2016, ഒക്‌ടോബർ 30, ഞായറാഴ്‌ച








ഓര്‍മ്മയില്‍ എന്നെന്നും താലോലിക്കാന്‍ ആഹ്ള്ളദാകരമയാ, ആനന്ദകരമായ ഒരു കലാസന്ധ്യ സമ്മാനിച്ച എല്ലാ കലാകാരന്മാര്‍ക്കും, കലാകാരികള്‍ക്കും അത് നന്നായി Organise ചെയ്ത MAP ന്റെ ഭാരവാഹികള്‍ക്കും ഒരായിരം നന്ദി പറയുന്നു.
നിറമാര്‍ന്ന, നിറവാര്‍ന്ന, ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ഹൃദ്യമായ കലാനുഭവത്തിലൂടെ അനുവാചകരെ ആനയിച്ച ഈ കലാസന്ധ്യ വേറിട്ട അനുഭവമായിരുന്നു. യു.കെ. മലയാളി സമൂഹത്തില്‍ സംഭവിക്കുന്ന ആശാവഹമായ മാറ്റത്തിന്റെ നിറകുടമായിരുന്നു ഈ കലാസന്ധ്യ.
പൗണ്ടിന്റെ തിളക്കത്തില്‍ കണ്ണും, മനവും, ഒരു ദശവര്‍ഷത്തോളം മയങ്ങി പോയെങ്കിലും ഒരു ഞെട്ടലോടെ സ്വത്വം തിരിച്ചറിഞ്ഞ ഒരു ജനതയുടെ ആഹ്ലാദാരവങ്ങളായിരുന്നു കലാസന്ധ്യയില്‍ നിറഞ്ഞു തുളുമ്പിയത്.
ആശാവഹമായ ഒരു സൈക്കോളജിക്കല്‍ മ്യൂട്ടേഷന് നാം അറിയാതെ വിധേയരാവുകയാണെന്ന് തോന്നുന്നു.
ഇത് ഒരു അനിവാര്യമായ പരിണാമമാണ്. ജീവിതത്തിന് പ്രത്യാശ നല്‍കുന്ന പരിണാമം. അതിജീവനത്തിന് കലകള്‍ നല്‍കുന്ന സ്‌നേഹോപഹാരത്തിലൂടെയുള്ള സൗഹാര്‍ദ്ദത്തിന്റെ നൂതന ചക്രവാളം ആണ് നമ്മില്‍ ഉയര്‍ന്നു വരുന്നത്. മതങ്ങള്‍ പപരാജയപ്പെട്ടിടത്തുനിന്ന് അതിരുകള്‍ ഇല്ലാത്ത ഒരുമയുടെ സങ്കീര്‍ത്തനങ്ങള്‍ ആലപിക്കുവാന്‍ കലകള്‍ നമ്മെ ആഹ്വാനം ചെയ്യുന്നു. അതിരുകള്‍ ഇല്ലാത്ത സ്‌നേഹ സൗഹാര്‍ദ്ദങ്ങളുടെ ഒരു കൂട്ടായ്മയായിരുന്നു ഈ കലാസന്ധ്യ വേദിയായത് Portsmouth ന്റെ അതിര്‍ത്തികള്‍ കടന്ന് Southampton, Littlehampton, Chichester, PPetersfield തുടങ്ങി South-en England ലെ കലാകാരന്മാര്‍ MAP ന്റെ നേതൃത്വത്തില്‍ ഒരു വേദിയില്‍ അണിനിരന്നു. Portsmouth University യില്‍ പഠിക്കുന്ന പഞ്ചാബി വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച നൃത്തശില്പം മായ്ക്കുന്ന അതിര്‍വരമ്പുകളുടെ ഉത്തമ ദൃഷ്ടാന്തം.
ജാതി മതഭേദമെന്യേ, രാഷ്ട്രീയ ഭേദമെന്യേ അതിര്‍വരമ്പുകള്‍ ഇല്ലാതെ നാം ഒരുമിക്കുമ്പോള്‍ ഒരുമയുടെ അമൃതധാരയാണ് ഉറവയെടുക്കുന്നത്. 
കലഹപ്രിയരായ മതാനുയായികളും, അവരെ വെല്ലുവിളിച്ച് ശബ്ദ കോലാഹലങ്ങള്‍ സൃഷ്ടിക്കുന്ന ബുദ്ധിജീവികളും വിദ്വേഷത്തെ ബോംബുകളാക്കി പരസ്പരം പോരാടിച്ച് മരിക്കാന്‍ വെമ്പുന്ന രാഷ്ട്രീയ നേതൃത്വവും ഈ ഭൂമണ്ഡലത്തെ പ്രക്ഷുബ്ധവും കൂടുതല്‍ അന്ധകാരം നിറഞ്ഞതുമാക്കി മാറ്റുകയാണ്.
കലങ്ങി മറിഞ്ഞ് പ്രക്ഷുബ്ധമായി പ്രവഹിക്കുന്ന ഒരു നദി അതിന്റെ സ്വത്വം വീണ്ടെടുക്കുന്നത് അതില്‍ വന്ന് ഭവിക്കുന്ന നൂതന നീര്‍ച്ചാലുകളാലാണ്.
അതിരുകള്‍ ഇല്ലാതെ ഒരുമയുടെ സങ്കീര്‍ത്തനങ്ങള്‍ ആലപിക്കുന്ന കലാസന്ധ്യകളാല്‍ ഒരുക്കപ്പെടുന്നത് ചെറു ദീപമാണ്.അന്ധകാരത്തെ ഉച്ഛാടനം ചെയ്യുന്ന  ദീപം. അതിന്റെ പ്രകാശം നമ്മുടെ ഹൃദയങ്ങളെ ദീപ്തമാക്കട്ടെ.

2016, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

അരുത്‌ കാട്ടാളാ...........അരുത്‌!!!!!








2016, ഒക്‌ടോബർ 5, ബുധനാഴ്‌ച
















മഞ്ഞ് പെയ്ത് ഇറങ്ങുമ്പോള്‍










2016, മേയ് 22, ഞായറാഴ്‌ച


                                                         

ഒരു കുഞ്ഞ് കരയുന്നു........









ഒരു കുഞ്ഞ് കരയുന്നു,
ഒരല്പം സാന്ത്വനത്തിനായി
ഒരിറ്റ് സ്നേഹത്തിനായി
ഒരു താരാട്ട് പാട്ടിനായി
മാതൃവാത്സല്യത്തിന്റെ സുരക്ഷിതത്തില്‍ അഭയം തേടാനായി
ഒരു കുഞ്ഞ് വീണ്ടും വീണ്ടും തേങ്ങി തേങ്ങി കരയുന്നു.........

ഇരുളിന്റെ മറവിലിരുന്ന് സംഘടനയുടെ നേര്‍ക്ക് പാരയുടെ ശരവര്‍ഷങ്ങള്‍ വര്‍ഷിക്കുന്ന പേരറിയാത്ത നാടറിയാത്ത വീടറിയാത്ത അജ്ഞാതനായ ഒരു സുഹൃത്തിനെപ്പറ്റികേട്ടപ്പോള്‍ തോന്നിയ വരികളാണ് മുകളില്‍ എഴുതിയത്..
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് നമ്മുടെ സംഘടന സസന്തോഷം ദേശീയ സംഘടനയുടെ കായിക മത്സരങ്ങള്‍ക്ക് വേദിയൊരുക്കി. Southern England ന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന എല്ലാവര്‍ക്കുമായി നാടന്‍ ഭക്ഷണവിഭവങ്ങള്‍ നല്‍കാന്‍ നാമെല്ലാം വളരെ ഉത്സാഹത്തോടെ തയ്യാറെടുക്കുകയായിരുന്നു. അന്നാദ്യമായാണ് അജ്ഞാതന്റെ പാര സംഘടനയുടെ നെറുകയില്‍ പതിച്ചത്.
നിയമങ്ങള്‍ നിയമങ്ങളുടെ രക്ഷയ്ക്ക് വേണ്ടിയല്ലാ, പ്രത്യുത മനുഷ്യനന്മയ്ക്കാണെന്നുള്ള സാമാന്യ തത്വത്തെ താങ്കള്‍ അവഗണിച്ച് ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി അധികാരികളുടെ ശ്രദ്ധയില്‍പെടുത്തി വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുക എന്ന സംഘടനയുടെ സദുദ്ദേശപരമായ നടപടികളെ താങ്കള്‍ തകിടം മറിച്ചു. പക്ഷേ സംഘടനാ നേതാക്കളുടെ സമയോചിതമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് താങ്കളുടെ പാര ഉദ്ദിഷ്ടകാര്യപ്രാപ്തി നേടാതെ ശൂന്യതയില്‍ വിലയം പ്രാപിച്ചു. അതിന്റെ അതിതീവ്രമായ ഇച്ഛാഭംഗത്തില്‍ നിന്നായിരിക്യം താങ്കള്‍ ഇരുളിന്റെ മറവിലിരുന്ന് ശരവര്‍ഷങ്ങള്‍ തുടങ്ങി.
സമൂഹത്തിന്റെ പൊതുവായ ചില പ്രവര്‍ത്തനങ്ങളോട് നീരസം തോന്നിയാല്‍ വിമര്‍ശിക്കാം, തെറ്റുകള്‍ ചൂണ്ടിക്കാട്ടാം, നല്ല മാതൃകകളെപ്പറ്റി താങ്കള്‍ക്ക് പറഞ്ഞ് കൊടുക്കാം അല്ലെങ്കില്‍ മാറി നില്‍ക്കാം. പക്ഷേ ഇരുളിന്റെ മറവിലിരുന്ന് പാരപണിയുന്നത് പിതൃശൂന്യമായ പ്രവര്‍ത്തിയാണെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
എനിക്ക് ആ അഭിപ്രായമില്ല.
മനോവിശകലനത്തില്‍ താല്പര്യമുള്ളവര്‍ പറയുന്നു. സ്വയം മഹത്വവല്‍ക്കരിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് തനിക്ക് ചുറ്റും ഉള്ള സമൂഹം താന്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ലെന്ന് തോന്നിയാല്‍ ഒരുതരം ചിത്തഭ്രമം ഉണ്ടാവുകയും അതില്‍ നിന്ന് ഇത്തരത്തിലുള്ള ഒറ്റയാന്‍ കുത്സിത പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പറയുന്നു.
എനിക്ക് ആ അഭിപ്രായമില്ല.
ചില പക്വമതികള്‍ പറയുന്നു. ഇത് ഒരു തരം ബാലചാപല്യമാണ് Just ignore it.

എല്ലാവരുടെയും നിസ്വാര്‍ത്ഥമായ ഫലേച്ഛയില്ലാത്ത പ്രവര്‍ത്തികളുടെ ഫലമായാണ് നമ്മുടെ അസോസിയേഷന്‍ ഈ നിലയില്‍ എത്തിയത്.
ഒറ്റയാന്‍ യുദ്ധങ്ങളിലൂടെ താങ്കള്‍ അതിന്റെ തേജസ് നഷ്ടപ്പെടുത്താന്‍ ശ്രമിക്കരുത്.
ഒരുപക്ഷേ താങ്കള്‍ ഒരു പുലിയാണെന്നു സ്വയം തോന്നിയാക്കാം. ഒരു പുലിയായിതന്നെ മറ്റുള്ളവര്‍ അംഗീകരിക്കണമെന്ന് താങ്കള്‍ ഉള്ളാലെ ആഗ്രഹിക്കുന്നുണ്ടാവും. പ്രൗഡത പ്രദര്‍ശിപ്പിച്ചല്ല സ്‌നേഹം ആദരവും നേടേണ്ടത്. നമ്മെ എത്രപേര്‍ സ്‌നേഹിക്കുന്നു എന്നതില്‍ ആശ്രയിച്ചല്ല ജീവിത മഹത്വം കുടികൊള്ളുന്നത്. എത്രപേരെ നമുക്കു സ്‌നേഹിക്കാന്‍ കഴിയും എന്നതിനെ ആശ്രയിച്ചാണ് ജീവിത മഹത്വം കുടുകൊള്ളുന്നത്.
 സ്വയം ഒരു പുലിയായി കരുതുന്ന താങ്കള്‍ക്ക് ഇതു വായിക്കാനുള്ള ക്ഷമ ഉണ്ടാകില്ല. ക്ഷമ ഉണ്ടായാല്‍ തന്നെ എന്നോടുള്ള പുച്ഛഭാവങ്ങള്ളാല്‍ താങ്കള്‍ എരിപൊരികുള്ളുകയാകാം.
ഇതിനെല്ലാം പ്രതിവിധി ഒന്നേ ഉള്ളു സ്‌നേഹിതാ....
നന്നായി ഉറങ്ങു.. നന്നായി വിശ്രമിക്കുക... ലീവ് എടുത്ത് അമ്മയുടെ  അടുത്തുപോവുക... അമ്മയുടെ മടിത്തട്ടില്‍ തലചായ്ച്ച് ഒന്ന് പൊട്ടിക്കരയുക. അപ്പോള്‍ മാതൃ വാത്സല്യത്തോടെ അമ്മ നെറുകയില്‍ തലോടും.
ആ നിമിഷം നിങ്ങള്‍ക്ക് ആത്മജ്ഞാനം ഉണ്ടാകാം. നിങ്ങള്‍ പുലിയല്ല എന്ന് നിങ്ങള്‍ തിരിച്ചറിയും. കേവലം ഒരു സാധാരണ മനുഷ്യന്‍ ്മാത്രമാണ് നിങ്ങള്‍ എന്നും സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന കേവലം ഒരു മനുഷ്യന്‍.. സമൂഹം അംഗീകരിക്കുന്ന മാര്‍ഗ്ഗങ്ങളിലൂടെ അത് നേടാന്‍ മാതൃസ്‌നേഹം വഴിയും വെളിച്ചവുമായിതീരട്ടെ എന്ന് ആശിക്കുന്നു.
വിദ്വേഷവും പ്രൗഡതയും സ്വയം പുകഴ്ത്തലുകളും മൂലധനമായി മുന്നേറുന്ന താങ്കളെപ്പോലുള്ള ഒറ്റയാനകളോടുള്ള അളവറ്റ സ്‌നേഹത്തില്‍ നിന്നാണ് ഈ കുറിപ്പ് എഴുതുന്നത്.

താങ്കളെ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്...
ഞങ്ങളെ താങ്കള്‍ക്കും.... നാം ഒന്നല്ലേ പ്രിയ സ്‌നേഹിതാ....

2016, ഏപ്രിൽ 21, വ്യാഴാഴ്‌ച

                                             


ഒരുമയുടെ സങ്കീര്‍ത്തനം






ജൂണ്‍ 23, യു.കെയും യൂറോപ്പിനെയും ലോകരാഷ്ട്രങ്ങളെയും സംബന്ധിച്ച്
വിധിനിര്‍ണ്ണായക ദിനം. ആ വിധിദിനത്തില്‍ തീരുമാനിക്കപ്പെടുന്ന, യുകെ.
യൂറോപ്പിയന്‍ യൂണിയനില്‍ തുടരണമോ അല്ലെങ്കില്‍ പുറത്തു പോകണമോ എന്ന്. വിധി
എന്തായാലും അത് ഒരു ചരിത്ര സംഭവമായിരിക്കും.  അതിന്റെ അലയൊലികള്‍
യൂറോപ്പതിര്‍ത്തിയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ലോകം മുഴുവന്‍
വ്യാപിക്കും.
വാര്‍ത്താ മാധ്യമങ്ങളില്‍ ഇന്ന് നിറഞ്ഞു നില്‍ക്കുന്നത് പ്രശസ്തരും
പ്രമുഖരുമായവരുടെ വാദ പ്രദിവാദങ്ങളാണ്. എല്ലാ ചര്‍ച്ചകളും
കറങ്ങിത്തിരിയുന്നത് ചില ലാഭ നഷ്ടങ്ങളുടെ കണക്കുകളിലേക്കാണ്.
യൂറോ സോണില്‍ തുടര്‍ന്നാല്‍ ഉണ്ടാകുന്ന ലാഭനഷ്ടങ്ങള്‍, അതിനു
പുറത്തുപോയാല്‍ സംഭവിക്കാവുന്ന ലാഭനഷ്ടങ്ങള്‍........
കേവലം ലാഭനഷ്ടങ്ങളുടെ കണക്കുകളില്‍ മാത്രമാണ് ഭൂവാസികള്‍ ജീവിതം പടുത്ത്
ഉയര്‍ത്തിയതെങ്കില്‍ ഈ ഭൂമണ്ഡലം എന്നേ വെണ്ണീര്‍ ആകുമായിരുന്നു.
ലാഭനഷ്ടങ്ങളെക്കാള്‍ അതീതമായ ചില ശാശ്വത മൂല്യങ്ങള്‍ ഉണ്ട്. ഈ ശാശ്വത
മൂല്യങ്ങള്‍ രൂപപ്പെടുന്നത് നിത്യവും അവിരാമമായ ചില അമൂര്‍ത്ത പ്രേരണകളും
അഭിവാഞ്ചകളിലും ഊന്നിയാണ്.
ലാഭനഷ്ടങ്ങളെക്കാള്‍ അതീതമായ ഒരു തലത്തേപ്പറ്റി ചിന്തിക്കാനുള്ള പ്രാപ്തി
നമുക്ക് നഷ്ടപ്പെടുന്നത് തികച്ചും ഭീകരമായ അവസ്ഥീവിശേഷം സ്ംജാതമാകും.
ആധുനിക വാര്‍ത്താ വിനിമയ സാങ്കേതിക വിദ്യയുടെ വിസ്‌ഫോടനാത്മകമായ
വളര്‍ച്ചുടെ ഫലമായി ലോകം ഇന്ന് ഒരു ഗ്രാമ മായി മാറുന്നു അവസ്ഥയില്‍ നമുക്ക്
ചുറ്റും മതിലുകള്‍ പണിയാന്‍ വെമ്പുന്നത് കാലത്തിന്റെ മാറ്റം
ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുകൊണ്ടാണ്.
ഉപാധികള്‍ ഇല്ലാത്ത സൗഹാര്‍ദ്ദ സഹകരണങ്ങളിലൂടെ മാത്രമേ മാനവരാശിക്ക് ഇനി
മുന്നോട്ട് പോകുവാന്‍ കഴിയൂ. കാലത്തിന്റെ അനിവാര്യമായ, അവിരാമമായ ഈ പരിണാമ
പ്രയാണത്തെ നാം പ്രതിരോധിക്കരുത്. അപ്പോള്‍ സ്വാഭാവികമായും എല്ലാ നദികളും
സമുദ്രത്തില്‍ പതിക്കുന്നതുപോലെ വരും കാലങ്ങളില്‍ എല്ലാ ജനപഥങ്ങളും
കൈകോര്‍ത്ത് പിടിച്ച് ഒരുമയുടെ സങ്കീര്‍ത്തനങ്ങള്‍ ആലപിക്കും.

2016, മാർച്ച് 27, ഞായറാഴ്‌ച

സ്നേഹത്തിന്റെ അപ്പവും പ്രത്യാശയുടെ വിഞ്ഞും.







ഓശാനപ്പെരുന്നാള്‍,പെസഹ തിരുന്നാള്‍,Good Friday,ഉയര്‍പ്പ്തിരുനാള്‍ എല്ലാംതന്നെ സമുചിതമായും,ഭക്തി നിര്‍ഭരമായു ആഘോഷിച്ചു.എല്ലാംതന്നെ മംഗളകരമായി നടന്നു.സംഘാടകര്‍ക്കും അതിനോട്നുബന്ധിച്ചു പ്രവര്‍ത്തിച്ചാ എല്ലാവര്‍ക്കും  സന്തോഷിക്ക്യം ആഹാളാദിക്ക്യം,ആനന്ദിക്ക്യം......
എങ്കിലും എന്റു മനസ് മ്ലാനം ആയിരുന്നു.
ദേവാലയത്തില്‍ പല സുപരിചിതമായ മുഖങ്ങളും ഞാന്‍ കണ്ടില്ല.
ഞാന്‍ അന്വേഷിച്ചു......സ്നേഹിതാ എന്താ വരാതിരുന്നത്?
“ ഞങ്ങള്‍ക്ക് അതിന് അവിടെ ഇടം ഇല്ലല്ലോ
ഞാന്‍-  “ദേവാലയത്തില്‍ എത്രയോ ഇരിപ്പിടങ്ങള്‍ നിങ്ങള് കാത്തിരിക്കുന്നൂ.....
ദേവാലയത്തില്‍ സ്ഥലം ഉണ്ടാവും,പക്ഷേ അവിടെ സന്നിഹിതരായിരുന്നു ചിലരുടെ ഹ്രദയത്തില്‍ ഞങ്ങള് ഉള്‍ക്കൊള്ളുവാനുള്ള സ്ഥലം ഇല്ലല്ലോ.
ഞാന്‍ ചിന്തിതാനായ്......
കാരണങ്ങള്‍ തെടുപോള്‍ ഔധ്യോഗിക പക്ഷം പറയുന്നുണ്ട് ” ആരെയും വിലക്കിയിട്ട്ല്ലാ,എല്ലാവര്‍ക്കും ആരാധനലയത്തില്‍ക്ക് സ്വാഗതം..... ആരാധനലയത്തിനടു വാതിലുകള്‍ എല്ലാവര്‍ക്കുംമായി തുറക്കപ്പെട്ടിരുക്കുന്നു.......
എനിക്ക് പറയാനുള്ളത് ഇത്രമാത്രം.
ഹ്രദയവതിലുകള്‍ അടക്ക്പെട്ട്റ്റ്‌ ആരാധനലയത്തിനടു വാതിലുകള്‍ തുറന്നുത് കൊണ്ട്എന്ത് പ്രയോചനം.....കണ്ണടച്ച് ഇരുട്ടക്കരുതേ....ഇരുട്ടുകൊണ്ട് ഒട്ടാ അടക്യന്‍ ശ്രമിക്കരുതെ

 വട്ടം സ്ഥലത്ത് പ്രവസാ നൊമ്പരങ്ങള്‍ ഉള്ളിലൊളിപ്പിച് മുന്നോട്ടു നിങ്ങുന്ന കുറച്ചു കുടുംബങ്ങള്‍......വര്‍ഷങ്ങളായി അറിയുന്നവര്‍......സര്‍വോപരി ആരാധനലയത്തില്‍ ഒരിമിച്ചു സ്നേഹത്തിന്റെ അപ്പവും പ്രത്യാശയുടെ വിഞ്ഞും ഒരിമിച്ചു ഭക്ഷ്യക്കുകയും പാനം ചെയ്യുകയും ചെയുതവര്‍.......അവരുടെ ഇടിയില്‍
ഭിന്നിപ്പിന്ടു അപസ്വരങ്ങള്‍ ഉയരുംമ്പ്ള്‍ അത് സുര്യാസ്താമനതിനെഅപ്പുറം പോകാതിരിക്കാന്‍ വെളിച്ചംതിന്ടു മക്കള്‍ ജാഗ്രത പുലര്‍ത്തേണ്ടത് ഒരു അനിവാര്യതയായിരുന്നൂ....... പക്ഷേ
യുക്തിയില്‍ അകന്നു പോയവര്‍,ന്യായത്തിന്റെ പേരില്‍ അകറ്റപെട്ടവര്‍,
സേനഹത്താല്‍ ഒരിമിക്യ്ന്നുതെവരെ ഞാന്‍ അസ്വസ്ഥതനായിരിക്ക്യം......

മനുഷ്യ ബന്ധങ്ങളില്‍ സ്വാഭാവികമായി ഉണ്ടാകാവുന്ന വിദ്വേഷത്തിന്റെ വിഷാംശങ്ങളെ സ്വാംശീകരിക്കുന്ന  ദിവ്യമായ സന്ദേശമായിരുന്നു ക്രിസ്തു നാഥന്‍ സ്വന്ത ജീവത്യാഗത്തിലൂടെ നമുക്ക് കാണിച്ചുതന്നത്.ആ ദിവ്യാസ്നേഹം ഹ്രദയത്തില്‍ ഒപ്പിയെടുത്ത ചുറ്റും പ്രകശം പരത്തി മുന്നേറുന്നുത്തില്‍ നാം പരാജയം പെടുകയാണോ?

മറ്റ്ഒരു അവസരത്തില്‍ ഞാന്‍ എഴുതിയത് ഇവിടെ ആവര്‍ത്തിക്ക്ന്നൂ.....

നാം ഭൂവാസികള്‍ എല്ലാം പരസ്പരം ബന്ധിതമായ ചങ്ങലയിലെ കണ്ണികള്‍പോലെയാണ്. ഒരു കണ്ണിയിലെ താളം തെറ്റലുകള്‍ ചുറ്റും വ്യാപിക്കും. അങ്ങ് അകലെ പൂന്തോട്ടത്തില്‍ വിരിയുന്ന ഒരു പുഷ്പത്തിന്റെ ആഹ്ലാദം നമ്മുടെ ഹൃദയത്തിന്റെ ലോലമായ തന്ത്രികളില്‍ അതിലോലമായ സന്തോഷം ജനിപ്പിക്കും.
നമുക്ക് ഏതായാലും ഒരു സ്വപ്‌നം കാണാം. ഭിന്നിച്ചു നില്‍ക്കുന്നവര്‍, ഒരുവട്ടമേശയ്ക്ക് ചുറ്റും കൂടിയിരുന്ന് സ്‌നേഹത്തില്‍, സൗഹൃദത്തില്‍ സംസാരിച്ച് ഭിന്നിപ്പുകള്‍ അവസാനിപ്പിച്ച്ഒരേ പാനപാത്രത്തില്‍ നിന്ന് സ്‌നേഹത്തിന്റെ വീഞ്ഞ് പാനംചെയ്ത് ജീവന്റെ അപ്പവും ഭക്ഷിച്ച് സന്തുഷ്ടരാകുന്നത്.
അങ്ങിനെ സംഭവിച്ചാല്‍ ചുറ്റും അതിന്റെ ദീപ്തി വിടരും. പരസ്പരം മത്സരിക്കുന്ന പങ്കാളികള്‍ സൗഹൃദത്തിലും സ്‌നേഹത്തിലുമാകും. വിവാദങ്ങളും വിദ്വേഷങ്ങളും സ്‌നേഹത്തിനും സഹകരണത്തിനും വഴിമാറും. കുടുംബങ്ങളില്‍ സന്തുഷ്ടി നിറയും.

2016, ഫെബ്രുവരി 26, വെള്ളിയാഴ്‌ച







മാപ്പ് ചോദ്യക്കുന്നു.......



 പരസ്പരം വേദനിപ്പിച്ചുകൊണ്ടു നമ്മുക്ക് ഒരു സാമ്രാജ്യം പടുത്തുയര്‍ത്തണ്ടാ......അങ്ങനെ വേണ്ടാ നമ്മുക്ക് ഒരു സ്വര്‍ഗരാജ്യവും...
പരസ്പരം കാണുംബോള്‍ ഹ്രദയം തുറന്നു ചിരിക്യാനും....
ഹ്ര്‍ദ്യമായ, ഉഷ്മള്ളമായ ഹസ്തദാനം നല്കാനും നമുക്ക് കഴിഞ്ഞഇല്ല്ങ്ങില്‍ നാം പറയുന്നുതും,നേടുന്നതും എല്ലാംതന്നെ വ്യര്‍ഥം.....

സദ്‌ഉദേശത്തോടെ പറഞ്ഞതാണ്.....

ആരെങ്കിലും വേദനിപ്പിച്ചുവെങ്ങില്‍ ഹ്രദയം തുറന്നു മാപ്പുചോദിക്കുന്നു......

2016, ഫെബ്രുവരി 21, ഞായറാഴ്‌ച










ഏല്‍പ്പിച്ചു ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചു സ്ഥാനം ഒഴിയുന്ന ജോഷിയുടെയും,Deepa George ന്ടുയും നേതൃത്വത്തില്‍ള്ളാ എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും ഹ്രദയം നിറഞ്ഞ നന്ദി പറയുന്നു.പൊതുയോഗംത്തില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ക്കും വിമര്ശനങ്ങള്‍ക്കും ഉചിതമായ മറുപടി നല്‍കിയ secretary  Deepa George നും വിമര്‍ശനംങ്ങളെ  സമചിത്തതയോടെ നേരിട്ടാ ചെയര്‍മാന്‍ ജോഷിക്കും പ്രത്യേകം നന്ദി പറയുന്നു.ആരോഗ്യകരമായ വിമര്‍ശനംങ്ങള്‍ സംഘടനയുടെ വളര്‍ച്ചയുടെ അനിവാര്യതയാണ്!!
വിമര്‍ശനങ്ങള്‍ സമചിത്തതയോടെ നേരിടുകന്നത് നേതൃത്വത്തിനടു  ശ്രഷ്ടാ ഗുണങ്ങളില്‍ ഒന്നാണ്. ആ ശ്രഷ്ടാതാ ആവോളം പ്രകടിപ്പിച്ചാ എല്ലാവര്‍ക്കും ഒരായിരം നന്ദി.


പുതിയതായ്‌ സ്ഥാനം ഏല്‍ക്കുന്ന ചെയര്‍മാന്‍ ഷാജിക്കും,  General secretary ലാലുവിനും മാറ്റ് എല്ലാ ഭാരവാഹികള്‍ക്കും കമ്മിറ്റി അംഗങ്ങള്‍ക്കും ഒരായിരം വിജയാആശംസകള്‍ നേരുന്നു.

2016, ഫെബ്രുവരി 14, ഞായറാഴ്‌ച

ആദരാഞ്ജലികള്‍.......



.....അന്നുമുതല്‍ കവിത എന്നോടൊപ്പംമുണ്ട്-ഒരുതുള്ളി വെളിച്ചമായി;ആഴം അറിയാത്ത ഒരു പൊരുളായി: നാളെ ഒഴിഞ്ഞ്‌കൊടുക്കേണ്ട് വാടകവീട്നെങ്ങില്‍പ്പോലും ഈ ഭൂമിയെ ഞാനുമായി ബന്ധിപ്പിക്കുന്ന സ്നേഹത്തിന്ടു കണ്ണിയായി; ഒരിക്കലും പൂര്‍ണ്ണമായും അറിയാത്ത എനധോ ആയി: കവിത എന്നോടൊപ്പംമുണ്ട് ഉണ്ട്..........(ഭൂമിക്ക് ഒരു ചരമഗീതം)

മണ്ണിനടു ഗന്ധവും വിണ്ണിനടു വെണ്മയും ഉള്ള കവിതകള്‍ സമ്മാനിച്ച  മഹാകവിക്ക് ആദരാഞ്ജലികള്‍.......

2016, ഫെബ്രുവരി 12, വെള്ളിയാഴ്‌ച





'സ്വത്വം' തേടുന്ന
യു. കെ. മലയാളികള്‍.



പറഞ്ഞു കേട്ട ഒരു സംഭവം പങ്കുവയ്ക്കുകയാണ്. ഒരു ഇടവകയില്‍ പുതിയതായി
അധികാരമേറ്റ പുരോഹിതനെ ഇടവകയിലെ ചില അംഗങ്ങള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയാതെ
വന്നു. അത് പരിഭവത്തിലേക്കും പരാതികളിലേക്കും നയിച്ചു. പലപ്പോഴും
പ്രത്യക്ഷമായോ പരോക്ഷമായോ പ്രതിരോധങ്ങളും കലാപങ്ങളും ഇടവകയില്‍
ഉടലെടുത്തു.
ഇടവകയിലെ ആത്മീയ സാമൂഹിക ജീവിതം സങ്കീര്‍ണ്ണമായി.
അഭിക്ഷിക്തനെ നിരാകരിക്കുകയും തിരസ്‌കരിക്കയും ചെയ്യുന്നത്
മഹാപാപമാണെന്ന് സ്‌നേഹസമ്പന്നായ വൈദികന്‍ ഇടവകാംഗങ്ങളെ
ഉദ്‌ബോധിപ്പിച്ചുവെങ്കിലും റിബല്‍ ഗ്രൂപ്പ് കലാപപരിപാടികളും
നിസ്സഹകരണപ്രസ്ഥാനവുമായി മുന്നോട്ട് നീങ്ങി.
പ്രത്യക്ഷത്തില്‍ സ്ഥാനമോഹലബ്ധിയില്‍ അധിഷ്ഠിതമായ പ്രശ്‌നങ്ങളാണ് ഇതെന്ന്
നമ്മുക്ക് തോന്നാമെങ്കിലും യഥാര്‍ത്ഥത്തില്‍ അതല്ല.
നമ്മില്‍ ഉള്‍ക്കൊള്ളുന്ന ഊര്‍ജ്ജത്തെ ക്രിയാത്മക പാതയിലൂടെ ആനയിക്കാന്‍
കഴിയാതെ വരുമ്പോഴാണ് പ്രശ്‌നങ്ങള്‍ കലാപരൂപത്തിലാക്കുന്നത്.
ഹിറ്റ്‌ലര്‍ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ചിത്രകല അഭ്യസിക്കാന്‍
ശ്രമിച്ചു. പക്ഷേ നിര്‍ഭാഗ്യത്തിന് അദ്ദേഹത്തിന്റെ അപേക്ഷ
നിരസിക്കപ്പെടുകയാണ് ഉണ്ടായത്. ചിത്രകല  അക്കാദമിയില്‍ പ്രവേശനം
നേടിയിരുന്നുവെങ്കില്‍ ഒരു പക്ഷേ ഹിറ്റ്‌ലര്‍, മൈക്കിള്‍ ആഞ്ചലോനെ
വെല്ലുന്ന ഒരു വലിയ ചിത്രകാരനാകുമായിരുന്നു. അങ്ങനെ രണ്ടാം
ലോകമഹായുദ്ധത്തിന്റെ ഭീകരതകളില്‍ നിന്ന് ലോകത്തിന് മോചനം നേടാന്‍
കഴിയുമായിരുന്നു.
ഊര്‍ജ്ജപ്രവാഹത്തിന്റെ അപ ഭ്രംശമാണ് പരാതികള്‍, പരിഭവങ്ങള്‍, കലാപങ്ങള്‍,
യുദ്ധങ്ങള്‍. മദര്‍ തെരസയുടെ വാക്കുകള്‍ ഓര്‍ത്തുപോകുകയാണ്. ''ഈ
തലമുറയുടെ ശാപം മഹാവ്യാധികളോ മഹാമാരികളോ അല്ല, തങ്ങളെ ആര്‍ക്കും വേണ്ട
എന്ന ചിന്തയാണ്.''
ഇന്ന് ലോകത്തെ പ്രവാസ മലയാളികളില്‍ എല്ലാ അര്‍ത്ഥത്തിലും ഭാഗ്യം ഉള്ള ഒരു
ജനതയാണ് യു. കെ. മലയാളികള്‍.
അവരുടെ കൈയ്യില്‍ സമ്പത്ത് ഉണ്ട്. ആരോഗ്യം ഉണ്ട്, പ്രവര്‍ത്തനക്ഷമമായ
ഊര്‍ജ്ജമുണ്ട്.
പക്ഷേ മണ്ണില്‍ കുഴിച്ചിട്ട് താലന്ത് പോലെയാണ് യു. കെ. മലയാളികള്‍ക്ക്
ലഭിച്ച സൗഭാഗ്യങ്ങള്‍.
ക്രിയാത്മകവും നിര്‍മ്മാണാത്മകവുമായ പാതകളിലൂടെ പ്രവര്‍ത്തനക്ഷമമായ ആ
ഊര്‍ജ്ജത്തെ തിരിച്ചുവിടാന്‍ യു. കെ. മലയാളികള്‍ പരാജയപ്പെടുന്നു. ഫലമോ?
അസംതൃപ്തിയുടെ ഭാവവേഷ്ടകളാണ് നമ്മുടെ മുഖമുദ്ര.
സ്വയം സൃഷ്ടിക്കുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളുടെ ഉടമകളായി യു. കെ.
മലയാളികള്‍ മാറുകയാണ്.
ഇന്ന് ഭിന്നിപ്പിന്റെയും പരസ്പര മത്സരത്തിന്റെയും അപശബ്ദങ്ങളാണ് നമ്മുടെ
ഇടയില്‍ മുഴങ്ങി കേള്‍ക്കുന്നത്.
ഒരുമയുടേയും പരസ്പരസഹകരണത്തിന്റെയും സൗഹാര്‍ദ്ദത്തിന്റേയും ഒരു സുവര്‍ണ്ണ
കാലഘട്ടം നമ്മുക്ക് ഉണ്ടായിരുന്നു.
ഒരു ദശകത്തിന് മുമ്പ് വേര് ഉറപ്പിക്കാന്‍ നാം തത്രപ്പെടുമ്പോള്‍ പരസ്പര
സഹകരണത്തിന്റെ കരുത്ത് നാം തെളിയിച്ചതാണ്. ആ ഒരുമയില്‍ നിന്ന്
ഉയിര്‍കൊണ്ട് ഊര്‍ജ്ജമാണ് ഇന്ന് പടര്‍ന്ന് പന്തലിച്ച സംഘടനകള്‍.
അന്ന് ഒരുമയുടെ സങ്കീര്‍ത്തനം നാം ഒത്തൊരുമിച്ച് പാടി. അന്ന് നമ്മുടെ
കുഞ്ഞുങ്ങള്‍ പാടി തിമിര്‍ത്തത് മത്സരങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ല.
അന്ന് നമ്മുടെ കുഞ്ഞുങ്ങള്‍ ആടി തിമിര്‍ത്തത് സമ്മാനങ്ങള്‍ക്ക് വേണ്ടിയോ
ആയിരുന്നില്ല. മറ്റുള്ളവരേക്കാള്‍ ഔന്നത്യം സ്ഥാപിച്ചെടുക്കുന്നതിന്
വേണ്ടിയോ ആയിരുന്നില്ല.
ഉള്ളില്‍ കുടികൊള്ളുന്ന അപ്രരോധികമായ ഊര്‍ജ്ജപ്രവാഹത്തിന്റെ
ലീലാവിലാസങ്ങള്‍ ആയിരുന്നു അവയെല്ലാം.
അന്ന് ഇക്കാലത്തെപ്പോലെ വ്യത്യസ്തമായ ജാതി ഉപജാതികളോ രാഷ്ട്രീയ ഭിന്നതകളോ
നമ്മെ ഭരിച്ചിരുന്നില്ല. നാട്ടിലെ ഹിന്ദുമത സംഘടനകളുടെ പോഷക സംഘടനകള്‍
ഉണ്ടായിരുന്നെങ്കിലും അവ ഇപ്പോഴത്തെപ്പോലെ പ്രകടമായ തീവ്രവാദ നിലപാടുകള്‍
പ്രകടിപ്പിച്ചിരുന്നില്ല.
ജീവിക്കാന്‍ തന്ത്രപ്പെടുന്ന കേവലം ഭൂവാസികള്‍ മാത്രം ആയിരുന്നു നാം.ഇന്ന്
പരസ്പരം വഴിപിരിഞ്ഞ് പല വിഭാഗങ്ങളും ഉപവിഭാഗങ്ങളായി മാറി മത്സരിച്ചു
പടവെട്ടാന്‍ തയ്യാറെടുക്കുന്ന നമ്മുടെ കരങ്ങളില്‍ മൂര്‍ച്ചയുള്ള
ആയുധങ്ങള്‍ നല്കിയത് ആരാണ്?
ഇവിടെ സന്ദര്‍ഭോചിതമായി ചിന്തിച്ചുപോകുന്നത് സ്വാതന്ത്ര്യത്തിനു മുമ്പ്
നൂറ്റാണ്ടുകളോളം ഭാരതമനുഭവിച്ച അടിമത്വത്തെപ്പറ്റിയാണ്.
നൂറ്റാണ്ടുകളോളം നിലനിന്ന വൈദേശികാധിപത്യത്തിന് ഭാരതമക്കള്‍ വിധേയമായത്
എന്തുകൊണ്ട്? ഇന്നും അതിന്റെ യാതനകള്‍ പല രൂപത്തിലും ഭാവത്തിലും നമ്മെ
വേട്ടയാടുകയാണ്. പരസ്പരം പോരടിച്ചും മത്സരിച്ചും നിലനിന്നിരുന്ന ഒരു
ജനതയെ അനായാസം കീഴടക്കാന്‍ യൂറോപ്യന്‍ ശക്തികള്‍ക്ക് കഴിഞ്ഞു. ഇന്ന്
ചരിത്രം മറ്റൊരു രൂപത്തില്‍ നമ്മെ തേടി എത്തുകയാണ്; ഇന്ന് നമ്മെ
രക്ഷിയ്ക്കാനെന്ന ഭാവത്തില്‍ വേഷപ്രച്ഛന്നരായി വന്ന
രാഷ്ട്രീയക്കാര്‍ക്കും അത്മീയ കച്ചവടക്കാര്‍ക്കും  'പണ്ഡികശാലകള്‍'
പണിയാന്‍ നാം മത്സരിക്കുമ്പോള്‍ മറ്റൊരു തരത്തിലുള്ള ആന്തരിക
അടിമത്വത്തിലേക്ക് നാം വഴുതി വീഴുകയാണ്.
നമ്മുടെ ഓരോരുത്തുടേയും ഉള്ളില്‍ കുടി കൊള്ളുന്ന അനശ്വരമായ
ഊര്‍ജ്ജപ്രവാഹത്തെ തല്പരകക്ഷികള്‍ നിഷ്പിപ്ത താല്പര്യങ്ങള്‍ക്കായി ഹൈജാക്
ചെയ്യാന്‍ ശ്രമിക്കുന്ന ദയനീയ അവസ്ഥാവിശേഷം സംജാതമായിട്ടുണ്ട്. ചോദ്യം
ചെയ്യാതെ അനുസരിക്കുന്ന ശീലമാണ് നമ്മെ ആന്തരികമായ അടിമത്വത്തിലേക്ക്
ആനയിക്കുന്നത്. നമ്മുടെ ജാഗ്രതയില്ലായ്മ കൊണ്ട് പണയം വയ്ക്കപ്പെട്ട
ജീവാംശത്തെ വീണ്ടെടുക്കേണ്ടതുണ്ട്.
തങ്ങളുടെ നിഷ്പിത വികസനമോഹങ്ങള്‍ ഉള്ളിലൊളിപ്പിച്ച്, ആത്മീയതയുടെയും
രാഷ്ട്രസേവനത്തിന്റെയും കുപ്പായങ്ങളും അണിഞ്ഞ്, സാധാരണക്കാരായ നമ്മെ
ഭയവിഹ്വലരാക്കി ഭിന്നിപ്പിച്ച് ഭരിക്കാന്‍ എത്തിച്ചേരുന്ന അഭിനവ
അധികാരികളെ നാം ജാഗ്രതയോടെ വീക്ഷിക്കേണ്ടതുണ്ട്.
നമ്മുടെ ഇടയില്‍ ആപല്‍ക്കരമായ രീതിയില്‍ സാമൂഹികവും മതപരവുമായ
ധ്രുവീകരണത്തിന് ചുക്കാന്‍ പിടിക്കുന്ന ഇവരെ തിരിച്ചറിയുകയും ഒരുമയോടെ
ഇവരുടെ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയും ഉച്ഛാടനം ചെയ്യുകയും
ചെയ്യുന്ന സന്ദര്‍ഭം സമാഗതമായിരിക്കുന്നു. അതോടൊപ്പം തന്നെ നമ്മുടെ
ഇടയിലുള്ള വൈവിധ്യങ്ങളെ അംഗീകരിച്ച്, നാനാത്വങ്ങളെ ഉള്‍ക്കൊണ്ട്
സമവായത്തിന്റെയും സഹവര്‍ത്തിത്വത്തിന്റേയും സഹകരണത്തിന്റെയും അന്തരീക്ഷം
പ്രധാനം ചെയ്തു ഐക്യത്തിന്റെ പാതയില്‍ ഒരുമയോടെ മുന്നേറാന്‍ സഹായിക്കുന്നവരെ നമ്മുക്ക് സര്‍വ്വത്മനാ സ്വാഗതം ചെയ്യാം.

(ജ്വാല യില്‍ പ്രസിദ്ധീകരിച്ചത്).