2022, ജൂലൈ 16, ശനിയാഴ്‌ച






"............എന്റെ നാമത്തിൽ നിങ്ങൾ ഒരുമിച്ച് ചേരുമ്പോൾ നിങ്ങളുടെ മധ്യേ ഞാൻ ഉണ്ടായിരിക്കും."


സ്നേഹത്തിൽ ഒരുമിക്കുന്ന ഓരോ സൗഹാർദ കൂട്ടായ്മകളിലും ബന്ധുമിത്രാദികളുടെ ഒത്തുചേരളുകളിലും എല്ലാം ഞാൻ ആ നിരുപാധികസ്നേഹംആവോളം അനുഭവിച്ചിട്ടുണ്ട് .ജീവിതത്തിന്റെ ആത്മസത്ത അതാണ്.
ഒരു ഞായറാഴ്ച ,സ്ഥലത്തെ മലയാളികൾ എല്ലാം ജാതിമത രാഷ്ട്രീയ ഭേദമെന്യേ ഒരുമിച്ച് ചേർന്ന് കായിക വിനോദങ്ങളിൽ ഏർപ്പെടുന്നു. സ്നേഹ സൗഹൃദ സഹകരണത്തിന്റെ തിരമാലകൾ ചുറ്റും ആ സന്ദർഭത്തിൽ അവിടെ അലയടിക്കുന്നു!! അവിടെ അപ്പോൾ സംജാതമായിരുന്ന നിരുപാധിയെ സ്നേഹത്തിന് സമാനതകളില്ലായിരുന്നു.
ആ സന്ദർഭത്തിൽ എല്ലാവരാലും ആദരണീയനായ ഒരു വൈദിക ശ്രേഷ്ഠൻ ആഗതനാകുന്നു. വൈദികനോടുള്ള സ്നേഹാദിക്കത്താൽ ആ ദിനത്തിന്റെ വിജയാശംസകൾക്കായി  രണ്ടു വാക്ക് പറയാൻ അച്ഛൻ ക്ഷണിക്കപ്പെടുന്നു; പക്ഷേ  ആ അവസരത്തിൽ അച്ഛൻ പറയാൻ ശ്രമിച്ചത് അന്ന് ഞായറാഴ്ചയാണെന്നും കടമുള്ള ദിനം ആണെന്ന് മറക്കരുത് എന്നും, കളിച്ചു നടക്കാതെ പള്ളിയിൽ വരണം എന്നുള്ള ഒരു ഉൽബോധന പ്രസംഗമായി അത് മാറി. ഒരു വൈദികന് എന്നുള്ള രീതിയിൽ  അച്ഛന്റെ ആത്മാർത്ഥതയെ ചോദ്യംചെയ്യുന്നില്ല , അഭിനന്ദനീയം തന്നെ. പക്ഷേ ഒരു പ്രപഞ്ച പൗരൻ എന്ന രീതിയിൽ ,കേവലം ഭൂവാസി എന്ന നിലയിൽ ,ലോകത്തിന്റെ പ്രകാശത്തെ പ്രതിനിധീകരിക്കുന്നവൻ എന്ന നിലയിൽ, ആ വൈദികന്റെ പ്രസ്താവന ഔചിത്യക്കാടാണെന്ന് സവിനയം ഓർമിപ്പിക്കുന്നു. ഇത്തരം നിഷ്കളങ്കമായ ഔചതികേടുകൾ  നാളെ നമ്മുടെ ഇടയിൽ ഏറെ സ്വാമിമാരെയും, മൗലിമാരെയും സൃഷ്ടിക്കുകയും അവരുടെ പ്രസ്താവനകൾക്കും ഉൽബോധനങ്ങൾക്കും നാം സാക്ഷിയാക്കേണ്ടി വരികയും ചെയ്യും. ജാതിമത രാഷ്ട്രീയ ഭേദമെന്യേ നമ്മുടെ ഇടയിലുള്ള നിരൂപമാമായ  സ്നേഹ സൗഹാർദ്ദ സഹകരണങ്ങളെ തകർക്കാൻ ഒരു മത മൗലീക  വാദികളെയും രാഷ്ട്രീയ നേതാക്കളെയും നാം അനുവദിക്കരുത്. അത് നമ്മുടെ ഇടയിൽ സാമൂഹികമായ ധ്രുവീകരണം ഉണ്ടാക്കും. ഇത്തരം സാമൂഹ്യ  ധ്രുവീകരണത്തിലൂടെ ലക്ഷ്യം വെക്കുന്നത് മേൽപ്പറഞ്ഞ ബഹുകൃത വേഷധാരികളുടെ സ്ഥാനങ്ങൾ അരക്കിട്ടുറപ്പിക്കുവാനുള്ള ശ്രമം ആണെങ്കിലും അതിനുപകരം വയ്ക്കുന്നത്, പണയപ്പെടുത്തുന്നത്, നമ്മുടെ ഇടയിലുള്ള നിരുപാധിക സ്‌നേഹത്തെയാണ് . അതുകൊണ്ട് ജാഗരൂഗരായിരിക്കുവിൻ!!!


ആശിച്ചു പോവുകയാണ് പ്രാർത്ഥിച്ചു പോവുകയാണ് ജാതിമത രാഷ്ട്രീയ ഭേദമന്യേ കേവലം ഭൂവാസിയായി , സ്നേഹ സൗഹാർദ്ദസഹകരണങ്ങൾ പങ്കുവെച്ച് പൊതു  നന്മയ്ക്കായി നമ്മുക്ക്  ഒരുമയോടെ പ്രവർത്തിച്ച  മുന്നേറാൻ  നമുക്ക് കഴിയില്ലേ? പ്രവാസ ജീവിതത്തിന്റെ നുകം പേറുന്ന  നമുക്ക് അതിന് കഴിഞ്ഞില്ലെങ്കിൽ നാം മൃതരായവർക്കു തുല്യമാണ്. നമ്മുടെ ഇടയിൽ സംജാതമായിരുന്ന നിരൂപധിക  സ്നേഹത്തെ  ശവപ്പെട്ടിയിലാക്കി അതിന്റെ അവസാനത്തെ ആണി അടിക്കുന്നതിനായിട്ടാണ് നവാഗതരായ ഈ ബഹുകൃത വേഷധാരികൾ അനുദിനം  ഈ മണ്ണിൽ എത്തിച്ചേരുന്നത്. ജാഗരകരായിരിക്കുവിൻ  ഇവരുടെ തേൻ പുരട്ടിയ വാക്കുകളിൽ മയങ്ങി വീഴാതിരിക്കാൻ മുട്ടിപ്പായി പ്രാർത്ഥിക്കുവിൻ.... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ