2018, ഒക്‌ടോബർ 7, ഞായറാഴ്‌ച



പോര്‍ട്ട്‌സ്മൗത്തിലെ കലാകാരന്മാരെ കലാകാരികളെ..








പോര്‍ട്ട്‌സ്മൗത്തിലെ കലാകാരന്മാരെ കലാകാരികളെ...നിങ്ങളുടെ മുന്നില്‍ കൂപ്പുകരങ്ങളോടെ ശിരസ്സുനമിച്ച് ഞാന്‍ കൃതജ്ഞത അര്‍പ്പിക്കുന്നു. യുക്മ സൗത്ത് ഈസ്റ്റ് റീജണല്‍ കലാമേളയില്‍ ഓവറോള്‍ കിരീടം നേടിയതുകൊണ്ടുമാത്രമല്ല ഇത് കഴിഞ്ഞ പത്തുവര്‍ഷമായി നിങ്ങളുടെ മികവുറ്റ പ്രകടനങ്ങള്‍ക്കു മുമ്പില്‍ ഒരു ആസ്വാദകനായി നിലകൊള്ളാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. പോര്‍ട്‌സ്മൗത്തിലെ സഹൃദയ സദസ്സിന്റെ ഭാഗ്യമാണ്. നിങ്ങളാണ് പോര്‍ട്‌സ്  മൗത്ത് മലയാളികളുടെ മുത്തുകള്‍. നമ്മുടെ അസോസിയേഷനില്‍ അപസ്വരങ്ങളുടെ അലയൊലികളില്ലാതെ ഒരുമയോടെ ഒരു സംഘഗാനമായി മുന്നേറാന്‍ നമുക്കു കഴിയുന്നുണ്ടെങ്കില്‍ അതിനു മുഖ്യ കാരണം കലാഹൃദയങ്ങളില്‍ നിന്നു വരുന്ന നിങ്ങളുടെ നിസ്വാര്‍ത്ഥമായ കലാപ്രകടനങ്ങളാണ്. അതാതുകാലത്തെ കമ്മറ്റിയംഗങ്ങളും ഭാരവാഹികളും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് ഇക്കാലത്തിനിടയില്‍ കെട്ടുറപ്പുള്ള പ്രവര്‍ത്തന ക്ഷമമായ ഒരു അസോസിയേഷനായി MAP നെ മാറ്റി. പക്ഷെ നമ്മുടെ അസോസിയേഷനെ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും ഒരു ആരവമാക്കിമാറ്റിയത് നമ്മുടെ കലാകാരന്മാരാണ്. ജീവിതത്തിന്റെ അപ്രരോതിദമായ  പ്രതിസന്ധികളുടെ ചുഴലിയില്‍പ്പെട്ട്  കലാഹൃദയം പണയപ്പെടുകയും കലാസ്വാദനം മരവിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്ന വേളയിലാണ് നിങ്ങള്‍ നൃത്തത്തിലൂടെ സംഗീതത്തിലൂടെ ഞങ്ങളുടെ കലാസ്വാദനത്തെ തൊട്ടുണര്‍ത്തിയത്. തിക്കും തിരക്കും തത്ത്രപ്പാടുകള്‍ക്കുമിടയില്‍ കലാസ്വാദനത്തിനും കലാപ്രകടനത്തിനും ഏറെ സമയവും സാവകാശവുമുണ്ടെന്ന് നിങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതന്നു. അതിലൂടെ യഥാര്‍ത്ഥമായ വിശ്രമത്തിന്റെയും വിശ്രാന്തിയുടെയും അനന്തമായവിഹായസ്സുകളായിരുന്നു നിങ്ങള്‍ ഞങ്ങള്‍ക്ക് മുമ്പില്‍ തുറന്നുതന്നത്. ജീവത്തിലെ പ്രതിസന്ധികളെ നവോന്മേഷത്തിലൂടെ നേരിടാന്‍ അതു ഞങ്ങളെ പ്രാപ്തരാക്കി. സഹൃദയത്ത്വം നഷ്ടപ്പെട്ട ഹൃദയം സഹാറമരുഭൂമിക്കു തുല്യമാണ്. അതിലുംവലിയൊരു അത്യാഹിതം ജീവിതത്തില്‍ സംഭവിക്കാനില്ല. ജീവിതം ഊഷരതയുടെ മരുഭൂമിയില്‍ അകപ്പെട്ട് നിര്‍ജ്ജീവമാകുന്നതിനുപകരം കലാപ്രകടനങ്ങളുടെ ഹരിതാഭനിറഞ്ഞ ശീതളഛായയിലേക്കാനയിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. ഇനിയും ഇനിയും ഉന്നത വിജയം നിങ്ങള്‍ക്ക് കൈവരിക്കുമാറാകട്ടയെന്ന് ഹൃദയം നിറഞ്ഞ് ആശംസിക്കുന്നു. 

2018, ഒക്‌ടോബർ 6, ശനിയാഴ്‌ച




കുടുംബ നവീകരണ ധ്യാനം.



  കുടുംബ നവീകരണ ധ്യാനം.
 എത്രകാവ്യാത്മകമായ സുന്ദരമായ പദം.
 പക്ഷെ ഞാനാശ്ചര്യപ്പെട്ടുപോയി ഇവര്‍ എന്താണ് നവീകരിക്കുന്നത്? ഇവര്‍ എങ്ങനെയാണ് നവീകരിക്കുന്നത്.?
 എന്റെ സംശയങ്ങള്‍ തീരുന്നില്ല. മുറിവൈദ്യന് ആരെയും ചികിത്സിക്കാന്‍ കഴിയില്ല.
 ശാരീരിക മാനസിക ആരോഗ്യ രംഗത്തെ ചികിത്സകനാകണമെങ്കില്‍ അതിന് പ്രഖ്യാപിതമായ പല യോഗ്യതകളും
 കരസ്ഥമാക്കണം. ആ യോഗ്യതകള്‍ ഇല്ലാതെ ചികിത്സിക്കുന്നത് ക്രിമിനല്‍ ഒഫന്‍സാണ്. നവീകരിക്കാന്‍ വരുന്നവര്‍ 
 നവീകരിക്കപ്പെട്ടതാണെന്നതിന് എന്തെങ്കിലും അടയാളമുണ്ടോ?നിഷ്‌ക്കളങ്കരായ ജനതയെ എന്തും പറഞ്ഞ് പറ്റിക്കുന്നത് 
ഒരു ക്രിമിനല്‍ ഒഫന്‍സ് തന്നെയല്ലേ? ക്ഷമിക്കണം നവീകരണ ധ്യാനത്തിന്റെ നോട്ടീസ് കണ്ടതുമുതല്‍ വിവരമില്ലാത്ത 
എന്റെ സംശയങ്ങള്‍ കൊണ്ട്  ചോദിച്ചുപോവുകയാണ്.
 ഒരിക്കല്‍ നവീകരിക്കപ്പെട്ടുകഴിഞ്ഞാല്‍ പിന്നെയും പിന്നെയും നിങ്ങള്‍ വന്ന്ന
വീകരിക്കാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ടാണ്? സംശയങ്ങള്‍ തീരുന്നില്ല ക്ഷമിക്കണം. 
നവീകരണം ഒരു മരീചികയായതുകൊണ്ടാണോ ഇങ്ങനെ വീണ്ടും വീണ്ടും വരുന്നത് ?
അതിനര്‍ത്ഥം ഒരു സാധാരണക്കാരന്റെ ഹൃദയത്തെ നിങ്ങള്‍ ഒരു രണഭൂമിയാക്കുകയാണ്. അവന്റെ ജീവിതത്തെ
ഒരിക്കലുമവസാനിക്കാത്ത യുദ്ധഭൂമിയാക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. ശരിക്കും ഒരു യുദ്ധഭൂമിയില്‍ നില്‍ക്കുന്ന
 പട്ടാളക്കാരന്റെ ഭാവചേഷ്ടകളല്ലേ ഒരു വിശ്വാസിയുടെ പെരുമാറ്റത്തില്‍ നിന്നും വ്യക്തമാകുന്നത്. 
വാസ്തവം പറയുകയാണെങ്കില്‍ നിങ്ങളുടെ പാട്ടും ബഹളവുമെല്ലാം കഴിഞ്ഞു കഴിയുമ്പോള്‍ അവരുടെ മുഖത്ത്
 യുദ്ധഭൂമിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമ്പോള്‍ പട്ടാളക്കാരന്റെ മുഖത്ത് കാണുന്ന ഒരു ശാന്തത ഞാന്‍ കാണാറുണ്ട്. 
പക്ഷേ ആ ശാന്തതയുടെ പിറകില്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്നിപര്‍വ്വതമുണ്ടെന്ന്
 ആര്‍ക്കാണറിയാത്തത്. ആ പൊട്ടിത്തെറിയുടെ ദുരന്ത ഫലങ്ങളാണ് നാം ഇന്ന്  അനുഭവിക്കുന്നത്. വിവാദ ബിഷപ്പും
 കന്യാസ്ത്രീകളും ജന്മമെടുക്കുന്നത് ഇത്തരം പൊട്ടിത്തെറികള്‍ മൂലമല്ലേ? അല്ലയോ ആരാധ്യരായ നവീകരണക്കാരെ
 നിങ്ങള്‍ സാധാരണക്കാരയ ജനങ്ങളുടെ ഹൃദയങ്ങളെ ഒരൂ യുദ്ധഭൂമിയാക്കരുത്. ഇനിയുമൊരു മഹായുദ്ധത്തെ താങ്ങാന്‍
 ഈ ഭൂമിക്ക് ത്രാണിയില്ല. നിങ്ങള്‍ യുദ്ധംചെയ്യാന്‍ ശ്രമിക്കുന്നത് കാമ-ക്രോധ-ലോഹ-മോഹാധികളോടാണല്ലോ എങ്കില്‍ 
നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കുക അതിജീവനത്തിനായി പ്രകൃതി നമുക്ക് സമ്മാനിച്ചിരിക്കുന്ന അതിമഹത്തായ 
സ്വഭാവ വിശേഷങ്ങളാണവ. സഹജീവി സ്‌നേഹമുള്ള ഓരോ മനുഷ്യനും ഇത്തരം വികാരങ്ങള്‍ മറ്റുള്ളവര്‍ക്ക്
 ഹാനികരമാകാത്തവിധം ജീവിക്കാനുള്ള ത്രാണിയുണ്ട്. ആ സ്വയം നിയന്ത്രിതാവസ്ഥ നഷ്ടപ്പെടുമ്പോള്‍
 നാം വിശ്വാസികളാകുന്നു- രോഗികളെ പോലെ സ്വയം പാപിയെന്നു വിശേഷിപ്പിക്കുന്നു അവസ്ഥാ വിശഷം ഉൺണ്ടാവുന്നു .
ഇത് ഒരു രോഗാവസ്ഥയാണ്.
 ശാരീരിക ആരോഗ്യരംഗത്ത് വസ്തുനിഷ്ഠമായ പഠനങ്ങളിലൂടെ നാം എങ്ങനെ ഇന്നുകാണുന്ന പുരോഗതി കൈവരിച്ചുവോ
 അതുപോലെതന്നെ വസ്തുനിഷ്ഠാപരമായ പഠനങ്ങളിലൂടെതന്നെ വിശ്വാസികള്‍ - സ്വയം പാപികള്‍ എന്നീ
 അവസ്ഥകളെ തരണം ചെയ്യേണ്ടതുണ്ട്. ആരാധനാലയങ്ങള്‍ പഠനകേന്ദ്രങ്ങളാകട്ടെ .
കാമക്രോധ മോഹാധികളോട് യുദ്ധം പ്രഖ്യാപിക്കാതെ അവയെ കൂടുതല്‍ വസ്തുനിഷ്ഠാപരമായി പഠിക്കുന്നതിനും
 മനസ്സിലാക്കുന്നതിനും മറ്റുള്ളവര്‍ക്ക് ഹാനികരമാകാതെ അവയെ ഉള്‍ക്കൊണ്ട് എങ്ങനെ ജീവിക്കാമെന്നുള്ള 
പഠനരീതികള്‍ രൂപപ്പെടട്ടെ. അതുകൊണ്ട് ബഹുമാനപ്പെട്ട ധ്യാനഗുരുക്കന്മാരെ നവീകരണം എന്ന മരീചികകാണിച്ച്
 ഇനിയും ഞങ്ങളെ പറ്റിക്കരുത്.