2018, സെപ്റ്റംബർ 18, ചൊവ്വാഴ്ച






പ്രിയ കൂട്ടുകാരാ പീറ്റര്‍ നീ ഉണരുക.....


 തിരുനാളിന്റെ ഭാഗമായ പ്രദക്ഷിണത്തിലെ ആത്മീയ അംശത്തിന്റെ അഭാവത്തെപ്പറ്റി
 ചിന്തിച്ചുപോയഎന്നോട് എന്റെ പ്രിയ സുഹൃത്ത് പീറ്റർ  ഓര്‍മ്മിപ്പിച്ചു..പാരമ്പര്യത്തിൽ 
അതിഷ്ടതമായ
 ആഘോഷത്തിന്റെ
 ഭാഗമായ ആഹ്ലാദപ്രകടനമായി കണക്കാക്കുക !!
 മുത്തുക്കുടകളുടെയും മനോഹരമായി അലംകൃതമായ രൂപങ്ങളും, ചെണ്ടമേളത്തോടെയുള്ള
പ്രദക്ഷണങ്ങളും മനോഹരം തന്നെ. ശൈശവ സഹജമായ കൗതുകത്തോടെ നമുക്ക് എത്രനേരം 

വേണമെങ്കിലും
 അതിന്റെ ഭാഗഭാക്കാകാം. സാമൂഹിക കൂട്ടായ്മയില്‍ നിന്നുയരുന്ന ആഹ്ലാദാരവങ്ങളുടെ ഒരു ഊര്‍ജ്ജം

 അവിടെ
സംജാതമാകുന്നുണ്ട്. കുരിശുമെടുത്ത് ഗാകുല്‍ത്താമലയില്‍ കയറിയ ഒരുവന്റെ നാമത്തിലുള്ള ഈ 

മുത്തുക്കുടകളുടെയും
ചെണ്ടമേളത്തിന്റെയും പ്രസക്തിയെപ്പറ്റി ചിന്തിച്ചുപോകുന്നതു തെറ്റാണോ? പാരമ്പര്യത്തെയോ ശീലങ്ങളെയോ 

അനുധാവനം
 ചെയ്യുന്നതല്ല സംശുദ്ധമായ ആത്മീയത. അവയുടെ ബോധപൂര്‍വ്വമായ തിരസ്‌ക്കരണത്തിലൂടെ 

സംജാതമാകുന്ന
ശൂന്യതയില്‍ നൂതനത്വം  നിറക്കപ്പെടുന്നതാണ് യാഥാര്‍ത്ഥമായ സംശുദ്ധമായ ആത്മീയത.  

ആ നൂതനത്വം
 സര്‍വ്വലൗകികമായ സ്‌നേഹമാണ്. കാലദേശങ്ങളുടെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാതെ ആരൊക്കെയോ 

ഏതൊക്കെയോ
 കാലഘട്ടത്തില്‍ എന്തൊക്കെയോ മാനസികാവസ്ഥയില്‍ ഇരുന്നെഴുതിവച്ച അക്ഷരങ്ങള്‍ക്കനുസരിച്ച് 

നിത്യനൂതനമായ
 ജീവിതത്തെ ക്രമപ്പെടുത്തുന്നതില്‍ അപാകതയില്ലേ. മുത്തുക്കുടകളോടൊപ്പം ഇവിടെ ഇറക്കുമതി ചെയ്യപ്പെടുന്നത്കാ
 കാലഹരണപ്പെട്ട ചില ശീലങ്ങളുടെ പുനരാവിഷ്‌ക്കരണത്തിനുള്ള നിഗൂഢശ്രമങ്ങളാണ്.
 പകലന്തിയോളം കഠിനമായി അദ്ധ്യാനിക്കുന്ന ഒരു ജനതയെ കാലദേശങ്ങളുടെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാതെ
പാരമ്പര്യത്തിന്റെ മഹത്വം പറഞ്ഞ് 
ശീലങ്ങളുടെ തടവറയിലേക്ക് സഭാനേതൃത്വം ആനയിക്കുന്നതില്‍ വേദനയുണ്ട്. ഒന്നുകില്‍ സഭാ
 നേതൃത്വത്തിന്
സാര്‍വ്വ ലൗകിക സ്‌നേഹത്തിന്റെ ബാലപാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല അല്ലെങ്കില്‍ 

നിഷ്‌ക്കളങ്കരായ ഒരു
 ജനതയെ ശീലങ്ങളുടെ തടവറയിലാക്കി എന്നുമെന്നും അടിമകളാക്കി തങ്ങളുടെ സിംഹാസനങ്ങളും 

സുഖസൗകര്യങ്ങളും
 ആദരവും ബഹുമാനവും പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയാണവര്‍. വിവിധ നാടുകളിലൂടെ വിവിധ 

ജനപഥങ്ങളിലൂടെ
 വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങളിലൂടെ സാര്‍വ്വലൗകിക സ്‌നേഹത്തിന്റെ മഹത്വം അനുഭവിച്ചറിഞ്ഞ 

പ്രവാസി
മലയാളികളായ നാം ഉണരുക. ജാഗ്രതയോടെ കുതിരവണ്ടിക്കുപുറകില്‍ കുതിരയെക്കെട്ടുവാന്‍ 

ശ്രമിക്കുന്നവര്‍ക്കെതിരെ
 അണിനിരക്കുക. സാര്‍വ്വലൗകിക സ്‌നേഹത്തിനുവേണ്ടി ഗാഗുല്‍ത്താമല കയറിയവനോട് അല്പം

 നീതിപുലര്‍ത്തുവാന്‍
എന്റെ പ്രിയ കൂട്ടുകാരാ പീറ്റര്‍ നീയും ഉണരുക.....

2018, സെപ്റ്റംബർ 2, ഞായറാഴ്‌ച













വിവാഹജീവിതം ആരംഭിച്ചിട്ട് 25 വര്‍ഷങ്ങള്‍ തികയുന്നു. ദിവസങ്ങള്‍ക്ക് മുമ്പോ 25-ാം വാര്ഷികത്തിന്റ  മഹത്വം ആഘോഷമാക്കാന്‍ അപ്രതീക്ഷിതമായി ഞങ്ങളുടെ ഭവനത്തില്‍ കടന്ന് വന്ന് സ്‌നേഹത്താലും സ്‌നേഹോപഹാരങ്ങളാലും ഞങ്ങളെ വിനിയന്യതീരാക്കിയ Northend കുടുംബാംഗങ്ങളോട് ഹൃദയംനിറഞ്ഞ നന്ദി പറയുന്നു. ആ അവസരത്തില്‍ സ്‌നേഹഗീതപോലെ ഞങ്ങള്‍ക്കായി ആശംസകള്‍ അര്‍പ്പിച്ച പത്തില്‍ ആന്റണി ചേട്ടനും, വീഡിയോയും ഫോട്ടോയും എടുത്ത് ഫെയ്‌സ്ബുക്കിലും വാട്‌സ് ആപ്പിലും ഷെയര്‍ ചെയ്ത സേവറിനും, മോനിച്ചനും ഹൃദയപൂര്‍വ്വം നന്ദി പറയുന്നു. 
25-ാം വര്‍ഷത്തിന്റെ മഹിമ ഒട്ടും കുറയ്ക്കണ്ടന്ന് കരുതി ഞാനും 25-ാം തീയതി അവധിയെടുത്തു. പ്രത്യേക ആഘോഷങ്ങള്‍ ഒന്നും ഇല്ലായിരുന്നെങ്കിലും ഞങ്ങള്‍ രണ്ടാളും അടുത്തുള്ള കത്തീഡ്രലില്‍ പോയി. 'സിറേ' യുടെ സാമ്രാജ്യത്വവികസന മോഹങ്ങളുടെ മാലിന്യങ്ങള്‍ ഒന്നും ഏല്‍ക്കാത്തത് കൊണ്ടായിരിക്കാം കത്തീഡ്രലിന്റെ അകത്തും പുറത്തും നിതാന്ത നിശബ്ദതയാണ് സ്വര്‍ഗ്ഗീയ ആനന്ദമാണ്, ശാന്തിയുടെയും സമാധാനത്തിന്റെയും തീരമാണ്. ഞങ്ങളുടെ കണ്ണുകള്‍ അള്‍ത്താരയുടെ മുകളില്‍ സ്ഥാപിക്കപ്പെട്ട സാമാന്യത്തിലധികം വലിപ്പമുള്ള ക്രൂശിതരൂപത്തിലായിരുന്നു.
പെട്ടെന്ന് എന്തോ ഓര്‍ത്തപോലെ ഞങ്ങള്‍ പരസ്പരം നോക്കി. ആ നോട്ടത്തില്‍ കഴിഞ്ഞ 25 വര്‍ഷങ്ങളിലുള്ള സഹനബലിയുടെ അന്തസത്ത ഉണ്ടായിരുന്നു. അല്ല പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവും കഴിഞ്ഞ് വാനമേഘങ്ങളിലെ മരബെഞ്ചില്‍ ഇരിക്കുന്നവര്‍ താന്‍ ചുമന്ന കുരിശിനെ നോക്കുന്നതുപോലെ ഞങ്ങള്‍ പരസ്പരം നോക്കി.
25 വര്‍ഷത്തെ വിവാഹജീവിതയാത്ര പൂമെത്തവിരിച്ചിട്ട പരവധാനിയിലൂടെയായിരുന്നില്ല, ആ യാത്രയില്‍ സ്‌നേഹവും പ്രണയവും പ്രളയവും വിദ്വേഷത്തിന്റെയും സംശയത്തിന്റെയും കുറ്റപ്പെടുത്തലുകളുടെയും ആവേശങ്ങളും ആക്രോശങ്ങളും കണ്ണീരിന്റെയും ആഹ്ലാദത്തില്ന്റയും  പൊട്ടിചിരിയും  നാളയെക്കുറിച്ചുള്ള പ്രത്യാശയും എല്ലാം എല്ലാം നിറഞ്ഞുതുളുമ്പി വിതുമ്പിയിരുന്നു.
വിവാഹജീവിതം തുടങ്ങി അധികം നാള്‍ പിന്നിടുന്നതിനു മുമ്പ് അവള്‍ കണ്ണീരോടെ എന്നോട് പറഞ്ഞു.
'എന്നെ ഇങ്ങനെ കണ്ണീര് കുടിപ്പിക്കുന്നതിനു പകരം ഒന്നു കൊന്ന് തന്നുകൂടെ?
ഞാന്‍ ഒരുനിമിഷം അത്ഭുതപ്പെട്ടു. കണ്ണീരില്‍ കുതിര്‍ന്ന് ഇടര്‍ച്ചയുള്ള ഈ ശബ്ദം ഇതിന് മുമ്പ് ഞാന്‍ കേട്ടിട്ടുണ്ട്. അത് എനിക്ക് ജന്മം നല്‍കിയ എന്റെ പ്രിയ അമ്മയുടേതായിരുന്നു. എന്റെ കൗമാര യൗവ്വനാരംഭകാലത്തിലെ കുരുത്തക്കേടുകള്‍ കണ്ട് അസഹ്യതയോടെ കണ്ണീരില്‍ കുതിര്‍ന്ന് നെഞ്ചില്‍ കൈവച്ച് അമ്മയും അങ്ങനെ എന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ അടുത്ത ബന്ധുമിത്രാദികള്‍ അവര്‍ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ലെങ്കിലും അവരുടെ കണ്ണുകളില്‍ അത്തരം പദപ്രയോഗങ്ങളുടെ മാറ്റൊലികള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. 
ഈ സമാധാനത്തിന്റെയും ശാന്തിയുടെയും തീരത്ത് ഇരുന്നുകൊണ്ട് ഞാന്‍ പിന്‍തിരിഞ്ഞു നോക്കുകയാണ്.
ഒരു ശത്രു ഉണ്ടാവുന്നതിനെക്കാളും മറ്റൊരുവിപത്ത് മര്‍ത്യജീവിതത്തിന് സംഭവിക്കാനില്ല എന്ന് കരുതുന്ന അങ്ങേയറ്റത്തെ സമാധാനപ്രിയനായ ഞാന്‍ എങ്ങിനെ ഒരു സാന്ത്വന സ്പര്‍ശനത്തിന് പകരം ചുറ്റും കണ്ണീരിന്റെ അസംതൃപ്തിയുടെ കടലുകള്‍ തീര്‍ത്ത് മുന്നോട്ട് പോയത്? കൃത്യമായ ഉത്തരങ്ങളില്ലെങ്കിലും.... ചിന്തിച്ചുപോവുകയാണ്...
പരന്ന വായനകളിലൂടെയോ,ദർശിനികമായോ , മതപരമായോ ഉള്ള  വിശ്വാസ സാഹിതികളിലൂടെ ജീവിതത്തെ സമീപിക്കുന്നവര്‍ ഉന്മാദം ഉള്ളവരാണ്. ആ ഉന്മാദത്തിന്റെ അംശങ്ങള്‍ എന്നിലും ഉണ്ടായിരുന്നു. അവർക്കു  പച്ചയായ ജീവിതത്തെ കാണുവാനുള്ള കണ്ണുകളേ, അനുനിമിഷം വിരിയുന്ന നിത്യ നൂതനമായ ജീവിതത്തെ അനുഭവവേദ്യമാക്കാനുള്ള ഹൃദയനൈര്‍മല്യമേ ഉണ്ടായിരിക്കില്ല . ദാര്‍ഷ്ഠ്യവും ധിക്കാരവും അഹങ്കാരവും അവരുടെ മുഖമുദ്രയായിരിക്കുന്നു.
കുറ്റബോധത്തോടെ ഞാന്‍ സമ്മതിക്കുന്നു ഞാന്‍ അങ്ങനെയായിരുന്നു... എന്നിലെ ഉന്മാദത്തെ നന്മകൊണ്ട് സ്വാംശീകരിച്ച് ഒരു മനുഷ്യനെപ്പോലെ ഈ ലോകത്തെ നോക്കിക്കാണാന്‍ പ്രാപ്തനാക്കിയത് എന്റെ കൂട്ടുകാരിയാണ്, എന്റെ ഭാര്യയാണ്, എന്റെ കുഞ്ഞുങ്ങളുടെ അമ്മയാണ്.
കുടുംബജീവിതമാണ് ഏറ്റവും വലിയ മഹത്തായ ആശ്രമം. അവിടെ കുരിശ്മരണവും ഉത്ഥാനവും സംഭവിക്കുന്നുണ്ട്. ജീവിതത്തെപറ്റിയുള്ള എല്ലാത്തരം ധാരണകളില്‍ നിന്ന് മുക്തരാകുമ്പോള്‍ ഒരുവന്‍ മരണത്തെ അതീജിവിക്കുന്നു പുനരുദ്ധാനവും സംഭവിക്കുന്നു. ഞാന്‍ സ്വാതന്ത്ര്യത്തിന്റെ പാതയിലാണ്ന്ന് തോന്നുന്നു . അകാരണമായി ചിരിക്കുന്നതിനും ആഹ്ലാദിക്കുന്നതിനും എനിക്ക് കഴിയുന്നുണ്ട്. വിജനതയിലൂടെ നടക്കുമ്പോള്‍ അകാരണമായി ഭൂമിയെ ചുംബിക്കാന്‍, ഉന്നതങ്ങളിലേക്കു മിഴികള്‍ ഉയര്‍ത്തി,കരങ്ങൾ ഉയർത്തി   ആരോടെന്നില്ലാതെ കൃതജ്ഞത അര്‍പ്പിക്കാനും തോന്നുന്നു....അതെ ഞാൻ സ്വാതന്ത്ര്യത്തിന്റെ പാതയിലാണ്ന്......




പ്രപഞ്ച പൗരനായി, കേവലം ഒരു ഭൂവാസിയായി മലയാളി സ്‌നാനം ചെയ്യപ്പെട്ടത്, ഈ മഹാപ്രളയത്തിലാണെന്ന് തോന്നുന്നു.
പ്രകൃതി അതിന്റെ സകലവിധ രൗദ്രഭാവത്തോടും താണ്ഡവനൃതത്തം ആടിയപ്പോള്‍ മലയാളി അവന്റെ മതം മറന്നു, രാഷ്ട്രീയം മറന്നു, കുടുംബമഹിമയും വ്യക്തിമഹിമയും വിസ്മരിച്ച് സ്വര്‍ഗ്ഗസമാനമായ ഐക്യത്തില്‍ ദുരന്തനിവാരണത്തില്‍ ഏര്‍പ്പെടുകയും, ഒരു മേല്‍ക്കൂരയ്ക്ക് കീഴേ വാസം ഉറപ്പിക്കുകയും ചെയ്തു. മലയാളിയുടെ കൂടെപ്പിറപ്പായ അഹന്തയുടെ കുപ്പായങ്ങള്‍ കൊഴിഞ്ഞുപോയ ദിനങ്ങള്‍.
മനുഷ്യത്വം അതിന്റെ പൂര്‍ണ്ണവികാസം പ്രാപിച്ച ദിനങ്ങള്‍. ദുരിതങ്ങളുടെ തീവ്ര ദുഃഖത്തിലാഴുമ്പോഴും ഒരുമയില്‍ നിന്ന് ഉയര്‍ന്ന് നിസ്വാര്‍ത്ഥ സഹകരണത്തിന്റെ സ്വര്‍ഗ്ഗീയ അനുഭൂതി അനുഭവിച്ച ദിനങ്ങള്‍. കക്ഷിരാഷ്ട്രീയത്തിന്റെ മ്ലേച്ഛമായ അര്‍ത്ഥശൂന്യമായ വാദപ്രതിവാദങ്ങള്‍ക്കോ, സന്യസത്തിന്റെയോ, പൗരോഹിത്യത്തിന്റെയോ അരുള്‍പാടുകള്‍ക്കോ, കല്പനകള്‍ക്കോ യാതൊരുവിധ പ്രസക്തിയും ഇല്ലാതിരുന്ന ദിനങ്ങള്‍. മര്‍ത്യജീവിതം അതിന്റെ അതിജീവനത്തിന്റെ നൈസര്‍ഗ്ഗികമായ മാര്‍ഗ്ഗത്തിലേക്ക് സ്വമേധയാ വന്നണയുകയായിരുന്നു. അത് ഫലേഛയില്ലാത്ത കര്‍മ്മത്തിലും, ജാതിമതരാഷ്ട്രീയ ഭേദബുദ്ധിയുടെ തിരസ്‌ക്കരണത്തിലൂടെ സംജാതമായ മനുഷ്യ സ്‌നേഹത്തില്‍ അധിഷ്ഠിതമായ ഐക്യവും  ആയിരുന്നു. 
നാം പണയംവച്ച നമ്മുടെ നൈസര്‍ഗ്ഗിക ഭാവങ്ങളുടെ വീണ്ടെടുപ്പിനുള്ള ഒരു ഓര്‍മ്മപ്പെടുത്തലായി മഹാപ്രളയം മാറുകയായിരുന്നു.
ഈ ഐക്യവും ഒരുമയും പ്രളയാനന്തരം നിലനിര്‍ത്തിയാല്‍ മലയാളഭൂമി സ്വര്‍ഗ്ഗസമാനമാകും.
പക്ഷേ മലയാളിക്ക് അതിനു കഴിയുമോ?
നമുക്ക് ശീലം, നാം പരിശീലിപ്പിക്കപ്പെട്ടിട്ടുള്ളത് ചില 'അടയാള'പ്പെടുത്തലുകളുടെ തടവറകളിൽ ജീവിക്യനാണ് . ആ തടവറകള്‍ കക്ഷിരാഷ്ട്രീയത്തിന്റെ ജാതി മതങ്ങളുടെയും ലേബലുകളാൽ  ആടയാളപ്പെടുത്തിയിരിക്കുന്നു.
വ്യക്തി അധിഷ്ഠിതതാല്പര്യങ്ങൾക്കോ , പാര്‍ട്ടി താല്പര്യങ്ങൾക്കോ  അപ്പുറം മനുഷ്യനന്മക്യായി  രാഷ്ട്രീയ പാര്‍ട്ടികള്‍ നിലകൊള്ളുമോ? രാഷ്ട്രീയം ഭിന്നിപ്പിന്റെ വിത്തുകള്‍ വിതറാതെ ജനന്മയ്ക്കായി നിലകൊള്ളുമോ? 
ജനാധിപത്യം അതിന്റെ വികാസ പരിണാമങ്ങളിലൂടെ സഹകരണത്തിന്റെയും ഒരുമയുടെയും നൂതന നിര്‍വചനങ്ങള്‍ക്ക് വിധേയമായി മനുഷ്യ നന്മക്കായി രൂപാന്തരം പ്രാപിക്കട്ടെ.
അതുപോലെതന്നെ പൗരോഹിത്യത്തിന്റെ അപ്രമാദിത്വം മനുഷ്യത്വത്തിന്റെ സ്വാഭാവിക വികാസത്തിന് വിലങ്ങ് തടിയാവുകയാണ്.
അവരുടെ കല്പനകളും അരുളപ്പാടുകളും ചോദ്യംചെയ്യപ്പെടുകയും തിരസ്‌ക്കരിക്കപ്പെടുകയും ചെയ്യുമ്പോള്‍, മനുഷ്യത്വം അതിന്റെ സ്വാഭാവിക ലയതാളങ്ങള്‍ കണ്ടെത്താന്‍ കഴിയും എന്നുള്ളതാണ് ഈ പ്രളയം വെളിപ്പെടുത്തുന്ന ദിവ്യ രഹസ്യങ്ങളില്‍ ഒന്ന്. 
മറ്റുള്ളവരുടെ ആദരവും സ്‌നേഹവും പിടിച്ച് പറ്റി, ഇത്തിക്കണ്ണികളെപ്പോലെ വാണരുളുന്ന നേതാക്കളും, പൗരോഹിത്യവും, സെലിബ്രറ്റികളും അങ്ങ് അറബിക്കടലില്‍ അസ്തമിക്കട്ടെ. മനുഷ്യന്റെ ജീവാംശം വളം ആക്കിയാണ് ഇവര്‍ വളരുന്നത്. അതുകൊണ്ട് ഇവരുടെ തിരസ്‌ക്കാരം മനുഷ്യത്വത്തിന്റെ പൂര്‍ണ്ണവികാസത്തിന് അനിവാര്യമാണ്.
മനുഷ്യത്വത്തിന്റെ വികാസം എന്നാല്‍ മര്‍ത്യന്റെ ബോധമണ്ഡലത്തിന്റെ പൂര്‍ണ്ണതയിലേക്കുള്ള പ്രയാണമാണ്. സാര്‍വ്വലൗകിക സ്‌നേഹമാണ് അതിന്റെ മുഖമുദ്ര. സാര്‍വലൗകിക സ്‌നേഹം ആരാധനാലയങ്ങളുടെ നാല് ചുവരുകള്‍ക്കുള്ളില്‍ ഉല്പാദിപ്പിക്കപ്പെടുകയില്ല, കക്ഷിരാഷ്ട്രീയ സമ്മര്‍ദ്ദങ്ങളാലും അത് രൂപപ്പെടുകയുമില്ല. മര്‍ത്യന് ജന്മസിദ്ധമായ നിത്യനൂതനമായ ആ സവിശേഷ പ്രതിഭാസത്തിന്റെ സ്വാഭാവിക പ്രയാണത്തിന് വിഘാതം സൃഷ്ടിക്കുന്നത് പൗരോഹിത്യത്തിന്റെ കല്പനകളും അരുളപ്പാടുകളും സ്വാര്‍ത്ഥതയിലധിഷ്ഠിതമായ കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരവുമാണ്.
അപ്രരോധിതമായസംഭവവികാസങ്ങളിലൂടെ സാര്‍വ്വലൗകിക സ്‌നേഹത്തിന്റെ നൂതന ചക്രവാളത്തിലേക്കു നാം ആനയിക്കപ്പെടുമെന്ന് തോന്നും.
സ്‌നേഹാ സൗഹാർദ്ദങ്ങൾ ഇല്ലാത്ത മത്സരദിഷ്ട്ടതമായ കക്ഷി രാഷ്ട്രിയത്തിന്റ അതിപ്രസരവും,സംശുദ്ധമായ അൽമിയതാ ഇല്ലാത്ത മതങ്ങളും,സെലിബ്രറ്റികളുടെ സമൂഹത്തിലുള്ള മേൽക്കോയ്മകളും മനുഷ്യത്വത്തിന്റെ സ്വാഭാവിക വളർച്ചക്കും വികാസത്തിനും വിഘാതം സൃഷ്ട്ടിക്കുന്നുണ്ട് .
അളവില്ലാത്ത ദുരിതവും ,കഷ്ടപ്പാടും ,നഷ്ടവും ,ദുഖവും ഈ മഹാപ്രളയം നമ്മുക്ക് സമ്മാനിച്ചങ്ങീലും, മനുഷ്യത്വത്തിന്റെ മഹനീയാതാ തിരിച്ചറിഞ്ഞ ദിനങ്ങൾ ....മത്സ്യതൊഴിലാളികളുടെ നിസ്വാർത്ഥ സേവനത്തിന്റ് സാക്ഷ്യ പത്രങ്ങൾ നമ്മടെ പറയുന്നത് ,ഓരോമനുഷ്യനിലും കുടികൊള്ളുന്ന അഭവുമാ സൗന്ദിരത്തിന്റയ്‌ ഉറവിടെത്തെപ്പറ്റിയാണ് .