2020, ഫെബ്രുവരി 2, ഞായറാഴ്‌ച








മതാന്ധതയും രാഷ്ട്രീയാന്ധതയും ബാധിച്ച ,ക്രൂരതയുടെ  ഏതറ്റം വരെയും  പോകാൻ തയ്യാറെടുക്കുന്ന ഒരു കാലഘട്ടത്തിലൂടെ നാം നീങ്ങുമ്പോൾ അതിനു പ്രതിവിധിയായി ആക്രമണോത്സുകമായ ആശയവിനിമയങ്ങളോ പ്രതിപ്രവർത്തനങ്ങളോ അല്ല വേണ്ടത്; പ്രത്യുത ഊഷ്മളമായ സ്നേഹസൗഹൃദങ്ങളുടെ വറ്റാത്ത ഉറവയുടെ ഉറവിടം നാം പുനർജനിപ്പിക്കുകയാണ് ആണ് വേണ്ടത്. ഈ അവസരത്തിലാണ് നമ്മുടെ അസോസിയേഷന്റെ  പ്രസക്തി എന്തെന്നില്ലാതെ വർധിക്കുന്നത്. പ്രവാസികളായ നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ ശ്രീകോവിലാണ്, അൾത്താര ആണ് നമ്മുടെ അസോസിയേഷൻ. നമുക്കുവേണ്ടി നമ്മുടെ സാമൂഹിക ജീവിതത്തിന്റെ ചുക്കാൻ പിടിച്ച നമ്മുടെ പ്രിയപ്പെട്ട അസോസിയേഷൻ പ്രസിഡണ്ട് രാജു കുര്യന്റെയും , ജനറൽസെക്രട്ടറി ലിജോ റെജിയുടേയും നേതൃത്വത്തിലുള്ള കമ്മറ്റി അംഗങ്ങൾ സ്ഥാനമൊഴിഞ്ഞു  പടിയിറങ്ങുമ്പോൾ അവരുടെ അകമഴിഞ്ഞ നിസ്വാർത്ഥമായ കഠിനപ്രയത്നംങ്ങൾക്ക് ഹൃദയപൂർവ്വം  നന്ദി പറയുന്നു.   നമ്മുടെ സാമൂഹിക ജീവിതത്തിൽ, ബന്ധങ്ങളിൽ പ്രതിഫലിക്കുന്നത് നമ്മുടെ ഹൃദയ രേഖകൾആണ്. 

 2019 - 2020   കാലഘട്ടത്തിൽ പതിനഞ്ചിലേറെ വൈവിധ്യമാർന്ന പരിപാടികളാൽ സമ്പന്നമായിരുന്നു നമ്മുടെ അസോസിയേഷൻ പ്രവർത്തനങ്ങൾ. പതിവ് പരിപാടികളിൽ നിന്നെല്ലാം തികച്ചും വിഭിന്നമായി ആകർഷകമായ പരിപാടികൾക്കാണ് അസോസിയേഷൻ സാക്ഷ്യം വഹിച്ചത്.
പ്രഭാഷണങ്ങളെകാൾ ഏറെ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് പ്രവർത്തിച്ച ജനറൽസെക്രട്ടറി ലിജോ റെജിയുടെ സ്നേഹോഷ്മളമായ ഇടപെടലുകളാണ് അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക്' ഔട്ട്സ്റ്റാൻഡിംഗ് പെർഫോമൻസ്'എന്ന നിലവാരത്തിലേക്ക് ഉയർത്തിയത് എന്ന് നിസ്സംശയം പറയാം .അതോടൊപ്പം  അസോസിയേഷൻ പ്രസിഡണ്ട് രാജു കുരിയന്റെ  സമയോചിതമായ, ശക്തമായ ഇടപെടലുകൾ, അസോസിയേഷൻ പ്രവർത്തനങ്ങൾക്ക് മികവും ഊർജ്ജസ്വലതയും പകർന്നു. ട്രഷറർ ആയി സേവനമനുഷ്ഠിച്ച ഷാജു ദേവസ്യയുടെ സൂക്ഷ്മതയോടെയുള്ള പണമിടപാടുകൾ  ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതൽ നീക്കിയിരിപ്പ് പണത്തിന് ഇടയായി. ഷാജുവിനെ പറ്റി പറയുമ്പോൾ ഞാൻ ഒരു കാര്യം ഓർത്ത് പോവുകയാണ്, അസോസിയേഷൻ ഡാറ്റ എല്ലാം അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ഒരു സായാഹ്നത്തിൽ ഷാജു  എന്റെ വീട്ടിൽ വന്നു. ഒട്ടും തത്രപാടുകൾ  ഒന്നും  പ്രകടിപ്പിക്കാതെ വളരെ ലാഘവത്തോടെ 
ഞാൻ പകർന്നു കൊടുത്ത ചുടുചായ നുകർന്ന് ഞങ്ങളങ്ങനെ അസോസിയേഷൻ  കാര്യങ്ങൾ  എല്ലാം ചർച്ച ചെയ്തു. ഹൃദയത്തിൽ ഇടം ഉള്ളവർക്ക് മാത്രമേ, മറ്റുള്ളവരെ  ഉൾക്കൊണ്ടുകൊണ്ട് പൊതു പ്രവർത്തനങ്ങൾ ആനന്ദകരമായ ഒരു അനുഭവമാക്കി മാറ്റാൻ കഴിയു എന്ന്  അന്ന് ഞാൻ ആദ്യമായി മനസ്സിലാക്കി. അഭിനന്ദനങ്ങൾ ഷാജു.  ( ഞാനും ഭാരവാഹിയായിരുന്ന കാലത്ത് തത്രപാടുകളോടെയുള്ള ജഗപുക സന്ദർശനങ്ങളെ നടത്തിയിട്ടുള്ളൂ. ഹൃദയത്തിൽ ഇടം ഇല്ലാത്തതുകൊണ്ട് ആയിരുന്നു അന്ന് അങ്ങനെ ചെയ്തിരുന്നത് എന്ന് ഇന്ന് കുറ്റബോധത്തോടെ ഓർക്കുന്നു)
അനിൽ മേരിഗിരിയുടെ  നാടൻ കലകളോടുള്ള   അഭിനിവേശങ്ങളും താൽപര്യങ്ങളും ,ഓണാഘോഷങ്ങൾക്കും ന്യൂഇയർ ആഘോഷങ്ങൾക്കും  നൂതനമായ  ചൈതന്യം പകർന്ന്  വിജയപ്രദമാക്കി.
അസിസ്റ്റന്റ് സെക്രട്ടറി- രജീഷ്‌ നായർ,
ആർട്സ് സെക്രട്ടറി-ഷൈനി റിച്ചാർഡ്,
വൈസ് ചെയർമാൻ-ശോഭ ആനന്ദ് വിലാസ്,
സ്പോർട്സ് സെക്രട്ടറി -ജിയോ ജോസഫ്‌
ഫുഡ്‌ കോർഡിനേറ്റർ -ടോയ് കുര്യൻ.
PRO-സോണി ബോസ്
മാത്യു വര്ഗീസ് - അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി . നിങ്ങളുടെ എല്ലാം നിസ്വാർത്ഥമായ കഠിന പരിശ്രമങ്ങൾ, പ്രയത്നനങ്ങൾ, അസോസിയേഷൻ സംഘടിപ്പിച്ച എല്ലാ പരിപാടികളും കുറ്റമറ്റതാക്കി, അങ്ങേയറ്റം വിജയപ്രദമാക്കി. നിങ്ങളുടെ വിശ്രമാവസരങ്ങൾ, കുടുംബവും ഒത്തുള്ള വിലപ്പെട്ട സമയങ്ങൾ ഞങ്ങൾക്കായി മാറ്റിവച്ചു. ഐക്യത്തോടെ, ഒരുമയോടെ,  സ്നേഹത്തോടെ, സൗഹൃദത്തോടെ, പ്രവ്യത്തിച്ചു ഊഷ്മളമായ സ്‌നേഹസൗഹാർദ്ദങ്ങൾ ഞങ്ങൾക്ക് പകർന്നുതന്ന നിങ്ങൾക്ക്  എല്ലാവർക്കും ഹൃദയം നിറഞ്ഞ ഒരായിരം നന്ദി, അഭിനന്ദനങ്ങൾ.....

2020-2021 കാലഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏവർക്കും സുപരിചിതമായ സംഘടനാ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച ജനറൽ സെക്രട്ടറി തോമസിന്റെയും, പ്രസിഡന്റ് അനീസിന്റയും നേതൃത്വത്തിലുള്ള  എല്ലാ കമ്മിറ്റി അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ വിജയാശംസകൾ നേരുന്നു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ