2018, ഒക്‌ടോബർ 7, ഞായറാഴ്‌ച



പോര്‍ട്ട്‌സ്മൗത്തിലെ കലാകാരന്മാരെ കലാകാരികളെ..








പോര്‍ട്ട്‌സ്മൗത്തിലെ കലാകാരന്മാരെ കലാകാരികളെ...നിങ്ങളുടെ മുന്നില്‍ കൂപ്പുകരങ്ങളോടെ ശിരസ്സുനമിച്ച് ഞാന്‍ കൃതജ്ഞത അര്‍പ്പിക്കുന്നു. യുക്മ സൗത്ത് ഈസ്റ്റ് റീജണല്‍ കലാമേളയില്‍ ഓവറോള്‍ കിരീടം നേടിയതുകൊണ്ടുമാത്രമല്ല ഇത് കഴിഞ്ഞ പത്തുവര്‍ഷമായി നിങ്ങളുടെ മികവുറ്റ പ്രകടനങ്ങള്‍ക്കു മുമ്പില്‍ ഒരു ആസ്വാദകനായി നിലകൊള്ളാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. പോര്‍ട്‌സ്മൗത്തിലെ സഹൃദയ സദസ്സിന്റെ ഭാഗ്യമാണ്. നിങ്ങളാണ് പോര്‍ട്‌സ്  മൗത്ത് മലയാളികളുടെ മുത്തുകള്‍. നമ്മുടെ അസോസിയേഷനില്‍ അപസ്വരങ്ങളുടെ അലയൊലികളില്ലാതെ ഒരുമയോടെ ഒരു സംഘഗാനമായി മുന്നേറാന്‍ നമുക്കു കഴിയുന്നുണ്ടെങ്കില്‍ അതിനു മുഖ്യ കാരണം കലാഹൃദയങ്ങളില്‍ നിന്നു വരുന്ന നിങ്ങളുടെ നിസ്വാര്‍ത്ഥമായ കലാപ്രകടനങ്ങളാണ്. അതാതുകാലത്തെ കമ്മറ്റിയംഗങ്ങളും ഭാരവാഹികളും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് ഇക്കാലത്തിനിടയില്‍ കെട്ടുറപ്പുള്ള പ്രവര്‍ത്തന ക്ഷമമായ ഒരു അസോസിയേഷനായി MAP നെ മാറ്റി. പക്ഷെ നമ്മുടെ അസോസിയേഷനെ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും ഒരു ആരവമാക്കിമാറ്റിയത് നമ്മുടെ കലാകാരന്മാരാണ്. ജീവിതത്തിന്റെ അപ്രരോതിദമായ  പ്രതിസന്ധികളുടെ ചുഴലിയില്‍പ്പെട്ട്  കലാഹൃദയം പണയപ്പെടുകയും കലാസ്വാദനം മരവിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്ന വേളയിലാണ് നിങ്ങള്‍ നൃത്തത്തിലൂടെ സംഗീതത്തിലൂടെ ഞങ്ങളുടെ കലാസ്വാദനത്തെ തൊട്ടുണര്‍ത്തിയത്. തിക്കും തിരക്കും തത്ത്രപ്പാടുകള്‍ക്കുമിടയില്‍ കലാസ്വാദനത്തിനും കലാപ്രകടനത്തിനും ഏറെ സമയവും സാവകാശവുമുണ്ടെന്ന് നിങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതന്നു. അതിലൂടെ യഥാര്‍ത്ഥമായ വിശ്രമത്തിന്റെയും വിശ്രാന്തിയുടെയും അനന്തമായവിഹായസ്സുകളായിരുന്നു നിങ്ങള്‍ ഞങ്ങള്‍ക്ക് മുമ്പില്‍ തുറന്നുതന്നത്. ജീവത്തിലെ പ്രതിസന്ധികളെ നവോന്മേഷത്തിലൂടെ നേരിടാന്‍ അതു ഞങ്ങളെ പ്രാപ്തരാക്കി. സഹൃദയത്ത്വം നഷ്ടപ്പെട്ട ഹൃദയം സഹാറമരുഭൂമിക്കു തുല്യമാണ്. അതിലുംവലിയൊരു അത്യാഹിതം ജീവിതത്തില്‍ സംഭവിക്കാനില്ല. ജീവിതം ഊഷരതയുടെ മരുഭൂമിയില്‍ അകപ്പെട്ട് നിര്‍ജ്ജീവമാകുന്നതിനുപകരം കലാപ്രകടനങ്ങളുടെ ഹരിതാഭനിറഞ്ഞ ശീതളഛായയിലേക്കാനയിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. ഇനിയും ഇനിയും ഉന്നത വിജയം നിങ്ങള്‍ക്ക് കൈവരിക്കുമാറാകട്ടയെന്ന് ഹൃദയം നിറഞ്ഞ് ആശംസിക്കുന്നു. 

2018, ഒക്‌ടോബർ 6, ശനിയാഴ്‌ച




കുടുംബ നവീകരണ ധ്യാനം.



  കുടുംബ നവീകരണ ധ്യാനം.
 എത്രകാവ്യാത്മകമായ സുന്ദരമായ പദം.
 പക്ഷെ ഞാനാശ്ചര്യപ്പെട്ടുപോയി ഇവര്‍ എന്താണ് നവീകരിക്കുന്നത്? ഇവര്‍ എങ്ങനെയാണ് നവീകരിക്കുന്നത്.?
 എന്റെ സംശയങ്ങള്‍ തീരുന്നില്ല. മുറിവൈദ്യന് ആരെയും ചികിത്സിക്കാന്‍ കഴിയില്ല.
 ശാരീരിക മാനസിക ആരോഗ്യ രംഗത്തെ ചികിത്സകനാകണമെങ്കില്‍ അതിന് പ്രഖ്യാപിതമായ പല യോഗ്യതകളും
 കരസ്ഥമാക്കണം. ആ യോഗ്യതകള്‍ ഇല്ലാതെ ചികിത്സിക്കുന്നത് ക്രിമിനല്‍ ഒഫന്‍സാണ്. നവീകരിക്കാന്‍ വരുന്നവര്‍ 
 നവീകരിക്കപ്പെട്ടതാണെന്നതിന് എന്തെങ്കിലും അടയാളമുണ്ടോ?നിഷ്‌ക്കളങ്കരായ ജനതയെ എന്തും പറഞ്ഞ് പറ്റിക്കുന്നത് 
ഒരു ക്രിമിനല്‍ ഒഫന്‍സ് തന്നെയല്ലേ? ക്ഷമിക്കണം നവീകരണ ധ്യാനത്തിന്റെ നോട്ടീസ് കണ്ടതുമുതല്‍ വിവരമില്ലാത്ത 
എന്റെ സംശയങ്ങള്‍ കൊണ്ട്  ചോദിച്ചുപോവുകയാണ്.
 ഒരിക്കല്‍ നവീകരിക്കപ്പെട്ടുകഴിഞ്ഞാല്‍ പിന്നെയും പിന്നെയും നിങ്ങള്‍ വന്ന്ന
വീകരിക്കാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ടാണ്? സംശയങ്ങള്‍ തീരുന്നില്ല ക്ഷമിക്കണം. 
നവീകരണം ഒരു മരീചികയായതുകൊണ്ടാണോ ഇങ്ങനെ വീണ്ടും വീണ്ടും വരുന്നത് ?
അതിനര്‍ത്ഥം ഒരു സാധാരണക്കാരന്റെ ഹൃദയത്തെ നിങ്ങള്‍ ഒരു രണഭൂമിയാക്കുകയാണ്. അവന്റെ ജീവിതത്തെ
ഒരിക്കലുമവസാനിക്കാത്ത യുദ്ധഭൂമിയാക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. ശരിക്കും ഒരു യുദ്ധഭൂമിയില്‍ നില്‍ക്കുന്ന
 പട്ടാളക്കാരന്റെ ഭാവചേഷ്ടകളല്ലേ ഒരു വിശ്വാസിയുടെ പെരുമാറ്റത്തില്‍ നിന്നും വ്യക്തമാകുന്നത്. 
വാസ്തവം പറയുകയാണെങ്കില്‍ നിങ്ങളുടെ പാട്ടും ബഹളവുമെല്ലാം കഴിഞ്ഞു കഴിയുമ്പോള്‍ അവരുടെ മുഖത്ത്
 യുദ്ധഭൂമിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമ്പോള്‍ പട്ടാളക്കാരന്റെ മുഖത്ത് കാണുന്ന ഒരു ശാന്തത ഞാന്‍ കാണാറുണ്ട്. 
പക്ഷേ ആ ശാന്തതയുടെ പിറകില്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്നിപര്‍വ്വതമുണ്ടെന്ന്
 ആര്‍ക്കാണറിയാത്തത്. ആ പൊട്ടിത്തെറിയുടെ ദുരന്ത ഫലങ്ങളാണ് നാം ഇന്ന്  അനുഭവിക്കുന്നത്. വിവാദ ബിഷപ്പും
 കന്യാസ്ത്രീകളും ജന്മമെടുക്കുന്നത് ഇത്തരം പൊട്ടിത്തെറികള്‍ മൂലമല്ലേ? അല്ലയോ ആരാധ്യരായ നവീകരണക്കാരെ
 നിങ്ങള്‍ സാധാരണക്കാരയ ജനങ്ങളുടെ ഹൃദയങ്ങളെ ഒരൂ യുദ്ധഭൂമിയാക്കരുത്. ഇനിയുമൊരു മഹായുദ്ധത്തെ താങ്ങാന്‍
 ഈ ഭൂമിക്ക് ത്രാണിയില്ല. നിങ്ങള്‍ യുദ്ധംചെയ്യാന്‍ ശ്രമിക്കുന്നത് കാമ-ക്രോധ-ലോഹ-മോഹാധികളോടാണല്ലോ എങ്കില്‍ 
നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കുക അതിജീവനത്തിനായി പ്രകൃതി നമുക്ക് സമ്മാനിച്ചിരിക്കുന്ന അതിമഹത്തായ 
സ്വഭാവ വിശേഷങ്ങളാണവ. സഹജീവി സ്‌നേഹമുള്ള ഓരോ മനുഷ്യനും ഇത്തരം വികാരങ്ങള്‍ മറ്റുള്ളവര്‍ക്ക്
 ഹാനികരമാകാത്തവിധം ജീവിക്കാനുള്ള ത്രാണിയുണ്ട്. ആ സ്വയം നിയന്ത്രിതാവസ്ഥ നഷ്ടപ്പെടുമ്പോള്‍
 നാം വിശ്വാസികളാകുന്നു- രോഗികളെ പോലെ സ്വയം പാപിയെന്നു വിശേഷിപ്പിക്കുന്നു അവസ്ഥാ വിശഷം ഉൺണ്ടാവുന്നു .
ഇത് ഒരു രോഗാവസ്ഥയാണ്.
 ശാരീരിക ആരോഗ്യരംഗത്ത് വസ്തുനിഷ്ഠമായ പഠനങ്ങളിലൂടെ നാം എങ്ങനെ ഇന്നുകാണുന്ന പുരോഗതി കൈവരിച്ചുവോ
 അതുപോലെതന്നെ വസ്തുനിഷ്ഠാപരമായ പഠനങ്ങളിലൂടെതന്നെ വിശ്വാസികള്‍ - സ്വയം പാപികള്‍ എന്നീ
 അവസ്ഥകളെ തരണം ചെയ്യേണ്ടതുണ്ട്. ആരാധനാലയങ്ങള്‍ പഠനകേന്ദ്രങ്ങളാകട്ടെ .
കാമക്രോധ മോഹാധികളോട് യുദ്ധം പ്രഖ്യാപിക്കാതെ അവയെ കൂടുതല്‍ വസ്തുനിഷ്ഠാപരമായി പഠിക്കുന്നതിനും
 മനസ്സിലാക്കുന്നതിനും മറ്റുള്ളവര്‍ക്ക് ഹാനികരമാകാതെ അവയെ ഉള്‍ക്കൊണ്ട് എങ്ങനെ ജീവിക്കാമെന്നുള്ള 
പഠനരീതികള്‍ രൂപപ്പെടട്ടെ. അതുകൊണ്ട് ബഹുമാനപ്പെട്ട ധ്യാനഗുരുക്കന്മാരെ നവീകരണം എന്ന മരീചികകാണിച്ച്
 ഇനിയും ഞങ്ങളെ പറ്റിക്കരുത്. 


2018, സെപ്റ്റംബർ 18, ചൊവ്വാഴ്ച






പ്രിയ കൂട്ടുകാരാ പീറ്റര്‍ നീ ഉണരുക.....


 തിരുനാളിന്റെ ഭാഗമായ പ്രദക്ഷിണത്തിലെ ആത്മീയ അംശത്തിന്റെ അഭാവത്തെപ്പറ്റി
 ചിന്തിച്ചുപോയഎന്നോട് എന്റെ പ്രിയ സുഹൃത്ത് പീറ്റർ  ഓര്‍മ്മിപ്പിച്ചു..പാരമ്പര്യത്തിൽ 
അതിഷ്ടതമായ
 ആഘോഷത്തിന്റെ
 ഭാഗമായ ആഹ്ലാദപ്രകടനമായി കണക്കാക്കുക !!
 മുത്തുക്കുടകളുടെയും മനോഹരമായി അലംകൃതമായ രൂപങ്ങളും, ചെണ്ടമേളത്തോടെയുള്ള
പ്രദക്ഷണങ്ങളും മനോഹരം തന്നെ. ശൈശവ സഹജമായ കൗതുകത്തോടെ നമുക്ക് എത്രനേരം 

വേണമെങ്കിലും
 അതിന്റെ ഭാഗഭാക്കാകാം. സാമൂഹിക കൂട്ടായ്മയില്‍ നിന്നുയരുന്ന ആഹ്ലാദാരവങ്ങളുടെ ഒരു ഊര്‍ജ്ജം

 അവിടെ
സംജാതമാകുന്നുണ്ട്. കുരിശുമെടുത്ത് ഗാകുല്‍ത്താമലയില്‍ കയറിയ ഒരുവന്റെ നാമത്തിലുള്ള ഈ 

മുത്തുക്കുടകളുടെയും
ചെണ്ടമേളത്തിന്റെയും പ്രസക്തിയെപ്പറ്റി ചിന്തിച്ചുപോകുന്നതു തെറ്റാണോ? പാരമ്പര്യത്തെയോ ശീലങ്ങളെയോ 

അനുധാവനം
 ചെയ്യുന്നതല്ല സംശുദ്ധമായ ആത്മീയത. അവയുടെ ബോധപൂര്‍വ്വമായ തിരസ്‌ക്കരണത്തിലൂടെ 

സംജാതമാകുന്ന
ശൂന്യതയില്‍ നൂതനത്വം  നിറക്കപ്പെടുന്നതാണ് യാഥാര്‍ത്ഥമായ സംശുദ്ധമായ ആത്മീയത.  

ആ നൂതനത്വം
 സര്‍വ്വലൗകികമായ സ്‌നേഹമാണ്. കാലദേശങ്ങളുടെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാതെ ആരൊക്കെയോ 

ഏതൊക്കെയോ
 കാലഘട്ടത്തില്‍ എന്തൊക്കെയോ മാനസികാവസ്ഥയില്‍ ഇരുന്നെഴുതിവച്ച അക്ഷരങ്ങള്‍ക്കനുസരിച്ച് 

നിത്യനൂതനമായ
 ജീവിതത്തെ ക്രമപ്പെടുത്തുന്നതില്‍ അപാകതയില്ലേ. മുത്തുക്കുടകളോടൊപ്പം ഇവിടെ ഇറക്കുമതി ചെയ്യപ്പെടുന്നത്കാ
 കാലഹരണപ്പെട്ട ചില ശീലങ്ങളുടെ പുനരാവിഷ്‌ക്കരണത്തിനുള്ള നിഗൂഢശ്രമങ്ങളാണ്.
 പകലന്തിയോളം കഠിനമായി അദ്ധ്യാനിക്കുന്ന ഒരു ജനതയെ കാലദേശങ്ങളുടെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാതെ
പാരമ്പര്യത്തിന്റെ മഹത്വം പറഞ്ഞ് 
ശീലങ്ങളുടെ തടവറയിലേക്ക് സഭാനേതൃത്വം ആനയിക്കുന്നതില്‍ വേദനയുണ്ട്. ഒന്നുകില്‍ സഭാ
 നേതൃത്വത്തിന്
സാര്‍വ്വ ലൗകിക സ്‌നേഹത്തിന്റെ ബാലപാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല അല്ലെങ്കില്‍ 

നിഷ്‌ക്കളങ്കരായ ഒരു
 ജനതയെ ശീലങ്ങളുടെ തടവറയിലാക്കി എന്നുമെന്നും അടിമകളാക്കി തങ്ങളുടെ സിംഹാസനങ്ങളും 

സുഖസൗകര്യങ്ങളും
 ആദരവും ബഹുമാനവും പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയാണവര്‍. വിവിധ നാടുകളിലൂടെ വിവിധ 

ജനപഥങ്ങളിലൂടെ
 വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങളിലൂടെ സാര്‍വ്വലൗകിക സ്‌നേഹത്തിന്റെ മഹത്വം അനുഭവിച്ചറിഞ്ഞ 

പ്രവാസി
മലയാളികളായ നാം ഉണരുക. ജാഗ്രതയോടെ കുതിരവണ്ടിക്കുപുറകില്‍ കുതിരയെക്കെട്ടുവാന്‍ 

ശ്രമിക്കുന്നവര്‍ക്കെതിരെ
 അണിനിരക്കുക. സാര്‍വ്വലൗകിക സ്‌നേഹത്തിനുവേണ്ടി ഗാഗുല്‍ത്താമല കയറിയവനോട് അല്പം

 നീതിപുലര്‍ത്തുവാന്‍
എന്റെ പ്രിയ കൂട്ടുകാരാ പീറ്റര്‍ നീയും ഉണരുക.....

2018, സെപ്റ്റംബർ 2, ഞായറാഴ്‌ച













വിവാഹജീവിതം ആരംഭിച്ചിട്ട് 25 വര്‍ഷങ്ങള്‍ തികയുന്നു. ദിവസങ്ങള്‍ക്ക് മുമ്പോ 25-ാം വാര്ഷികത്തിന്റ  മഹത്വം ആഘോഷമാക്കാന്‍ അപ്രതീക്ഷിതമായി ഞങ്ങളുടെ ഭവനത്തില്‍ കടന്ന് വന്ന് സ്‌നേഹത്താലും സ്‌നേഹോപഹാരങ്ങളാലും ഞങ്ങളെ വിനിയന്യതീരാക്കിയ Northend കുടുംബാംഗങ്ങളോട് ഹൃദയംനിറഞ്ഞ നന്ദി പറയുന്നു. ആ അവസരത്തില്‍ സ്‌നേഹഗീതപോലെ ഞങ്ങള്‍ക്കായി ആശംസകള്‍ അര്‍പ്പിച്ച പത്തില്‍ ആന്റണി ചേട്ടനും, വീഡിയോയും ഫോട്ടോയും എടുത്ത് ഫെയ്‌സ്ബുക്കിലും വാട്‌സ് ആപ്പിലും ഷെയര്‍ ചെയ്ത സേവറിനും, മോനിച്ചനും ഹൃദയപൂര്‍വ്വം നന്ദി പറയുന്നു. 
25-ാം വര്‍ഷത്തിന്റെ മഹിമ ഒട്ടും കുറയ്ക്കണ്ടന്ന് കരുതി ഞാനും 25-ാം തീയതി അവധിയെടുത്തു. പ്രത്യേക ആഘോഷങ്ങള്‍ ഒന്നും ഇല്ലായിരുന്നെങ്കിലും ഞങ്ങള്‍ രണ്ടാളും അടുത്തുള്ള കത്തീഡ്രലില്‍ പോയി. 'സിറേ' യുടെ സാമ്രാജ്യത്വവികസന മോഹങ്ങളുടെ മാലിന്യങ്ങള്‍ ഒന്നും ഏല്‍ക്കാത്തത് കൊണ്ടായിരിക്കാം കത്തീഡ്രലിന്റെ അകത്തും പുറത്തും നിതാന്ത നിശബ്ദതയാണ് സ്വര്‍ഗ്ഗീയ ആനന്ദമാണ്, ശാന്തിയുടെയും സമാധാനത്തിന്റെയും തീരമാണ്. ഞങ്ങളുടെ കണ്ണുകള്‍ അള്‍ത്താരയുടെ മുകളില്‍ സ്ഥാപിക്കപ്പെട്ട സാമാന്യത്തിലധികം വലിപ്പമുള്ള ക്രൂശിതരൂപത്തിലായിരുന്നു.
പെട്ടെന്ന് എന്തോ ഓര്‍ത്തപോലെ ഞങ്ങള്‍ പരസ്പരം നോക്കി. ആ നോട്ടത്തില്‍ കഴിഞ്ഞ 25 വര്‍ഷങ്ങളിലുള്ള സഹനബലിയുടെ അന്തസത്ത ഉണ്ടായിരുന്നു. അല്ല പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവും കഴിഞ്ഞ് വാനമേഘങ്ങളിലെ മരബെഞ്ചില്‍ ഇരിക്കുന്നവര്‍ താന്‍ ചുമന്ന കുരിശിനെ നോക്കുന്നതുപോലെ ഞങ്ങള്‍ പരസ്പരം നോക്കി.
25 വര്‍ഷത്തെ വിവാഹജീവിതയാത്ര പൂമെത്തവിരിച്ചിട്ട പരവധാനിയിലൂടെയായിരുന്നില്ല, ആ യാത്രയില്‍ സ്‌നേഹവും പ്രണയവും പ്രളയവും വിദ്വേഷത്തിന്റെയും സംശയത്തിന്റെയും കുറ്റപ്പെടുത്തലുകളുടെയും ആവേശങ്ങളും ആക്രോശങ്ങളും കണ്ണീരിന്റെയും ആഹ്ലാദത്തില്ന്റയും  പൊട്ടിചിരിയും  നാളയെക്കുറിച്ചുള്ള പ്രത്യാശയും എല്ലാം എല്ലാം നിറഞ്ഞുതുളുമ്പി വിതുമ്പിയിരുന്നു.
വിവാഹജീവിതം തുടങ്ങി അധികം നാള്‍ പിന്നിടുന്നതിനു മുമ്പ് അവള്‍ കണ്ണീരോടെ എന്നോട് പറഞ്ഞു.
'എന്നെ ഇങ്ങനെ കണ്ണീര് കുടിപ്പിക്കുന്നതിനു പകരം ഒന്നു കൊന്ന് തന്നുകൂടെ?
ഞാന്‍ ഒരുനിമിഷം അത്ഭുതപ്പെട്ടു. കണ്ണീരില്‍ കുതിര്‍ന്ന് ഇടര്‍ച്ചയുള്ള ഈ ശബ്ദം ഇതിന് മുമ്പ് ഞാന്‍ കേട്ടിട്ടുണ്ട്. അത് എനിക്ക് ജന്മം നല്‍കിയ എന്റെ പ്രിയ അമ്മയുടേതായിരുന്നു. എന്റെ കൗമാര യൗവ്വനാരംഭകാലത്തിലെ കുരുത്തക്കേടുകള്‍ കണ്ട് അസഹ്യതയോടെ കണ്ണീരില്‍ കുതിര്‍ന്ന് നെഞ്ചില്‍ കൈവച്ച് അമ്മയും അങ്ങനെ എന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ അടുത്ത ബന്ധുമിത്രാദികള്‍ അവര്‍ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ലെങ്കിലും അവരുടെ കണ്ണുകളില്‍ അത്തരം പദപ്രയോഗങ്ങളുടെ മാറ്റൊലികള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. 
ഈ സമാധാനത്തിന്റെയും ശാന്തിയുടെയും തീരത്ത് ഇരുന്നുകൊണ്ട് ഞാന്‍ പിന്‍തിരിഞ്ഞു നോക്കുകയാണ്.
ഒരു ശത്രു ഉണ്ടാവുന്നതിനെക്കാളും മറ്റൊരുവിപത്ത് മര്‍ത്യജീവിതത്തിന് സംഭവിക്കാനില്ല എന്ന് കരുതുന്ന അങ്ങേയറ്റത്തെ സമാധാനപ്രിയനായ ഞാന്‍ എങ്ങിനെ ഒരു സാന്ത്വന സ്പര്‍ശനത്തിന് പകരം ചുറ്റും കണ്ണീരിന്റെ അസംതൃപ്തിയുടെ കടലുകള്‍ തീര്‍ത്ത് മുന്നോട്ട് പോയത്? കൃത്യമായ ഉത്തരങ്ങളില്ലെങ്കിലും.... ചിന്തിച്ചുപോവുകയാണ്...
പരന്ന വായനകളിലൂടെയോ,ദർശിനികമായോ , മതപരമായോ ഉള്ള  വിശ്വാസ സാഹിതികളിലൂടെ ജീവിതത്തെ സമീപിക്കുന്നവര്‍ ഉന്മാദം ഉള്ളവരാണ്. ആ ഉന്മാദത്തിന്റെ അംശങ്ങള്‍ എന്നിലും ഉണ്ടായിരുന്നു. അവർക്കു  പച്ചയായ ജീവിതത്തെ കാണുവാനുള്ള കണ്ണുകളേ, അനുനിമിഷം വിരിയുന്ന നിത്യ നൂതനമായ ജീവിതത്തെ അനുഭവവേദ്യമാക്കാനുള്ള ഹൃദയനൈര്‍മല്യമേ ഉണ്ടായിരിക്കില്ല . ദാര്‍ഷ്ഠ്യവും ധിക്കാരവും അഹങ്കാരവും അവരുടെ മുഖമുദ്രയായിരിക്കുന്നു.
കുറ്റബോധത്തോടെ ഞാന്‍ സമ്മതിക്കുന്നു ഞാന്‍ അങ്ങനെയായിരുന്നു... എന്നിലെ ഉന്മാദത്തെ നന്മകൊണ്ട് സ്വാംശീകരിച്ച് ഒരു മനുഷ്യനെപ്പോലെ ഈ ലോകത്തെ നോക്കിക്കാണാന്‍ പ്രാപ്തനാക്കിയത് എന്റെ കൂട്ടുകാരിയാണ്, എന്റെ ഭാര്യയാണ്, എന്റെ കുഞ്ഞുങ്ങളുടെ അമ്മയാണ്.
കുടുംബജീവിതമാണ് ഏറ്റവും വലിയ മഹത്തായ ആശ്രമം. അവിടെ കുരിശ്മരണവും ഉത്ഥാനവും സംഭവിക്കുന്നുണ്ട്. ജീവിതത്തെപറ്റിയുള്ള എല്ലാത്തരം ധാരണകളില്‍ നിന്ന് മുക്തരാകുമ്പോള്‍ ഒരുവന്‍ മരണത്തെ അതീജിവിക്കുന്നു പുനരുദ്ധാനവും സംഭവിക്കുന്നു. ഞാന്‍ സ്വാതന്ത്ര്യത്തിന്റെ പാതയിലാണ്ന്ന് തോന്നുന്നു . അകാരണമായി ചിരിക്കുന്നതിനും ആഹ്ലാദിക്കുന്നതിനും എനിക്ക് കഴിയുന്നുണ്ട്. വിജനതയിലൂടെ നടക്കുമ്പോള്‍ അകാരണമായി ഭൂമിയെ ചുംബിക്കാന്‍, ഉന്നതങ്ങളിലേക്കു മിഴികള്‍ ഉയര്‍ത്തി,കരങ്ങൾ ഉയർത്തി   ആരോടെന്നില്ലാതെ കൃതജ്ഞത അര്‍പ്പിക്കാനും തോന്നുന്നു....അതെ ഞാൻ സ്വാതന്ത്ര്യത്തിന്റെ പാതയിലാണ്ന്......




പ്രപഞ്ച പൗരനായി, കേവലം ഒരു ഭൂവാസിയായി മലയാളി സ്‌നാനം ചെയ്യപ്പെട്ടത്, ഈ മഹാപ്രളയത്തിലാണെന്ന് തോന്നുന്നു.
പ്രകൃതി അതിന്റെ സകലവിധ രൗദ്രഭാവത്തോടും താണ്ഡവനൃതത്തം ആടിയപ്പോള്‍ മലയാളി അവന്റെ മതം മറന്നു, രാഷ്ട്രീയം മറന്നു, കുടുംബമഹിമയും വ്യക്തിമഹിമയും വിസ്മരിച്ച് സ്വര്‍ഗ്ഗസമാനമായ ഐക്യത്തില്‍ ദുരന്തനിവാരണത്തില്‍ ഏര്‍പ്പെടുകയും, ഒരു മേല്‍ക്കൂരയ്ക്ക് കീഴേ വാസം ഉറപ്പിക്കുകയും ചെയ്തു. മലയാളിയുടെ കൂടെപ്പിറപ്പായ അഹന്തയുടെ കുപ്പായങ്ങള്‍ കൊഴിഞ്ഞുപോയ ദിനങ്ങള്‍.
മനുഷ്യത്വം അതിന്റെ പൂര്‍ണ്ണവികാസം പ്രാപിച്ച ദിനങ്ങള്‍. ദുരിതങ്ങളുടെ തീവ്ര ദുഃഖത്തിലാഴുമ്പോഴും ഒരുമയില്‍ നിന്ന് ഉയര്‍ന്ന് നിസ്വാര്‍ത്ഥ സഹകരണത്തിന്റെ സ്വര്‍ഗ്ഗീയ അനുഭൂതി അനുഭവിച്ച ദിനങ്ങള്‍. കക്ഷിരാഷ്ട്രീയത്തിന്റെ മ്ലേച്ഛമായ അര്‍ത്ഥശൂന്യമായ വാദപ്രതിവാദങ്ങള്‍ക്കോ, സന്യസത്തിന്റെയോ, പൗരോഹിത്യത്തിന്റെയോ അരുള്‍പാടുകള്‍ക്കോ, കല്പനകള്‍ക്കോ യാതൊരുവിധ പ്രസക്തിയും ഇല്ലാതിരുന്ന ദിനങ്ങള്‍. മര്‍ത്യജീവിതം അതിന്റെ അതിജീവനത്തിന്റെ നൈസര്‍ഗ്ഗികമായ മാര്‍ഗ്ഗത്തിലേക്ക് സ്വമേധയാ വന്നണയുകയായിരുന്നു. അത് ഫലേഛയില്ലാത്ത കര്‍മ്മത്തിലും, ജാതിമതരാഷ്ട്രീയ ഭേദബുദ്ധിയുടെ തിരസ്‌ക്കരണത്തിലൂടെ സംജാതമായ മനുഷ്യ സ്‌നേഹത്തില്‍ അധിഷ്ഠിതമായ ഐക്യവും  ആയിരുന്നു. 
നാം പണയംവച്ച നമ്മുടെ നൈസര്‍ഗ്ഗിക ഭാവങ്ങളുടെ വീണ്ടെടുപ്പിനുള്ള ഒരു ഓര്‍മ്മപ്പെടുത്തലായി മഹാപ്രളയം മാറുകയായിരുന്നു.
ഈ ഐക്യവും ഒരുമയും പ്രളയാനന്തരം നിലനിര്‍ത്തിയാല്‍ മലയാളഭൂമി സ്വര്‍ഗ്ഗസമാനമാകും.
പക്ഷേ മലയാളിക്ക് അതിനു കഴിയുമോ?
നമുക്ക് ശീലം, നാം പരിശീലിപ്പിക്കപ്പെട്ടിട്ടുള്ളത് ചില 'അടയാള'പ്പെടുത്തലുകളുടെ തടവറകളിൽ ജീവിക്യനാണ് . ആ തടവറകള്‍ കക്ഷിരാഷ്ട്രീയത്തിന്റെ ജാതി മതങ്ങളുടെയും ലേബലുകളാൽ  ആടയാളപ്പെടുത്തിയിരിക്കുന്നു.
വ്യക്തി അധിഷ്ഠിതതാല്പര്യങ്ങൾക്കോ , പാര്‍ട്ടി താല്പര്യങ്ങൾക്കോ  അപ്പുറം മനുഷ്യനന്മക്യായി  രാഷ്ട്രീയ പാര്‍ട്ടികള്‍ നിലകൊള്ളുമോ? രാഷ്ട്രീയം ഭിന്നിപ്പിന്റെ വിത്തുകള്‍ വിതറാതെ ജനന്മയ്ക്കായി നിലകൊള്ളുമോ? 
ജനാധിപത്യം അതിന്റെ വികാസ പരിണാമങ്ങളിലൂടെ സഹകരണത്തിന്റെയും ഒരുമയുടെയും നൂതന നിര്‍വചനങ്ങള്‍ക്ക് വിധേയമായി മനുഷ്യ നന്മക്കായി രൂപാന്തരം പ്രാപിക്കട്ടെ.
അതുപോലെതന്നെ പൗരോഹിത്യത്തിന്റെ അപ്രമാദിത്വം മനുഷ്യത്വത്തിന്റെ സ്വാഭാവിക വികാസത്തിന് വിലങ്ങ് തടിയാവുകയാണ്.
അവരുടെ കല്പനകളും അരുളപ്പാടുകളും ചോദ്യംചെയ്യപ്പെടുകയും തിരസ്‌ക്കരിക്കപ്പെടുകയും ചെയ്യുമ്പോള്‍, മനുഷ്യത്വം അതിന്റെ സ്വാഭാവിക ലയതാളങ്ങള്‍ കണ്ടെത്താന്‍ കഴിയും എന്നുള്ളതാണ് ഈ പ്രളയം വെളിപ്പെടുത്തുന്ന ദിവ്യ രഹസ്യങ്ങളില്‍ ഒന്ന്. 
മറ്റുള്ളവരുടെ ആദരവും സ്‌നേഹവും പിടിച്ച് പറ്റി, ഇത്തിക്കണ്ണികളെപ്പോലെ വാണരുളുന്ന നേതാക്കളും, പൗരോഹിത്യവും, സെലിബ്രറ്റികളും അങ്ങ് അറബിക്കടലില്‍ അസ്തമിക്കട്ടെ. മനുഷ്യന്റെ ജീവാംശം വളം ആക്കിയാണ് ഇവര്‍ വളരുന്നത്. അതുകൊണ്ട് ഇവരുടെ തിരസ്‌ക്കാരം മനുഷ്യത്വത്തിന്റെ പൂര്‍ണ്ണവികാസത്തിന് അനിവാര്യമാണ്.
മനുഷ്യത്വത്തിന്റെ വികാസം എന്നാല്‍ മര്‍ത്യന്റെ ബോധമണ്ഡലത്തിന്റെ പൂര്‍ണ്ണതയിലേക്കുള്ള പ്രയാണമാണ്. സാര്‍വ്വലൗകിക സ്‌നേഹമാണ് അതിന്റെ മുഖമുദ്ര. സാര്‍വലൗകിക സ്‌നേഹം ആരാധനാലയങ്ങളുടെ നാല് ചുവരുകള്‍ക്കുള്ളില്‍ ഉല്പാദിപ്പിക്കപ്പെടുകയില്ല, കക്ഷിരാഷ്ട്രീയ സമ്മര്‍ദ്ദങ്ങളാലും അത് രൂപപ്പെടുകയുമില്ല. മര്‍ത്യന് ജന്മസിദ്ധമായ നിത്യനൂതനമായ ആ സവിശേഷ പ്രതിഭാസത്തിന്റെ സ്വാഭാവിക പ്രയാണത്തിന് വിഘാതം സൃഷ്ടിക്കുന്നത് പൗരോഹിത്യത്തിന്റെ കല്പനകളും അരുളപ്പാടുകളും സ്വാര്‍ത്ഥതയിലധിഷ്ഠിതമായ കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരവുമാണ്.
അപ്രരോധിതമായസംഭവവികാസങ്ങളിലൂടെ സാര്‍വ്വലൗകിക സ്‌നേഹത്തിന്റെ നൂതന ചക്രവാളത്തിലേക്കു നാം ആനയിക്കപ്പെടുമെന്ന് തോന്നും.
സ്‌നേഹാ സൗഹാർദ്ദങ്ങൾ ഇല്ലാത്ത മത്സരദിഷ്ട്ടതമായ കക്ഷി രാഷ്ട്രിയത്തിന്റ അതിപ്രസരവും,സംശുദ്ധമായ അൽമിയതാ ഇല്ലാത്ത മതങ്ങളും,സെലിബ്രറ്റികളുടെ സമൂഹത്തിലുള്ള മേൽക്കോയ്മകളും മനുഷ്യത്വത്തിന്റെ സ്വാഭാവിക വളർച്ചക്കും വികാസത്തിനും വിഘാതം സൃഷ്ട്ടിക്കുന്നുണ്ട് .
അളവില്ലാത്ത ദുരിതവും ,കഷ്ടപ്പാടും ,നഷ്ടവും ,ദുഖവും ഈ മഹാപ്രളയം നമ്മുക്ക് സമ്മാനിച്ചങ്ങീലും, മനുഷ്യത്വത്തിന്റെ മഹനീയാതാ തിരിച്ചറിഞ്ഞ ദിനങ്ങൾ ....മത്സ്യതൊഴിലാളികളുടെ നിസ്വാർത്ഥ സേവനത്തിന്റ് സാക്ഷ്യ പത്രങ്ങൾ നമ്മടെ പറയുന്നത് ,ഓരോമനുഷ്യനിലും കുടികൊള്ളുന്ന അഭവുമാ സൗന്ദിരത്തിന്റയ്‌ ഉറവിടെത്തെപ്പറ്റിയാണ് .



2018, ഫെബ്രുവരി 5, തിങ്കളാഴ്‌ച








 എന്തിനീ ഗർവിഷ്ഠതകൾ .......നാം ഒന്നല്ലേ പ്രിയരേ .......









പൗരോഹിത്യം പ്രത്യേകിച്ച് ക്രൈസ്തവ പൗരോഹിത്യം ഇന്ന് ജീര്‍ണ്ണതയുടെ പടവുകള്‍ അതിവേഗം ഓടി കയറുകയാണെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഭീഷണിയുടെ ശബ്ദത്തില്‍ അള്‍ത്താരയില്‍ നിന്ന് അവര്‍ ഗര്‍ജ്ജിക്കില്ലായിരുന്നു.തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ഇവരെ പുറത്താക്കും എന്ന് ഭീഷണി മുഴക്കാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയത്?വൈദികശ്രേഷ്ഠരേ, സ്‌നേഹത്തിന്റെ ഭാഷ വിസ്മരിച്ച് അഹങ്കാരത്തിന്റെ ഭാഷയില്‍ നിങ്ങള്‍ ഇടവകാംഗങ്ങളോട് സംസാരിക്കുന്നത് എന്ത്‌കൊണ്ട്?യുദ്ധമുന്നണിയില്‍ നിന്ന് പട്ടാള ജനറല്‍ ഗര്‍ജ്ജിക്കുന്നത് പോലെ തിരുവസ്ത്രങ്ങള്‍ അണിഞ്ഞ് അള്‍ത്താരയില്‍ നിന്ന് ഗര്‍ജ്ജിക്കുന്നത് ആത്മീയ അന്ധതയാണ്. ക്രൂശിതരൂപത്തെ അപമാനിക്കലാണ്. സ്‌നേഹത്തിന്റെ അള്‍ത്താരയില്‍ നിന്ന് ഭീഷണി മുഴക്കുന്നതിന് മുമ്പ് സവിനയം നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കുക.നിങ്ങളുടെ തിരുപാദങ്ങള്‍ ഈ മണ്ണില്‍ പതിയുന്നതിന് മുമ്പ് എല്ലാ അര്‍ത്ഥത്തിലും നല്ല രീതിയില്‍ നടന്നുകൊണ്ടിരുന്ന ഒരു കൂട്ടായ്മയായിരുന്നു ഇത്. ഗര്‍ജ്ജിക്കുന്ന നിങ്ങളുടെ കാരുണ്യം കൊണ്ടോ സാമര്‍ത്ഥ്യം കൊണ്ടോ അല്ല ഇങ്ങനെ ഒരു  കൂട്ടായ്മ ഇവിടെ രൂപമെടുത്തതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. നിത്യസ്‌നേഹം ഹൃദയത്തില്‍ വഹിച്ചിരുന്ന ഒരു ജനതയുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളും ഫലഭുഷ്ടമഭൂമിയിലേക്ക് ചേക്കേറിയാ ണ് ഇന്ന് നിങ്ങള്‍ ഗര്‍വ്വിഷ്ടതകളുടെ ഗീര്‍വാണങ്ങള്‍ ഉതിര്‍ക്കുന്നത്, സ്‌നേഹ ശൂന്യതയുടെ വിസര്‍ജ്ജനങ്ങള്‍ നടത്തുന്നതും.അല്ലയോ വൈദിക ശ്രേഷ്ഠരേ, നിങ്ങള്‍ ഒരുകാര്യം കൂടി ഓര്‍മ്മിക്കുക, ദൈവത്തിന്റെ പ്രതിപുരുഷന്മാരാണെന്ന് പറഞ്ഞ് അധികാരത്തിന്റെ ശബ്ദം പുറപ്പെടുപവിക്കുന്നതിന് മുമ്പ് ഭീഷണിയുടെ ശബ്ദത്തില്‍ കല്പനകള്‍ പുറപ്പെടുവിക്കുന്നതിന് മുമ്പ് തിരുവസ്ത്രങ്ങള്‍ അണിഞ്ഞ് അള്‍ത്താരയില്‍ കയറുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം ചോദിക്കുക.നിങ്ങളുടെ ഹൃദയത്തില്‍ സ്‌നേഹം സമാധാനം ഉണ്ടോ എന്ന്, ഇടവകാംഗങ്ങളെ എല്ലാം സ്ത്രീ പുരുഷ ഭേദമെന്യേ എല്ലാവരെയും സമത്വബോധത്തോടെ കാണാന്‍ നിങ്ങള്‍ക്ക് കഴിയുന്നോ എന്ന്?കരുണ, ദയ എന്നീ അനശ്വര വികാരങ്ങള്‍ നിങ്ങളുടെ ഹൃദയത്തിലുണ്ടോ എന്ന്, ഇടവകാംഗങ്ങളുടെ പരിമിതികളും ദുര്‍ബലതകളും ഉള്‍ക്കൊണ്ട് അവരെ പൂര്‍ണ്ണ ഹൃദയത്തോടെ ആത്മാവോടെ സ്‌നേഹിക്കാന്‍ കഴിയുന്നുണ്ടോ എന്ന്.സര്‍വ്വോപരി സ്വന്തം  ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റിവച്ച് ദൈവഹിതം എന്തെന്ന് ആത്മാവില്‍ ശ്രവിക്കാനുള്ള ഹൃദയവിശാലതയും സമാധാനം നിങ്ങളുടെ  ആത്മാവില്‍ ഉണ്ടോ എന്ന് സ്വയം ചോദിക്കുക. ഉത്തരം Yse എന്ന് നിങ്ങളുടെ തുടിക്കുന്ന നെഞ്ചില്‍തൊട്ട് നിങ്ങള്‍ക്ക് പറയാന്‍ പറ്റുമെങ്കില്‍ മാത്രമേ തിരുവസ്ത്രങ്ങള്‍ അണിഞ്ഞ് അള്‍ത്താരയില്‍ കയറുക, അല്ലെങ്കില്‍ തിരുവസ്ത്രങ്ങള്‍ ഊരിവച്ചു  ഞങ്ങളോടൊപ്പം ചേരുക. കാരണം സാധാരണക്കാരായ ഞങ്ങള്‍ അന്നും ഇന്നും പാപികളും ദുര്‍ബലരും അശരണരുമാണ്.പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയംഗങ്ങളെ, സ്‌നേഹത്തിന്റെ മുന്‍പില്‍ നമുക്ക് ഭൂമിയോളം താഴാം, പാതാളത്തോളം എളിമപ്പെടാം, കാരണം അതില്‍ ദൈവഹിതം ഉണ്ട്. ഗര്‍വിഷ്ടതകള്‍ക്ക് മുന്‍മ്പില്‍ നാം ഒരു  കൊടുങ്ങാറ്റായി ആഞ്ഞടിക്കണം, കാരണം അത് Luciferic Legacy  യുടെ  അനുധാവനം  ആണ് .........അതിനെ നാം പ്രോത്സാഹിപ്പിക്കരുത് !!!!സഭാധികാരികള്‍ സര്‍വ്വാധികാരം അവർക്ക്  നല്‍കിയിരിക്കുന്നത്  സ്‌നേഹംകൊണ്ട് വിജയം  വരിക്യാനാണു  അല്ലാതെ .... സ്വേഛാധിപതികളെപ്പോലെ ഉരുക്കുമുഷ്ടികള്‍ കൊണ്ട് കീഴടക്കാന്‍ അല്ല.


2018, ജനുവരി 8, തിങ്കളാഴ്‌ച






വെളിച്ചം തരേണമേ ..........








ക്രിസ്തുനാഥന്റെ ഹൃദയത്തുടിപ്പുകള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുകയും സ്വാംശീകരിക്കുകയും ചെയ്ത ക്രിസ്തു ശിഷ്യനായിരുന്നു   യോഹന്നാന്‍ ശ്ലീഹ. രക്തസാക്ഷിത്വം വരിക്കാതെ പ്രായാധിക്യത്താലുള്ള സ്വാഭാവിക മരണത്തിന് കീഴടങ്ങിയ ഒരേയൊരു ക്രിസ്തു ശിഷ്യനായിരുന്നു  യോഹന്നാന്‍ ശ്ലീഹ.
അദ്ദേഹം വലിയ ഒരു പ്രഭാഷകനായിരുന്നില്ല. എങ്കിലും യോഹന്നാന്‍ ശ്ലീഹാ ചെല്ലുന്നിടത്തെല്ലാം വലിയൊരു ജനാവലി അദ്ദേഹത്തെ ശ്രവിക്കുവാന്‍ വരുമായിരുന്നത്രെ. തന്റെ ചുറ്റും കൂടിയിരുന്ന ജനാവലിയെ നോക്കി യോഹന്നാന്‍ ശ്ലീഹ  ഒരേ ഒരു വാക്യം മാത്രംമെ   പറയുമായിരുന്നുള്ളൂ .
'സ്‌നേഹം എന്ന ശബ്ദം യോഹന്നാന്‍ ശ്ലീഹായുടെ അധരങ്ങളില്‍ നിന്ന് ഉച്ചരിക്ക്പ്പെടുമ്പോള്‍ ചുറ്റും നിതാന്ത നിശബ്ദതയും ശാന്തിയും സമാധാനവും സംജാതമാകുമായിരുന്നത്രെ !!!
യേശുനാഥന്റെ നാമത്തില്‍ വരുന്നവരെല്ലാം യോഹന്നാന്‍ ശ്ലീഹായെപോലെ  ആയിരിക്കണം  എന്നു നാം ശഠിക്കുന്നില്ല.
എങ്കിലും പുല്‍ക്കൂട്ടില്‍ ജാതനായി, തിരസ്‌ക്കാരത്തിന്റെ മുഴുവന്‍ യാതനകളും സഹിച്ച് ഗാഗുല്‍ത്താമലകയറി ജീവത്യാഗം ചെയ്തവന്റെ നാമത്തില്‍ അഭിഷക്തന്റ്വ വേഷം  ധരിച്ച് വരുന്നവര്‍ സാമാന്യമര്യാദ എങ്കിലും പാലിക്കണം എന്നു നാം പ്രത്യാശിക്കുന്നതില്‍ തെറ്റ് ഉണ്ടോ?
വൈദിക വൃത്തിക്കായി മലയാളനാടിന്റെ മനോഹാരിതയില്‍ നിന്ന് ഈ കൊടും തണുപ്പിലേക്ക് ആഗതരായി വഴിതെറ്റിപ്പോകുന്ന മലയാളത്തനിമയുള്ള കുഞ്ഞാടുകളെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന വൈദികരുടെ നിസ്വാര്‍ത്ഥ സേവനത്തെ നാം അഭിനന്ദിക്കുന്നു.
പക്ഷേ തങ്ങളുടെ അധീനതയിലുള്ള ഇടവകയും ഇടവകാംഗങ്ങളും തനിക്ക് പൈതൃകമായി കിട്ടിയ സ്വത്താണെന്ന് കരുതി ഭരിക്കാന്‍ ശ്രമിക്കരുത് എന്ന് ഒരു അപേക്ഷയുണ്ട്.
മറ്റൊരപേക്ഷയുള്ളത് തിരസ്‌ക്കാരത്തിന്റെ യാതനകള്‍ സഹിച്ച് നിശബ്ദനായികിടക്കുന്ന ക്രൂശിത രൂപത്തിനരികെനിന്ന്, പരിശുദ്ധ ബലിപീഠത്തില്‍ നിന്ന് വിദ്വേഷം വാളാക്കി വെളിച്ചപ്പാടിനെപ്പോലെ ഇളകി മറയുന്നതിൽ ഔചിത്യകേടുണ്ട് . 
സഹനത്തിന്റെ നെല്ലിപടിയില്‍ നിന്നുകൊണ്ട് യു.കെ. മലയാളി സമൂഹം അറിയാതെ പ്രതികരിച്ചുപോവുകയാണ്. നിങ്ങളുടെ സാന്നിദ്ധ്യംകൊണ്ട് എന്ത് സന്തോഷം, സ്‌നേഹം, ആനന്ദമാണ് നിങ്ങള്‍ ഇടവകാംഗങ്ങളില്‍ നിറക്കുന്നത്?
യൂ .കെ മലയാളീ വൈദ്യകർക്ക്  ബലം തരുന്നത് നിഷ്‌കളങ്കരായ ഒരുപറ്റം ജനതയാണ്. അവരോട് അഭിഷക്തവേഷം ധരിച്ച് നിങ്ങള്‍ അര്‍ദ്ധരാത്രി സൂര്യന്‍ ഉദിക്കും എന്ന് പറഞ്ഞാല്‍ ആ പാവങ്ങള്‍ അതു വിശ്വസിക്കും.
ഇവിടെ ഇന്ന് നന്മയെയും സ്‌നേഹത്തെയും അഹങ്കാരാധിഷ്ഠിതമായ നിങ്ങളുടെ പ്രവര്‍ത്തിയാൽ  കുരിശിലേറ്റപ്പെടുകയാണ് , അല്ലെങ്കില്‍ ഒരു ഇടവകാംഗം തെറ്റ് ചെയ്‌തെന്നു തെളിഞ്ഞാല്‍ സൗമ്യതയോടെ അവരെ വിളിച്ച് ഒന്നു ചിരിച്ചുകൊണ്ട് 'എന്താ മത്തായി ഇങ്ങനെയൊക്കെ സംഭവിച്ചത്?" എന്ന് സൗമ്യതയോടെ ചോദിക്കാതെ ഭീഷണിയുടെ ശബ്ദത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ഏത് ദൈവരാജ്യമാണ് നിങ്ങള്‍ ഇവിടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.?
ക്രിസ്തുനാഥന്‍ തന്റെ അനുയായികള്‍ക്ക് എത്ര കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി എന്ന് ഒന്ന്  പറഞ്ഞുതരാമോ?
സ്‌നേഹം വിതയ്ക്കുന്നതിനുപകരം വിദ്വേഷവും അന്ധകാരവും വിതക്കാന്‍ ശ്രമിക്കരുത്.
ചില ആചാരാനുഷ്ഠാനങ്ങളുടെ അനുധാവനമല്ലാ , ചില നിയമങ്ങളുടെ പൂര്‍ത്തീകരണവുമല്ല ക്രൈസ്തവ ജീവിതത്തിന്റെ അടിത്തറ എന്ന് നമ്മിൽ പലരും  ഓര്‍ത്താല്‍ നല്ലത്.  നിങ്ങളില്‍ ഒരുവന് ഭീഷണിയുടെ സ്വരത്തില്‍  നോട്ടീസ് നല്‍കുന്നത് ദൈവരാജ്യം സ്ഥാപിക്കാനല്ല, അഹങ്കാരത്തിന്റ് രാജ്യം   സ്ഥാപിക്യാന്വാണുന്നു  ഓര്‍ത്താല്‍ നന്ന്.
വേദനയോടെയാണ് ഞാന്‍ ഇത് കുറിക്കുന്നത്. ഹൃദയ നൈര്‍മ്മല്യമുള്ള എന്റെ പ്രിയ സുഹൃത്തുക്കള്‍ ഇത്തരം അപക്വതീരുമാനങ്ങളോട് മൗനം ഭാവിച്ചു എന്നറിഞ്ഞപ്പോള്‍ എന്റെ വേദന അളവറ്റതാകുന്നു.
 ഇതൊക്കെ പറയാന്‍ എനിക്ക് എന്തവകാശം?
ജനിച്ച് ഏഴാംദിവസം കൈക്കുഞ്ഞായിരുന്ന എന്നെ മാറോട് ചേര്‍ത്ത് ദൈവാലയത്തിലേക്ക് നടന്ന എന്റെ പ്രിയപ്പെട്ട മാതാപിതാക്കളുടെ രൂപം കരിങ്കല്ലില്‍ കൊത്തിവച്ചതുപോലെ എന്റെ നെഞ്ചിലുണ്ട്. അവരോട് നീതികാണിക്കാന്‍ ശ്രമിക്കുന്നു. സര്‍വോപരി സ്‌നേഹത്തിന് വേണ്ടി തിരസ്‌കാരത്തിന്റെ യാതനകള്‍ സഹിച്ച് ഗോഗുല്‍ത്താമലകയറിയ എന്റെ പ്രിയ ഗുരുനാഥനോട് നീതികാണിക്കാന്‍ ശ്രമിക്കുന്നു.