2021, ഡിസംബർ 26, ഞായറാഴ്‌ച

 





   മത്സരാധിഷ്ഠിതമായ , വിജയികളെയും പരാജിതരെയും,പാപികളെയും പുണ്യാളൻ മാരെയും വേർതിരിക്കുന്ന ഒരു  സമൂഹത്തിലെ അംഗങ്ങൾ,സ്നേഹ ശൂന്യ രായആയിരിക്കും. സ്നേഹ ശൂന്യൻ ആയ ഒരു മനുഷ്യൻ മദം പൊട്ടിയ ആനയെ പോലെയാണ്.അവൻ പ്രകടനപരതയോടെ അത്യച്ചത്തിൽ പ്രാർത്ഥിക്കുന്നു , അവനെ തളക്കാൻ ആചാരാനുഷ്ഠാനങ്ങളുടെ അതികഠിനമായ ചങ്ങലകൾ വേണം, ദൈവത്തിന്റെ പ്രതിനിധികൾ എന്ന് അവകാശപ്പെടുന്നവർ അവന്റെ മുകളിൽ കയറിയിരുന്നു മരീചികകളുടെ വിളനിലമായ ഉഷാര്മായ മരുഭൂമിയിലേക്ക് അവനെ ആനയിക്കും. 

അമിതമായ ജീവിത വ്യഗ്രതകൾ ഇല്ലാതെ ബോധപൂർവ്വമായ വിശ്രാന്തിയും നല്ല ഉറക്കവും  മനുഷ്യനെ ഒരുപക്ഷേ സ്നേഹസമ്പന്നമായ ഒരു ഹൃദയത്തിന് ഉടമയാക്കാം. മത്സരാധിഷ്ഠിതമല്ലാത്ത കർമ്മനിരതയാണ് നാം വീണ്ടെടുക്കേണ്ടതുണ്ട്. ഇന്നലെകൾ നിലനിൽക്കാത്തതുപോലെ നാളെയും നിലനിൽക്കുന്നില്ല. നാളെയുടെ വാഗ്ദാനങ്ങളിൽ രാഷ്ട്രീയമുണ്ട്, മാർക്കറ്റിങ്‌  ഉണ്ട്, അതിൽ കാപട്യവും കബളിപ്പിക്കലും  ഒളിഞ്ഞിരിക്കുന്നു. ദൈവം ആക്കാം എന്ന് പറഞ്ഞ് കബളിപ്പിച്ച്വവർ മറ്റൊരു വേഷത്തിൽ മറ്റൊരു ഭാഷയിൽ സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്നു. അതൊരു കബളിപ്പിക്കൽ ആണ്. നാളെ നിലനിൽക്കുന്നില്ല. സ്നേഹത്തിൽ നാളെ ഇല്ല. കബളിപ്പിക്കപ്പെടാതിരിക്കാൻ ജാഗരൂകരായിരിക്കുവിൻ. ജാഗ്രത സ്നേഹം തന്നെയാണ്. എല്ലാത്തരം അബോധ തലത്തിലുള്ള ശീലങ്ങളിൽ നിന്നും ആചാരാനുഷ്ഠാനങ്ങളിൽ നിന്നും ബോധപൂർവം മുക്തിനേടിയ ഒരു മനുഷ്യ ഹൃദയത്തിനു  മാത്രമേ സ്നേഹ സമ്പന്നമായ ഒരു ഹൃദയത്തിന്റ്  ഉടമ ആകുവാൻ കഴിയൂ. സ്നേഹത്തിൽ 'ഇന്നലെകൾ' ഇല്ല, 'നാളെ' കളി ഇല്ല, സ്വർഗ്ഗവും നരകവും ദൈവവും ഇല്ല. ഇത്തരം സങ്കൽപങ്ങളിൽ ലീനം ആയിരിക്കുന്ന ഒരു ഹൃദയത്തിൽ സ്നേഹത്തിന്റെ പൂനിലാവ് ഉദയം ചെയ്യുന്നില്ല, സ്നേഹം അത് അങ്ങേയറ്റത്തെ ജാഗ്രതയാണ്,എല്ലാത്തരം സങ്കൽപ്പാ വികല്പങ്ങളില് നിന്നുള്ള മോചനം ആണ് . 
 എല്ലാവർക്കും നല്ലഉറക്കവും ,ബോധപൂർവമായ ,നിർമലമായ വിശ്രാന്തിയും ആശംസിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ