അരുത് കാട്ടാളാ...........അരുത്!!!!!
യഥാര്‍ത്ഥത്തില്‍ ഒരു മലയാളിയുടെ സ്നേഹിക്കാനും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളിലൂടെ മറ്റുള്ളവരെ സഹായിക്കാനുമുള്ള പ്രവണതകള്‍ പൂവിടര്‍ന്ന് പരിലസിക്കുന്നത് അവന് പ്രവാസിയാകുമ്പോഴാണെന്നു തോന്നുന്നു. പ്രവാസിയാകുമ്പോള്‍ അവന്റെ മുന്നില്‍ വിരിയുന്നത് സ്നേഹസൗഹാര്‍ദ്ദങ്ങളുടെ നൂതന ചക്രവാളമാണ്. പരിചയപ്പെടുകയും, അടുത്തിടപെടുകയും, അയല്ക്കാരായിരിക്കുകയും ചെയ്യുന്നവരില്‍ നമ്മുടെ ഉറ്റ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാന്‍ ശ്രമിക്കുന്നു എന്നത് കൊണ്ട്ആണ് സൗഹാര്‍ദ്ദത്തിനെ ഈ നൂതന തലത്തെത്തിക്കുന്നത്.
നാട്ടിലെപോലെ മതപരവും രാഷ്ട്രീയവും, സാമൂഹികവും, സാമ്പത്തികവുമായ കടുത്ത വേര്‍തിരിവുകള്‍ ഇവിടെയില്ല. മത്സരങ്ങളില്ല, എന്നതു തന്നെ ഇവിടെയുള്ള സൗഹാര്‍ദ്ദങ്ങള്‍ക്ക് ഊഷ്മളത പകരുന്നു. നൂതന ചൈതന്യം പകരുന്നു.
പോര്‍ട്സ്മൗത്തിനെ സംബന്ധിച്ചിടത്തോളം ഇതു നൂറു ശതമാനം ശരിയാണ്. സൗഹാര്‍ദ്ദത്തിന്റെ സ്നേഹത്തിന്റെയും സഹകരണത്തിന്റെയും ഐക്യത്തിന്റെയും പരിമളം പരത്തിക്കൊണ്ട് എത്രയോ പരിപാടികളാണ് ഇന്ന് നാം നടത്തുന്നത്. മതപരവും, സംഘടനാപരവും, കലാകായിക തലത്തിലുമുള്ള എത്രയോ പരിപാടികളാണ് സ്നേഹസൗഹാര്‍ദ്ദ സഹകരണങ്ങളില്‍ വിജയപ്രദമായി നടന്നത്.
സ്നേഹ സൗഹാര്‍ദ്ദ സഹകരണങ്ങളാണ് പ്രവാസികളായ നമ്മുടെ ഈ കൊച്ചു സമൂഹത്തിന്റെ അടിത്തറ. അതില്‍ നാം സന്തോഷിക്കുന്നു... ആഹ്ലാദിക്കുന്നു... അഭിമാനിക്കുന്നു...
നാം പ്രതിജ്ഞാബദ്ധരാണ് - ഇതിന് തുരങ്കംവയ്ക്കാന്‍ ആരെയും അനുവദിക്കില്ല.
സാധാരണക്കാരായ നമ്മുടെയിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാറുണ്ട്. അത് മുഖാമുഖം പറഞ്ഞ് തീര്‍ക്കാനുള്ള ചങ്കൂറ്റവും ത്രാണിയും നമ്മുക്കുണ്ട്.
പക്ഷേ, വേദനാ ജനകമാ ഒരു സംഭവവികാസമാണ് ഈ കഴിഞ്ഞ ദിവസം Water looville യില്‍ അരങ്ങേറിയത്.
നമ്മുടെ സമൂഹത്തില്‍ ആരേയും എപ്പോള്‍ വേണമെങ്കിലും സഹായിക്കാന്‍ സന്നദ്ധരായി ഒരു കുടുംബത്തിനെതിരായി ഒരു ഒളിയുദ്ധം.അത് ആ കുടുംബംതോട് ചെയുതാ ദ്രോഹം മാത്രമല്ലാ,സമാധാനത്തില്‍ കഴിയുന്നാ ഈ സമുഹത്തോടുള്ള യുദ്ധപ്രഖ്യാപനം ആയി കാണേണ്ടിവരും.ഒറ്റപ്പെട്ട ചിലരുടെ കുത്സിതശ്രമങ്ങളിലൂടെ ഒരു സമുഹം മുഴുവനും അതിനടു വ്യഥകള്‍ അനുഭവിക്കുന്ന നിര്‍ഭാഗ്യകരമായ അവസ്ഥാവിശേഷം സംജാതമാകുന്നു!!
മതാപിതാക്കള്‍ അപകടകരമായ സാഹചര്യത്തില്‍ കുഞ്ഞുങ്ങളെ ഒറ്റയ്ക്ക് ഇരുത്തി ജോലിക്കു പോകുന്നു എന്ന് കാണിച്ച് കുഞ്ഞുമക്കള്‍ പഠിക്കുന്ന സ്കൂള്‍ അധികൃതര്‍ക്ക് പരാതി എഴുതി. ഇംഗ്ലീഷ് കാരല്ല ഈ പരാതി നല്‍കിയിരിക്കുന്നത്. നമ്മുടെ ഇടയിലുള്ള ആ കുടുംബവുമായി ഏറ്റവും അടുത്ത ആരോ ആണ് ഈ ആപല്‍ക്കരമായ നീക്കം നടത്തിയിരിക്കുന്നത്. ചെറിയ സംഭവങ്ങളെ പര്‍വ്വതീകരിച്ച് സത്യവിരുദ്ധമായി ഏതോ തരത്തില്‍ സംജാതമായ പക തീര്‍ക്കാനാണ് ഈ അജ്ഞാത 'മാന്യന്' ശ്രമം നടത്തിയിരിക്കുന്നത്. അജ്ഞാതനായ പ്രിയ സ്നേഹിതാ.... താങ്കള്‍ ഏത് ഇരുണ്ട യുഗത്തിലാണ് ജീവിക്കുന്നത്? മുഖം മുഖം കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കാനുള്ള തന്റേടവും ത്രാണിയും താങ്കള്‍ക്കില്ലെങ്കില്‍ നിശബ്ദനായിരിക്കുക. ഏറ്റവും അടുത്തറിയാവുന്ന ഒരു കുടുംബത്തിലെ കുഞ്ഞുമക്കളെ മാതാപിതാക്കളില്‍ നിന്നകറ്റി സോഷ്യല്‍ സര്‍വ്വീസിന് ഏല്പിച്ചു കൊടുക്കാനുള്ള താങ്കളുടെ നിഗൂഡ ശ്രമം വിജയിക്കില്ല. ക്ഷമിക്കണം, താങ്കള്‍ ബുദ്ധിയും ഹൃദയവും ഇല്ലാത്ത ഇനത്തില്‍പ്പെട്ട മനുഷ്യവര്‍ഗ്ഗത്തിന് അപവാദമായ ഒരു പ്രത്യേക ജീവിയാണെന്ന് പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. ഇത്തരം വിഷവിത്തുകളെ നാം തിരിച്ചറിഞ്ഞു മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്. സ്വന്തം കുഞ്ഞുമക്കളുടെ കണ്ണുകളില്‍ ഒരു നിമിഷമെങ്കിലും സ്നേഹത്തോടെ നിങ്ങള്‍ക്കു നോക്കുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ജഗുപ്സവഹമായ ഈ നീക്കം നടത്തില്ലായിരുന്നു. സാമൂഹികമായി ഇത്തരം വിഷവിത്തുകളെ നാം ബഹിഷ്ക്കരിക്കണം.
അകാരണമായി ബലിയാടാക്കപ്പെട്ട കുഞ്ഞുമക്കളോടും കുടുംബത്തോടും ശുഭാസംസകള്‍ അര്‍പ്പിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ