത വേഷധാരികൾ അനുദിനം  ഈ മണ്ണിൽ എത്തിച്ചേരുന്നത്. ജാഗരകരായിരിക്കുവിൻ  ഇവരുടെ തേൻ പുരട്ടിയ വാക്കുകളിൽ മയങ്ങി വീഴാതിരിക്കാൻ മുട്ടിപ്പായി പ്രാർത്ഥിക്കുവിൻ.... 

2021, ഡിസംബർ 26, ഞായറാഴ്‌ച

 





   മത്സരാധിഷ്ഠിതമായ , വിജയികളെയും പരാജിതരെയും,പാപികളെയും പുണ്യാളൻ മാരെയും വേർതിരിക്കുന്ന ഒരു  സമൂഹത്തിലെ അംഗങ്ങൾ,സ്നേഹ ശൂന്യ രായആയിരിക്കും. സ്നേഹ ശൂന്യൻ ആയ ഒരു മനുഷ്യൻ മദം പൊട്ടിയ ആനയെ പോലെയാണ്.അവൻ പ്രകടനപരതയോടെ അത്യച്ചത്തിൽ പ്രാർത്ഥിക്കുന്നു , അവനെ തളക്കാൻ ആചാരാനുഷ്ഠാനങ്ങളുടെ അതികഠിനമായ ചങ്ങലകൾ വേണം, ദൈവത്തിന്റെ പ്രതിനിധികൾ എന്ന് അവകാശപ്പെടുന്നവർ അവന്റെ മുകളിൽ കയറിയിരുന്നു മരീചികകളുടെ വിളനിലമായ ഉഷാര്മായ മരുഭൂമിയിലേക്ക് അവനെ ആനയിക്കും. 

അമിതമായ ജീവിത വ്യഗ്രതകൾ ഇല്ലാതെ ബോധപൂർവ്വമായ വിശ്രാന്തിയും നല്ല ഉറക്കവും  മനുഷ്യനെ ഒരുപക്ഷേ സ്നേഹസമ്പന്നമായ ഒരു ഹൃദയത്തിന് ഉടമയാക്കാം. മത്സരാധിഷ്ഠിതമല്ലാത്ത കർമ്മനിരതയാണ് നാം വീണ്ടെടുക്കേണ്ടതുണ്ട്. ഇന്നലെകൾ നിലനിൽക്കാത്തതുപോലെ നാളെയും നിലനിൽക്കുന്നില്ല. നാളെയുടെ വാഗ്ദാനങ്ങളിൽ രാഷ്ട്രീയമുണ്ട്, മാർക്കറ്റിങ്‌  ഉണ്ട്, അതിൽ കാപട്യവും കബളിപ്പിക്കലും  ഒളിഞ്ഞിരിക്കുന്നു. ദൈവം ആക്കാം എന്ന് പറഞ്ഞ് കബളിപ്പിച്ച്വവർ മറ്റൊരു വേഷത്തിൽ മറ്റൊരു ഭാഷയിൽ സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്നു. അതൊരു കബളിപ്പിക്കൽ ആണ്. നാളെ നിലനിൽക്കുന്നില്ല. സ്നേഹത്തിൽ നാളെ ഇല്ല. കബളിപ്പിക്കപ്പെടാതിരിക്കാൻ ജാഗരൂകരായിരിക്കുവിൻ. ജാഗ്രത സ്നേഹം തന്നെയാണ്. എല്ലാത്തരം അബോധ തലത്തിലുള്ള ശീലങ്ങളിൽ നിന്നും ആചാരാനുഷ്ഠാനങ്ങളിൽ നിന്നും ബോധപൂർവം മുക്തിനേടിയ ഒരു മനുഷ്യ ഹൃദയത്തിനു  മാത്രമേ സ്നേഹ സമ്പന്നമായ ഒരു ഹൃദയത്തിന്റ്  ഉടമ ആകുവാൻ കഴിയൂ. സ്നേഹത്തിൽ 'ഇന്നലെകൾ' ഇല്ല, 'നാളെ' കളി ഇല്ല, സ്വർഗ്ഗവും നരകവും ദൈവവും ഇല്ല. ഇത്തരം സങ്കൽപങ്ങളിൽ ലീനം ആയിരിക്കുന്ന ഒരു ഹൃദയത്തിൽ സ്നേഹത്തിന്റെ പൂനിലാവ് ഉദയം ചെയ്യുന്നില്ല, സ്നേഹം അത് അങ്ങേയറ്റത്തെ ജാഗ്രതയാണ്,എല്ലാത്തരം സങ്കൽപ്പാ വികല്പങ്ങളില് നിന്നുള്ള മോചനം ആണ് . 
 എല്ലാവർക്കും നല്ലഉറക്കവും ,ബോധപൂർവമായ ,നിർമലമായ വിശ്രാന്തിയും ആശംസിക്കുന്നു.

2021, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

 


ഇഷ്ടമില്ല എനിക്ക് എന്ന് പറയാതെ ചിന്തിക്കാതെ ജീവിക്കുവാൻ പറ്റുമോ? പ്രത്യേകിച്ച് മനുഷ്യബന്ധങ്ങളിൽ? ഇഷ്ടം ഇല്ലെനിക്ക് എന്ന് ഞാൻ പറയുമ്പോൾ എനിക്ക് ചുറ്റും കാരിരുമ്പിൻറെ ഒരു വൻ മതിൽ കെട്ടുന്നു!!! ഇഷ്ടമാണ് എനിക്ക് എന്ന് ഞാൻ പറയുമ്പോൾ, എന്റെ മുന്നിലെ വൻമതിലുകൾ തകരുന്നു, പുഴ ചെന്ന് സമുദ്രത്തെ ചുംബിക്കുന്ന പോലെ.... ഇഷ്ടമില്ല എനിക്ക് എന്നൊരു വാക്ക് തോക്കാണ്,  ഏതു നിമിഷവും ഗർജിക്യാൻ പാകത്തിൽ വെടിയുണ്ടകൾ അതിൽ ഉറങ്ങിക്കിടക്കുന്നു. ഇഷ്ടമില്ല എനിക്ക് എന്ന് പറയാതെ ചിന്തിക്കാതെ ജീവിക്കാൻ ശ്രമിക്കുമ്പോൾ ജീവിതം ഏറെ മധുരതരമായ്  അനുഭവപ്പെടുന്നു. ഭൂമുഖത്തു കൂടി നടന്നു പോയ അങ്ങേയറ്റത്തെ വിശുദ്ധനായ ഒരു ദിവ്യ ആത്മാവ്, ജീവിതത്തിന്റെ ഒരു നിർണായക നിമിഷത്തിൽ ഇരുകരങ്ങളും വിരിച്ച് ശിരസ്സ് നമിച്ച്  നിന്റെ ഹിതം നിറവേറട്ടെ എന്ന് ഹൃദയം നിർമ്മലതയോടെ പറഞ്ഞു. ജീവിതത്തിന്റെ അനിവാരൃതകൾക്ക്  മുന്നിൽ വേദനയിൽ കുതിർന്ന സ്നേഹത്തിന്റെ ഇതിഹാസം രചിച്ച വേദനയുടെ ആ കാവ്യ ശില്പത്തിന്  മുന്നിൽ എന്നും ഞാൻ അത്ഭുതാദരങ്ങളോടെ നോക്കി നിൽക്കാറുണ്ട്. ഇല്ല ഞാൻ അവനോട് ഒന്നും പറയാറില്ല, ഒന്നും ചോദിക്കാറില്ല ,എങ്കിലും അവന്റെ ചിത്രത്തെ മുൻനിർത്തി നടമാടുന്ന'പ്രഹേളികകൾ 'കാണുമ്പോൾ നെഞ്ചിൽ ഉരുൾ പൊട്ടുന്ന വേദനയുണ്ട്. ഇവിടെ ഞാൻ, ഇഷ്ടമില്ല എനിക്ക് എന്ന് പറയാതെ ജീവിക്കാൻ എത്രമാത്രം പ്രയാസപ്പെടുന്നു!!!!