ഒരുമയുടെ സങ്കീര്‍ത്തനം
ജൂണ്‍ 23, യു.കെയും യൂറോപ്പിനെയും ലോകരാഷ്ട്രങ്ങളെയും സംബന്ധിച്ച്
വിധിനിര്‍ണ്ണായക ദിനം. ആ വിധിദിനത്തില്‍ തീരുമാനിക്കപ്പെടുന്ന, യുകെ.
യൂറോപ്പിയന്‍ യൂണിയനില്‍ തുടരണമോ അല്ലെങ്കില്‍ പുറത്തു പോകണമോ എന്ന്. വിധി
എന്തായാലും അത് ഒരു ചരിത്ര സംഭവമായിരിക്കും. അതിന്റെ അലയൊലികള്‍
യൂറോപ്പതിര്‍ത്തിയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ലോകം മുഴുവന്‍
വ്യാപിക്കും.
വാര്‍ത്താ മാധ്യമങ്ങളില്‍ ഇന്ന് നിറഞ്ഞു നില്‍ക്കുന്നത് പ്രശസ്തരും
പ്രമുഖരുമായവരുടെ വാദ പ്രദിവാദങ്ങളാണ്. എല്ലാ ചര്‍ച്ചകളും
കറങ്ങിത്തിരിയുന്നത് ചില ലാഭ നഷ്ടങ്ങളുടെ കണക്കുകളിലേക്കാണ്.
യൂറോ സോണില്‍ തുടര്‍ന്നാല്‍ ഉണ്ടാകുന്ന ലാഭനഷ്ടങ്ങള്‍, അതിനു
പുറത്തുപോയാല്‍ സംഭവിക്കാവുന്ന ലാഭനഷ്ടങ്ങള്‍........
കേവലം ലാഭനഷ്ടങ്ങളുടെ കണക്കുകളില്‍ മാത്രമാണ് ഭൂവാസികള്‍ ജീവിതം പടുത്ത്
ഉയര്‍ത്തിയതെങ്കില്‍ ഈ ഭൂമണ്ഡലം എന്നേ വെണ്ണീര്‍ ആകുമായിരുന്നു.
ലാഭനഷ്ടങ്ങളെക്കാള്‍ അതീതമായ ചില ശാശ്വത മൂല്യങ്ങള്‍ ഉണ്ട്. ഈ ശാശ്വത
മൂല്യങ്ങള്‍ രൂപപ്പെടുന്നത് നിത്യവും അവിരാമമായ ചില അമൂര്‍ത്ത പ്രേരണകളും
അഭിവാഞ്ചകളിലും ഊന്നിയാണ്.
ലാഭനഷ്ടങ്ങളെക്കാള്‍ അതീതമായ ഒരു തലത്തേപ്പറ്റി ചിന്തിക്കാനുള്ള പ്രാപ്തി
നമുക്ക് നഷ്ടപ്പെടുന്നത് തികച്ചും ഭീകരമായ അവസ്ഥീവിശേഷം സ്ംജാതമാകും.
ആധുനിക വാര്‍ത്താ വിനിമയ സാങ്കേതിക വിദ്യയുടെ വിസ്‌ഫോടനാത്മകമായ
വളര്‍ച്ചുടെ ഫലമായി ലോകം ഇന്ന് ഒരു ഗ്രാമ മായി മാറുന്നു അവസ്ഥയില്‍ നമുക്ക്
ചുറ്റും മതിലുകള്‍ പണിയാന്‍ വെമ്പുന്നത് കാലത്തിന്റെ മാറ്റം
ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുകൊണ്ടാണ്.
ഉപാധികള്‍ ഇല്ലാത്ത സൗഹാര്‍ദ്ദ സഹകരണങ്ങളിലൂടെ മാത്രമേ മാനവരാശിക്ക് ഇനി
മുന്നോട്ട് പോകുവാന്‍ കഴിയൂ. കാലത്തിന്റെ അനിവാര്യമായ, അവിരാമമായ ഈ പരിണാമ
പ്രയാണത്തെ നാം പ്രതിരോധിക്കരുത്. അപ്പോള്‍ സ്വാഭാവികമായും എല്ലാ നദികളും
സമുദ്രത്തില്‍ പതിക്കുന്നതുപോലെ വരും കാലങ്ങളില്‍ എല്ലാ ജനപഥങ്ങളും
കൈകോര്‍ത്ത് പിടിച്ച് ഒരുമയുടെ സങ്കീര്‍ത്തനങ്ങള്‍ ആലപിക്കും.
പ്രയാണത്തെ പ്രതിരോധിക്കരുത്.
മറുപടിഇല്ലാതാക്കൂകറക്റ്റ്
Thanks Ajith.
മറുപടിഇല്ലാതാക്കൂ