സ്നേഹത്തിന്റെ അപ്പവും പ്രത്യാശയുടെ വിഞ്ഞും.
ഓശാനപ്പെരുന്നാള്,പെസഹ
തിരുന്നാള്‍,Good Friday,ഉയര്‍പ്പ്തിരുനാള്‍
എല്ലാംതന്നെ സമുചിതമായും,ഭക്തി നിര്‍ഭരമായു
ആഘോഷിച്ചു.എല്ലാംതന്നെ മംഗളകരമായി നടന്നു.സംഘാടകര്‍ക്കും അതിനോട്നുബന്ധിച്ചു
പ്രവര്‍ത്തിച്ചാ എല്ലാവര്ക്കും സന്തോഷിക്ക്യം
ആഹാളാദിക്ക്യം,ആനന്ദിക്ക്യം......
എങ്കിലും എന്റു മനസ് മ്ലാനം ആയിരുന്നു.
ദേവാലയത്തില്‍ പല സുപരിചിതമായ മുഖങ്ങളും ഞാന്‍
കണ്ടില്ല.
ഞാന്‍ അന്വേഷിച്ചു......സ്നേഹിതാ എന്താ വരാതിരുന്നത്?
“ ഞങ്ങള്‍ക്ക് അതിന്
അവിടെ ഇടം ഇല്ലല്ലോ”
ഞാന്‍- “ദേവാലയത്തില്‍ എത്രയോ ഇരിപ്പിടങ്ങള്‍ നിങ്ങള്‍ കാത്തിരിക്കുന്നൂ.....”
“ദേവാലയത്തില്‍ സ്ഥലം ഉണ്ടാവും,പക്ഷേ
അവിടെ സന്നിഹിതരായിരുന്നു ചിലരുടെ ഹ്രദയത്തില്‍ ഞങ്ങള്‍ ഉള്‍ക്കൊള്ളുവാനുള്ള സ്ഥലം
ഇല്ലല്ലോ”.
ഞാന്‍ ചിന്തിതാനായ്......
കാരണങ്ങള്‍ തെടുപോള്‍ ഔധ്യോഗിക പക്ഷം പറയുന്നുണ്ട് ” ആരെയും
വിലക്കിയിട്ട്ല്ലാ,എല്ലാവര്ക്കും ആരാധനലയത്തില്‍ക്ക്
സ്വാഗതം..... ആരാധനലയത്തിനടു വാതിലുകള്‍ എല്ലാവര്‍ക്കുംമായി
തുറക്കപ്പെട്ടിരുക്കുന്നു.......
എനിക്ക് പറയാനുള്ളത് ഇത്രമാത്രം.
ഹ്രദയവതിലുകള്‍ അടക്ക്പെട്ട്റ്റ് ആരാധനലയത്തിനടു
വാതിലുകള്‍ തുറന്നുത് കൊണ്ട്എന്ത് പ്രയോചനം.....കണ്ണടച്ച് ഇരുട്ടക്കരുതേ....ഇരുട്ടുകൊണ്ട്
ഒട്ടാ അടക്യന്‍ ശ്രമിക്കരുതെ
“ഠ” വട്ടം സ്ഥലത്ത് പ്രവസാ
നൊമ്പരങ്ങള്‍ ഉള്ളിലൊളിപ്പിച് മുന്നോട്ടു നിങ്ങുന്ന കുറച്ചു കുടുംബങ്ങള്‍......വര്‍ഷങ്ങളായി
അറിയുന്നവര്‍......സര്‍വോപരി ആരാധനലയത്തില്‍ ഒരിമിച്ചു സ്നേഹത്തിന്റെ അപ്പവും
പ്രത്യാശയുടെ വിഞ്ഞും ഒരിമിച്ചു ഭക്ഷ്യക്കുകയും പാനം ചെയ്യുകയും ചെയുതവര്‍.......അവരുടെ
ഇടിയില്‍
ഭിന്നിപ്പിന്ടു അപസ്വരങ്ങള്‍ ഉയരുംമ്പ്ള്‍ അത്
സുര്യാസ്താമനതിനെഅപ്പുറം പോകാതിരിക്കാന്‍ വെളിച്ചംതിന്ടു മക്കള്‍ ജാഗ്രത പുലര്‍ത്തേണ്ടത്
ഒരു അനിവാര്യതയായിരുന്നൂ....... പക്ഷേ
യുക്തിയില്‍ അകന്നു പോയവര്‍,ന്യായത്തിന്റെ പേരില്‍ അകറ്റപെട്ടവര്‍,
സേനഹത്താല്‍ ഒരിമിക്യ്ന്നുതെവരെ ഞാന്‍
അസ്വസ്ഥതനായിരിക്ക്യം......
മനുഷ്യ ബന്ധങ്ങളില്‍ സ്വാഭാവികമായി ഉണ്ടാകാവുന്ന
വിദ്വേഷത്തിന്റെ വിഷാംശങ്ങളെ സ്വാംശീകരിക്കുന്ന ദിവ്യമായ സന്ദേശമായിരുന്നു
ക്രിസ്തു നാഥന് സ്വന്ത ജീവത്യാഗത്തിലൂടെ നമുക്ക് കാണിച്ചുതന്നത്.ആ ദിവ്യാസ്നേഹം
ഹ്രദയത്തില്‍ ഒപ്പിയെടുത്ത ചുറ്റും പ്രകശം പരത്തി മുന്നേറുന്നുത്തില്‍ നാം പരാജയം
പെടുകയാണോ?
മറ്റ്ഒരു അവസരത്തില്‍ ഞാന്‍ എഴുതിയത് ഇവിടെ ആവര്‍ത്തിക്ക്ന്നൂ.....
നാം ഭൂവാസികള്‍ എല്ലാം പരസ്പരം ബന്ധിതമായ ചങ്ങലയിലെ
കണ്ണികള്‍പോലെയാണ്. ഒരു കണ്ണിയിലെ താളം തെറ്റലുകള്‍ ചുറ്റും വ്യാപിക്കും. അങ്ങ്
അകലെ പൂന്തോട്ടത്തില്‍ വിരിയുന്ന ഒരു പുഷ്പത്തിന്റെ ആഹ്ലാദം നമ്മുടെ ഹൃദയത്തിന്റെ
ലോലമായ തന്ത്രികളില്‍ അതിലോലമായ സന്തോഷം ജനിപ്പിക്കും.
നമുക്ക് ഏതായാലും ഒരു സ്വപ്നം കാണാം. ഭിന്നിച്ചു നില്ക്കുന്നവര്, ഒരുവട്ടമേശയ്ക്ക് ചുറ്റും കൂടിയിരുന്ന് സ്നേഹത്തില്‍, സൗഹൃദത്തില്‍ സംസാരിച്ച് ഭിന്നിപ്പുകള്‍ അവസാനിപ്പിച്ച്, ഒരേ പാനപാത്രത്തില്‍ നിന്ന് സ്നേഹത്തിന്റെ വീഞ്ഞ്
പാനംചെയ്ത് ജീവന്റെ അപ്പവും ഭക്ഷിച്ച് സന്തുഷ്ടരാകുന്നത്.
അങ്ങിനെ സംഭവിച്ചാല്‍ ചുറ്റും അതിന്റെ ദീപ്തി വിടരും.
പരസ്പരം മത്സരിക്കുന്ന പങ്കാളികള്‍ സൗഹൃദത്തിലും സ്നേഹത്തിലുമാകും. വിവാദങ്ങളും
വിദ്വേഷങ്ങളും സ്നേഹത്തിനും സഹകരണത്തിനും വഴിമാറും. കുടുംബങ്ങളില്‍ സന്തുഷ്ടി
നിറയും.
കുടുംബങ്ങളിൽ സന്തുഷ്ടി നിറയട്ടെ ആശംസകൾ
മറുപടിഇല്ലാതാക്കൂ