ക്രിസ്തുമത സഭകള്‍ തമ്മിലുള്ള ആരോപണങ്ങളുടെയും പ്രത്യാരോപണങ്ങളുടെയും പെരുമഴക്കാലം എന്നെങ്കിലും ശമിക്കുമെന്ന് ആശിക്കാമോ? ഭിന്നതയുടെ കനലുകള്‍ അത് എവിടെ നിന്നായാലും, അണുകുടുംബത്തില്‍ നിന്നോ, സഭയില്‍ നിന്നോ അസോസിയേഷനുകളില്‍ നിന്നായാലും അത് കലഹപ്രിയരെ സന്തുഷ്ടരും, സമാധാന പ്രിയരെ ആശങ്കാകുലരാക്കുകയും ചെയ്യും.
നാം അനുധാവനം ചെയ്യുന്ന മൂല്യങ്ങളുടെ സംസ്‌കാരങ്ങളുടെ വിശ്വാസ പ്രമാണങ്ങളുടെ മാറ്റുരയ്ക്കപ്പെടുന്നത് നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയോട് പ്രതിബന്ധങ്ങളോട് അനിഷ്ടസംഭവങ്ങളോട് എങ്ങിനെ പ്രതികരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്.
സഭാ തര്‍ക്കങ്ങളിലുള്ള നമ്മുടെ അജഗണങ്ങളുടെ വികാരതീവ്രമായ പ്രതികരണങ്ങള്‍ തികച്ചും അത്ഭുതപ്പെടുത്തുന്നവയായിരുന്നു. രണ്ടായിരം വര്‍ഷത്തോളമായി നാം ഏറ്റുപറഞ്ഞ് പഠിച്ചത് ഒരേയൊരു പാഠം. എന്നിട്ടും ഒരടികിട്ടിയാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ നമുക്ക് ഉറങ്ങാന്‍ പറ്റില്ലെന്നു പറയുമ്പോള്‍ നാം ഏറ്റുപറഞ്ഞത്, പഠിച്ചത്, പ്രാര്‍ത്ഥിച്ചത് എന്താണ്?
കുരിശില്‍ ചോരപൊടിഞ്ഞുള്ളു. എന്നാല്‍ അതിന്റെ മറവില്‍ ചോരപ്പുഴകള്‍ ഒഴുക്കിയ നൂറ്റാണ്ടുകളോളം നീണ്ടുനിന്ന കുരിശുയുദ്ധങ്ങളുടെ കഥകള്‍ ക്രൈസ്തവ സഭാ ചരിത്രത്തില്‍ ഇന്നും നിണം അണിഞ്ഞ പാടുകളായി ഉണങ്ങാതെ മായാതെ മങ്ങാതെ നിലനില്ക്കുന്നു.
അണുകുടുംബത്തിലെ അപസ്വരങ്ങള്‍മുതല്‍ മഹായുദ്ധങ്ങളിലേക്ക് ആനയിക്കുന്ന സംഭ വികാസങ്ങളുടെ കാരണങ്ങള്‍ അക്കം ഇട്ട് എണ്ണി എണ്ണി പറയാന്‍ അനവധി ഉണ്ടാവുമെങ്കിലും അവയ്‌ക്കെല്ലാം അടിസ്ഥാന കാരണം മഹത്തായ 'ഒന്നി'ന്റെ അഭാവമാണ്. നമ്മെയെല്ലാം ബന്ധിപ്പിക്കുന്ന ഇഴകളില്ലാത്ത കണ്ണിയാണത്. നാം അഭിമുഖീകരിക്കുന്ന എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു മുന്നോട്ട് കുതിക്കാന്‍ നമ്മെ പ്രോചോദിപ്പിക്കുന്ന നിത്യചോദനയാണത്. നമ്മെ എല്ലാം ചുഴുന്നു നില്‍ക്കുന്ന നിത്യ സ്‌നേഹമാണത്. ആ മഹത്തായ 'ഒന്ന്' നമ്മുടെ ഹൃദയങ്ങളില്‍ നിന്ന് അന്തര്‍ദ്ധാനം ചെയ്യപ്പെടുമ്പോള്‍ അന്ധകാരം ആധിപത്യം സ്ഥാപിക്കും. സമചിത്തത നഷ്ടപ്പെടുകയും വികാര തീവ്രത ആധിപത്യം നേടുകയും ചെയ്യും.
മതപരമായ ആചാരാനുഷ്ഠാനങ്ങളെല്ലാം തന്നെ നിത്യമായ സത്യത്തിലേക്ക് നമ്മെ നയിക്കുന്ന ചൂണ്ടുപലകകളാണ്. നാം അനുഷ്ഠിക്കുന്ന, അനുധാവനം ചെയ്യുന്ന അനുഷ്ഠാനങ്ങള്‍ സ്‌നേഹത്തിലേക്കും, നാം എല്ലാവരും ഒന്നാണെന്നുള്ള സത്യത്തിലേക്കും നമ്മെ ആനയിക്കുന്നില്ല എങ്കില്‍ അവ എല്ലാം വെറും അനുഷ്ഠാനങ്ങളും ആചാരങ്ങളും മാത്രമാവും. കല്ലിനെ ദൈവമാക്കുന്നതും ദൈവത്തെ കല്ലാക്കുന്നതും നമ്മുടെ മനോഭാവമമാണ്. ഭാര്യയെ പുണരുന്ന കൈകള്‍കൊണ്ട് തന്നെയാണ് മക്കളെയും പുണരുന്നത്. മനോഭാവങ്ങള്‍ എത്രവ്യത്യാസം. നമ്മുടെ മനോഭാവങ്ങളാണ് ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നത്. മൂല്യം നല്കുന്നത്. മനോഭാവങ്ങളെ നിയന്ത്രിക്കുന്നത് നമ്മുടെ സംസ്‌കാരം. നമ്മുടെ സംസ്‌കാരത്തെ പെരുമാറ്റത്തെ നിയന്ത്രിക്കുന്നത് ജനിതക ഘടകങ്ങളെന്ന് സയന്‍സ്. എന്നാല്‍ സയന്‍സിന്റെ സൂഷ്മ ദര്‍ശിനികള്‍ക്ക് കണ്ടെത്താന്‍ കഴിയാത്തത്ര സൂഷ്മത്തില്‍വച്ച്സുഷുമവും സ്ഥൂലത്തില്‍വച്ച് സ്ഥൂലമായ ആ നിത്യ സ്‌നേഹം ഹൃദയത്തില്‍ അനുഭവവേദ്യമാകുമ്പോള്‍ തെറ്റിദ്ധാരണകള്‍ വഴിമാറുന്നു. ചുറ്റും പ്രകാശാത്മകമായി മാറുന്നു. പ്രകാശം പ്രതിബന്ധങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നില്ലെങ്കിലും പ്രതിസന്ധികളെ എങ്ങിനെ അതിജീവിക്കുമെന്ന് കാണിച്ചുതരുന്നു. ഇവിടെ ചൂണ്ടുപലകകള്‍ എവിടെയ്ക്കാണ് എങ്ങോട്ടാണ് നമ്മെ നയിക്കുന്നത്? വഴിതാരകളിലെ മാര്‍ഗ്ഗദീപങ്ങള്‍ കരിന്തിരികത്തുന്നോ? നമ്മുടെ ശാശ്വത മൂല്യങ്ങളെ നാം മുറുകെപിടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

നാം ഭൂവാസികള്‍ എല്ലാം പരസ്പരം ബന്ധിതമായ ചങ്ങലയിലെ കണ്ണികള്‍പോലെയാണ്. ഒരു കണ്ണിയിലെ താളം തെറ്റലുകള്‍ ചുറ്റും വ്യാപിക്കും. അങ്ങ് അകലെ പൂന്തോട്ടത്തില്‍ വിരിയുന്ന ഒരു പുഷ്പത്തിന്റെ ആഹ്ലാദം നമ്മുടെ ഹൃദയത്തിന്റെ ലോലമായ തന്ത്രികളില്‍ അതിലോലമായ സന്തോഷം ജനിപ്പിക്കും.
നമുക്ക് ഏതായാലും ഒരു സ്വപ്‌നം കാണാം. ഭിന്നിച്ചു നില്‍ക്കുന്നവര്‍, ഒരുവട്ടമേശയ്ക്ക് ചുറ്റും കൂടിയിരുന്ന് സ്‌നേഹത്തില്‍, സൗഹൃദത്തില്‍ സംസാരിച്ച് ഭിന്നിപ്പുകള്‍ അവസാനിപ്പിച്ച്, ഒരേ പാനപാത്രത്തില്‍ നിന്ന് സ്‌നേഹത്തിന്റെ വീഞ്ഞ് പാനംചെയ്ത് ജീവന്റെ അപ്പവും ഭക്ഷിച്ച് സന്തുഷ്ടരാകുന്നത്.
അങ്ങിനെ സംഭവിച്ചാല്‍ ചുറ്റും അതിന്റെ ദീപ്തി വിടരും. പരസ്പരം മത്സരിക്കുന്ന പങ്കാളികള്‍ സൗഹൃദത്തിലും സ്‌നേഹത്തിലുമാകും. വിവാദങ്ങളും വിദ്വേഷങ്ങളും സ്‌നേഹത്തിനും സഹകരണത്തിനും വഴിമാറും. കുടുംബങ്ങളില്‍ സന്തുഷ്ടി നിറയും.
May all being be happy
2009
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ