നിറകണ്ണുകളോടെ ഹൃദയവേദനയോടെ ബിജി അച്ഛന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുറച്ചു നാളത്തെ പരിചയം മാത്രമേ ബിജി അച്ഛനുമായി ഉള്ളുവെങ്കിലും ദീർഘനാളത്തെ പരിചിതരെപോലെയാണ് അച്ഛൻ പരിചയപ്പെട്ട നിമിഷം മുതൽ സംസാരിച്ചിരുന്നതും ഇടപഴുകിയിരുന്നതും . എല്ലാവരോടും അച്ഛൻ അങ്ങനെയാണ് . എല്ലാവരും അച്ഛന്റെ സ്വന്തം എന്ന് അച്ഛൻ കരുതിയിരുന്നു.
ഊർജ്ജസ്വലമായ ശബ്ദം ,ഉന്മേഷത്തോടെയുള്ള നിൽപ്പും നടപ്പും , അച്ഛന്റ മുഖത്തെ ഒരിക്കലും മായാത്ത പുഞ്ചിരി,എപ്പോഴും പ്രസന്നമായ മുഖം ,അച്ഛനുമായി സംസാരിച്ചിരുന്ന നിമിഷങ്ങൾ ഇനി ഓർമ്മകൾ മാത്രം ആണെന്നറിയുമ്പോൾ വേദനയുണ്ട്.
അച്ഛന്റെ കുർബാന ഞാൻ കണ്ടിട്ടില്ല, പ്രസംഗങ്ങൾ കേട്ടിട്ടില്ല, പക്ഷേ അച്ഛൻ എന്റ് കൂടപ്പിറപ്പായിരുന്നു, എനിക്കു മാത്രമല്ല പരിചയപ്പെട്ട എല്ലാവർക്കും അച്ഛൻ കൂടപ്പിറപ്പായിരുന്നു. എന്റെ വേദനയുടെ നാളുകളിൽ അച്ഛൻ നെഞ്ചോട് ചേർത്ത് എന്നെ ആശ്വസിപ്പിച്ചിട്ടുണ്ട് , അച്ഛന്റെ ഓരോ വാക്കുകളിലും പ്രത്യാശയുടേയും ,സ്വന്തനത്തിന്റയും അനശ്വരമായ ഊർജ്ജം
പ്രസരിച്ചിരുന്നു . സ്വാന്തനത്തിന്റെയും പ്രത്യാശയുടെയും ആ ശബ്ദം നിലച്ചു!!
ഹൃദയത്തോട് ചേർന്നു നിൽക്കുന്നവർ പെട്ടന്ന് മാഞ്ഞു പോകുമ്പോൾ മൗനത്തിന്റ മഹാസമാധിയിൽ ലയിക്കാൻ ഹൃദയം തുടിക്കുന്നു.
അച്ഛന്റെ അകാല വേർപാടിൽ വേദനിക്കുന്ന കുടുബങ്ങളുടെയും ,ബന്ധുക്കളുടെയും വേദനയിൽ പങ്കുചേരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ