കുടുംബ നവീകരണ ധ്യാനം.
കുടുംബ നവീകരണ ധ്യാനം.
എത്രകാവ്യാത്മകമായ സുന്ദരമായ പദം.
പക്ഷെ ഞാനാശ്ചര്യപ്പെട്ടുപോയി ഇവര്‍ എന്താണ് നവീകരിക്കുന്നത്? ഇവര്‍ എങ്ങനെയാണ് നവീകരിക്കുന്നത്.?
എന്റെ സംശയങ്ങള്‍ തീരുന്നില്ല. മുറിവൈദ്യന് ആരെയും ചികിത്സിക്കാന്‍ കഴിയില്ല.
ശാരീരിക മാനസിക ആരോഗ്യ രംഗത്തെ ചികിത്സകനാകണമെങ്കില്‍ അതിന് പ്രഖ്യാപിതമായ പല യോഗ്യതകളും
കരസ്ഥമാക്കണം. ആ യോഗ്യതകള്‍ ഇല്ലാതെ ചികിത്സിക്കുന്നത് ക്രിമിനല്‍ ഒഫന്‍സാണ്. നവീകരിക്കാന്‍ വരുന്നവര്‍
നവീകരിക്കപ്പെട്ടതാണെന്നതിന് എന്തെങ്കിലും അടയാളമുണ്ടോ?നിഷ്‌ക്കളങ്കരായ ജനതയെ എന്തും പറഞ്ഞ് പറ്റിക്കുന്നത്
ഒരു ക്രിമിനല്‍ ഒഫന്‍സ് തന്നെയല്ലേ? ക്ഷമിക്കണം നവീകരണ ധ്യാനത്തിന്റെ നോട്ടീസ് കണ്ടതുമുതല്‍ വിവരമില്ലാത്ത
എന്റെ സംശയങ്ങള്‍ കൊണ്ട് ചോദിച്ചുപോവുകയാണ്.
ഒരിക്കല്‍ നവീകരിക്കപ്പെട്ടുകഴിഞ്ഞാല്‍ പിന്നെയും പിന്നെയും നിങ്ങള്‍ വന്ന്ന
ഒരിക്കല്‍ നവീകരിക്കപ്പെട്ടുകഴിഞ്ഞാല്‍ പിന്നെയും പിന്നെയും നിങ്ങള്‍ വന്ന്ന
വീകരിക്കാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ടാണ്? സംശയങ്ങള്‍ തീരുന്നില്ല ക്ഷമിക്കണം.
നവീകരണം ഒരു മരീചികയായതുകൊണ്ടാണോ ഇങ്ങനെ വീണ്ടും വീണ്ടും വരുന്നത് ?
അതിനര്‍ത്ഥം ഒരു സാധാരണക്കാരന്റെ ഹൃദയത്തെ നിങ്ങള്‍ ഒരു രണഭൂമിയാക്കുകയാണ്. അവന്റെ ജീവിതത്തെ
ഒരിക്കലുമവസാനിക്കാത്ത യുദ്ധഭൂമിയാക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. ശരിക്കും ഒരു യുദ്ധഭൂമിയില്‍ നില്‍ക്കുന്ന
പട്ടാളക്കാരന്റെ ഭാവചേഷ്ടകളല്ലേ ഒരു വിശ്വാസിയുടെ പെരുമാറ്റത്തില്‍ നിന്നും വ്യക്തമാകുന്നത്.
വാസ്തവം പറയുകയാണെങ്കില്‍ നിങ്ങളുടെ പാട്ടും ബഹളവുമെല്ലാം കഴിഞ്ഞു കഴിയുമ്പോള്‍ അവരുടെ മുഖത്ത്
യുദ്ധഭൂമിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമ്പോള്‍ പട്ടാളക്കാരന്റെ മുഖത്ത് കാണുന്ന ഒരു ശാന്തത ഞാന്‍ കാണാറുണ്ട്.
പക്ഷേ ആ ശാന്തതയുടെ പിറകില്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്നിപര്‍വ്വതമുണ്ടെന്ന്
ആര്‍ക്കാണറിയാത്തത്. ആ പൊട്ടിത്തെറിയുടെ ദുരന്ത ഫലങ്ങളാണ് നാം ഇന്ന് അനുഭവിക്കുന്നത്. വിവാദ ബിഷപ്പും
കന്യാസ്ത്രീകളും ജന്മമെടുക്കുന്നത് ഇത്തരം പൊട്ടിത്തെറികള്‍ മൂലമല്ലേ? അല്ലയോ ആരാധ്യരായ നവീകരണക്കാരെ
നിങ്ങള്‍ സാധാരണക്കാരയ ജനങ്ങളുടെ ഹൃദയങ്ങളെ ഒരൂ യുദ്ധഭൂമിയാക്കരുത്. ഇനിയുമൊരു മഹായുദ്ധത്തെ താങ്ങാന്‍
ഈ ഭൂമിക്ക് ത്രാണിയില്ല. നിങ്ങള്‍ യുദ്ധംചെയ്യാന്‍ ശ്രമിക്കുന്നത് കാമ-ക്രോധ-ലോഹ-മോഹാധികളോടാണല് ലോ എങ്കില്‍
നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കുക അതിജീവനത്തിനായി പ്രകൃതി നമുക്ക് സമ്മാനിച്ചിരിക്കുന്ന അതിമഹത്തായ
സ്വഭാവ വിശേഷങ്ങളാണവ. സഹജീവി സ്‌നേഹമുള്ള ഓരോ മനുഷ്യനും ഇത്തരം വികാരങ്ങള്‍ മറ്റുള്ളവര്‍ക്ക്
ഹാനികരമാകാത്തവിധം ജീവിക്കാനുള്ള ത്രാണിയുണ്ട്. ആ സ്വയം നിയന്ത്രിതാവസ്ഥ നഷ്ടപ്പെടുമ്പോള്‍
നാം വിശ്വാസികളാകുന്നു- രോഗികളെ പോലെ സ്വയം പാപിയെന്നു വിശേഷിപ്പിക്കുന്നു അവസ്ഥാ വിശഷം ഉൺണ്ടാവുന്നു .
ഇത് ഒരു രോഗാവസ്ഥയാണ്.
ശാരീരിക ആരോഗ്യരംഗത്ത് വസ്തുനിഷ്ഠമായ പഠനങ്ങളിലൂടെ നാം എങ്ങനെ ഇന്നുകാണുന്ന പുരോഗതി കൈവരിച്ചുവോ
അതുപോലെതന്നെ വസ്തുനിഷ്ഠാപരമായ പഠനങ്ങളിലൂടെതന്നെ വിശ്വാസികള്‍ - സ്വയം പാപികള്‍ എന്നീ
അവസ്ഥകളെ തരണം ചെയ്യേണ്ടതുണ്ട്. ആരാധനാലയങ്ങള്‍ പഠനകേന്ദ്രങ്ങളാകട്ടെ .
കാമക്രോധ മോഹാധികളോട് യുദ്ധം പ്രഖ്യാപിക്കാതെ അവയെ കൂടുതല്‍ വസ്തുനിഷ്ഠാപരമായി പഠിക്കുന്നതിനും
മനസ്സിലാക്കുന്നതിനും മറ്റുള്ളവര്‍ക്ക് ഹാനികരമാകാതെ അവയെ ഉള്‍ക്കൊണ്ട് എങ്ങനെ ജീവിക്കാമെന്നുള്ള
പഠനരീതികള്‍ രൂപപ്പെടട്ടെ. അതുകൊണ്ട് ബഹുമാനപ്പെട്ട ധ്യാനഗുരുക്കന്മാരെ നവീകരണം എന്ന മരീചികകാണിച്ച്
ഇനിയും ഞങ്ങളെ പറ്റിക്കരുത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ