ജാതിമത ഭേദമന്യേ നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് കൂടാനുള്ള ഒരിടം ആണ് അസോസിയേഷന്‍.. ജീവിത പ്രാരാബ്ധതകളില്‍ പെട്ട് ഞെരിഞ്ഞ് അമരുന്ന നമ്മുടെ സാമൂഹിക പ്രതിബദ്ധത പുനര്‍ജ്ജനിക്കുന്നത് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ്. കണ്ണിലെ കൃഷ്ണമണി പോലെ, നവജാത ശിശുവിനെ മാറോട് അടക്കിച്ചേര്‍ത്ത് സംരക്ഷിക്കുന്നതു പോലെ അസോസിയേഷന്റെ പരിശുദ്ധതയും പരിപാവനതയും കാത്തുരക്ഷിക്കാന്‍ നാം പ്രതിബദ്ധരാകേണ്ടതാണ്.
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും വന്ന മലയാള മക്കളുടെ നന്മ, അവര്‍ ശീലിച്ച സംസ്‌കൃതിയെ, മൂല്യങ്ങളെ മുറുകെപ്പിടിച്ച് മുന്നേറാനുള്ള വെമ്പലാണ്.
ആ സംസ്‌കൃതിയുടെ പുനരാവിഷ്‌കാരമാണ് അസോസിയേഷനുകളിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്. നമ്മുടെ അസോസിയേഷനുകള്‍ തകര്‍ന്നാല്‍, തളര്‍ന്നാല്‍ നാം കടന്നു ചെല്ലാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്, ഭിന്നിപ്പിന്റ്‌യും മത്സരത്തിന്റയും സ്‌പർദയുടെയും അഗാധ ഗർത്തത്തിലായിരുക്കും ......ആ യാത്ര സ്വന്തം ശവകുടീരത്തിലേക്കുള്ള വിലാപയാത്രയില്‍ മൗനമായി പങ്കുകൊള്ളുന്നതിന് തുല്യമാണ്.
രക്തവും മജ്‌ജയും മാംസവും ഉള്ള സാധരണകാരായ നമ്മുക്ക് തെറ്റുകൾ മനുഷ്യസഹജം .
തെറ്റുകൾ പരസ്പരം തിരിച്ചറിഞ്ഞു, പരസ്പരം ക്ഷമിച്ചു ഒരുമയേടെ മുന്നോട്ട് പോകുവാൻ ശ്രമിയ്ക്കുന്നവരെ നാം ഉൾക്കൊള്ളണം ...
ഭിന്നിപ്പിന്റ് അപശബ്‌ദങ്ങളെ നാം വിഷം പോലെ വർജീക്യണം .പ്രകോപനപരമായ ഒരുവാക്കും നമ്മിൽ നിന്ന് ഉയരാതെരിക്യട്ടേ......
നാമൊന്നാണ് .....ഒരുമയുടെ സംഗീർത്തനങ്ങൾ ആലപിച്ചു കൊണ്ട് നാംഒരുമയോടെ മുന്നേറും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ