2020, ഫെബ്രുവരി 23, ഞായറാഴ്‌ച









ഇന്നലെ അമ്മചാരിറ്റിയുടെ നേതൃതത്തിൽ സംഘടിപ്പിച്ച 'തൂവൽ സ്പർശനത്തിൽ' പങ്കെടുത്തപ്പോൾ ഓർത്തുപോവുകയാണ്,ചാരിറ്റി പ്രവർത്തനങ്ങളിൽ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ  നാമെല്ലാം പ്രത്യക്ഷമായതും പരോക്ഷമായും  ഭാഗഭാക്കുകളാണ് . എന്നാൽ അവയിലെല്ലാം  ഒരുപരിധിവരെ ഒരു തരത്തിലുള്ള ഔപചാരിക കാണപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ തൻപോരിമയുടെ മാലിന്യങ്ങൾ ഇത്തരം പ്രവർത്തനങ്ങളിൽ നിഴൽ  വീഴ്ത്താറുമുണ്ട് . എന്നാൽ ഹൃദയനൈർമല്യത്തിൽ  നിന്നുണരുന്ന ആതുര സേവനം 'അമ്മ'യുടെ ജീവകാരുണ്ണ്യ പ്രവർത്തങ്ങളെ ഏറെ ജനകിയമാക്കുകയും ,ജനഹൃദയങ്ങളിൽ വേരോട്ടമുള്ളതാക്കുകയും ചെയ്തു .

നമ്മുടെ സൗഭാഗ്യങ്ങളുടെ അവകാശികൾ നാം മാത്രമല്ല ഭൂവാസികൾ എല്ലാവരും ആണെന്ന സ്വാഭാവിക  അറിവിലേക്ക് നാം ഉണരുകയാണ് എന്നതിന്റ പതിഫലനമാണ് ''അമ്മ' ഇതുവരെ പൂർത്തീകരിച്ച ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ .
ബെർട്രന്ഡ് റസ്സൽ  ഒരു അവസരത്തിൽ പറഞ്ഞത് ഓർത്തു പോവുകയാണ്, ഒരു ജനതയുടെ ഒരു സമൂഹത്തിന്റെ ഉന്നതിയുടെ മാനദണ്ഡങ്ങൾ അവിടെ പടുത്തുയർത്തപ്പെടുന്ന  അംബരചുംബികളായ മണിമാളികളും  സുഖസൗകര്യങ്ങളും അല്ല ,പ്രത്യുത അവരുടെ വിശ്രമ അവസരങ്ങൾ അവർ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് എന്ന് .നമ്മുടെ പ്രിയപ്പെട്ട ഒരുക്കൂട്ടം 'അമ്മമാർ അവരുടെ വിശ്രമഅവസരങ്ങൾ ,ടി വി യുടെ മുൻപിൽ ഒരു പാവ കണക്ക് ഇരുന്നു കൊടുത്ത് നിർജീവതയുടെ   കരങ്ങളിൽ അമരുന്നതിനു പകരമായി ,വിശ്രമ അവസരങ്ങളിൽ വൈവിധ്യമാർന്ന സ്വാദിഷ്ടമായ വിഭവങ്ങൾ തയ്യാറാക്കി അവസരോചിതമായി അവയെ വിപണനം ചെയ്തു അതിൽ നിന്നു കിട്ടുന്ന പണം  നിരാലംബരുടെയും  നിരാശ്രയരുടെയും കണ്ണുനീർ ഒപ്പുന്നതിന്‌ വേണ്ടി ചിലവഴിക്കപ്പെടുമ്പോൾ,ആതുരസേവനരംഗത്തു നവചൈതന്യത്തിന്റ മറ്റൊരു ഇതിഹാസമാണ് നമ്മുടെ സ്നേഹനിധിയായ'അമ്മമാർ'എഴുതിച്ചേർക്കുന്നത് . 
പ്രിയപ്പെട്ട 'അമ്മയുടെ' അണിയറപ്രവർത്തകരെ നിങ്ങൾക്കെല്ലാവർക്കും ഹൃദയം നിറഞ്ഞ വിജായാശംസകൾ നേരുന്നു,ഇനിയും ആനേകായിരങ്ങളുടെ കണ്ണുനീർ ഒപ്പുന്നതിനും ,നീറുന്ന അവരുടെ ഹൃദയങ്ങൾക്കു ഒരു സ്വാന്തനസ്പർശമാകാൻ  നിങ്ങളുടെയെല്ലാം കരങ്ങൾക്ക് ശക്തിയും പ്രചോദനവും ജഗദീശ്വരൻ സമൃദ്ധമായി നല്കട്ടെയെന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ