2014, ജനുവരി 31, വെള്ളിയാഴ്‌ച

മയില്‍പീലികനവുകള്‍ -13

മരണാസന്നരായ ജോബിനെയും സരളയെയും കാണുമ്പോള്‍ എന്തെന്നില്ലാത്ത
ആര്‍ദ്രതയോടെ ഞാന്‍ ചിന്തിച്ചുപോയി. ദൗര്‍ഭാഗ്യം കൊണ്ടാണ് ചിലരുടെ ജീവിതം
ദുരിതപൂര്‍ണ്ണമാകുന്നത്. പക്ഷേ, പ്രവര്‍ത്തി ദോഷം കൊണ്ട് വന്നു ഭവിച്ച
ദുരിതത്തിനടിമയായിരുന്നു ജോബും സരളയും.
മരണം തെരഞ്ഞെടുക്കാനുള്ള തെറ്റ് ഒന്നും അവര്‍ ചെയ്തിട്ടില്ല. എത്രയോ
പേര്‍ വിലക്കപ്പെട്ട കനി ആവോളം ഭക്ഷിച്ച് സംതൃപ്തഭാവത്തോടെ മുന്നോട്ട്
നിങ്ങുന്നു, അവിടെ അത് നിഗൂഢതയില്‍ അരങ്ങേന്നു എന്നു മാത്രം.
ഇവിടെ ഇവരുടെ ചെയ്തതികള്‍ സമൂഹമധ്യേ വിചാരണ ചെയ്യപ്പെട്ടു,
വിധിയ്ക്കപ്പെട്ടു. സമൂഹത്തിന്റെ പൊതുധാരയില്‍ നിന്ന് നിഷ്‌കാസ്തിരായി.
സമൂഹം മര്‍ദ്ദകന്റെ എല്ലാ വേഷാഭൂഷാധികളും അണിഞ്ഞ് അവര്‍ക്ക് എതിരെ
തിരിഞ്ഞു. പിടിച്ച് നില്ക്കാന്‍ അവര്‍ക്കായില്ല.
'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ല് എറിയട്ടെ' എന്ന തിരുവചനങ്ങള്‍
എല്ലാവരും സൗകര്യപൂര്‍വ്വം മറന്നു. ജോബിന്റെയും സരളയുടെയും
വീഴ്ചയെപ്പറ്റി പറയുമ്പോള്‍ എല്ലാവരും നിഗൂഡമായ ഒരു സന്തോഷം പങ്കുവച്ചു.
അടക്കി പിടിച്ച കാമാവേശങ്ങള്‍ നൈമിഷമായെങ്കിലും സ്വതന്ത്രമാകുമ്പോള്‍
ലഭ്യമാകുന്ന ആശ്വാസം....
യു. കെ. പോലുള്ള ഒരു സ്വതന്ത്ര സമൂഹമധ്യേ ജീവിക്കുമ്പോഴും ജനിച്ച്
വളര്‍ന്ന മലയാളനാടിന്റെ അദൃശ്യകരങ്ങള്‍ ഇവിടെ പിടിമുറുക്കുന്നത്
ഞെട്ടലോടെ ഞാന്‍ അറിഞ്ഞു.
സ്വയം പീഡനരതിയുടെ നെറുകയില്‍ വച്ചായിരിക്കും ആത്മഹത്യ മുനമ്പിലേക്ക്
അവര്‍ നയിക്കപ്പെട്ടത്. ചുറ്റുമുള്ള മലയാളി സമൂഹത്തിന്റെ വിധി
ന്യായങ്ങളില്‍ അധിഷ്ഠിതമായ തിരസ്‌കാരത്തിന്റെ യാതനകള്‍ അവര്‍
അനുഭവിക്കേണ്ടി വന്നില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ അവര്‍ക്ക് സംഭവിച്ച
വീഴ്ച അവര്‍ ചങ്കുറ്റത്തോടെ നേരിടുമെന്ന് എനിക്ക് തോന്നി.
ആത്മഹത്യ ഒരു രക്ഷമാര്‍ഗ്ഗമായി അവര്‍ തെരഞ്ഞെടുക്കില്ലായിരുന്നു. ജലപാനം
പോലും ഇല്ലാതെ പട്ടിണിക്കിടന്നു സ്വയം മരണത്തെ വരിക്കാനുള്ള അവരുടെ
നിഗൂഡശ്രമമാണ് ഞങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് തകര്‍ക്കപ്പെട്ടത്. അതിന്റെ
ഇച്ഛാഭംഗം അവരുടെ മുഖത്ത് ഉണ്ടായിരുന്നു.
ജോബിനെയും സരളയെയും ആത്മഹത്യ മുനമ്പില്‍ നിന്ന് വീണ്ടെടുക്കും എന്ന്
അന്തപ്പന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞപ്പോള്‍ മനസ്സ് നിറയെ ഉൃ. ചലഹീെി
നായിരുന്നു. ഉൃ. ചലഹീെി ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകളെ
കുറിച്ച് പ്രത്യേകിച്ച് കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന
ആത്മഹത്യയെ കുറിച്ച് പഠനം നടത്തിയിട്ടുള്ളതാണ്. അന്തപ്പന്‍ ഉൃ. ചലഹീെി നെ
പരിചയപ്പെടുന്നത് ജലലേൃളെശലഹറ ലുള്ള ഖ. ഗൃശവെിമാൗൃവ്യേ ഇലിൃേല-ല്‍
വച്ചാണ്. അതൊരു ഇല പൊഴിയും ഹേമന്തകാലത്തിന്റെ അവസാനനാളുകളായിരുന്നു.
പ്രകൃതിയും ചുറ്റുപാടും തണുപ്പിന്റെ കരങ്ങളില്‍ അമര്‍ന്ന് സാന്ദ്രമായ
നിശബ്ദതയിലേക്ക് വഴുതി നീങ്ങുന്ന നാളുകള്‍....എന്തോ ആ ദിനങ്ങളില്‍
കുറച്ചു ദിവസങ്ങള്‍ ഖ. ഗൃശവെിമാൗൃവ്യേ ഇലിൃേല ചിലവിക്കുക അന്തപ്പന്റെ
ശീലങ്ങളില്‍ ഒന്നായിരുന്നു.
അവിടെ കുടികൊള്ളുന്ന സാന്ദ്രമായ മൗനത്തില്‍ വിലയം പ്രാപിക്കുമ്പോള്‍
സാമൂഹികാക്രമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സങ്കീര്‍ണ്ണമായ ജീവിതക്രമങ്ങളെ
ഓര്‍ത്ത് അന്തപ്പന്‍ അത്ഭുതപ്പെടാറുണ്ട്. വിശ്വാസങ്ങള്‍,
ആചാരാനുഷ്ഠാനങ്ങള്‍, എണ്ണമറ്റ സാമൂഹിക ആചാരമര്യാദകള്‍, ഇവയില്‍
നിന്നെല്ലാം മനുഷ്യമനസ്സിന് സ്വാതന്ത്ര്യം നേടാന്‍ കഴിയുമോ?
സായാഹ്നത്തില്‍ നടന്ന ഹ്രസ്വചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അന്തപ്പന്‍
തന്റെ സംശയം തുറന്നു പറഞ്ഞു.
അതിന് മറുപടി പറഞ്ഞത് ഉൃ. ചലഹീെി ആയിരുന്നു. ഉൃ. ചലഹീെി അപ്പോള്‍
ഇന്ത്യയിലെയും കേരളത്തിലെയും തനിക്കുണ്ടായ അനുഭവങ്ങള്‍ പങ്കുവച്ചു.
ജീവിതദുരിതങ്ങള്‍, കഷ്ടപ്പാടുകള്‍, ദാരിദ്ര്യം ഇവയെല്ലാം ആത്മഹത്യയ്ക്ക്
നിദാനമാണ്. പക്ഷേ കേരള ജനത അനുഭവിക്കുന്നതിനേക്കാള്‍ എത്ര
ശോചനീയാവസ്ഥയാണ് പല ആഫ്രിക്കന്‍ നാടുകളിലും നിലനില്‍ക്കുന്നത്. പക്ഷേ
അവര്‍ ആത്മഹത്യ ഒരു പ്രതിവിധിയായി കാണുന്നില്ല എന്തുകൊണ്ട്?
കാര്യകാരണസഹിതം കണക്കുകള്‍ ഉദ്ധരിച്ച് അന്ന് ഉൃ. ചലഹീെി സ്ഥാപിച്ചത്,
ദാരിദ്ര്യത്തേക്കാള്‍ സാമൂഹിക തിരസ്‌കരണം ആണ് ആത്മഹത്യാനിരക്ക് കുത്തനേ
ഉയരാന്‍ കേരളത്തില്‍ കാരണമാകുന്നത് എന്നതായിരുന്നു.
താന്‍ ജനിച്ചു വളര്‍ന്ന നാടിന്റെ സാമൂഹിക ജീവിതക്രമങ്ങളെ കുറിച്ച്
സൂക്ഷ്മതയോടെ വിശകലനം ചെയ്യുന്ന ഉൃ. ചലഹീെി നെ കണ്ടപ്പോള്‍ അന്തപ്പന്
എന്തെന്നില്ലാതെ മതിപ്പ് തോന്നി.
പിന്നീട് അവസരം കിട്ടുമ്പോഴെല്ലാം അന്തപ്പന്‍ ഉൃ. ചലഹീെി നുമായി സംസാരിച്ചു.
കടുത്ത ഉല്‍ക്കര്‍ഷേച്ഛ ഉള്ളവരാണ് കേരളീയര്‍. അതു തന്നെ അവരുടെ
ഉയര്‍ച്ചയും, ആ ഉല്‍ക്കര്‍ഷേച്ഛ തന്നെ അവരുടെ തളര്‍ച്ചക്കും
തകര്‍ച്ചയ്ക്കും മനോരോഗങ്ങള്‍ക്കും ആത്മഹത്യക്കും നിദാനം ആണ്.
ഒരു പന്തയ കുതിരയെ വളര്‍ത്തുന്നതും സാധാരണ കുതിരയെ വളര്‍ത്തുന്നതും
തമ്മിലുള്ള വ്യത്യാസം എന്തറിയാമോ? ഉൃ. ചലഹീെി ന്റെ ചോദ്യത്തിനു മുന്നില്‍
അന്തപ്പന്‍ നിശബ്ദനായി.
ഒരു പന്തയകുതിരയെ ഒരിക്കലും അതിന്റെ ഉടമ തൊട്ട് തലോടി അതില്‍
സ്‌നേഹത്തിന്റെ, സൗഹാര്‍ദ്ദത്തിന്റെ വികാരങ്ങള്‍ ഉണര്‍ത്താറില്ല.
കടിഞ്ഞാണ്‍ മുറുകെ പിടിച്ച് ഓടി ജയിക്കുക എന്ന മന്ത്രം മാത്രമെ അയാള്‍
കുതിരയുടെ ചെവിയില്‍ മന്ത്രിയ്ക്കാറുള്ളൂ. പന്തയത്തില്‍ വീണുപോയ കുതിര
പിന്നീട് ജീവിതത്തിലേയ്ക്ക് തിരിച്ചു വരാറില്ല. ഉൃ. ചലഹീെി തുടര്‍ന്നു...
കേരളത്തിലെ പോലെ ഇത്ര മാത്രം ഭാരം ഉള്ള സ്‌കൂള്‍ ബാഗുകളുമായി പഠിക്കാന്‍
പോകുന്ന കുഞ്ഞുങ്ങളെ ലോകത്ത് ഒരിടത്തും കാണാന്‍ കഴിയില്ല.
ഓട്ടമത്സരങ്ങളില്‍ അവര്‍ കുതിരയെപ്പോലെ പരിശീലിയ്ക്കപ്പെടുകയാണ്.
അനന്തരഫലമോ?
കേരളത്തില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നവരുടെയും, ശ്രമിച്ച്
പരാജയപ്പെട്ടവരുടേയും ഒപ്പം ഉൃ. ചലഹീെി കഴിഞ്ഞിട്ടുണ്ട്.
സാമൂഹികക്രമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന കടിഞ്ഞാണ്‍ പ്രയോഗങ്ങളുടെയും,
ചാട്ടവാറടികളുടെ നീരാളി പിടുത്തത്തില്‍ നിന്ന് തന്റെ സ്‌നേഹാനുസൃതമായ
ഇടപെടലുകളിലൂടെ അവരെ വിമുക്തമാക്കുമ്പോള്‍ അവര്‍ സാധാരണ ജീവിതത്തിലേക്ക്
സന്തോഷത്തോടെ തിരിച്ചു വന്നിട്ടുള്ള ഒരായിരം അനുഭവങ്ങള്‍ ഉൃ. ചലഹീെി
പറഞ്ഞപ്പോള്‍ അന്തപ്പന്‍ അത്ഭുതപ്പെട്ടുപ്പോയി.
വ്യാവസ്ഥാപിതമതങ്ങളും സംഘടനകളും തന്‍ പൊരുമ പ്രകടിപ്പിക്കാനും
ആചാരാനുഷ്ഠാനങ്ങളൂടെ നീരാളിപ്പിടുത്തത്തില്‍ കുടുങ്ങി ശ്വാസം
മുട്ടുമ്പോള്‍, ഇതാ ഒരു ഒറ്റയാന്‍, ജീവിതത്തിന്റെ പുറംപോക്കിലേക്ക്
എറിയപ്പെട്ടവരെ തന്റെ സ്‌നേഹാനുസൃതമായ ഇടപെടലുകളിലൂടെ ജീവിതത്തിലേക്ക്
തിരിച്ചുകൊണ്ടുവരുന്ന അത്ഭുതകരമായ പ്രതിഭാസം. ഇതെങ്ങനെ സാധിക്കുന്നു?
അന്തപ്പന്
ഉൃ. ചലഹീെി നോട് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
എന്തെന്നില്ലാത്ത ശാന്തതയോടെയും സൗമ്യതയോടെയും അപ്പോള്‍ നെല്‍സണ്‍
പറഞ്ഞു. എന്റെ ശരീരത്തെ ചൈതന്യവത്താകുന്നത് എന്താണെന്ന് എനിക്കറിയാം.
ഞാനത് അനുഭവിച്ചിട്ടുണ്ട്. അനുനിമിഷം അനുഭവിക്കുന്നു, മറ്റുള്ളവരിലും
ഞാനത് കാണുന്നു. അതു  വിസ്മരിച്ച് പോയവരെ എന്റെ സാന്നിദ്ധ്യംകൊണ്ട് ഞാന്‍
ഓര്‍മ്മിപ്പിക്കുന്നു. അത്രമാത്രം. അതെ ഡോ. നെല്‍സണ്‍ അല്ലാതെ
മറ്റാര്‍ക്കാണ് സരളയേയും ജോബിനെയും ജീവിതത്തിലേക്ക് തിരിച്ചു
കൊണ്ടുവരാന്‍ കഴിയുക.


മയില്‍പീലികനവുകള്‍ -12

ജോബും സരളയും തമ്മിലുള്ള അവിഹിത ബന്ധം ദുരന്തത്തിലായപ്പോള്‍ തകര്‍ന്നടിഞ്ഞത് രണ്ട് കുടുംബങ്ങളായിരുന്നു. ജോബിന്റെ ഭാര്യ പ്രവി കൊടുംകാറ്റായി ജോബിനെതിരെ ആഞ്ഞടിച്ചു. രോഗശയ്യയില്‍ നിരാലംബനായി കഴിഞ്ഞ ജോബിനെ അവള്‍ തിരിഞ്ഞ് നോക്കിയില്ലെന്നു മാത്രമല്ല ആ ജന്തുവിനെ ഇനി ഒരിക്കലും കാണുകപോലും ഇല്ലെന്ന് അവള്‍ ഉറക്കെ പ്രഖ്യാപിച്ചു. അവള്‍ പ്രാര്‍ത്ഥനയിലും, മാതാപിതാക്കളുടെ ശിക്ഷണത്തിലും അനുഷ്ഠാനത്തിലും വളര്‍ന്നവളായിരുന്നതിനാല്‍ സമൂഹം അവളുടെ പ്രതികരണങ്ങളെ ശരിവച്ചു.
ജോബിന്റെ സ്വത്തുവകകളും വീടും ഏകമകന്റെ അവകാശവും അവള്‍ക്ക് മാത്രമാക്കി പ്രവി വിജ്ഞാപനം പുറപ്പെടുവിച്ചു. നിസ്സഹായനായ ജോബ് അതിനെ പ്രതിരോധിച്ചില്ല. ഇരുണ്ട് ഇടുങ്ങിയ വാടക ഫഌറ്റിലേക്ക് ജോബ് അഭയം തേടി. കൂടെ ഒരു നിഴലായി സരളയും. പൊതുധാരയില്‍ നിന്ന് തിരസ്‌ക്കരിക്കപ്പെട്ട അവര്‍ക്ക് കണ്ണീരും ഇരുട്ടും ഏകാന്തതയും മാത്രം തുണയായി.
''പാപത്തിന്റെ ഫലം മരണം'' ദൈവമക്കളും സഹോദര പ്രഭുക്കന്മാരും പ്രാര്‍ത്ഥനയ്ക്കും കൂടിയാലോചനയ്ക്കും ശേഷം ജോബിനും സരളയ്ക്കും എതിരെ വിധിപ്രസ്താവന നടത്തി.
''പാപത്തിന്റെ ഫലം മരണം'' കുഞ്ഞാടുകള്‍ അത് ഏറ്റുപാടി.
ദൈവപ്രമാണങ്ങള്‍ ലംഘിച്ചവര്‍ ദൈവശിക്ഷ ഏറ്റുവാങ്ങി ഇരുളിലേക്ക്, ശൂന്യതയിലേക്ക് എറിയപ്പെട്ട് നിത്യ നരകത്തിനവകാശികളായവര്‍. കുഞ്ഞാടുകള്‍ ഇത് ഉരുവിടുമ്പോള്‍ ചുണ്ടില്‍ ചിരിയും മന്ദഹാസവും വിരിഞ്ഞു. മനസ്സില്‍ കുളിര്‍മഴ, അടക്കിവച്ചിരുന്ന ദുര്‍ഭൂതങ്ങളെ ഒന്ന് പുറത്തിറക്കിവിടുമ്പോഴുള്ള ഹൃദയലാഘവത്വം അവര്‍ അനുഭവിക്കുകയായിരുന്നു ആ നിമിഷങ്ങളില്‍.
തിരസ്‌കാരത്തിന്റെ, അപമാനത്തിന്റെ, കടുത്ത ആത്മ നിന്ദയുടെ തീച്ചൂടില്‍ ജോബും സരളയും വെന്ത് നീറുകയായിരുന്നു. അന്ധകാരത്തിന്റെ ഇരുള്‍മഴ അവര്‍ക്ക് ചുറ്റും പെയ്തുകൊണ്ടിരുന്നു. ആ കൂരിരുട്ടിലും അവര്‍ക്ക് ഒരു പ്രത്യാശ ഉണ്ടായിരുന്നു. ഒരു ശുഭ പ്രതീക്ഷ!
അത് സരളയുടെ മുഴുകുടിയനും തെമ്മാടിയും ആയിരുന്ന ഭര്‍ത്താവ് വിനീതിനെപറ്റിയായിരുന്നു. ഒരു ദിനം അവന്‍ കടന്നുവരും. കുടിച്ച് മത്തനായി വെട്ടുകത്തിയുമായി ക്രോധാവേശത്തോടെ അവന്‍ തങ്ങളെ വെട്ടി നുറുക്കി കൊന്നൊടുക്കുന്നത് അവര്‍ സ്വപ്‌നം കണ്ടു.
ദുരന്തത്തിന് ശേഷം മരണവിധി അവര്‍ സ്വയം വിധിച്ചതാണ്. സ്വയം മരിക്കാന്‍ അവര്‍ അശക്തരായിരിക്കുന്നു. അതിന് ശക്തിയും തന്റേടവും വിനീതിന് നല്‍കപ്പെടുമാറാകട്ടെ എന്ന് അവര്‍ ആഗ്രഹിച്ചു, പ്രാര്‍ത്ഥിച്ചു. സദാചാര വാദികള്‍ ആ പ്രാര്‍ത്ഥന കേട്ടിരിക്കും. അവര്‍ വിനീതിന് ചുറ്റും കൂടി, അവന്റെ ചെവിയില്‍ മന്ത്രിച്ചു. ദൈവ പ്രമാണങ്ങള്‍ ലംഘിച്ചവര്‍ക്ക് ശിക്ഷ അനിവാര്യം.
പക്ഷേ മണ്ടനും പൊട്ടനും കാര്യശേഷിയും ബുദ്ധിസ്ഥിരതയില്ലാത്തവനും മുഴുകുടിയനുമായി മുദ്രയടിക്കപ്പെട്ട സരളയുടെ ഭര്‍ത്താവ് വിനീതിന് ഈ പുകിലന്റെ അര്‍ത്ഥം ഒന്നും മനസ്സിലായില്ല.
അവന്‍ ഏറെ നേരം ചിന്താധിനനായി കാണപ്പെട്ടു. പിന്നെ അവന്‍ സാവധാനത്തില്‍ പറയാന്‍ ആരംഭിച്ചു. സ്‌നേഹിക്കുന്നവര്‍ ഒരുമിക്കുന്നതില്‍ എന്താണ് തെറ്റ്? അതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല. സഹോദര പ്രഭുക്കന്മാരും കുഞ്ഞാടുകളും അതുകേട്ട് ഞെട്ടി. ഇവന്‍ മണ്ടനും പൊട്ടനും മാത്രമല്ല വകതിരിവ് ഇല്ലാത്തവരുമാണെന്ന് പറഞ്ഞ് അവനെ കല്ലെറിഞ്ഞു കൊല്ലാന്‍ സഹോദര പ്രഭുക്കന്മാര്‍ വിധിയെഴുതി. അങ്ങ് അകലെ മലയാള നാട്ടില്‍ നിന്ന് ഉരുളന്‍ കല്ലുകള്‍ ഇറക്കുമതി ചെയ്തു കൃത്യം നിര്‍വ്വഹിക്കുന്നതിലുള്ള പ്രയാസങ്ങള്‍ ഓര്‍ത്ത് അവര്‍ കല്ലെറിഞ്ഞ് കൊല്ലുക എന്ന കൃത്യത്തില്‍ നിന്ന് പിന്മാറി. അനന്തരം കുഞ്ഞാടുകള്‍ നാക്കിനെ തോക്കുകളാക്കി, കണ്ണിനെ അഗ്നി ഗോളമാക്കി വിനീതിന്റെ സമീപത്തെത്തി അത്യുഗ്രമായി ഭര്‍ത്സനങ്ങള്‍ ഉരുവിട്ടു.
കുഞ്ഞാടുകളുടെ ഭര്‍ത്സന പെരുമഴ കഴിഞ്ഞപ്പോള്‍ സരളയുടെ ഭര്‍ത്താവും യോഹന്നാന്റെ പുത്രനുമായ വിനീത് ഇങ്ങനെ പ്രതിവചിച്ചു. ''നിങ്ങള്‍ പറയുന്ന പ്രമാണങ്ങളെപ്പറ്റി ഞാന്‍ കേട്ടിട്ടുണ്ടെങ്കിലും അത് ഗ്രഹിക്കാനുള്ള ബുദ്ധി നിങ്ങളുടെ ദൈവം എനിക്ക് തന്നില്ല. പക്ഷെ എനിക്ക് ഒന്നറിയാം സരള എന്റെ ഭാര്യ എന്റെ കുഞ്ഞിന്റെ അമ്മ, ജോബ് എന്റെ സ്‌നേഹിതന്‍ അവരുടെ നിസ്സഹായാവസ്ഥയില്‍ ഞാന്‍ താങ്ങും തണലും ആകും.''
അപ്പോള്‍ കുഞ്ഞാടുകള്‍ വീണ്ടും ഞെട്ടി. അനന്തരം കുഞ്ഞാടുകള്‍ ഒരുമയോടെ ഉത്‌ഘോഷിച്ചു. പോത്തിനോട് വേദം ഓതരുത്. നെല്‍മണികള്‍ ചെന്നായ്ക്കള്‍ക്ക് നല്കരുത്. അതും പറഞ്ഞ് അവരുടെ പാദരക്ഷകളില്‍ പറ്റി പിടിച്ചിരുന്ന മണല്‍തത്തരികള്‍ ആ പൂമുഖത്ത് കുടഞ്ഞിട്ട് അവര്‍ നടന്നകന്നു.
അന്നാദ്യമായി, അവന്‍ ക്രൂശിതരൂപത്തില്‍ മുട്ടുകുത്തി നിന്ന് കൂപ്പുകരങ്ങളുമായി.... ഇല്ല അവന് പ്രാര്‍ത്ഥിക്കാന്‍ അറിയില്ലായിരുന്നു. അക്ഷരങ്ങളും വാക്കുകളും മദ്യത്തില്‍ കുതിര്‍ന്ന് അവന് എന്നോ നഷ്ടപ്പെട്ടിരുന്നു. അനന്തരം അവന്‍ എല്ലാ മദ്യകുപ്പികളും എടുത്ത് അതിലെ മദ്യം എല്ലാം ഭൂമിയുടെ മാറിലേക്ക് ചൊരിഞ്ഞു. പിന്നീട് ഭൂമിയുടെ മാറിലല്‍ കമഴ്ന്ന് കിടന്ന് അവന്‍ പൊട്ടിക്കരഞ്ഞു.
അവന്‍ സരളയുടെയും ജോബിന്റെയും അരികിലെത്തി. സരളയുടെ ഇരുകരങ്ങളും ഗ്രഹിച്ച് അവന്‍ അപേക്ഷിച്ചു 'നീ എനിക്ക് പ്രിയപ്പെട്ടവള്‍ എന്റെ കുഞ്ഞിന്റെ അമ്മ, നമുക്ക് ഒന്നും സംഭവിച്ചില്ലെന്ന് കരുതി ഒരുമയോടെ ഒരു പുതിയ ജീവിതം തുടങ്ങാം. ഇനി ഞാന്‍ ഒരിക്കലും മദ്യപിക്കില്ല.'
സരള അവന്റെ പാദങ്ങളില്‍ വീണ് പൊട്ടിക്കരഞ്ഞു ഭൂമി പിളര്‍ന്ന് അവളെ ആവാഹിച്ചിരുന്നെങ്കില്‍.... ഉല്‍ക്കടമായി അവള്‍ അത് ആഗ്രഹിച്ചു. അവള്‍ അവന്റെ അപേക്ഷ നിരസിച്ചു.
ശയ്യാവലംബനായ ജോബിനെ അവന്‍ പുണര്‍ന്നു. 'നീ എന്റെ പ്രിയ സഹോദരന്‍ ഞാന്‍ നിന്നെ പരിപാലിക്കും. നമുക്ക് ഒരുമിച്ച് നമ്മുടെ വീട്ടിലേക്കു പോകാം.'
ജോബ് അപ്പോള്‍ ആഗ്രഹിച്ചത് വലിയ സുനാമിയോ, ഭൂകമ്പമോ വന്നു താന്‍ അപ്പോള്‍ അപപ്രത്യക്ഷക്ഷമായിരുന്നെങ്കില്‍....
നിരാശനും നിസ്സഹായനും ആയിട്ടാണ് വിനീത് അവിടെ നിന്നും പോയത്. സരളയുടെയും, ജോബിന്റെയും മനംമാറ്റത്തിനായി അവന്‍ ഉന്നതങ്ങളിലേക്ക് മിഴികള്‍ ഉയര്‍ത്തി. വിനീതിന്റെ മനംമാറ്റം ഒന്നും ജീവിക്കാനുള്ള ആഗ്രഹം ജോബിലും സരളയിലും ഉണര്‍ത്തിയില്ല. അവര്‍ സദാ മരണത്തെപ്പറ്റി ചിന്തിച്ചു. മരിക്കാനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റിയും ചിന്തിച്ചുകൊണ്ടിരുന്നു. അവസാനം അവര്‍ നൂതന മാര്‍ഗ്ഗം കണ്ടെതത്തി. വിഷം കഴിച്ച്, തീകൊളുത്തി, കെട്ടി.... അത്തരം പരമ്പരാഗത രീതികളെ അവര്‍ തിരസ്‌ക്കരിച്ചു. ആദ്യദിനങ്ങളില്‍ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് പിന്നെ പഴങ്ങള്‍ മാത്രമാക്കി, പിന്നെ ജലപാനം മാത്രമാക്കി...... ദിനങ്ങള്‍ കടന്നുപോയി.
നമ്മുടെയിടയില്‍ ഹൃദയനൈര്‍മ്മല്യതയും ഹൃദയവിശുദ്ധിയും ഉള്ളവര്‍ ഉണ്ടെങ്കില്‍ .....
 കാണുകയും കേള്‍ക്കുകയും ചെയ്യാത്ത സംഭവങ്ങളുടെപോലും അനുരണങ്ങള്‍ അവരുടെ ഹൃദയത്തെ, ചിന്തതകളെ സ്വാധീനിയ്ക്കാറുണ്ട്. അതു കൊണ്ടാവാം അല്ലെങ്കില്‍ യാദൃശ്ചികതയാവാം രാജി ഒരു ദിനം ജോബിന്റെ ഫഌറ്റില്‍ എത്തി. കോളിംഗ് ബെല്ലിന്റെ തുടര്‍ച്ചയായ ശബ്ദത്തിനും രാജിയുടെ ഉച്ചത്തിലുള്ള അന്വേഷണങ്ങള്‍ക്കൊന്നും അകത്തുനിന്ന് പ്രതികരണം ലഭിച്ചില്ല. വാതില്‍ തുറക്കപ്പെട്ടില്ല. രാജി അന്തപ്പനെ പരിഭ്രമത്തോടെ വിവരം ധരിപ്പിച്ചു.
അന്തപ്പന്റെയും രാജിയുടെയും ശ്രമങ്ങള്‍ക്കൊന്നും ആദ്യം ഫലം സിദ്ധിച്ചില്ലെങ്കിലും അവരുടെ ശബ്ദം അത്യുച്ചത്തിലായപ്പോള്‍ വാതില്‍ മെല്ലെ തുറക്കപ്പെട്ടു.
സരളയെ കണ്ടപ്പോള്‍ അവര്‍ ഞെട്ടിവിറച്ചുപോയി, കണ്‍കുഴികള്‍ ഗര്‍ത്തങ്ങളായി, കവിളൊട്ടി, എല്ല് ഉന്തി നില്‍ക്കുന്ന ജീവഛവം! ജോബിന്റെ കാര്യവും വ്യത്യസ്തമല്ല. ആംബുലന്‍സിന്റെ സഹായതത്തിനായി രാജി ഫോണ്‍ എടുത്തപ്പോള്‍ അന്തപ്പന്‍ തടഞ്ഞു.
ആംബുലന്‍സും പോലീസും ഡോക്ടറുമില്ലാതെ ഇവരെ നാം ജീവിതത്തിലേക്ക് കൊണ്ടുവരും. രാജിക്ക് അത് വിശ്വസിക്കാന്‍ ആയില്ലെങ്കിലും അന്തപ്പന്റെ ശബ്ദം ദൃഢമായിരുന്നു. 
(തുടരും) 


നോവല്‍-മയില്‍പ്പീലി കനവുകള്‍.അദ്യായം-11

                                                                  
രാജിയുടെ ദൃഡസ്വരത്തിലുള്ള വാക്കുകള്‍ എന്നെ പഴയകാല ചിന്തകളില്‍ നിന്ന് ഉണര്‍ത്തി.
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും നിലംപതിച്ചെന്ന് വരാം. പക്ഷെ ഒരിക്കലും അന്തപ്പനും ജോര്‍ജ്ജീനയുമായി.....................ജോര്‍ജ്ജീന അന്തപ്പനെതിരെ പോലീസില്‍ പരാതി.........ഇല്ല അതൊരിക്കലും സംഭവിക്കുകയില്ല.
പിന്നെ എങ്ങിനെ ഈ കുപ്രചരണം ലോകം മുഴുവന്‍  നിറഞ്ഞു. രാജിയുടെ ശബ്ദത്തില്‍ ആകാംക്ഷ നിറഞ്ഞിരുന്നു. എനിക്കും അതേ ചോദ്യം തന്നെയായിരുന്നു ചോദിക്കാനുണ്ടായിരുന്നത്. ആകാംക്ഷനിറഞ്ഞ ഞങ്ങളുടെ ചോദ്യത്തിന് അന്തപ്പന്‍ ഉത്തരം പറഞ്ഞില്ല.
അവന്‍ നിശബ്ദനായിരുന്നു.
ഒരുതരം നിസ്സഹായത അവന് ചുറ്റും താളംപിടിയ്ക്കുന്നതായി തോന്നി.
സാന്ദ്രമായ നിശബ്ദത ഞങ്ങള്‍ മൂവരുടെയും ഇടയിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി കടന്നു വന്ന് മൗനത്തിന്റെ നനുത്ത പുതപ്പ് വിരിച്ചു.
ചിലപ്പോള്‍ അങ്ങിനെ സംഭവിക്കാറുണ്ട്.
ഇടവിടാതെയുള്ള വാക്കുകളുടെ കുത്തൊഴുക്കുകള്‍ അസ്തമിക്കുകയും മൗനത്തിന്റെ ധ്യാന നിമിഷങ്ങള്‍ ഉദയം കൊള്ളുകയും ചെയ്യും.
മൗനത്തെ, നിശബ്ദതയെ, ഏകാന്തതയെ, ഭയപ്പെടാത്തവരായി ഞങ്ങള്‍ ഇതിനകം പരിണമിച്ചിരുന്നു.
അറിയാനും അറിയിക്കാനുമുള്ള തത്രപ്പാടുകളും വെമ്പലുകളും അസ്തമിച്ച് സാന്ദ്രമായ മൗനധ്യാനത്തിന്റെ ഇത്തരം അനുഭവങ്ങളെ ഞങ്ങളാരും വാക്കുകള്‍കൊണ്ട് മുറിവേല്‍പ്പിക്കാറില്ല.
ചിന്തകളും വാക്കുകളും അസ്തമിക്കുന്നിടത്തെ യഥാര്‍ത്ഥ സൗഹൃദം പൂത്തുലയൂ എന്ന് ഒരിക്കല്‍ അന്തപ്പന്‍ പറഞ്ഞപ്പോള്‍ ഞാനും രാജിയും പൊട്ടിച്ചിരിച്ചുപോയി. 'ഭ്രാന്ത് അല്ലാതെ എന്ത് പറയാന്‍' എന്റെ നീരസം വാക്കുകളായി.
പക്ഷെ അന്ന് അന്തപ്പന്‍ അതിന് പ്രത്യുതത്തരം നല്‍കിയില്ല.
യഥാര്‍ത്ഥത്തില്‍ മൗനത്തെ, നിശബ്ദതയെ ശ്രദ്ധിക്കാനും പ്രണയിക്കാനും തുടങ്ങിയത് അന്നുമുതലാണ്. അത് ഒരു അവസ്ഥാന്തരമായിരുന്നു.
ഹൃദയാന്തര്‍ഭാഗത്ത് മൂടപ്പെട്ട ഏതോ അജ്ഞാത ഭൂഖണ്ഡം കണ്ടെത്തിയതുപോലുള്ള അനുഭവം. സാന്ദ്രമായ മൗന ധ്യാനത്താല്‍ കോര്‍ത്തിടപ്പെട്ട ബന്ധങ്ങളില്‍ നിന്നേ സൗഹാര്‍ദ്ദത്തിന്റെ പരിമളം പരക്കുകയുള്ളു. നൂലില്‍ കോര്‍ത്തിട്ട പൂമാലയില്‍ നിന്ന് പരിമളം ചുറ്റും പരക്കുന്നതുപോലെ. എപ്പോഴൊക്കെയോ 'മൗനധ്യാനം' ക്ഷണിക്കപ്പെടാത്ത അതിഥിയായി ഞങ്ങള്‍ക്കിടയിലേക്ക് കടന്നുവന്ന് ഞങ്ങളെ വാരിപ്പുണര്‍ന്നു കടന്നുപൊയ്‌ക്കൊണ്ടിരുന്നു. മൗനത്തിന്റെ ജീവസ്പര്‍ശം ഇല്ലാത്ത സൗഹൃദം നിരര്‍ത്ഥകമായ വാക്കുകളുടെ പ്രതിധ്വനിമാത്രമാണെന്ന് മനസ്സിലായി. അതുപോലുള്ള സാന്ദ്രമായ ഒരുഅവസ്ഥയിലായിരുന്നു ഞങ്ങള്‍ അപ്പോള്‍.
മൗനത്തിന്റെ വിരുന്നുകാരനെ പറഞ്ഞയച്ചുകൊണ്ട് എന്റെ മൊബൈല്‍ പാടാന്‍ തുടങ്ങി.
കളഭംതരാം ഭഗവാന്‍ എന്‍ മനസ്സുംതരാം....
ജോബാണ് വിളിക്കുന്നത് എന്നറിഞ്ഞപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ആശ്ചര്യം തോന്നി.
എടോ എസ്തപ്പാ ഞാന്‍ അന്തപ്പനെ വിളിക്കാന്‍ ശ്രമിക്കുകയായിരുന്നു. അയാളുടെ ഫോണ്‍ സ്വിച്ച് ഓഫ്, താന്‍ അയാളെ വിളിച്ച് വീട്ടിലേക്ക് വാ..
മറുപടിക്കായി കാത്തുനില്‍ക്കാതെ ജോബ് ഫോണ്‍ കട്ട് ചെയ്തു. ജോബിന്റെ വാക്കുകളില്‍ നിഴലിച്ചത് അപേക്ഷയോ നിര്‍ദ്ദേശമോ ആയിരുന്നില്ല. ആജ്ഞാ ശബ്ദമായിരുന്നു. രാജിയും അന്തപ്പനും അതറിഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടു. ജോബിന്റെ ഭാഗത്ത് നിന്ന് ഇത്തരം ഒരു നീക്കം അത്യപൂര്‍വ്വമാണ്.
മുന്‍കൂട്ടി അപ്പോയിമെന്റ് എടുത്ത് ക്യൂനിന്നാല്‍ മാത്രം ദര്‍ശന ഭാഗ്യം ലഭിക്കുന്ന ഞങ്ങളുടെ ഇടയിലെ ഏക മലയാളിയാണ് ജോബ്.
ആ മഹാനുഭാവനാണ് ഇപ്പോള്‍ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നത്. അത്ഭുതപ്പെടാതിരിക്കുന്നത് എങ്ങനെ? 'ജോബിനും സരളയ്ക്കും വടയും ചമ്മന്തിയും വളരെ ഇഷ്ടമാണ്. ഞാനിപ്പോള്‍ തന്നെ അത് തയ്യാറാക്കാം.' രാജി ഇതും പറഞ്ഞ് അടുക്കളയിലേക്ക് ഓടി.
ഞാന്‍ അന്തപ്പനെ നോക്കി. ആ മുഖം ശബ്ദമില്ലാത്ത നിറപുഞ്ചിരിയാല്‍ പൂരിതമായിരുന്നു.
 'ആറാം പ്രമാണത്തിലേയ്ക്കാണ് ഞങ്ങള്‍ ക്ഷണിക്കപ്പെട്ടിരിക്കുന്നത്.'
സാധാരണയായി ഇവിടുത്തെ വീടുകള്‍ക്കൊന്നും പേരില്ല. ജോബിന്റെ ഹില്‍സിയിലുള്ള അരുവിയോടു ചേര്‍ന്ന് ചുറ്റും ചെറുകാടുകളാല്‍ ചുറ്റപ്പെട്ട് ഒറ്റപ്പെട്ടപോലെ തോന്നിക്കുന്ന വസതിയുടെ പേരാണ് ആറാം പ്രമാണം. ആറാം പ്രമാണത്തിന്റെ ലംഘനം മൂലം ഉയിര്‍കൊണ്ടതാണാവസതി.
സരള ജോബിന്റെ ഭാര്യ അല്ല. വിനീതിന്റെ ഭാര്യയാണ്. ജോബിന്റെ ഭാര്യ പ്രവിയാണ്. പക്ഷെ നിര്‍ഭാഗ്യത്തിന് ഇപ്പോള്‍ സരളയും ജോബും ഒരുമിച്ച് താമസിക്കുന്നു. അങ്ങനെ സംഭവിക്കരുതായിരുന്നു. പക്ഷേ സംഭവിച്ചുപോയി.
അതുകൊണ്ട് തന്നെ ജോബിനെ വീല്‍ചെയറിലോ, ചാരുബെഡ്ഡിലോ അല്ലാതെ കാണാന്‍ പറ്റില്ല. അരയ്ക്കു താഴോട്ട് ജോബിന് ചലനശേഷിയില്ല. കണ്ണീരും തേങ്ങലും അടക്കിപ്പിടിച്ചുകൊണ്ട് ഒരു നിഴലായി ജോബിനൊപ്പം കഴിയാന്‍ സരള വിധിക്കപ്പെട്ടിരിക്കുന്നു. വിധിയെ എന്തിന് പഴിയ്ക്കണം. അതൊരു തെരഞ്ഞെടുപ്പ് ആയിരുന്നില്ലേ.. തെരെഞ്ഞെടുപ്പോ? അനിവാര്യതയോ?
നാട്ടില്‍ കളമശ്ശേരിയിലെ സെന്റ് പോള്‍സ് കോളജില്‍ പഠിക്കുന്നകാലം മുതലെ ജോബിന്റെ അഭിനിവേശമായിരുന്നു സുന്ദരിയായ സരള.
'സരളേ, എന്റെ പൊന്നു സരളെ നിന്നെ ഞാന്‍ പ്രണയിക്കുന്നു. ജീവന് തുല്യം പ്രണയിക്കുന്നു.' എന്ന് ഒരായിരം വട്ടം ജോബിന് സരളയോട് പറയാന്‍ തോന്നിയിരുന്നുവെങ്കിലും അങ്ങനെ ഒരിക്കല്‍ പോലും ഉരിയാടാന്‍ ധൈര്യമില്ലായിരുന്നു.
സരളയ്ക്കും ജോബിനോട് അങ്ങനെ തന്നെയായിരുന്നു. പരസ്പരം കാണുമ്പോള്‍ വിരിയുന്ന പുഞ്ചിരി, അപൂര്‍വ്വമായി പുസ്തകങ്ങള്‍ കൈമാറുമ്പോള്‍ സംഭവിക്കുന്ന വിരല്‍സ്പര്‍ശങ്ങള്‍, അത്യപൂര്‍വ്വമായുള്ള സല്ലാപങ്ങള്‍, എല്ലാം എല്ലാം അവര്‍ സൗരഭ്യം പരത്തുന്ന വാടാമലരായി ഹൃദയത്തില്‍ സൂക്ഷിച്ചു. ജീവനുതുല്യം പ്രണയിക്കുന്നു എന്നുള്ള പ്രണയാക്ഷരങ്ങള്‍ പരസ്പരം മന്ത്രിക്കാതെ തീവ്രപ്രണയം ഹൃദയത്തില്‍ അടുക്കിപ്പിടിച്ച് അവര്‍ വേര്‍പിരിഞ്ഞു. പിന്നീട് അവര്‍ പരസ്പരം കാണുന്നത് ഈ പോര്‍ട്‌സ് മൗത്തില്‍ വച്ചാണ്.
അപ്പോഴേയ്ക്കും സരള വിനീതിന്റെ സഹധര്‍മ്മിണിയും ഒരു കുഞ്ഞിന്റെ അമ്മയുമായിരുന്നു. ജോബും പ്രവിയും തമ്മിലുളള വിവാഹം നടന്നിരുന്നു. ജോബ് ഒരു കുട്ടിയുടെ പിതാവുമായി.
പക്ഷെ ഇതൊന്നും അവര്‍ക്ക് തടസ്സമായിരുന്നില്ല. ഹൃദയാന്തര്‍ഭാഗത്തെ പ്രണയം പൂത്തുലഞ്ഞു. അരുതായ്മയുടെ ലക്ഷ്മണരേഖകള്‍ ഇവിടെ അദൃശ്യം. ഇല്ല, ഇവിടെ സമൂഹത്തിന്റെ ജാഗ്രതയാര്‍ന്ന ചാരക്കണ്ണുകള്‍. പൂത്തുലഞ്ഞ അവരുടെ പ്രണയം കര്‍ക്കിടകമാസത്തിലെ നിളാനദിയായി പോര്‍ട്‌സ്മൗത്തിലൂടെ ഒഴുകി.
ലജ്ജയില്‍ കുതിര്‍ന്ന പഴയകാല നിഗൂഡ പ്രണയത്തില്‍ നിന്ന് ലജ്ജ അവരെ വിട്ടകന്നു.
ഷോപ്പിങ്ങിനിടെ Asda  യില്‍ വച്ച് Family  പാര്‍ട്ടികളില്‍ നിര്‍ലജ്ജം നിര്‍ഭയം ആരാരും അറിയാതെ അവര്‍ പരസ്പരം പ്രണയമന്ത്രങ്ങള്‍ മന്ത്രിച്ചു.
പ്രണയം കാമവെറിയുടെ രൂപഭാവങ്ങള്‍ കൈക്കൊണ്ട് ചിറകടിച്ചുയരാന്‍ വെമ്പി. സ്ഥലവും തീയതിയും സമയവും നിശ്ചയിക്കപ്പെട്ടു. വിനീത് വീട്ടിലില്ലാത്ത ദിനം. അനര്‍ഘ സമാഗമത്തിന്റെ അനര്‍ഘനിമിഷങ്ങള്‍. ജോബിനെ സ്വീകരിക്കാന്‍ സരള ഒരുങ്ങി. ഭവനത്തിന്റെ വാതിലുകള്‍ തുറന്നു, ഹൃദയകവാടങ്ങള്‍ തുറന്ന് വിവസ്ത്രയായി അവള്‍ അവനായി കാത്തിരുന്നു. അപ്പോള്‍ സര്‍വ്വലാകൃതനായി അവന്‍ പ്രവേശിച്ചു. ആ സമയം സൂര്യന്‍ മേഖപാളികള്‍ക്കുള്ളില്‍ മറഞ്ഞു. അനര്‍ഗള കണ്ണീര്‍ പ്രവാഹത്തിനായി കാര്‍മേഘങ്ങള്‍ ആകാശത്ത് ഉരുണ്ടുകൂടി. വര്‍ഷങ്ങളോളം അടക്കിപിടിച്ച പ്രണയ കാമാവേശങ്ങള്‍ നുരഞ്ഞ് പതഞ്ഞ് അണകപൊട്ടി ഒഴുകി. സീല്‍ക്കാരങ്ങളും ആലിംഗനങ്ങളും അഗ്നിപര്‍വ്വതവിസ്‌ഫോടനങ്ങളായി. വികാരവിസ്‌ഫോടനത്തിന്റെ ഏതോ മുഹൂര്‍ത്തങ്ങളില്‍ അവന്‍ അവളെ ഇരുകൈകളിലും ഉയര്‍ത്തി പ്രണയാവേശത്തോടെ വട്ടം കറങ്ങി. ഒരു നിമിഷം അസഹ്യമായ വേദനയില്‍ നിന്നുള്ള അലര്‍ച്ചയോടെ അവന്‍ നിലംപതിച്ചു.
നട്ടെല്ല് ഒടിഞ്ഞു. പ്രണയാവേശങ്ങള്‍ ആര്‍ത്തനാദങ്ങളായി. അയല്‍ക്കാര്‍, സുഹൃത്തുക്കള്‍ വീട്ടിലേക്ക് ഇടിച്ചുകയറി. ആംബുലന്‍സ് സര്‍വ്വീസ് എത്തി. അപ്പോഴും അവര്‍ വിവസ്ത്രരായിരുന്നു.
(തുടരും..)





    മയില്‍പ്പീലി കനവുകള്‍-10

എന്റെ പൊട്ടിച്ചിരിയില്‍ രാജിയും പങ്കുചേര്‍ന്നു. ഹിമാലയന്‍ പ്രശ്‌നം ഹിമകണമായി
മാറുമ്പോഴുണ്ടാകുന്ന ലാഘവത്വം ഞങ്ങളില്‍ ഉണ്ടായി.
ജോര്‍ജീനയും അന്തപ്പനും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും പരപ്പും അറിയാത്തവര്‍ക്കേ പീഡനം പോലുള്ള കെട്ടുകഥകള്‍ മെനഞ്ഞുണ്ടാക്കാന്‍ കഴിയൂ.
ജോര്‍ജീനയെ ഞാന്‍ ആദ്യമായി കാണുന്നത് Tesco യില്‍ വച്ചായിരുന്നു. അന്ന് ഞാന്‍ യു.കെ. യിലെത്തിയിട്ട് അധികം നാള്‍ ആയിട്ടില്ല. അന്തപ്പനാണെങ്കില്‍ സൗത്ത് സീയിലെ നഴ്‌സിങ് ഹോമില്‍ പ്രവേശിച്ചിട്ട് ഏതാനും മാസങ്ങളായി.
നല്ല മധുരവും ലഹരിയും ഉള്ള വൈനുവേണ്ടിയുള്ള എന്റെ അന്വേഷണത്തെ സഹായിക്കാന്‍ അന്തപ്പനും അന്ന് Tescoയില്‍ എത്തി. വൈവിദ്ധ്യമാര്‍ന്ന രൂപഭാവങ്ങളിലും നിറഭേദങ്ങളിലും നിരനിരയായി വച്ചിരുന്ന എണ്ണമറ്റ വൈന്‍ ബോട്ടിലുകളില്‍ അവാച്യമായ പ്രണയത്തിന്റെ മധുകുംഭം നിറഞ്ഞു തുളുമ്പുന്നതായി എനിക്ക് തോന്നി. ആ തീവ്ര മധുപ്രണയലഹരിയില്‍ മുങ്ങിപൊങ്ങി ആറാടി തിമിര്‍ക്കാന്‍ ഞാന്‍ വെമ്പി. തൊട്ടുണര്‍ത്തി പാനം ചെയ്ത് അനുഭൂതിയുടെ വിഹായസ്സിലേക്ക് പറന്നുയരുവാനുള്ള മോഹം ഉള്ളിലൊളിപ്പിച്ച് ആ ബോട്ടിലുകളെ സൂഷ്മനിരീക്ഷണം നടത്തവെ ഞാന്‍ ആ കാഴ്ച കണ്ടു. ദത്തശ്രദ്ധനായി വൈന്‍ ബോട്ടിലുകള്‍ പരിശോധിച്ചുകൊണ്ടിരുന്ന അന്തപ്പനെ ലക്ഷ്യംവച്ച് സുന്ദരിയായ ഒരു പെണ്‍കുട്ടി ഉയര്‍ന്നുവന്ന പൊട്ടിച്ചിരി അമര്‍ത്തിപ്പിടിച്ച്, കുസൃതിത്വത്തോടെ കിളിയെപ്പിടിക്കാന്‍ എന്നവണ്ണം നിശബ്ദയായി അന്തപ്പന്റെ പിറകിലെത്തി ഇരുകരങ്ങളും ചേര്‍ത്ത് അന്തപ്പന്റെ കണ്ണുകള്‍ പൊത്തി സംഗീതാത്മകമായുള്ള തേന്‍മൊഴിയില്‍ do you know who I am? അതിന് ഉത്തരം പറയാതെ അന്തപ്പന്‍ അവളുടെ മൃദുലകരങ്ങള്‍ അടര്‍ത്തി മാറ്റി പരസ്പരം അഭിമുഖമായി ആഹ്ലാദാരവങ്ങളോടെ ആലിംഗന ബദ്ധരാകുന്ന കാഴ്ച അത്ഭുതത്തോടെ ഞാന്‍ വീക്ഷിച്ചു. അവര്‍ പരസ്പരം ആഹ്ലാദത്തോടെ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. ഞാന്‍ അതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. അവളുടെ മായിക സൗന്ദര്യത്തില്‍ ഞാന്‍ ലയിക്കുകയായിരുന്നു. അല്പ വസ്ത്രങ്ങളില്‍ നിറഞ്ഞ് തുളുമ്പി വിതുമ്പി നില്‍ക്കുന്ന മാറിടത്തിലെ വെണ്‍മയിലും മൃദുലതയിലും ഞാന്‍ ഒഴുകിപ്പോയി. അതിന്റെ മൃദുലതയുടെ ആഴം അളക്കാന്‍ എന്റെ കരങ്ങള്‍ വെമ്പിയോ? ഐശ്വര്യമുള്ള ആ മുഖത്ത് വിരിയുന്ന സൗഹാര്‍ദ്ദത്തിന്റെ പ്രസരിപ്പുകള്‍ വൈദ്യുത കാന്തിക പ്രഭാവമുള്ളതായിരുന്നു. അത് ജോര്‍ജിനയായിരുന്നു, അന്തപ്പന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തക.
സൗഹാര്‍ദ്ദത്തോടെ ജോര്‍ജിന എനിക്ക് ഹസ്തദാനം നല്‍കുമ്പോള്‍ ഞാന്‍ കടപുഴകി വീഴാതിരിക്കാന്‍ പാടുപെടുകയായിരുന്നു. സൗദിയിലെ പര്‍ദ്ദകള്‍ക്കുള്ളില്‍ നിന്ന് മോചനം കിട്ടി ഇവിടെയെത്തിയ ഞാന്‍ ഇത്തരം ദൃശ്യ, സ്പര്‍ശാനുഭൂതികളില്‍ കടപുഴകി വീണില്ലെങ്കിലേ അത്ഭുതമുള്ളു. 
എന്നാല്‍ അന്തപ്പന് ഒരുകുലുക്കവുമുണ്ടായിരുന്നില്ല. ഒന്നിലും അതിഭാവുകത്വം കാണാതെ സ്വാഭാവികതയോടെ സ്വീകരിക്കാനുള്ള അവന്റെ സിദ്ധി ജന്മ സിദ്ധമാണല്ലോ? എങ്കിലും സംതൃപ്തിയോടെ അവന്‍ ജോര്‍ജിനയെ പറ്റി സംസാരിക്കാന്‍ തുടങ്ങി. അവള്‍ എനിക്ക് പ്രിയപ്പെട്ടവള്‍. എന്റെ ഒഴിഞ്ഞ പാനപാത്രത്തിലേക്ക് സംശുദ്ധ സൗഹാര്‍ദ്ദത്തിന്റെ നറുതേന്‍ നിറച്ചവള്‍. അവള്‍ കേവലം ഒരു ഇംഗ്ലീഷ്‌കാരി പെണ്‍കുട്ടിയല്ല. നിഷ്‌കരുണം എന്റെ ജീവിതത്തില്‍ നിന്ന് അറുത്തു മാറ്റപ്പെട്ട ഒരു ഗതകാല അനുഭവത്തിന്റെ പുനര്‍ജനിയാണവള്‍... അന്തപ്പന്‍ ജോര്‍ജിനയെ പറ്റി പറയുമ്പോള്‍ വാചാലമായ കവിത്വം അവന്റെ വാക്കുകളില്‍ നിറയുന്നു. അന്തപ്പന്‍ ഉറപ്പിച്ചു പറഞ്ഞു. ജോര്‍ജിന ഒരു ഗതകാല അനുഭവത്തിന്റെ പുനര്‍ജനിയാണെന്ന്. 
തന്റെ ബാല്യകൗമാര ദശയിലുണ്ടായിരുന്ന ഒരു സൗഹാര്‍ദ്ദത്തിന്റെ പുനര്‍ജനിയായി അന്തപ്പന്‍ ഈ സൗഹാര്‍ദ്ദത്തെ കാണുന്നു. അന്തപ്പന് ഒരു ബാല്യകാല സഖി ഉണ്ടായിരുന്നു, നിര്‍മ്മല.... അന്തപ്പന്റെ അതേ പ്രായത്തിലുള്ള അയല്‍ക്കാരി പെണ്‍കുട്ടി. സ്‌കൂളില്‍പോകുന്നതും വരുന്നതും കളിക്കുന്നതും എല്ലാം ഒരുമിച്ച്. അന്തപ്പന് എല്ലാ കാര്യങ്ങളിലും നിര്‍മ്മല വേണം (അന്തപ്പന്‍ നിര്‍മ്മലയെപ്പറ്റി പറയുമ്പോള്‍ ആനിക്കുട്ടിയുടെ സ്മരണകള്‍ ഒരു പൂനിലാവായി എന്നില്‍ പെയ്തിറങ്ങി.)
വൈകിട്ട് കത്തിച്ചുവച്ച നിലവിളക്കിന് മുന്നില്‍ ഇരുന്ന് നിര്‍മ്മല പ്രാര്‍ത്ഥിക്കും. രാമ രാമ രാമ രാമ രാമപാഹിമാം.... ആ കാഴ്ച കണ്ണിമ ചിമ്മാതെ അന്തപ്പന്‍ വീട്ടിലിരുന്ന് വീക്ഷിക്കും. പിറ്റേന്ന് നിര്‍മ്മലയെ കാണുമ്പോള്‍ അന്തപ്പന്‍ രാമ രാമ എന്ന സംഗീതത്തോടെ നിര്‍മ്മലയ്ക്ക് ചുറ്റും പാട്ടുപാടി നൃത്തംവച്ച് കറങ്ങും.
അതു കാണുമ്പോള്‍ നിര്‍മ്മല പരിഭവിക്കും. രാമന്‍ ദൈവമാണ്. ദൈവത്തെ ഇങ്ങനെ പരിഹസിക്കരുത് അവള്‍ താക്കീത് ചെയ്യും. എങ്കിലും പലപ്പോഴും അപ്രതിരോധിതമായ പ്രവണതയാല്‍ അന്തപ്പന്‍ അവള്‍ക്കുചുറ്റും പാട്ട് പാടി ഡാന്‍സ് ചെയ്യും. ഒരു ദിനം അസഹിഷ്ണുതയോടെ നിര്‍മ്മല അവളുടെ മുത്തശ്ശിയോട് അന്തപ്പനെപ്പറ്റി പരാതി പറഞ്ഞു. മുത്തശ്ശി അന്തപ്പനെ അരികില്‍ വിളിച്ച് സ്‌നേഹത്തോടെ ആവശ്യപ്പെട്ടു മോന്‍ ആ പാട്ട്് പാടി നൃത്തമാടിക്കെ മുത്തശ്ശി ഒന്നു കാണട്ടെ.
സന്തോഷത്തോടെ അന്തപ്പന്‍ മുത്തശ്ശിക്കും നിര്‍മ്മലയ്ക്കും ചുറ്റും രാമ രാമ എന്ന പാട്ടുപാടി നൃത്തം വച്ചു. (സ്വയം വിസ്മരിക്കുന്ന ഭക്തിപ്രഭ ആ സന്ദര്‍ഭങ്ങളില്‍ അന്തപ്പനില്‍ ഉണ്ടാകാറുണ്ടത്രെ).
മുത്തശ്ശി ആഹ്ലാദത്തോടെ അന്തപ്പനെ അരികില്‍ ചേര്‍ത്ത് മൂര്‍ദ്ധാവില്‍ ചുംബിച്ചു. മോനില്‍ ഈശ്വരാശം ഉണ്ട് അതുകൊണ്ടാണ് രാമന്റെ നാമം അധരങ്ങളില്‍ നിറയുമ്പോള്‍ ഭക്തിനിര്‍ഭരമായി നൃത്തമാടാന്‍ കഴിയുന്നത്. രാമന്‍ ദൈവമാണ്. ദൈവനാമം അധരങ്ങളില്‍ നിറയുമ്പോള്‍ ആഹ്ലാദം ചിറക് വിരിക്കും. പിന്നീട് നിര്‍മ്മല അക്കാര്യത്തെപ്പറ്റി പറഞ്ഞ് പരിഭവിച്ചിട്ടില്ല. 
ഒരു വേനല്‍ അവധിക്കാലം അന്തപ്പനും നിര്‍മ്മലയും തിമിര്‍ത്ത് ആഘോഷിക്കുകയായിരുന്നു. ഓടിയും ചാടിയും പാടത്തിനരികിലൂടെ ഒഴുകുന്ന തോട്ടില്‍ നിന്ന് മീന്‍പിടിച്ചും കുളത്തില്‍ കുളിച്ചും വാതോരാതെ വിശേഷങ്ങള്‍ പറഞ്ഞും, സ്വപ്‌നങ്ങള്‍ പങ്കുവച്ചും, ആഹ്ലാദാരവങ്ങളോടെ ഉല്ലാസപറവകളെപ്പോലെ പറന്ന് ഉല്ലസിക്കുകയായിരുന്നു.
ഒരുദിനം പതിവിന് വിരുദ്ധമായി നിര്‍മ്മല കളിക്കാന്‍ വന്നില്ല. ഏറെ നേരം കാത്തിരുന്നിട്ടും നിര്‍മ്മലയെ കാണാതെ വന്നപ്പോള്‍ അന്തപ്പന്‍ നിര്‍മ്മലയുടെ വീട്ടിലെത്തി നിര്‍മ്മലേ... നിര്‍മ്മലേ... എന്നുള്ള അന്തപ്പന്റെ അക്ഷമയാര്‍ന്ന വിളികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത് നിര്‍മ്മലയായിരുന്നില്ല. മുത്തശ്ശിയായിരുന്നു.
മുത്തശ്ശി അനുഭാവത്തോടെ അന്തപ്പനോട് പറഞ്ഞു ഇനി മുതല്‍ നിര്‍മ്മല നിന്നോടൊപ്പം കളിക്കാന്‍ വരില്ല. അന്തപ്പന് ആകാംക്ഷയായി എന്താ എന്ത് പറ്റി നിര്‍മ്മലയ്ക്ക്് പനിപിടിച്ചോ അല്ലെങ്കില്‍ കാലൊടിഞ്ഞോ എന്താണ് നിര്‍മ്മലയ്ക്ക് പറ്റിയത്.
മുത്തശ്ശി വീണ്ടും അന്തപ്പനോട് വിശദീകരിച്ചു. അവള്‍ വലിയ കുട്ടിയായി ഇനിമുതല്‍ നിങ്ങള്‍ ഒരുമിച്ച് കളിക്കണ്ട. അതുംപറഞ്ഞ് മുത്തശ്ശി അകത്ത് കയറിപോയി വാതില്‍ അടച്ചു. 
അടഞ്ഞവാതില്‍ നോക്കി അന്തപ്പന്‍ ഏറെ നേരം നിന്നു. തന്റെ ജീവിതത്തിലെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ തിരശീല വീഴുകയായിരുന്നു അന്ന് എന്ന് അന്തപ്പന്‍ അറിഞ്ഞില്ല.
നിര്‍മ്മല പഴയതുപോലെ തന്നോടൊപ്പം കളിക്കാന്‍ വരാത്തതിലെ പൊരുളറിയാതെ അന്തപ്പന്‍ വിഷമിച്ചു. വലിയകുട്ടിയാകുന്നതിലെ അര്‍ത്ഥാന്തരങ്ങള്‍ അറിയാന്‍ അന്തപ്പന്‍ അമ്മയോടും അപ്പനോടും വിശദീകരണം തേടി. അവരാരും വ്യക്തമായ ഉത്തരം നല്‍കിയില്ല. കൂടുവിട്ട് അകലേയ്ക്ക് നിശബ്ദമായി പറന്നകലുന്ന ഒരു പക്ഷിയായി നിര്‍മ്മല അന്തപ്പന് അനുഭവപ്പെട്ടു.
ശൂന്യതയുടെയും ഭയം ഉണ്ടാക്കുന്ന ഏകാന്തതയുടെയും താഴ് വാരങ്ങളിലൂടെയുള്ള ഏകനായുള്ള ഏറെ നാളത്തെ സഞ്ചാരത്തിനൊടുവില്‍ അന്തപ്പന്‍ വായനശാലയുടെ പടവുകള്‍ കയറി വായനയുടെ ലോകത്തേക്ക്് അറിവിന്റെ ലോകത്തേക്ക് പറന്നു.
പലപ്പോഴും അക്ഷരങ്ങളും നിരര്‍ത്ഥകമായി തോന്നിയപ്പോള്‍ നിര്‍മ്മലയുടെ പദവിന്യാസത്തിനായി കിളിക്കൊഞ്ചലുകള്‍ക്കായി അന്തപ്പന്റെ ഹൃദയം വെമ്പി.
ഇല്ല അവള്‍ പിന്നീട് ഒരിക്കലും നിഷ്‌കളങ്കതയോടെ അന്തപ്പനരികിലെത്തിയില്ല. അവള്‍ വലിയ കുട്ടിയായി, രൂപഭാവങ്ങള്‍ മാറി. മുതിര്‍ന്നവരുടെ അറിവുകളുടെ കനത്തകരം അവള്‍ക്ക് ചുറ്റും അരുതായ്മകളുടെ വേലികെട്ടുകള്‍ ചുറ്റി.
ഏകാന്തതയുടെയും ശൂന്യതയുടെയും നിറവില്‍ അന്തപ്പന്‍ വിശുദ്ധ ബൈബിള്‍ കൈയിലെടുത്ത് പേജുകള്‍ മറിച്ച് ഇങ്ങനെ വായിച്ചു. 'ആ വൃക്ഷത്തിന്റെ പഴം ആസ്വാദ്യവും കണ്ണിന് കൗതുകകരവും അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവും ആണെന്ന് കണ്ട് അവള്‍ അതു പറിച്ചു തിന്നു. ഭര്‍ത്താവിനും കൊടുത്തു. അവനും തിന്നു ഉടനെ ഇരുവരുടെയും കണ്ണുകള്‍തുറന്നു. തങ്ങള്‍ നഗ്നരാണെന്ന് അവരറിഞ്ഞു.' അന്ന് അവര്‍ ഭക്ഷിച്ചത് അറിവിന്റെ, ഭേദബുദ്ധിയുടെ പഴമായിരുന്നോ? ആ വിലക്കപ്പെട്ട മധുരത്തിന്റെ തുടര്‍ച്ചയല്ലേ നിര്‍മ്മലയെ തന്നില്‍ നിന്ന് അകറ്റിയത്? അവളൊരു പെണ്‍കുട്ടിയും താനൊരു ആണ്‍കുട്ടിയുമാണെന്ന തിരിച്ചറിവ് അന്നേവരെ അനുഭവിച്ച സ്വര്‍ഗീയ ആനന്ദത്തിന് വിരാമമിടുന്നതായിരുന്നു. ഹൃദയാന്തര്‍ഭാഗത്ത് എന്നേക്കുമായി കുഴിച്ചുമൂടപ്പെട്ട ഹൃദ്യമായ ഒരു സൗഹാര്‍ദ്ദത്തിന്റെ പുനര്‍ജനിയായിട്ടാണ് ജോര്‍ജിനയുമായിട്ടുള്ള സൗഹാര്‍ദ്ദം അന്തപ്പന് അനുഭവപ്പെട്ടത്. അന്തപ്പന്‍ അന്ന് സംതൃപ്തിയോടെ പറഞ്ഞത് ഞാനോര്‍ക്കുന്നു. യു.കെ. ജീവിതം ഏറെ ഇഷടപ്പെടുന്നത് സമൂഹത്തിന്റെ സദാചാര ഹസ്തങ്ങളാല്‍ മലീമസമാകാതെ ഇത്തരം ഹൃദ്യമായ സൗഹാര്‍ദ്ദത്തെ നമുക്ക് ആവോളം ആസ്വദിക്കാം എന്നുള്ളതാണ്.
പക്ഷെ അവയ്ക്ക് എല്ലാം ലക്ഷ്മണരേഖയുണ്ട്. അത് ലംഘിച്ചാല്‍ നാം ചെന്നെത്തുന്നത് പാതാളത്തിലായിരിക്കും. അന്തപ്പന്റെ ശബ്ദത്തില്‍ ഒരു താക്കീതിന്റെ ധ്വനി ഉണ്ടായിരുന്നു. ആ താക്കീത് എനിക്ക് വേണ്ടിയുള്ളതായിരുന്നോ?
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ