2017, മാർച്ച് 31, വെള്ളിയാഴ്‌ച



കല്ലായ് മാറാതെ പുഴയായി നമുക്ക് ഒഴുകാം.......







സംശുദ്ധമായ തെളിനീരും വഹിച്ചുകൊണ്ട് ശാന്തസുന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്ന പുഴ പെട്ടെന്ന് കടുത്ത പേമാരിയാലും മറ്റും പ്രക്ഷുബ്ധമാകും, കടുത്ത ക്ഷോഭത്തോടുകൂടി കലങ്ങിമറിഞ്ഞ് ഭീകരമായ ശബ്ദഘോഷത്തോടെ അതുവരെ സൗഹാര്‍ദ്ദ ലയനത്തിലായിരുന്ന ഇരുകരകളെയും നിര്‍ദാക്ഷിണ്യം വിഴുങ്ങുകയും ചെയ്യും.
പക്ഷേ പുഴയ്ക്ക് അധികം നാള്‍ ഈ നില തുടരാനാവില്ല. വളരെ വേഗം തന്നെ പുഴ അതിന്റെ സ്വത്വം തിരിച്ചറിയുകയും വീണ്ടെടുക്കുകയും ചെയ്യും. വീണ്ടും നിശബ്ദമായി സംശുദ്ധമായ ജലവും വഹിച്ചുകൊണ്ട് അതിന്റെ അനിവാര്യമായ പ്രയാണം തുടരും.
സാധാരമക്കാരായ നമ്മളും ഈ പുഴയെപ്പോലെ തന്നെയാണ്. അപ്രതീക്ഷിതമായ സംഭവങ്ങളില്‍ പെട്ടെന്ന് പ്രക്ഷുബ്ധമാവുകയും പറയരുതാത്തത് പറയുകയും ചെയ്യരുതാത്തത് ചെയ്യുന്നവരും.
അത്തരം പ്രക്ഷുബ്ധാവസ്ഥ നൈമിഷികമായിരിക്കട്ടെ. സൗഹാര്‍ദ്ദത്തിന്റെയും സഹകരണത്തിന്റെയും സ്വത്വം നാം തിരിച്ചറിയുകയും എത്രയും പെട്ടെന്ന് വീണ്ടെടുക്കുകയും വേണം.
അക്രമാസക്തമായി ചിന്തിക്കുന്നതും പറയുന്നതും പ്രവര്‍ത്തിക്കുന്നതും തികച്ചും അപലപനീയമാണ്. അതിന് യാതൊരു പ്രസക്തിയും നമ്മുടെ സമൂഹത്തില്‍ ഇല്ലാതിരിക്കട്ടെ.
 അന്തരീക്ഷം കൂടുതല്‍ പ്രക്ഷുബ്ധമാക്കുന്നതിനേക്കാള്‍ എത്ര നല്ലതാണ് സമവായത്തിന്റെ സൗഹാര്‍ദ്ദത്തിന്റെ സഹകരണത്തിന്റെ അന്തരീക്ഷം നമുക്ക് സൃഷ്ടിക്കാന്‍ സാധിച്ചാല്‍ അതല്ലെ മഹത്തരമായ കാര്യം.
ചരിത്രത്തിലെ തെറ്റുകള്‍ ആവര്‍ത്തിക്കുന്നതിലല്ല മഹത്വം, അതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നതിലല്ലേ ജീവിത മഹത്വം? ഒരു പുഴയില്‍ രണ്ട് പ്രാവശ്യം നമുക്ക് കുളിക്കാന്‍ കഴിയില്ല. നിത്യ നൂതനത്വം ആണ് ജീവിതത്തിന്റെ മനോഹാരിത! അത് അനുനിമിഷം നൂതനത്വം കൈവരിക്കുകയും മുന്നോട്ടുള്ള പ്രയാണത്തിന് സ്വയം ഊര്‍ജ്ജം സമാഹരിക്കുകയും ചെയ്യുന്നു. പക്ഷേ നാം ഇവിടെ ജാഗ്രത പുലര്‍ത്തണം. ഈ സ്വാഭാവിക പ്രയാണത്തെ ബോധപൂര്‍വ്വമോ അബോധ പൂര്‍ണ്ണമോ ആയി മലീമസമാക്കാനുള്ള ചിലരുടെ പ്രവണതകളെയാണ്. അവിടെ നാം തിരുത്തല്‍ ശക്തികളാകണം. അവിടെ നാം നിസ്സഗംത പുലര്‍ത്തുന്നത് അത് മരണ തുല്യമാണ്.
വിദ്യേഷങ്ങളില്‍ അധിഷ്ഠിതമായ ചിന്തകള്‍ക്കും, വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും നമ്മുടെ സഹൂഹത്തില്‍ യാതൊരു പ്രസക്തിയും ില്ലാതായിരിക്കുന്നു.


സൗഹാര്‍ദ്ദവും സഹകരണവുമാണ് നമ്മുടെ സാമൂഹിക ജീവിതത്തിന്റെ അടിത്തറ. അത് നഷ്ടപ്പെട്ടാല്‍ എല്ലാ മഹാ വ്യാധികളും നമ്മെ തേടി എത്തും. നമ്മുടെ ഹൃദയം സ്‌നേഹ ജലം വറ്റി വരണ്ട സഹാറാ മരുഭൂമിക്ക് തുല്യമാകും. ജീവിതം യാന്ത്രികത്വത്തിന്റെ പിടിയിലമരും അത് അന്ധകാരമാണ്, മരണമാണ്.

നമ്മുടെ സമൂഹത്തിൽ സംഭവിക്കുന്ന നന്മാ തിന്മ കൾക്ക് നാം  അറിഞ്ഞോ അറിയാതെയോ ഉത്തരവാദികളാണ് !!
നമ്മുടെ ചിന്തകളും വാക്കുകളും പ്രവർത്തികളും  അതിനു ഊർജ്ജം പകരുന്നു . ഒരു പാപിയും ഒരു സുപ്രഭാതത്തിൽ  ചക്രവാളത്തിൽ ഉദയം ചെയ്യുന്നതല്ല .... ഒരു സുപ്രഭാതത്തിൽ  വളര്ന്ന്  പന്തലിക്കയ്ന്നതല്ല , അറിഞ്ഞോ അറിയാതെയോ  നാം മണ്ണ് ഒരുക്കുകയോ വളം ഇടുകയും വെള്ളം ഒഴി യ്ക്കയ്കയും  ചെയുന്നണ്ട് . അതുകൊണ്ടു തന്നെ തിന്മയെ പ്രധിരോധിക്കുന്നതോടെപ്പം തന്നെ  തിന്മയെ സ്വാംശീകരിക്കുന്ന പ്രക്രിയായും നമ്മിൽ  സംജാതമാകണം .
എന്ത് കൊണ്ടാണ് പാപം  ചെയാത്തവൻ  ഗാഗുൽത്താമല കയറിയത് ?
എന്ത് കൊണ്ടാണ് മഹാശിവൻ നിലകണ്ഠനായത് ?
തിന്മയെ നന്മ് കൊണ്ടുള്ള  സ്വാംശീകരണ  പ്രക്രിയയുടേ പ്രഘോഷണം  ആയിരുന്നു അവിടെ സംജാതമായിരുന്നത് .
എന്നും കലങ്ങി മറിഞ്ഞു ഒഴുകുന്ന  പുഴ ദേശവാസികൾക്കു  പേടിസ്വപനം  ആണ് .
തിന്മയെ നന്മ  കൊണ്ട്  സ്വംശീകരിക്യൻ കഴിയാത്ത സമൂഹ  മനസ്സ്  ഒരു ദുരന്തമാണ് !!

സമാധാനപൂർണ്ണമായ ഒരു അതിജീവനത്തിനു സ്വംശീകരണ  പ്രക്രിയ  നാം സ്വായത്തമാക്കേണ്ടതാണ് !!


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ