അഭിവന്ദ്യ സാമ്പ്രിക്കല്‍ പിതാവിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള കാഹളനാദം മുഴങ്ങിയപ്പോള്‍ തന്നെ പല വിധത്തിലുള്ള ആഹ്ലാദാരവങ്ങളുടെയും കോലാഹലങ്ങളുടെയും തുടക്കമായി.
അങ്ങയെ സര്വ്വാത്മനാസ്വാഗതം ചെയ്തുകൊണ്ടുള്ള ആഹ്ലാദാരവങ്ങള്‍ ഒരുവശത്ത് മറ്റൊരു ഭാഗത്ത് പൂര്‍വ്വകാല അനുഭവങ്ങളുടെയും സമീപസ്ഥലങ്ങളിലുള്ള സംഭവവികാസങ്ങളെ വിലയിരുത്തി, പിതാവ് മിക്കവാറും കുടത്തിലെ ഭൂതത്തെ തുറന്നു വിടും എന്നൊക്കെയുള്ള ഭയാശങ്കകള്‍....
ഇത്തരം വാദ കോലങ്ങള്‍ക്കിടയില്‍ സമചിത്തതയോടെ ആണ് അങ്ങ് യു.കെ.യുടെ പല ഭാഗങ്ങളിലും യാത്ര നടത്തി. ദുഃഖത്തിലും സന്തോഷത്തിലും സമചിത്തത കൈവിടാതെ, പുകഴ്ത്തലുകളിലും അപവാദങ്ങളിലും ചാഞ്ചാടാതെ ഒരു സ്ഥിര പ്രജ്ഞനെപ്പോലെയുള്ള അങ്ങയുടെ നിറഞ്ഞ സാന്നിദ്ധ്യം ഞങ്ങള്‍ക്ക് ഒരു അനുഗ്രഹമാണ്.
നിത്യസ്നേഹത്തിന്റെ ചൈതന്യമാര്‍ന്ന അങ്ങയുടെ മുഖത്ത് വിടരുന്ന പുഞ്ചിരി സ്നേഹത്തിന്റെ പ്രഭ ചുറ്റും വിതക്കുന്നു.
അങ്ങയുടെ നിറസാന്നിദ്ധ്യം ദുര്‍ബലരായ ഞങ്ങളെ ഓര്‍മ്മിപ്പിക്കുന്ന എല്ലാ വാദകോലാഹലങ്ങളുടെയും എല്ലാത്തരത്തിലുള്ള വാദ പ്രതിവാദങ്ങളുടെയും തുടക്കം സ്നേഹരാഹിത്യം ആണെന്നു വാദപ്രദിവാദങ്ങള്‍ ഭിന്നിപ്പിന്റെ വിത്തുകള്‍ വിതക്കുമ്പോള്‍ സ്നേഹം ഒരുമയുടെ സങ്കീര്‍ത്തനങ്ങള്‍ രചിക്കുന്നു. പക്ഷെ, നിര്‍മ്മലനായ പിതാവേ...ദുര്‍ബലരായ ഞങ്ങള്‍ സ്നേഹരാഹിത്യത്തിന്റെ അടിമകളാണ്. അതുകൊണ്ടാണ് ഞങ്ങള്‍ കൂപ്പുകരങ്ങളുമായി ആരാധനാലയത്തിലേക്ക് ാേടി എത്തുന്നത്. അല്പം സ്നേഹത്തിന്റെ ഉറവുകള്‍ ഹൃദയത്തില്‍ സംജാതമാക്കാന്‍.
പണവും ആഡംബരങ്ങളും ഒന്നും മര്‍ത്യനെ സ്വതന്ത്രരാക്കില്ല എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ആരാധനാലയങ്ങളിലെ ശാന്തി തീരം ഹൃദയത്തില്‍ സ്വാന്തനത്തിന്റെ കുളിര്‍മഴയും സ്നേഹത്തിന്റെ പ്രഭയും നിറയ്ക്കുമെന്ന് ഞങ്ങള്‍ അനുഭവിച്ചിട്ടുണ്ട്.
പക്ഷെ പരിശുദ്ധനായ പിതാവെ സമീപകാല സംഭവങ്ങള്‍ ആ മഹിമകള്‍ക്കും അനുഭവങ്ങള്‍ക്കും മായം കലര്ത്തപ്പെടുന്നതുപോലെ തോന്നുന്നു. ഒരുമയുടെ വേദികളില്‍ ഭിന്നിപ്പിന്റെ വിഷവിത്തുകള്‍ എങ്ങനെ വിതക്കപ്പെട്ടു? ഈ ചോദ്യം ഞങ്ങള്‍ പരസ്പരം ചോദിക്കാന്‍ തുടങ്ങിയിട്ട് 2-3 വര്‍ഷങ്ങള്‍ ആകുന്നു. സീറോ മലബാര്‍ എന്ന ശബ്ദം മുഴക്കത്തോടെ പ്രതിധ്വനിക്കുമ്പോള്‍ ശാന്തിയും സമാധാനവും സംജാതമാകുന്നതിന് പകരം അശാന്തിയുടെ അപസ്വരങ്ങള്‍ എങ്ങിനെ ചുറ്റും വ്യാപിക്കുന്നു?
എന്റെ ഈ സന്ദേഹം സീറോ മലബാറിന്റെ ഔദ്യോഗികമായി നിയുക്തനായ ഒരു വൈദികനുമായി രണ്ടു വര്‍ഷം മുമ്പു പങ്കുവച്ചു.
അപ്പോള്‍ നിഷകളങ്കനും സഭയോട് നൂറു ശതമാനം കൂറു പുലര്‍ത്തുന്ന ആ വൈദികന് എന്നോട് ഒരു സംഭവകഥ പങ്കുവച്ചു.
സംഭവം നടക്കുന്നത് മഹാരാഷ്ട്രയിലെ ഒരു സിറ്റിയില്‍. പ്രവാസികളായ ക്രൈസ്തവര്‍ ഒരുമിക്കുന്നു. അവരില്‍ ക്രൈസ്തവ സഭയിലെ എല്ലാ വിഭാഗങ്ങളില്‍ പെടുന്നവരുമുണ്ടായിരുന്നു. അവര്‍ ഒരുമയോടെ പ്രാര്‍ത്ഥിച്ചു. സ്നേഹവും സൗഹാര്‍ദ്ദവും സഹകരണവും അവരുടെ ഹൃദയത്തില്‍ സംജാതമായതിന്റെ പ്രതിഫലനമായി അവര്‍ ഒരുമയോടെ പള്ളി പണിതു. പള്ളിയോട് അനുബന്ധിച്ചു വസ്തുവകകള്‍ ഉണ്ടാക്കി.
ഒരുമയോടെ ഒരു ജനത നീങ്ങുന്നതു കണ്ടപ്പോള്‍ സാത്താന് വിത്തു വിതച്ചു.
ഒരു ചോദ്യം പെട്ടെന്ന് ഉയര്‍ന്നു വന്നു.ഈ പള്ളിയും വസ്തുവകകളും ഏത് സഭയുടെ ഉടമസ്ഥാവകാശത്തിലാണ്. താരതമ്യേന സീറോ മലബാര്‍ അംഗസംഖ്യ കൂടുതലുള്ള ആ ഇടവക സഭാധികാരികള്‍ അവകാശവാദം ഉന്നയിച്ചു. മറ്റുള്ളവര്‍ അതിനെ എതിര്‍ത്തു. കോടതി കയറി കേസും വക്കാണവുമായി. അവസാനം പള്ളിയും വസ്തുവകകളും സര്‍ക്കാര്‍ ഏറ്റെടുത്തു.
ഈ ചരിത്രം ഇനി ലോകത്തിന്റെ ഒരു മൂലയിലും ആവര്‍ത്തിക്കപ്പെടാതിരിക്കുന്നതിനുള്ള മുന്‍കരുതലുമായാണ് ഞാനിവിടെ എത്തിയിരിക്കുന്നത്.
അച്ചന് അത് പറഞ്ഞവസാനിച്ചപ്പോള്‍ ഞാന്‍ ക്രൂശിതനായ രൂപത്തിലേക്ക് നോക്കി നിശബ്ദനായി.എനിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല.
അങ്ങനെ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയിട്ട് എന്ത് ഫലം എന്ന് പ്രബോധിപ്പിച്ചവനെ ഞങ്ങള്‍ സക്രാരിയില്‍ ബദ്ധനസ്ഥനാക്കി, ഒരു പുതുേയുഗ മുദ്രാവാക്യം ഉണ്ടാക്കി. ആത്മാവ് നഷ്ടപ്പെട്ടാലും ലോകം മുഴുവന്‍ നേടിയെടുക്കുക. ഇടയന് ചൂണ്ടിക്കാണിച്ച വഴിയിലൂടെ ഞങ്ങള്‍ നീങ്ങി. ഞങ്ങള്‍ ഇന്ന് കലഹപ്രിയരാണ്. ഇന്ന് യു.കെ.യിലെ പല ഇടവകകളും കുരുക്ഷേത്ര യുദ്ധഭൂമിക്ക് സമാനമാണ്. സഹോദരങ്ങള്‍ പരസ്പരം കൊന്നൊടുക്കാന്‍ ആയുധമേന്തിയിരിക്കുന്ന കാഴ്ചയാണ് ചുറ്റും.
വൈദികരുടെ മുഖത്തും ഹൃദയത്തിലും ഉള്ള ശാന്തിയും സമാധാനവും എന്നേ നഷ്ടപ്പെട്ടു. പുതിയ സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ പടനയിക്കുന്ന ആര്‍മി ജനറലിന്റെ ഭാവചലനങ്ങും മുഖഭാവങ്ങളുമാണ്. പരിശുദ്ധ പിതാവേ യുദ്ധോന്മുഖരായ ഈ ആര്‍മി ജനറല്‍ മാരെ തിരിച്ച് വിളിച്ച് ഹൃദയത്തില്‍ അല്പം സ്നേഹം ഉള്ള ഇടയന്മാരെ, വിളകള്‍ പാകമായ ഈ കൃഷി ഇടങ്ങളിലേക്ക് അയക്കാന്‍ അങ്ങയ്ക്ക് കൃപയുണ്ടാകണമേ...!
കാലാന്തരത്തില്‍ അങ്ങ് ഒരു ആര്‍മി ജനറലിന്റെ കുപ്പായം ധരിക്കില്ലെന്ന പ്രത്യാശയോടെ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ