ഓര്‍മ്മയില്‍ എന്നെന്നും താലോലിക്കാന്‍ ആഹ്ള്ളദാകരമയാ, ആനന്ദകരമായ ഒരു കലാസന്ധ്യ സമ്മാനിച്ച എല്ലാ കലാകാരന്മാര്‍ക്കും, കലാകാരികള്‍ക്കും അത് നന്നായി Organise ചെയ്ത MAP ന്റെ ഭാരവാഹികള്‍ക്കും ഒരായിരം നന്ദി പറയുന്നു.
നിറമാര്‍ന്ന, നിറവാര്‍ന്ന, ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ഹൃദ്യമായ കലാനുഭവത്തിലൂടെ അനുവാചകരെ ആനയിച്ച ഈ കലാസന്ധ്യ വേറിട്ട അനുഭവമായിരുന്നു. യു.കെ. മലയാളി സമൂഹത്തില്‍ സംഭവിക്കുന്ന ആശാവഹമായ മാറ്റത്തിന്റെ നിറകുടമായിരുന്നു ഈ കലാസന്ധ്യ.
പൗണ്ടിന്റെ തിളക്കത്തില്‍ കണ്ണും, മനവും, ഒരു ദശവര്‍ഷത്തോളം മയങ്ങി പോയെങ്കിലും ഒരു ഞെട്ടലോടെ സ്വത്വം തിരിച്ചറിഞ്ഞ ഒരു ജനതയുടെ ആഹ്ലാദാരവങ്ങളായിരുന്നു കലാസന്ധ്യയില്‍ നിറഞ്ഞു തുളുമ്പിയത്.
ആശാവഹമായ ഒരു സൈക്കോളജിക്കല്‍ മ്യൂട്ടേഷന് നാം അറിയാതെ വിധേയരാവുകയാണെന്ന് തോന്നുന്നു.
ഇത് ഒരു അനിവാര്യമായ പരിണാമമാണ്. ജീവിതത്തിന് പ്രത്യാശ നല്‍കുന്ന പരിണാമം. അതിജീവനത്തിന് കലകള്‍ നല്‍കുന്ന സ്‌നേഹോപഹാരത്തിലൂടെയുള്ള സൗഹാര്‍ദ്ദത്തിന്റെ നൂതന ചക്രവാളം ആണ് നമ്മില്‍ ഉയര്‍ന്നു വരുന്നത്. മതങ്ങള്‍ പപരാജയപ്പെട്ടിടത്തുനിന്ന് അതിരുകള്‍ ഇല്ലാത്ത ഒരുമയുടെ സങ്കീര്‍ത്തനങ്ങള്‍ ആലപിക്കുവാന്‍ കലകള്‍ നമ്മെ ആഹ്വാനം ചെയ്യുന്നു. അതിരുകള്‍ ഇല്ലാത്ത സ്‌നേഹ സൗഹാര്‍ദ്ദങ്ങളുടെ ഒരു കൂട്ടായ്മയായിരുന്നു ഈ കലാസന്ധ്യ വേദിയായത് Portsmouth ന്റെ അതിര്‍ത്തികള്‍ കടന്ന് Southampton, Littlehampton, Chichester, PPetersfield തുടങ്ങി South-en England ലെ കലാകാരന്മാര്‍ MAP ന്റെ നേതൃത്വത്തില്‍ ഒരു വേദിയില്‍ അണിനിരന്നു. Portsmouth University യില്‍ പഠിക്കുന്ന പഞ്ചാബി വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച നൃത്തശില്പം മായ്ക്കുന്ന അതിര്‍വരമ്പുകളുടെ ഉത്തമ ദൃഷ്ടാന്തം.
ജാതി മതഭേദമെന്യേ, രാഷ്ട്രീയ ഭേദമെന്യേ അതിര്‍വരമ്പുകള്‍ ഇല്ലാതെ നാം ഒരുമിക്കുമ്പോള്‍ ഒരുമയുടെ അമൃതധാരയാണ് ഉറവയെടുക്കുന്നത്.
കലഹപ്രിയരായ മതാനുയായികളും, അവരെ വെല്ലുവിളിച്ച് ശബ്ദ കോലാഹലങ്ങള്‍ സൃഷ്ടിക്കുന്ന ബുദ്ധിജീവികളും വിദ്വേഷത്തെ ബോംബുകളാക്കി പരസ്പരം പോരാടിച്ച് മരിക്കാന്‍ വെമ്പുന്ന രാഷ്ട്രീയ നേതൃത്വവും ഈ ഭൂമണ്ഡലത്തെ പ്രക്ഷുബ്ധവും കൂടുതല്‍ അന്ധകാരം നിറഞ്ഞതുമാക്കി മാറ്റുകയാണ്.
കലങ്ങി മറിഞ്ഞ് പ്രക്ഷുബ്ധമായി പ്രവഹിക്കുന്ന ഒരു നദി അതിന്റെ സ്വത്വം വീണ്ടെടുക്കുന്നത് അതില്‍ വന്ന് ഭവിക്കുന്ന നൂതന നീര്‍ച്ചാലുകളാലാണ്.
അതിരുകള്‍ ഇല്ലാതെ ഒരുമയുടെ സങ്കീര്‍ത്തനങ്ങള്‍ ആലപിക്കുന്ന കലാസന്ധ്യകളാല്‍ ഒരുക്കപ്പെടുന്നത് ചെറു ദീപമാണ്.അന്ധകാരത്തെ ഉച്ഛാടനം ചെയ്യുന്ന ദീപം. അതിന്റെ പ്രകാശം നമ്മുടെ ഹൃദയങ്ങളെ ദീപ്തമാക്കട്ടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ