വിദ്വേഷത്തിന്റെയും അക്രമണത്തിന്റെയും ശത്രുതയുടെ കാര്‍മേഘങ്ങള്‍ ചുറ്റും വ്യാപിക്കുമ്പോള്‍ സമാധാനപ്രിയര്‍ ആശങ്കാകുലരാകാറുണ്ട്.
സാങ്കേതിതമായി ഒരു രാഷ്ട്രത്തെയും മതത്തെയും പ്രതിനിധീകരിക്കുന്നവരാണ് നാം. പക്ഷെ അടിസ്ഥാനപരമായി കേവലം ഭൂവാസികളാണ് നാം എല്ലാവരും. കേവലം ഒരു ഭൂവാസിയായ നാമും ഒരു പാക്കിസ്ഥാനി കൊലചെയ്യപ്പെടുമ്പോഴും ഒരു ഇന്ത്യക്കാരന് കൊലചെയ്യപ്പെടുമ്പോഴും ഒരു നിശബ്ദ വേദന നമ്മുടെ ഹൃദയത്തില്‍ ഉറഞ്ഞു കൂടുന്നു.
സഹജീവികളെ ദ്രോഹിക്കുന്നതില്‍ നാം ആനന്ദം കണ്ടെത്തുകയാണെങ്കില്‍ അത് മാരകമായ മനോ വ്യതിയാനമാണ്. സ്വന്തം ശരീരത്തെ തന്നെ മുറിവേല്പിച്ച് ആനന്ദം കണ്ടെത്തുക. Self harming എന്ന രോഗത്തിന് അടിമകളാകുമ്പോഴാണ് ഈ മനോവ്യതിയാനും സംഭവിക്കുന്നത്. മഹാമാരിപോലെ വ്യക്തികളും, സമൂഹവും രാഷ്ടരവും ഇതുപടര്ന്നുപിടിക്ക്മ്പോള് മഹായുദ്ധങ്ങള്‍ ഉണ്ടാകുന്നു.
പുകയുന്ന രാജ്യാതിര്‍ത്തികളും വിദ്വേഷത്തിലും മത്സരത്തിലും അധിഷ്ഠിതമാവുന്ന നമ്മുടെ സാമൂഹിക ബന്ധ്ങളും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍പോലെ കലുഷിതമായ നമ്മുടെ മനോ വ്യാപാരങ്ങളുടെ പ്രതിഫലനമായി മാറുന്നു.
വൈദ്യശാസ്ത്രം പറയുന്നു നാം എത്ര ശുദ്ധിയുള്ള സാഹചര്യങ്ങളിലാണ് ജീവിക്കുന്നതെങ്കില്പോലും നമ്മുടെ ചുറ്റും ജീവ ഹാനി വരുത്തുന്ന മാരകമായ വൈറസുകളാലും മൈക്രോ ബാക്ടീരിയകളും നിറഞ്ഞതാണെന്ന്. ജീവഹാനിവരെ ഏല്‍പ്പിക്കുന്ന ഇവയോടുന്നും വാളും പരിചയും എടുത്ത് നാം യുദ്ധം ചെയ്യുന്നില്ല.
നമ്മുടെ ശരീരത്തിലുള്ള ജീവചൈതന്യം ഇവയുടെ മാരകമായ ആക്രമണങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തും. ആരോഗ്യകരമായ കുടുംബ സാമൂഹ്യ ബന്ധങ്ങളില്‍ നിന്ന് സംജാതമാകുന്ന പ്രഫുല്ലതയാണ് ലോക സമാധാനത്തിന്റെ അടിത്തറ.
നേരിട്ട് മുഖാമുഖം കാര്യങ്ങള്‍ പറയുന്നതും യുദ്ധം ചെയ്യുന്നതിലും ധീരതയുണ്ട്. ആ യുദ്ധത്തില്‍ ഒന്നുകില്‍ വീരമൃത്യുവരിക്കും അല്ലെങ്കില്‍ എതിരാളിയെ കൊല്ലം.. ഇതിലും ഹീനമായ യുദ്ധമാണ് ഒളിയുദ്ധം. തീവ്രവാദികള്‍ അനുവര്‍ത്തിക്കുന്ന ജഗുപ്സവഹമാ ആക്രമണപരമ്പരകള്‍...
തീവ്രവാദികളുടെ വേരുകള്‍ സമാധാനത്തില്‍ കഴിയുന്ന നമ്മുടെ ഈ കൊച്ചു സമൂഹത്തിനും ഉണ്ട് എന്നു തോന്നുന്നു. നേരിട്ട് കാര്യങ്ങള്‍ മുഖാ മുഖം പറയാനുള്ള ചങ്കൂറ്റം അവര്‍ക്കില്ല. ഒറ്റക്ക് ഇരുളിലിരുന്ന് മറഌള്ളവരുടെ നെഞ്ചിലേക്ക് പാരപണിയുന്നതാണ് അവര്‍ക്കിഷ്ടം. ഭീരുക്കളായ ഇവരില്‍ തീവ്രവാദത്തിന്റെ വിഷവിത്തുകള്‍ ഉണ്ട്. മഹായുദ്ധത്തിലേക്കു നയിക്കുവാനുള്ള വെടിമരുന്നുകള്‍ അവരിലുണ്ട്. ഇവരെ തിരിച്ചറിണം. ഷോക്ക് ട്രീറ്റ്മെന്റ് എന്ന നിലയില്‍ സാമൂഹകമാി ഇവര്‍ ബഹിഷ്ക്കരിക്കുകയും പിന്നീട് social healing ലൂടെ തിരിച്ച്കൊണ്ട്വരികയും വേണം.
Self-harming പോലുള്ള രോഗത്തിന് അടിമയായ ഇവരെ നമുക്ക് എത്രയും വേഗം അടിയന്തിര ചികിത്സയ്ക്കു വിധേയരാക്കേണ്ടതുണ്ട്. കാരണം മഹായുദ്ധങ്ങളിലേക്കും നയിക്കുന്ന തീപ്പൊരികള്‍ ഇവരില്‍ നിന്നാണ് സംജാതമാകുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ