അസോസിയേഷന്: ഒരു പുനര്‍വായന.....
നമ്മുടെ അസോസിയേഷന് രൂപീകൃതമായിട്ട് 8 വര്‍ഷങ്ങള്‍ ആകുന്നു.
പോട്സ്മൗത്ത് നിവാസികളായ നമ്മുടെ സാമൂഹിക സാംസ്കാരിക ജീവിതത്തിന്റെ
നെടും തൂണാണ് നമ്മുടെ സംഘടന.
150 ല്‍ പരം കുടുംബങ്ങള്‍, 500 ല്‍ പരം അംഗങ്ങള്‍ ഒരു കുടുംബം പോലെ
ഒരുമയോടെ സ്നേഹ സൗഹാര്‍ദ്ദങ്ങള്‍ പങ്കുവച്ച് മുന്നേറുന്നു.
യു.കെ. മലയാളി സംഘടനകളില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം
എന്നവകാശപ്പെടാം. ഈ ഹ്രസ്വകാലഘട്ടത്തില്‍ സന്തോഷിക്കാന്‍ തക്കാ പല
നേട്ടങ്ങളും നാം കരസ്ഥമാക്കി.
സ്പോര്‍ട്സില്‍ അസാധാരണ വളര്‍ച്ച തന്നെയാണ് നമ്മുടെ ഇടയില്‍ ഉണ്ടായത്.
സ്പോര്‍ട്സ് തരംഗം തന്നെ നമ്മുടെ ഇടയില്‍ നിലനില്ക്കുന്നു. ദേശീയവും
പ്രാദേശികവുമായ പല മത്സരങ്ങളിലും നാം വിജയശ്രീലാളിതരായി. നൃത്തരംഗത്ത്,
സംഗീത രംഗത്ത്, അഭിനയ രംഗത്ത് ചിത്രകലാ രംഗത്ത് എല്ലാം നമ്മുടെ അംങ്ങള്
തിളങ്ങി.
അംഗങ്ങളുടെ എല്ലാ വിധത്തിലുമുള്ള സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രകടമാക്കാന്‍
MAP വേദിയായി. കലാസ്വാദകരെ ആസ്വാദനത്തിന്റെ നൂതന മേഘലകളിലേക്ക് നമ്മുടെ
അനുഗ്രഹീത കലാകാരന്മാര് ആനയിച്ചു.
പൊതുവിജ്ഞാനത്തിന്റെ മാറ്റുരയ്ക്കാന്‍ ക്വിസ് മത്സരങ്ങള്‍....
അക്ഷരങ്ങളുടെ പ്രഭ ചൊരിഞ്ഞ് കൊണ്ട് ജ്യോതി നമ്മുടെ വഴികാട്ടിയായി.
അങ്ങനെ നേട്ടങ്ങള്‍ അനവധിയാണ്... ഈ നേട്ടങ്ങളിലെല്ലാം നമുക്ക്
സന്തോഷിക്കാം.... ആഹ്ലാദിക്കാം. ഈ നേട്ടങ്ങളെല്ലാം നാം നേടിയെടുത്തത്
നേതൃനിരയിലുള്ളവരുടെ നിസ്വാര്‍ത്ഥമായ തീവ്ര ശ്രമങ്ങളും അംഗങ്ങളുടെ
അകമഴിഞ്ഞ സഹകരണത്താലും ആയിരുന്നു.
നമ്മുടെ നേട്ടങ്ങളില്‍ വച്ച് സര്‍വ്വ പ്രധാനമായത് ഒരു കുടക്കീഴില്
എല്ലാവരും ഒരുമയോടെ കൈകോര്‍ത്ത് പിടിച്ച് സ്നേഹസൗഹാര്‍ദ്ദങ്ങള്‍
പങ്കുവച്ച് മുന്നേറുവാനുള്ള സാഹചര്യo സംജാതമായി എന്നുള്ളതാണ്.
വസ്തുതകള്‍ ഇങ്ങനെയാണെങ്കിലും ഒരു സ്വയം
വിമര്‍ശനാത്മകമായ തലത്തില്‍ നാം ചിന്തിക്കുമ്പോള്‍ നാം ഇതിലും ഏറെ
മുന്നോട്ട് പോകേണ്ടതുണ്ട്. തനിയാവര്‍ത്തനങ്ങളായ ചില പ്രവര്‍ത്തനങ്ങളില്‍
മാത്രം നാം കുടുങ്ങിക്കിടക്കാതെ കാലോചിതമായ മാറ്റങ്ങള്‍ വരുത്തി നൂതന
ചക്രവാളങ്ങളിലേക്ക് നമ്മുടെ സംഘടന ഉയരേണ്ടതുണ്ട്.
നമ്മുടെ ഇടയിലുള്ള കൗമാര പ്രായക്കാര്‍ അസ്സോസിയേഷന് പ്രവര്‍ത്തനങ്ങളില്‍
നിസ്സംഗത പുലര്‍ത്തുന്നു. ആരോഗ്യകരമായ ഇടപെടലുകളിലൂടെ ഇതിനൊരു മാറ്റം
വരുത്തേണ്ടതുണ്ട്.കൌമാരാപ്രയകാര്ക്കും, യുവതി യുവാക്കള്‍ക്കും ലക്ഷ്യബോധതോടെ മുന്നേരുന്നതിനുള്ളാ ക്ലാസ്സ്കളും ചര്‍ച്ചകള്‍ളും നടത്തേണ്ടതുണ്ട് .ഇതിനായി പ്രതിഭാ സമ്പന്നനായ Dr. Rajesh നെ പോലുള്ളവരുടെ കഴിവുകള്‍ ഉപയോഗ പെടുത്താവുന്നതാണ്.
ഒരു ചാരിറ്റി ഫണ്ട് നമുക്ക് ഉണ്ടെങ്കിലും അതിന്റെ
പ്രവര്‍ത്തനങ്ങള്‍ തുലോം തുച്ഛമാണു.നമ്മുടെ എല്ലാ അംഗങ്ങളെയും ഉള്‍പ്പെടുത്തി ഒരു ഫുഡ്
ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയും അതില്‍ നിന്ന് കിട്ടുന്ന പണം
ചാരിറ്റിയ്ക്കായി മാറ്റിവയ്ക്കാവുന്നതുമാണ്.
അസോസിയേഷന് നിലകൊള്ളുന്നത് നമ്മുടെ ഭാഷയേയും സംസ്കാരത്തെയും
ഉയര്ത്തിപ്പിടിക്കുന്നതിനണെങ്കിലും National integration എന്ന
തലത്തിലേക്ക് നാം ഉയരേണ്ടതുണ്ട്. ബ്രിട്ടീഷ് പാസ്പോര്‍ട്ട് കിട്ടി
വര്‍ഷങ്ങളായെങ്കിലും ആ തലത്തിലേക്ക് നാം ഉയര്‍ന്നില്ല. നമ്മുടേത്
മാത്രമായ തില കാര്യപരിപാടികളുമായി പൊതു ധാരയില്‍ നിന്ന്
അന്യവത്ക്കരിക്കപ്പെട്ട് നമുക്ക് അധികം മുന്നേറാനാവില്ല. നമ്മുടെ ചില
പൊതു പര്പാടികളിലെങ്കുലും ഇവിടുത്തെ ജനപ്രതിനിധികളെ പങ്കെടുപ്പിക്കുകയും
അവരുമായി തുറന്ന ആശയവിനിമയത്തിനുള്ള വേദി ഒരുക്കുകയും വേണം. ചില പൊതു
പര്പാടികളിലെങ്കിലും ഭാഷയുടെയും ദേശത്തിന്റെയും അതിര്‍വരമ്പുകള്‍
മാറ്റിവച്ചുകൊണ്ട് എല്ലാവരെയും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും അവരുടെ
കലാപരിപാടികള്‍ ചെയ്യുവാന്‍ അനുവദിക്കുന്നതും ഉചിതമാണെന്ന് തോന്നുന്നു.ഇത് വൈവിദ്ധ്യമാര്‍ന്ന സംസ്കാരങ്ങളുടെ ഇടപഴലുകള്‍ക്കും,സംസ്കാരങ്ങളുടെ പരസ്പരം ഉള്ള
കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയക്കും സഹായകമാകും. അങ്ങനെ
നമുക്ക് നാനാത്വത്തിലെ ഏകത്വം എന്ന മഹനീയ സംസ്കാരത്തെ
ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യാം.
സാമ്പത്തികമാന്ദ്യത്തില്‍ നിലച്ചുപോയ കൗണ്‍സില്‍ ഫണ്ട് തിരിച്ചു
പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. ആറുമാസത്തില്‍ ഒരിക്കല്ഗിലും പൊതുയോഗം വിളിച്ചു പ്രവര്‍ത്തനങ്ങള്‍ വിലഇരുത്തണം.
ജനിച്ച് വളര്‍ന്ന നാടും വീടും വിട്ട് ഉറ്റവരെയും ഉടയവരെയും വെടിഞ്ഞുള്ളാ ഈ
പ്രവാസ പ്രയാണത്തില്‍ പരസ്പരം താങ്ങും തണലുമായി നിലകൊള്ളുമ്പോള്‍
പ്രവാസത്തില്‍ പ്രയാണത്തില്‍ നുതനാര്ത്ഥങ്ങള് ഉണ്ടാകുന്നു.
ബാഹ്യശക്തികളുടെ ഇടപെടലുകള്‍ ഇല്ലാതെ അനസ്യൂതമായി നടക്കേണ്ട
പ്രക്രിയയാണ്.
എങ്കിലും ഭിന്നിപ്പിന്റെ അപസ്വരങ്ങള്‍ക്കെതിരെ ജാഗ്രത
പുലര്‍ത്തേണ്ടതുണ്ട്. സമത്വബോധവും സമത്വ ദര്‍ശനവും നമുക്ക് നഷ്ടപ്പെടുന്ന
നിമിഷം ഭിന്നിപ്പിന്റെ വിത്തുകള്‍ വളര്‍ന്ന് വലുതാകാനുള്ള സാഹചര്യം
ഉണ്ടാവും. സഹജീവികളെ നിസ്സാരവത്ക്കരിച്ച്കൊണ്ട് സ്വന്തം അപ്രമാദിത്യവും
ഔന്നത്യവും സ്ഥാപിച്ചെടുക്കാനുള്ള വെമ്പലുകളാണ് നമ്മുടെ സാമൂഹിക
ജീവിതത്തെ കലുഷിതമാക്കുന്നത്. നമ്മുടെ ബന്ധങ്ങളെ തകര്‍ത്ത്
തരിപ്പണമാക്കേണ്ടത്.
ഒരു പക്ഷേ പരിണാമത്തിന്റെ വൈവിദ്ധ്യങ്ങളായ ദശകളിലൂടെ കടന്നു വന്നത്
കൊണ്ടാവാം നമ്മിലെല്ലാം ഔന്നത്യബോധവും മേധാവിത്വ ചിന്തകളും ഉണ്ട്.
ചിലരില്‍ അത് പ്രകടവും ചിലരില്‍ അത് സുഷുപ്താവസ്ഥയിലുമാവും. ഈ
ജന്തുസഹജമായ ഉള്‍പ്രേരണകളാണ് മത്സരാധിഷ്ഠിതമായ ഒരു സാമൂഹിക ക്രമം എന്ന
അപച്യുതിയില്‍ നാം അകപ്പെട്ടിരിക്കുന്നത്. എവിടെ മത്സരമുണ്ടോ അവിടെ
സൗഹാര്‍ദ്ദമില്ല. സ്നേഹത്തിന്റെ പനിനീര്‍പ്പൂക്കല്‍ അവിടെ വിരിയില്ല.
മത്സരാധിഷ്ഠിതമല്ലാത്ത ഒരു സാമൂഹിക ജീവിതവും പുരോഗതിയും നമുക്ക്
സാധ്യമല്ലേ?
ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രസക്തമായ ചോദ്യം ഇതാണെന്ന് തോന്നുന്നു.
സഹജീവികളെ നിസ്സാരവത്ക്കരിച്ചുകൊണ്ട് സ്വന്തം ഔന്നത്യം
സ്ഥാപിച്ചെടുക്കാനുള്ള നമ്മുടെ വെമ്പലുകളെ നാം തിരിച്ചറിയണം. എന്നാല്‍
മാത്രമേ നാം അതില്‍ നിന്ന് വിമുക്തമാകയുള്ളു. (ചില മതപരമായ
ആചാരാനുഷ്ഠാനങ്ങളിലൂടെ ഇത് നമുക്ക് അടിച്ചമര്‍ത്താം. അത് കൂടുതല്‍
സങ്കീര്‍ണ്ണമായ സാമൂഹിക ജീവിതത്തിലേക്കു ന്മെ നയിക്കും.) ഈ
തിരിച്ചറിവ് നമുക്ക് ഉണ്ടാവുന്നത് നമ്മുടെ സാമൂഹിക ബന്ധങ്ങളിലൂടെയാണ്.
അങ്ങനെയാണ് നമ്മുടെ സാമൂഹിക സംഘടനകള്‍ ജീവിതത്തിന്റ ്ശ്രീകോവിലായി
വാഴുന്നത്. ജീവിതത്തിന്റെ അള്‍ത്താരയായി മാറുന്നത്.
കണ്ണാടി നമ്മുടെ മുഖത്തിലെ വൈരുപ്യങ്ങളെപ്പറ്റി നമ്മെ ബോധവാനാക്കുന്നു.
സാമൂഹിക ബന്ധങ്ങള്‍ നമ്മുടെ ആത്മാവില്‍ അടിഞ്ഞ് കൂടിയ
വൈരുദ്ധ്യങ്ങളെപ്പറ്റി നമ്മെ ബോധവനാകാക്കുന്നു. കൈകോര്‍ത്ത് പിടിച്ച്
ഒരുമയോടെ മുന്നോട്ടു പോകണമെങ്കില്‍ ആ വൈരുദ്ധ്യങ്ങളെ
തിരസ്ക്കരിക്കേണ്ടത് ഒരു അനിവാര്യ അവസ്ഥാവിശേഷമായി സംജാതമാകും.അപ്പോള്‍ ഒരു
പഴുത്ത ഇല രാത്രിയുടെ നിശബ്ദതയില്‍ ഞെട്ടറ്റ് വീഴുന്നതുപോലെ നമ്മുടെ
ഉള്ളിലുള്ള മത്സരാധിഷ്ഠിത തൃഷണകള്‍ നമ്മില്‍ നിന്ന് കൊഴിഞ്ഞുപോകും.
മത്സരാധിഷ്ഠിത തൃഷ്ണകള്‍ക്ക് രൂപാന്തരീകരണം സംഭവിച്ച് ,അവക്ക് ഉദാത്തീകരണം
സംഭവിച്ച് സ്നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പ്രവാഹമായി മാറും.
വൈദേശികമായി ആധിപത്യം ഇല്ലാത്ത സ്വതന്ത്രമായ നിലനില്പാണ് അസ്സോസിയേഷന്റെ
അടിസ്ഥാനം. ഇവിടെ പ്രമാണികാ ഗ്രന്ഥങ്ങളുടെ ഉദ്ധരണികളിലൂടെ നമ്മെ
ഭയപ്പെടുത്താന്‍ ആരുമില്ല. മാജിക്കുകള്‍ കാണിച്ച് നമ്മളില്‍ നിന്ന്
ഭയഭക്തി ബഹുമാനങ്ങള്‍ ആവശ്യപ്പെടുന്ന ആചാര്യന്മാര് ഇല്ലാ.... സ്വയം
നിര്‍ണ്ണയക അവകാശവും, സ്വയംഭരണവകാശത്തലും സമ്പന്നരാണ് നാം. ജാതിമത
ഭേദമെന്യേ ഒരു മിക്കാനുള്ള ഒരിടം. സ്നേഹ സൗഹാര്‍ദ്ദങ്ങള്‍
പങ്കുവയ്ക്കുവാനുള്ള ഒരിടം. അതെ നമ്മുടെ അസ്സോസിയേഷന് നമ്മുടെ
ജീവിതത്തിന്റെ ശ്രീകോവിലാണ്. നമ്മുടെ ജീവിതത്തിന്റെ അള്‍ത്താരയാണ്.
അതിന്റെ പരിശുദ്ധിയും പരിപാവനതയും കാത്തുസൂക്ഷിക്കാം.
ഈ കുറിപ്പിലൂടെ അസോസിയേഷനെപ്പറ്റിയുള്ള ലളിതമായ ചില ആശയങ്ങള്ന് ഞാന്‍
പങ്കുവയ്ക്കാന്‍ ശ്രമിച്ചത്. കൂടുതല്‍ സര്‍ഗ്ഗാത്മകവും പ്രായോഗികവുമായ
ചര്‍ച്ചകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഇത് തുടക്കമാകും എന്ന
പ്രത്യാശയുണ്ട്. അസോസിയേഷന് പുതു സാരഥികള്‍ക്ക് വിജയപ്രദമായ
പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്സാധിക്കുമാറാകട്ടെ എന്ന്
ആശംസിക്കുന്നു.
അസോസ്സിയേഷനും അംഗങ്ങൾക്കും സാരഥികൾക്കും ആശംസകൾ
മറുപടിഇല്ലാതാക്കൂThanks Ajith....
മറുപടിഇല്ലാതാക്കൂ