2014, മേയ് 24, ശനിയാഴ്‌ച


                                                അപരന്‍.










എന്ത് രസമാണ്,
ഒരു ഇരയെ തേജോവധം ചെയ്യുവാന്‍,
നഖശിഖാന്തം എതിര്‍ക്കാന്‍ ഒരവസരം
കിട്ടുന്നത്
ഉള്ളിലെ ഊര്‍ജ്ജധമനികളില്‍ ജീവചലനം ഉണ്ടാകുന്നത് അപ്പോഴാണ്. അടക്കിപ്പിടിച്ച വികാരവിക്ഷോഭങ്ങള്‍ ഉയര്‍ത്ത് എഴുന്നേല്‍ക്കുന്നതും, സിരകളില്‍ തടസ്സമില്ലാത്ത ഊര്‍ജ്ജപ്രവാഹം ഉണ്ടാകുന്നതും ആ സന്ദര്‍ഭങ്ങളിലാണ്. ഇരയെ ചുറ്റിപ്പറ്റി ചിന്തകള്‍ വലംവയ്ക്കുമ്പോള്‍ സ്വയം വിസ്മൃതിയുടെ ലയനത്തില്‍ നാം അലിഞ്ഞുപോകുന്നു.
ആത്മരോഷത്തില്‍ പ്രകമ്പിതനാകുമ്പോള്‍ ചുറ്റും ഉള്ളവര്‍ ആഹ്ലാദദിരേകത്താല്‍ 'ലൈക്കു'കളുടെ വേലിയേറ്റം ഉണ്ടാക്കുന്നു.
ഉള്‍പുളകത്തിന്റെ ധന്യമാം നിമിഷങ്ങള്‍!
ഇന്ന് പുരോഹിതന്‍, നാളെ മന്ത്രി
മറ്റന്നാള്‍ വേറൊരു സരിത. സംഭങ്ങള്‍ക്ക് ആവര്‍ത്തിക്കപ്പെടുന്ന ചാക്രികതയുടെ താളമുണ്ടെന്നറിയുമ്പോഴും എന്നിലെ പുണ്യാളനെ വരവേല്‍ക്കാന്‍ ഒരു ഇര എപ്പോഴും ഭൂജാതനാകുന്നു.
കണ്‍മുന്നില്‍ അപരനുള്ളപ്പോള്‍ ചിന്തകളില്‍ വിദ്വേഷത്തിന്റെ നിറംമാറ്റം.
അപരനുള്ളപ്പോള്‍ ഞാന്‍ മണലാരണ്യത്തിലെ ഒട്ടകപ്പക്ഷി. കഴുത്തിന് മുകളിലെ ഭൂഗോളത്തിന് ആ നിമിഷങ്ങളില്‍ ഭാരമില്ലായ്മ..
കണ്‍മുന്നില്‍ അപരനുള്ളപ്പോള്‍ചിന്തകളില്‍ വിദ്വേഷത്തിന്റെ കുടമാറ്റം പലവര്‍ണ്ണങ്ങളിലെ കുടമാറ്റം.
കണ്‍മുന്നില്‍ അപരനില്ലാത്ത ഒരുദിനം സംജാതമാകുമോ, അപരന്‍ ഒരു ഭ്രമം മാത്രമെന്ന് പറഞ്ഞതാരാണ്?
ഒന്നിന്റെയും ലേബലുകളില്‍ തിരിച്ചറിയാന്‍ വെമ്പലുകള്‍ ഇല്ലാത്ത, ചിന്തകളില്‍ ഇടിച്ചുകയറി സ്ഥാനം ഉറപ്പിക്കാന്‍ തത്രപ്പെടാത്ത, അപ്പൂപ്പന്‍താടിപോലെ ഭാരമില്ലാതെ, എങ്ങും സ്വയം അടയാളപ്പെടുത്താതെ പറന്നകന്ന ചിലര്‍ നമ്മോട് പറഞ്ഞു അപരന്‍ ഒരു മിഥ്യ,  ഒരു ഭ്രമം മാത്രം. കണ്‍മുന്നില്‍ അപരനുള്ളപ്പോള്‍ ചിന്തകളിലും പ്രവര്‍ത്തികളിലും സകലതിന്മകളും ഒരുനിഴല്‍പോലെ എന്നോടൊപ്പം. വിശുദ്ധ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്തു യഥാവിധി മതാചാരങ്ങള്‍ ഭക്തിനിര്‍ഭരമായി അനുഷ്ഠിക്കുമ്പോഴും കണ്‍മുന്നിലെ അപരന് മരണമില്ലെങ്കില്‍ ചിന്തതകളിലെ വികാരവിക്ഷോഭങ്ങള്‍ക്ക് അവസാനമില്ല, അവ കടലിലെ തിരമാലകള്‍പോലെ അപശബ്ദം ഉതിര്‍ത്തുകൊണ്ട് എനിക്ക് ചുറ്റും നൃത്തമാടുന്നു.

നിശബ്ദതയുടെ താഴ് വരകളിലേക്ക് ആനയിക്കപ്പെട്ടവര്‍ ഉദ്‌ഘോഷിക്കുന്ന അപരന്‍ ഒരു ഭ്രമം, ഒരു മിഥ്യ....
അന്യമതസ്ഥര്‍ എന്ന് ഒരുവന്‍ ഉരുവിടുമ്പോള്‍ മതസതത്തയേയും ദൈവത്തെയും ഒരുപോലെ ഹിംസിക്കുന്നു. 
ഞാനും നീയും രണ്ടല്ല ഒന്നാണ് എന്നത് ഒരു അറിവല്ല, ജ്ഞാനമല്ല, വിജ്ഞാനമല്ല.
അതിസാധാരണമായ വസ്തുതമാത്രം.
കണ്‍മുന്നില്‍ അപരന്‍ മായുകയാണു.. അതിര്‍വരമ്പുകള്‍ മറയുകയാണ്. ഞാനും നീയും ഇല്ല.
നാം മാത്രം, നമ്മുടെ സുഖ ദുഃഖങ്ങള്‍ മാത്രം! മതവും, രാഷ്ട്രവും, രാഷ്ട്രീയ പാര്‍ട്ടികളും, സംഘടനകളും എനിക്ക് തുന്നിതന്ന വര്‍ണ്ണപകിട്ടുള്ള ,എനിക്ക് ഇണങ്ങാത്ത കുപ്പായങ്ങള്‍ ഞാന്‍ തിരിച്ച് ഏല്പിക്കുന്നു.
ഉടുതുണിയില്ലാതെ ഈ ഭൂമുഖത്തുകൂടി നടക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ഞാന്‍ ശ്വസിക്കുന്നു. ഒരു ഞെട്ടലോടെ തിരിച്ചറിയുന്നു എന്റെ മരണത്തോടെ അപരനും മരിച്ചിരിക്കുന്നു പിന്നെ അവശേഷിക്കുന്നത് എന്താണ്? അതിന് ജനനമില്ല. മരണമിലല്ല. കാലത്തിന്റെ കയ്യാമങ്ങളില്‍ നിന്ന്,  തടവറകളില്‍ നിന്ന് അത് മുക്തമാണ്!
ഒരു രൂപമുളളതുകൊണ്ട് വെറുതെ ഒരു നാമകരണം 'കേവലം ഒരു ഭൂവാസി....'

2014, മേയ് 18, ഞായറാഴ്‌ച

അഭിവാദ്യങ്ങള്‍! അഭിവാദ്യങ്ങള്‍! താമരപൂവിന്, അഭിവാദ്യങ്ങള്‍!!  


  


ഐസ്‌ക്രീം നുണഞ്ഞ് കൊതിമാറാത്ത കുഞ്ഞുങ്ങളുടെ ഭാവചേഷ്ടകള്‍ ഉള്ള
നേതാക്കന്മാരെ ഒഴിവാക്കി സനാധനധര്‍മ്മവും വികസനവും ഒരുപോലെ
ഉരക്കഴിക്കുന്ന മോദിയെപ്പോലെയുള്ള കരുത്തുറ്റ നേതാവിനെ
ഇന്ദദ്രപ്രസ്ഥത്തില്‍ അവരോധിക്കുകവഴി നമ്മുടെ ജനാധിപത്യത്തിന്റെ കരുത്തും
പാകതയും ആണ് വെളിപ്പെടുത്തുന്നത്. ഇന്ത്യന്‍ വോട്ടര്‍മാര്‍
ജനാധിപത്യത്തില്‍ സജീവമായി പങ്കാളികളാവുന്നു എന്നത് തന്നെ ആഹ്ലാദകരമാണ്.
ആര്‍ഷഭാരത സംസ്‌കാരത്തെയും സനാധനധര്‍മ്മത്തെയുംപറ്റി ലോകം അറിയുന്നത്
വിവേകാനന്ദനിലൂടെയാണ്. സനാധന ധര്‍മ്മത്തിന്റെ പ്രായോഗികക തീഷ്ണതയും
സൗരഭ്യവും ലോകം അനുഭവിച്ചത് മഹാത്മാഗാന്ധിയിലൂടെയായിരുന്നു.
അഹിംസയും സഹനസമരവും അനീതിക്കും അക്രമത്തിനെതിരെയുള്ള ചക്രായുധമായി മാറിയത് ഭാരതം എക്കാലത്തും നെഞ്ചോട് ചേര്‍ത്ത് വച്ച് സനാധന ധര്‍മ്മത്തില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടതുകൊണ്ടാണ്. അങ്ങനെ ചരിത്രത്തിന്റെ
വിവിധഘട്ടങ്ങളില്‍ ദദാര്‍ശിനികമായും,പ്രായോഗികമായും മാറ്റുരയ്ക്കപ്പെട്ട
സനാധന ധര്‍മ്മത്തിന്റെ ചിറകില്‍ ഏറിയാണ് മോദി ഇന്ദദ്രപ്രസ്ഥഥത്തിലേക്ക്
ആഗതനാവുന്നത്. മോദിക്കും പരിവാരസംഘത്തിനും ഹൃദയംനിറഞ്ഞ വിജയാശംസകള്‍.

വിജയാഹ്ലാദാരവങ്ങളോടെ രഥചക്രം ഇന്ദദ്രപ്രസ്ഥത്തില്കെ ഉരുള്മ്പോള്‍
അതിനടിയിപ്പെട്ട് ഞെരിഞ്ഞമര്‍ന്ന നിരപരാധികളുടെ
ആത്മാക്കള്‍ അവര്‍ക്ക് മാപ്പ് നല്‍കട്ടെ.
നിണം അണിഞ്ഞ ആ കാല്‍പാടുകള്‍ ഒരോ ഭാരതീയന്റെയും വിങ്ങുന്ന നെഞ്ചിലുണ്ട്.
ചോരപ്പുഴകളുടെചരിത്രം ആവര്‍ത്തിക്കില്ലെന്ന പ്രത്യാശയോടെ,
സമവായത്തിന്റെയും, മതസൗഹാര്‍ദ്ദത്തിന്റെയും നീതിയുടെയും
സാഹോദര്യത്തിന്റെയും   പുതിയൊരു ചരിത്രം എഴുതപ്പെട്ടെ എന്നാ പ്രത്യാശയോടെ വിജയാശംസകള്‍ നേരുന്നു.
ലക്ഷോപലക്ഷം സാധാരണക്കാരുടെ ഹൃദയം തുടിയ്ക്കുന്നത് ജനനന്മയ്ക്ക്
വേണ്ടിയാണ്. കൊടിയുടെ വര്‍ണ്ണവും പ്രത്യയശാസ്ത്രത്തിന്റെ ചട്ടക്കൂടും
അല്ല അവരെ ആകര്‍ഷിക്കുന്നത്. ജനനന്മമാത്രമാണ് അവരുടെ ജീവശ്വാസം.
ചരിത്രപരമായ ഈ നിയോഗത്തില്‍ നിന്ന് മോദിയും സംഘപരിവാറും കാലിടറിയാല്‍
ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് ആംആദ്മിയായിരിക്കും. ആ ചരിത്രപരമായ
നിയോഗത്തിന്റെ സാക്ഷാത്കാരത്തിനായി ഒരുപക്ഷെ മോദിയും സംഘപരിവാറും രഥചക്രം
ഉരുട്ടമെന്ന് തോന്നുന്നു.അതെ ആംആദ്മിയുടെ വളര്‍ച്ചയും തകര്‍ച്ചയും ഇനി
മോദിയിലൂടെയാണ്.

 Show message history