2022, ജൂലൈ 20, ബുധനാഴ്‌ച

 



ജീവിതസായാഹ്നത്തിൽ എത്തി. മരണത്തിന്റെ കാലച്ചകൾ വ്യക്തമായി കേൾക്കാം. ഒരു പഴുത്താ  ഇല  രാത്രിയുടെ നിശബ്ദതയിൽ ഞെട്ടറ്റു വീഴുന്നതുപോലെ ഞാൻ കൊഴിഞ്ഞു പോകും. അതിൽ എനിക്ക് ദുഃഖമില്ല, ഭയമില്ല. ഒരു ഉറുമ്പിനെ പോലും നേവിക്കായതെ  ഈ ഭൂമുഖത്ത് കൂടിയുള്ള യാത്ര പൂർത്തീകരിക്കണം എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ പ്രാർത്ഥന. എങ്കിലും എന്റെ അക്ഷരങ്ങൾ ,വാക്കുകൾ നിങ്ങളിൽ പലരെയും, ഞാനേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും നെഞ്ചോട് ചേർത്ത് നിർത്താൻ ആഗ്രഹിക്കുകയും ചെയ്തവരെ വേദനിപ്പിച്ചു എന്നറിഞ്ഞതിൽ എനിക്ക് വളരെ വിഷമം ഉണ്ട് എനിക്ക് അതിൽ അളവെറ്റ ദുഃഖം ഉണ്ട്. മന പ്രയാസമുണ്ട്.   നിർവാജ്യം അവരോട് കൂപ്പു കരങ്ങളോടെ മാപ്പ് ചോദിക്കുന്നു .വാക്കുകൾ അക്ഷരങ്ങൾ ഭിന്നിപ്പിന്റെ വിത്തുകൾ ആണ് ചുറ്റും വിതയ്ക്കുന്നതെങ്കിൽ അതിനെക്കാൾ എത്രയോ നല്ലതാണു മൗനത്തിന്റെ  താഴ്വരയിൽ അഭയം തേടുക എന്നുള്ളത്  .  എങ്കിലും അപ്രിയാ  സത്യങ്ങൾ ആരെയും വേദനിപ്പിക്കാതെ നമുക്ക് പറയാൻ പറ്റുമോ? വിശ്വാസത്തിലും ധാർമിക രോഷത്തിലും വികാര തള്ളിച്ചയിലുമുള്ള  മാനസികാവസ്ഥയിൽ  വസ്തുതകളെ വസ്തുനിഷ്ഠമായി കാണുന്നതിൽ നിന്ന് നമ്മെ  പിന്തിരിപ്പിക്കുന്നു,  പരാജയപ്പെടുന്നു .എങ്കിലും കുരിശിനെ സാക്ഷിയാക്കി പാരമ്പര്യം പ്രഘോഷിക്കപ്പെടുമ്പോൾ അതിന്റ ആനുകാലിക പ്രസക്തി നാം ഒരുനിമിഷം ചിന്തിച്ചുപോകില്ലേ ? പ്രഘോഷിക്കപ്പെടുന്ന പാരമ്പര്യം അടിച്ചേൽപ്പിക്കപ്പെട്ടവയാണ്. അധികാരമാണ് അതിന്റെ ചാലകശക്തി .ചോദ്യം ചെയ്യപ്പെടാത്ത അനുസരണയുള്ള അടിമത്തമാണ് അതിന്റെഊർജം . ശീലങ്ങളിലൂടെ അത് ജയിത്രയാത്ര നടത്തുന്നു.
കുരിശിൽ പ്രഘോഷിക്കപ്പെടുന്ന സ്നേഹം ഉപാധികളില്ലാത്ത സ്നേഹമാണ്.   നെഞ്ചിൽ കൈ വെച്ച് നമ്മുടെ ആദരണീയരായ ആചാര്യന്മാർക്ക് പറയാൻ കഴിയുമോ ഉപാധികളില്ലാത്ത സ്നേഹം അനുഭവിക്കുന്നു എന്ന്,
; അത് പറയാൻ അവർക്ക് കഴിയുമായിരുന്നെങ്കിൽ അവർ ഒരിക്കലും പാരമ്പര്യത്തെ പ്രഘോഷിക്കുമായിരുന്നില്ല. ഉപാധികളില്ലാത്ത സ്നേഹം ഹൃദയത്തിൽ നിന്ന് ഉത്ഭവിക്കുന്ന നിത്യജലമാണ്. അതിന് ഇന്നലെകളില്ല. നാളെകളില്ല. ഉപാധികൾ ഇല്ലാത്ത സ്നേഹം സ്ഥല കാലങ്ങളിൽ നിന്നും മുക്തമാണ്; അത് അനു നിമിഷം ഹൃദയത്തിൽ വിരിയുന്ന നിത്യതയുടെ വാടാ മലരാണ്. സ്നേഹത്തിന്റെ സുവിശേഷത്തിന് ഘടകവിരുദ്ധമാണ് പാരമ്പര്യത്തിന്റെ പ്രഘോഷംണം . ദൈവത്തിന്റെ ലീലാവിലാസങ്ങളിൽ നിത്യ നൂതനത്വം ആണ് മുഖമുദ്ര. ഇന്നലെ കണ്ട സൂര്യനെ അല്ല നാം ഇന്ന് കാണുന്നത്. ഇന്നലത്തെ ശരീരമല്ല നമ്മുടെ ഇന്നത്തെ, മാനസിക നിലയവും മനോഭാവവും ചുറ്റുപാടും നിരന്തരം പരിവർത്തനത്തിനു വിധേയമാണ് .  എത്രനാൾ നമ്മുടെ അനുഗ്രഹീത ആചാര്യന്മാർ നിഷ്കളങ്കരായ ജനതയെ പാരമ്പര്യം പറഞ്ഞ് കാലഹരണപ്പെട്ട ആചാര അനുഷ്ഠാനങ്ങളിൽ തളച്ചിടും? പറയാൻ വിശദീകരിക്കാൻ ഏറെയുണ്ട്...... അടുത്ത സുഹൃത്ത് സ്നേഹപൂർവ്വം എന്നെ ഉപദേശിച്ചു. "ആന്റണി ചേട്ടൻ ഇനി ഒന്നും എഴുതരുത്, ഒന്നും പറയരുത്. വിശുദ്ധരുടെ മുന്നിൽ അവഹേളിതനാണ് , ഇവിടെ ഒറ്റപ്പെടും എല്ലാവരുടെയും അവഹേളന പാത്രമാവും". ആ അവഹേളനങൾ ഞാൻ   ഇരു കയ്യും നീട്ടി സീകരിക്കുന്നു,ഞാൻ അതിന് അർഹനാണ് .  എനിക്കതിൽ ദുഃഖമില്ല .വെളിച്ചത്തെ പ്രണയിച്ചാ ഈയാംപാറ്റകൾ  എരിഞ്ഞു ടങ്ങുന്നത് പോലെ സത്യത്തെ പ്രണയിച്ച ഞാൻ എരിഞ്ഞ്ടങ്ങും, ഏകനായി.പാരമ്പര്യവും സ്നേഹവും ഒരുമിച്ചു പോകില്ല എന്നുള്ളത് ഒരു ലളിതമായ സത്യം. 

1 അഭിപ്രായം: