2020, ജനുവരി 16, വ്യാഴാഴ്‌ച







അസോസിയേഷന്റെ ന്യൂ ഇയർ ആഘോഷങ്ങളിൽ കുടുംബസമ്മേതം പങ്കെടുക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. അനുദിന ജീവിതത്തിന്റെ സമ്മർദ്ദങ്ങളിൽ നിന്നും, ദുഃഖങ്ങളും വ്യാധികളിൽ നിന്നും വിടപറഞ്ഞു, കലാസ്വാദനത്തിന്റ നൂതന ചക്രവാളത്തിലേക്ക് ആനയിച്ച പോര്ടസ്‌മൗത്തില   കലാകാരന്മാർക്കും കലാകാരികൾക്കും  കൃതജ്ഞതയുടെ കൂപ്പുകൈ. കമ്മിറ്റി അംഗങ്ങളുടെയും ഭാരവാഹികളുടെയും അർപ്പണബോധത്തോടെയുള്ള തീവ്ര പരിശ്രമങ്ങളാണ് നമ്മുടെ അസോസിയേഷന്റെ ന്യൂഇയർ ആഘോഷങ്ങൾ ഇത്ര മനോഹരം ആക്കിയത് എന്ന് നിസംശയം നമുക്ക് പറയാൻ പറ്റും. യാതൊരുവിധ ഫലേച്ഛയില്ലാതെ കഠിന പ്രയത്നം കൊണ്ട് ഓരോ കലാപ്രകടനങ്ങളും മികവുറ്റതാക്കിയ പോർട്സ്മൗത്തിൽ എന്റെ പ്രിയപ്പെട്ട കലാകാരന്മാരെ കലാകാരികളെ,  നിങ്ങളോരോരുത്തരും അനുവാചക ഹൃദയങ്ങളിൽ നിറച്ചത് നൂതന ചൈതന്യത്തിന്റെ മലർവാടി കളാണ്. 
ഇത്രയും പ്രതിഭാസമ്പന്നരായ  കലാകാരന്മാരും കലാകാരികളും നമുക്ക് ഉള്ളപ്പോൾ നാം എന്തിനാണ് നാട്ടിൽ നിന്ന് ഏറെ പണം ചെലവാക്കി കലാകാരന്മാരെ യുകെയിലേക്ക് ക്ഷണിക്കുന്നു എന്ന് ഒരു നിമിഷം ചിന്തിച്ചു പോവുകയാണ്. പണത്തിനു വേണ്ടി അല്ലാതെ ഊഷ്മളമായ സ്നേഹസൗഹാർദ്ദ ങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന ഓരോ കലാരൂപത്തിലും അനശ്വരതയുടെ സംഗീതം മാറ്റൊലി കൊള്ളുന്നു.
നാം മുലപ്പാലിനൊപ്പം രുചിച്ചറിഞ്ഞു നമ്മുടെ മലയാള ഭാഷയെ യുകെയിൽ ജനിച്ചുവളർന്ന കുഞ്ഞുങ്ങളിലേക്കു പകർന്നു നൽകുന്നതിൽ വിജയം കൈവരിച്ച ഡെനിസ്  വർഗീസിനെയും, അദ്ദേഹത്തിന്റെ വിദ്യാർഥി,  വിദ്യാർഥിനികളെയും, പൊന്നാടയും മെഡലുകളും നൽകി ആദരിച്ചത്  മഹത്തരമായ ഒരു കർമ്മം ആണെന്ന് നമുക്ക് നിസ്സംശയം പറയാം. അഭിനന്ദനങ്ങൾ ഡെന്നീസ് . നാം നെഞ്ചിലേറ്റിയ
മലയാളത്തനിമയുടെ ദീപശിഖ വരും തലമുറയിലേക്കും ഊഷ്മളതയോടെ പകർന്നു
നൽകുന്നതിൽ താങ്കൾ വിജയം കൈവരിച്ചതിൽ  അഭിനന്ദനങ്ങൾ, ഈ വിജയത്തിന് വേദിയൊരുക്കിയ അസോസിയേഷൻ കമ്മിറ്റി അംഗങ്ങൾക്കും ഭാരവാഹികൾക്കും ഒരായിരം അഭിനന്ദനങ്ങൾ.
എല്ലാവരുടെയും ഊഷ്മളമായ സ്നേഹ സൗഹൃദങ്ങൾ ആസ്വദിച്ച്, സ്കറിയ തയ്യാറാക്കിയ സ്വാദിഷ്ടമായ വിഭവങ്ങൾ ആസ്വദിച്ചു, ഓർമ്മയിലെന്നും താലോലിക്കാൻ ഹൃദ്യമായ ഒരു കലാസന്ധ്യയും ആസ്വദിക്കാൻ കഴിഞ്ഞതിൽ
ഈ എളിയവ ലളിത ജീവിതം ധന്യമായി. ഒരിക്കൽക്കൂടി എന്റെ പ്രിയപ്പെട്ട കമ്മിറ്റി അംഗങ്ങളെ,  ഭാരവാഹികളെ, നിങ്ങൾക്ക് ഞങ്ങളുടെ കൃതജ്ഞതയിൽ  നിറഞ്ഞ കൂപ്പുകൈ.