2020, ഡിസംബർ 24, വ്യാഴാഴ്‌ച

 



മനുഷ്യൻ കേവലം ഒരു ഭൂവാസി ആണെന്ന് മനുഷ്യവംശത്തെ ഓർമിപ്പിക്കുന്നു ദിനമാണ് ക്രിസ്മസ്. അതാണ് മനുഷ്യ ജീവിതത്തിന്റെ ലാളിത്യവും മഹത്വവും.
പുൽകൂട്ടിൽ പിറന്ന്  ഗാഗുൽത്താമലയിലേക്ക് നടന്നുകയറിയവനെ ഐശ്വര്യത്തിയ്ക്കും  സമൃദ്ധിയിലേക്ക് ഉള്ള  ചവിട്ടുപടിയായി വ്യവസ്ഥാപിത മതങ്ങൾ രൂപം മാറ്റം വരുത്തിയത് അത്ഭുതകരം തന്നെ. വ്യവസ്ഥാപിത മതങ്ങളുടെ മാർക്കറ്റിംഗ് തന്ത്രമാണ് അത്. ക്രൂശിതരൂപം അവരുടെ ട്രേഡ് മാർക്കാണ്. ഉള്ളിലുള്ള വെളിച്ചത്തെ, ജാഗ്രതയെ സ്വർഗ്ഗ സമാനമായ സവിശേഷതയായി കണ്ടു അതിനെ  അനുധാവനം ചെയ്യുവാൻ ഉപമകളിലൂടെ,ദൃഷ്ടാന്തങ്ങള്ളിലൂടെ , പ്രബോധനങ്ങളിലൂടെ സർവ്വോപരി സ്വന്തം ജീവിതത്തിലൂടെ അവൻ ഭൂവാസികൾക്ക് കാണിച്ചുതന്നു. ലളിതമായ ഭാഷയായിരുന്നു അവൻ ഉപയോഗിച്ചിരുന്നത് .ഹൃദയത്തിൽ ലാളിത്യം ഉള്ളവർ വളരെ പെട്ടെന്ന് അത് ഉൾക്കൊണ്ടു. നെറ്റിയിലെ വിയർപ്പുകൊണ്ട് ഭക്ഷണം കഴിക്കുന്ന സാധാരണക്കാരുടെ ഹൃദയത്തിലേക്ക് അവന്റ്‌ വചനങ്ങൾ  ആയാസരഹിതമായി അലിഞ്ഞുചേർന്നു.
എന്നാൽ സാധാരണക്കാരെ അമ്മാനമാടി രസിക്കാൻ താല്പര്യമുള്ള, സാധാരണക്കാരുടെ ആദരവും പ്രശംസകളും പിടിച്ചുപറ്റി സ്വയം മഹത്വവത്കരിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗം അവൻ പറഞ്ഞതിനെ മറ്റൊരു ഭാഷ്യം ചമച്ചു. ക്രൂശിതരൂപത്തിൽനോടനുബന്ധിച്ച് കുറച്ച് ആചാരാനുഷ്ഠാനങ്ങൾ അനുഷ്ഠിച്ചാൽ സ്വർഗ്ഗാരോഹണം നടക്കുമെന്ന് അവർ വാഗ്ദാനം ചെയ്തു, സാധാരണ ജനതയെ വ്യാമോഹിപ്പിച്ചു.
ഇവരുടെ കാപട്യം നാം തിരിച്ചറിയേണ്ടതുണ്ട്. ഇവരെ തിരസ്‌കരിക്കേണ്ട സമയം  സമാഗതമായി. വിലക്കപ്പെട്ട ഫലം ഭക്ഷിച്ചാൽ ദൈവം  ആക്കാമെന്ന് വാഗ്ദാനംചെയ്തവന്റ്‌  അനന്തരാവകാശികളാണ് അവർ. അവർ പറയുന്ന, നിർദേശിക്കുന്ന, ചില ആചാരാനുഷ്ഠാനങ്ങളുടെ അനുധാവനംത്തിലൂടെ സ്വർഗപ്രാപ്തി സാധ്യമാകുമെന്ന് ഒരു സങ്കല്പം സാധാരണക്കാരിൽ ഉടലെടുക്കുമ്പോൾ അവരുടെ ഉള്ളിലെ വെളിച്ചവും ജാഗ്രതയും അസ്തമിക്കുകയും തത്സ്ഥാനത്  അടിമത്തം ഉദയം ചെയ്യുകയും ചെയ്യും. ഉള്ളിലെ ജാഗ്രത നഷ്ടപ്പെട്ടാൽ ശീലങ്ങളുടെ അടിമയാണ് നാമം.ശീലങ്ങളുടെ അടിമപ്പെട്ട ഒരുവന്റ്‌   ജീവിതം തടവറയിൽ അകപ്പെട്ടവരുടെ ജീവിതത്തിന് തുല്യമാണ്.  വിശ്വാസിയുടെ സുരക്ഷിതത്വം എന്നാൽ തടവറയിൽ അകപ്പെട്ട ഒരുവന്റെ ജീവിതത്തിന് തുല്യമാണ് .ക്രിസ്‌തു ഒരുവിശ്വാസി ആയിരുന്നില്ലാ ,എല്ലവരിലുമുള്ള ,വെളിച്ചത്തെ ,ജാഗ്രതയെയാണ് ആണ് അവൻ പ്രോഘോഷിച്ചിരുന്നത് .വിശ്വാസികൾക്ക് ജീവിതത്തെ യഥാതഥമായി കാണുന്നതിനോ തദനുസരണം പ്രതികരിക്കുവാനോ സാധിക്കില്ല.ഒരു വിശ്വാസിയുടെ ഹൃദയം,യുദ്ധ ഭുമിക്ക് സമാനമാണ്,അവർ ദൈവത്തെയും പുണ്ണ്യാളന്മാരെയും കൂട്ടുപിടിച് സാത്താനും ,പാപികളുംമായ് നിരന്തരയുദ്ധത്തിലാണ്‌ ,ലൂസിഫർ ദൈവത്തിന്റ സകല അടവുകളും പഠിച്ചതുകൊണ്ടു യുദ്ധം സമനിലയിൽ തീവ്രമായി  തുടരുന്നതായിട്ടാണ് ഒരു വിശ്വാസിയുടെ മുഖത്തും കണ്ണുകളിലും ,സംസാരത്തിലും  നിന്നു വെളിപ്പെടുന്നത് ,ഹൈലി റിലീജിയസ് വ്യക്തി എന്നാൽ ഹൈലി explosive ആയാ വ്യക്തി എന്നാ ഒരുഅർത്ഥംകൂടി ഉണ്ടന്ന് നമ്മുക്കെല്ലാം ഇതിനകം മാനസിലായിട്ടുണ്ട് . 

ജീവിതത്തിന്റെ അടിസ്ഥാന മുഖമുദ്ര അനിശ്ചിതത്വമാണ്. യഥാർത്ഥ ബോധമില്ലാതെ ജീവിതത്തിന് സുരക്ഷിതത്വം കൈവരിക്കാനുള്ള ശ്രമങ്ങളാണ് ഭൂമിയെ യുദ്ധഭൂമി യാക്കുന്നത്, ജീവിതത്തെ സംഘർഷഭരിതം ആക്കുന്നത്. ജീവിതത്തിന് സ്കാലപതിഷ്ഠിതമായ  സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നവർ കപട ഹൃദയ ആരാണ്.  വ്യവസ്ഥാപിത മതങ്ങൾ മുന്നോട്ടുവയ്ക്കുന്നു മോഹനവാഗ്ദാനങ്ങളിൽ കുടുങ്ങാതെ സ്വന്തം ജീവിതത്തിന്റെ അനിശ്ചിതത്വം മുഖാമുഖം കാണുമ്പോൾ,നേരിടുമ്പോൾ,നമ്മുടെ ഹൃദയത്തിൽ സംജാതമാകുന്നത് വാക്കുകളാൽ മലീമസം ആകാത്ത ജാഗ്രതയാണ്. ഉള്ളിലെ  ആ വെളിച്ചം സ്വയം പ്രാകാശിതവും  മുന്നോട്ടുള്ള പ്രയാണ ഊർജ്ജം ഉള്ളതും സ്വയം നിയന്ത്രിതവും ആണ്.
സൗഹൃദവും സഹകരണവും ക്രിയാത്മകതയും ഭയത്തിൽ നിന്നല്ല ഉടൽഎടുക്കേണ്ടത്, പ്രത്യുത ഹൃദയത്തിന്റെ നിറവിൽ നിന്നാണ്. ഉള്ളിലെ വെളിച്ചം, ജാഗ്രതയാണ് അതിന്റെ അച്ചുതണ്ട്. ജാഗ്രത നമ്മെ വസ്തുതകളെ യഥാതഥമായി കാണുവാനും അഭിമുഖീകരിക്കുവാനും നമ്മെ പ്രാപ്തരാക്കും

ഉള്ളിലെ വെളിച്ചത്താൽ ജാഗ്രതയാൽ നയിക്കപ്പെടുന്നവനെ കപട സദാചാരവാദികൾ അവനെ  ഒറ്റപ്പെടുത്തുകയും അവനുവേണ്ടി തെമ്മാടി കുഴികൾ സജ്ജമാക്കുകയും ചെയ്യും. എന്നാൽ ഉള്ളിലെ വെളിച്ചത്താൽ നയിക്കപ്പെടുന്നവൻ പ്രപഞ്ച പൗരനായി സ്നാനം ചെയ്യപ്പെട്ടവൻ ആണ്. ഈ പ്രപഞ്ചം അവന്റെ താണ്.  മണ്ണും വിണ്ണും അവനെ രണ്ടു കയ്യും നീട്ടി സ്വീകരിക്കും.  അവന്റെ പാദങ്ങൾ ഭൂമിയിൽ പതിയുമ്പോൾ ഭൂമി കോരിത്തരിക്കും,  അവൻ വൃക്ഷലതാദികളെ  നോക്കുമ്പോൾ, അവർ സുഷുപ്തിയിൽ നിന്നും ഞെട്ടിയുണർന്നഅവനുവേണ്ടി ആഹ്‌ളാദാരവങ്ങൾ പ്രകടിപ്പിക്കും .

ക്രിസ്മസ് പ്രപഞ്ചാ പൗരത്വം തിരിച്ചുപിടിയ്ക്കുവാനുള്ള ഒരു അഹ്വ്വനമാണ്,നമുക്കു നാമെപ്പറ്റിയുള്ള,എല്ലാ ധാരണകളും,വിശ്വാസങ്ങളും,പ്രത്യശകളും, നാം നിറഞ്ഞു ആടുന്ന വൈവിത്യമാർന്ന എല്ലാ വേഷങ്ങളും  വെടിഞ്ഞു ,കേവലും ഒരു human being ആണന്നു,human being ലെ 'being ' ഉണ്മയാണെന്നു തിരിച്ചറിയുന്നദിനം.ഒരുവിശ്വാസത്തിലും അഭയം തേടാതെ ഉള്ളിലെവെളിച്ചം മാർഗ്ഗവും ,ദീപവും ആകുമാറാകട്ടെ . ഉള്ളിലെ വെളിച്ചത്താൽ നയിക്ക്യപെടുന്നവനെ ചുറ്റുമുള്ള സമൂഹത്താൽ തിരസ്‌കൃതനായാലും അവന്റ്‌ ജീവിതം ഒരുആഘോഷമാണ്‌,വെളിച്ചത്തെപ്രണയിച്ച ഈയാംപാറ്റകളെപ്പോലെ,ഗാഗുൽത്താമലയിലേക്ക് നടന്നുകയറിയവന്റ്‌ ജീവിതം പോലെ ഒരു ആഘോഷം ....