രണ്ട് വ്യക്തികള്‍ തമ്മിലുള്ള 'സല്ലാപം' ഒരു അസോസിയേഷന്റെ ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്തിയ വാര്‍ത്ത വായിച്ചപ്പോള്‍ ഖേദവും ദുഖവും തോന്നി. ഭാരവാഹികളുടേയും സാമൂഹ്യ പ്രതിബദ്ധതയുള്ള അംഗങ്ങളുടെയും അഹോരാത്രമുള്ള കഠിന ശ്രമങ്ങള്‍ നിമിഷാര്‍ധങ്ങള്‍ക്കകം വെണ്ണീറായി! ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. യുകെ മലയാളി സമൂഹം അഭിമുഖീകരിക്കുന്ന വന്‍ പ്രതിസന്ധികളില്‍ ഒന്നാണിത്.
ജാതിമത ഭേദമന്യേ നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് കൂടാനുള്ള ഒരിടം ആണ് അസോസിയേഷന്‍.. ജീവിത പ്രാരാബ്ധതകളില്‍ പെട്ട് ഞെരിഞ്ഞ് അമരുന്ന നമ്മുടെ സാമൂഹിക പ്രതിബദ്ധത പുനര്‍ജ്ജനിക്കുന്നത് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ്. കണ്ണിലെ കൃഷ്ണമണി പോലെ, നവജാത ശിശുവിനെ മാറോട് അടക്കിച്ചേര്‍ത്ത് സംരക്ഷിക്കുന്നതു പോലെ അസോസിയേഷന്റെ പരിശുദ്ധതയും പരിപാവനതയും കാത്തുരക്ഷിക്കാന്‍ നാം പ്രതിബദ്ധരാകേണ്ടതാണ്.
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും വന്ന മലയാള മക്കളുടെ നന്മ, അവര്‍ ശീലിച്ച സംസ്‌കൃതിയെ, മൂല്യങ്ങളെ മുറുകെപ്പിടിച്ച് മുന്നേറാനുള്ള വെമ്പലാണ്. പാശ്ചാത്യ സംസ്‌കാരത്തിന്റെ നന്മകളെ തിരിച്ചറിയുമ്പോഴും തിന്മകളെ അവഗണിച്ച് മുന്നേറുവാനുള്ള പ്രാപ്തി നമുക്ക് ലഭിക്കുന്നത്,
മുലപ്പാലിനോടൊപ്പം നാം നുകര്‍ന്ന മൂല്യങ്ങളാണ്, സംസ്‌കൃതിയാണ്.
ആ സംസ്‌കൃതിയുടെ പുനരാവിഷ്‌കാരമാണ് അസോസിയേഷനുകളിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്. അതുകൊണ്ട് മാത്രമാണ് നമ്മില്‍ ബഹുഭൂരിപക്ഷവും പബ്ബുകളെപ്പറ്റിയും നിശാക്ലബ്ബുകളെപ്പറ്റിയും അജ്ഞരായിരിക്കുന്നത്. നമ്മുടെ അസോസിയേഷനുകള്‍ തകര്‍ന്നാല്‍, തളര്‍ന്നാല്‍ നാം കടന്നു ചെല്ലാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്, പാശ്ചാത്യ സംസ്‌കാരത്തിന്റെ വൃത്തിഹീനതയിലേക്കായിരിക്കും. ആ യാത്ര സ്വന്തം ശവകുടീരത്തിലേക്കുള്ള വിലാപയാത്രയില്‍ മൗനമായി പങ്കുകൊള്ളുന്നതിന് തുല്യമാണ്.
മത്സരാധിഷ്ഠിതമായ, അമിത ജീവിതവ്യഗ്രതകളാല്‍ നയിക്കപ്പെടുന്ന താളംതെറ്റിയ ജീവിതക്രമത്തിന്റെ ഉപോത്പന്നമാണോ ഇത്തരം സംഭവങ്ങള്‍ക്ക് നിദാനം ആയിരിക്കുന്നത്? അതോ വികസിത രാജ്യത്തിന്റെ അമിത ചിട്ടവട്ടങ്ങളോടുള്ള കലാപമോ? ക്ഷിപ്രകോപത്താല്‍ അഗ്നി ഗോളങ്ങളായി അസോസിയേഷന്റെ പൊതുപരിപാടികളില്‍ പതിച്ച് എല്ലാം വെണ്ണീറാകുന്ന ഇത്തരം ധൂമകേതുക്കളെ നിര്‍വീര്യമാക്കേണ്ട സാധ്യതകളെപ്പറ്റി നാം ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.
ഹൃദയത്തിന്റെ ലോലതന്ത്രികളുടെ സംവേദന ക്ഷമത നഷ്ടപ്പെട്ടാല്‍ ഒരു ധൂമകേതുവായി നാം എരിഞ്ഞടങ്ങുമോ? കാലം നമ്മോട് ചോദിക്കുന്ന ചോദ്യം ഇതാണ്. നമ്മുടെ ഹൃദയത്തിന്റെ ലോലമായ തന്ത്രികളുടെ സംവേദനക്ഷമത വീണ്ടെടുക്കാന്‍ നമുക്ക് കഴിയുമോ? സാധിക്കുമെങ്കില്‍ നമ്മുടെ അണുകുടുംബങ്ങളില്‍ സമാധാനം ഉണ്ടാകും, അസോസിയേഷനുകളില്‍ ശാന്തിയും സമാധാനവും ഉണ്ടാകും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ