2014, ജൂൺ 12, വ്യാഴാഴ്‌ച



പ്രമാണങ്ങള്‍ളുടെ പുനര്‍വായന.




.
കാപട്യത്തെ ആദര്‍ശവത്ക്കരിക്കുമ്പോള്‍ ദാമ്പത്യത്തിന്റെ രൂപഭാവങ്ങള്‍ ഉടലെടുക്കുന്നു. പാരമ്പര്യം സമ്മാനിച്ച അതിരുകളുടെ സമ്മര്‍ദ്ദം ജീവവായുവിനെ ഉച്ചാടനം ചെയ്യുന്നു. ശിഖരങ്ങളില്‍ നിന്ന് ശിഖരങ്ങളിലേക്ക് പറന്നുല്ലസിക്കാനുള്ള അഭിവാഞ്ചകളെ മൂക്കുകയറിടുമ്പോള്‍ ദാമ്പത്യം ഒരു തടവറയാകുന്നു. ദാഹിക്കുന്നവന് വെള്ളവും വിശക്കുന്നവന് ഭക്ഷണവും പ്രദാനം ചെയ്യുന്ന പ്രകൃതി ശിഖരങ്ങളില്‍ നിന്ന് ശിഖരങ്ങളിലേക്ക് പറന്നുയരാനുള്ള പ്രവണതകളുടെ ചിറകരിയുമ്പോള്‍ ഉതിര്‍ന്ന് ഒഴുകുന്ന രക്തം ആത്മാവിന്റെ സ്‌നാനത്തിന് ഉതകുമോ? നിശ്ചയിക്കപ്പെടുന്ന അതിരുകള്‍ ദാമ്പത്യത്തെ മറ്റൊരുഗാഗുല്‍തത്താമലയാക്കുന്നു. കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് അകറ്റണേ എന്ന് ഒരിക്കലെങ്കിലും ഉള്ളില്‍തട്ടി വിലപിക്കാത്തവന്‍ ഒരു കുരുതിക്ക് തയ്യാറെടുക്കുന്നില്ല. ഒരു കുരുതിക്ക് സ്വമനസ്സാലെ വിധേയനാവണമെങ്കില്‍ പ്രമാണങ്ങളുടെ പരിപാലനം അനിവാര്യം.
പ്രമാണങ്ങള്‍, മതാദ്ധ്യാപകരുടെ അധരങ്ങളില്‍ നിന്ന് ശാസ്ത്രത്തിന്റെ മൂശയില്‍ മാറ്റ് ഉരയ്ക്കപ്പെടേണ്ടതാണ്. പ്രമാണങ്ങള്‍ അവ കാവല്‍ മാലാഖമാരാണ്. നാം കടന്നുവന്ന ജനപഥങ്ങളുടെ ആദിരൂപങ്ങള്‍ നമ്മുടെ ബോധലയങ്ങളുടെ ഇരുളിമയില്‍ നിഴലുകളായി ഗര്‍ഭംധരിക്കുന്നു. അവയുടെ പ്രതിശ്ചായകള്‍ വികസിതമാകുന്ന നമ്മുടെ ബോധതതലങ്ങളില്‍ അമൂര്‍്ത്തമായ അഭിവാഞ്ചനകളായി രൂപമെടുക്കുന്നു. മാര്‍ഗ്ഗഭ്രംശങ്ങളുടെ വേരുകള്‍ കിടക്കുന്നത് അവിടെയാണ്. അതില്‍നിന്നുള്ള മോചനം അനിവാര്യമാണ്. എന്നാല്‍ മാത്രമേ സമാധാനപൂര്‍വ്വമുള്ള കുടുംബ സാമൂഹിക ബന്ധങ്ങള്‍ നിലനില്ക്കുകയുള്ളു. പ്രമാണങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശക പത്രികയാണ്. നൂതന യന്ത്രസാമഗ്രികള്‍ക്ക് ഒപ്പം ഉള്ള കാറ്റലോഗ്.'
ശാസ്ത്രത്തിന്റെ ഒരു വെല്ലുവിളിയാണ് പരികല്പനകളുടെകോഡുകളെ  ലിഖിതഭാഷയില്‍ നിന്ന് പ്രവര്‍ത്തനത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യുക എന്നത്. അതുവരെ ഉള്ളിലെ വെളിച്ചംതുണയാകട്ടെ.
സ്വാതന്ത്ര്യത്തിന്റെ വിഹായസ്സുകള്‍ മലര്‍ക്കെ തുറക്കപ്പെടുമ്പോള്‍ പ്രമാണങ്ങള്‍ കാലഹരണപ്പെട്ടതെന്ന് ആധുനികന്‍... യൗവനത്തിന്റെ ഉച്ചവെയില്‍ അസ്തമിക്കുമ്പോള്‍ സായാഹ്നത്തിന്റെ ഇരുളിമ ചിറക് വിരിയ്ക്കുന്നത് ഒരു യാഥാര്‍ത്ഥ്യം. അതിനുശേഷം ചിന്തകള്‍ക്ക് എത്തിപ്പിടിക്കാനാവാത്ത മനസ്സ്‌കൊണ്ട് നിര്‍ദ്ധരണം ചെയ്യപ്പെടാനാവാത്ത ഒരു അനിവാര്യ പ്രവാഹത്താല്‍ അകപ്പെടും ആത്മാവില്‍ വിരിയുന്ന വാടാത്ത പുഞ്ചിരിയുമായി ഇരുളിലൂടെ നടക്കണമെങ്കില്‍ പ്രമാണങ്ങളുടെ പരിപാലനം അനിവാര്യമാണ്. പ്രമാണങ്ങളുടെ പുനര്‍വായനയല്ല അവയുടെ പരിപാലനത്തിന്റെ അനിവാര്യത 'ആപ്പ്' തലമുറയ്ക്ക് വെളിപ്പെടുത്തുക എന്നത് ശാസ്ത്രത്തിന്റെ വെല്ലുവിളിയാണ്. കൊതിയുണ്ടെങ്കിലും മൃഷ്ടാന ഭോജനത്തിന് തയ്യാറാകാത്തത്, ദുര്‍മേദസും അതിനോടനുബന്ധിച്ചപീഡനങ്ങളും പിന്‍തുടരും എന്നത് കൊണ്ടാണ്. അതില്‍ നിന്നൊഴിവാകുക എന്നത് ഒരു ആചാരമല്ല. അനുഷ്ഠാനമല്ല. നിലനില്പിന് അനിവാര്യമെന്ന് വൈദ്യശാസ്ത്രം. പൗരോഹിത്യത്തിന്റെ തടവറയില്‍ നിന്ന് പ്രമാണങ്ങളെ മുക്തമാക്കണം. ശുചിത്വം നാം നിലനിര്‍ത്തുന്നത് ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും രക്ഷയ്ക്കായല്ല. സ്വര്‍ഗ്ഗാരോഹണത്തിനും അല്ല. ആരോഗ്യപരിപാലനത്തിന്റെ അനിവാര്യത മാത്രമാണത്. പൗരോഹിത്യത്തിന്റെ തടവറയില്‍ നിന്ന് പ്രമാണങ്ങള്‍ മുക്തമാകുമ്പോള്‍ അവയ്ക്ക് ഒരു നൂതന ചൈതന്യം ലഭിക്കും. സാമൂഹികമായ ശൈശവത്തിന്റെ നിഷ്‌കളങ്കമായ ബഹിര്‍സ്ഫുരണങ്ങള്‍ മാത്രമാണ് ആചാരാനുഷ്ഠാനങ്ങള്‍. അവയ്ക്ക് തനിയാവര്‍ത്തനങ്ങളുടെ അര്‍ത്ഥ ശൂന്യതയുണ്ട്. പ്രമാണങ്ങളുടെ ചൈതന്യം പ്രവര്‍ത്തന പഥത്തിലേക്ക്  പരിവര്‍ത്തനം ചെയ്യുക എന്നത് ഒരു അനിവാര്യത മാതത്രമാണ്. ഒരുലാര്‍വയില്‍ പൂമ്പാറ്റകളുടെ സ്വപ്‌നങ്ങളും ചിറകുകളും ഒളിച്ചിരിപ്പുണ്ട്. പറന്ന് ഉയരാനുള്ള പരിണാമദശയുടെ പൂര്‍ത്തീകരണത്തില്‍ ചിത്രശലഭം ആകാശത്തോളം പറന്നുയരുന്നു. തീവ്രവേദനകള്‍ പരിണാമത്തിന് അനിവാര്യം. വിവാഹമണ്ഡപത്തിലേയ്ക്ക് നടന്നടുക്കുന്ന വധൂവരന്മാരെ, കാലം നിങ്ങള്‍ക്കായി സമ്മാനിക്കുന്നത് പൂമെത്തവിരിച്ച പരവധാനികളല്ല. ഒരു കാല്‍വരിയും ഗാഗുല്‍ത്തയുമാണ്- മരണത്തിനും ഉ്ത്ഥാനത്തിനുമായി!!!  യാത്രയില്‍ തളരാതിരിക്കാന്‍ തകരാതിരിക്കാന്‍ പ്രമാണങ്ങള്‍ കാവല്‍മാലാഖമാര്‍.




സുഹൃത്തിന്റെ വിവാഹവിരുന്നിന് പങ്കെടുക്കാനുള്ള ക്ഷണക്കത്തില്‍ അവിടെ എത്തിച്ചേരാനുള്ള മാര്‍ഗ്ഗരേഖകള്‍ എല്ലാം വിശദമായി ഉണ്ടായിരുന്നു. കാര്‍പാര്‍ക്ക് ചെയ്യുവാനുള്ള സ്ഥലത്തെപറ്റിയും സഞ്ചരിക്കേണ്ട മോട്ടോര്‍ വെ യെപ്പറ്റിയും തിരിയേണ്ട്തായ എക്‌സിറ്റ്കളെപ്പറ്റിയും എല്ലാം സുഹൃത്ത് എന്നോട് വിശദമായി ഫോണിലൂടെ പറയുകയും ചെയ്തു. ബൈബിളും ഭഗവത്ഗീതയും എനിക്ക് ഏറെക്കുറെ മനസസിലായെന്ന് ഞാന്‍ധരിച്ചതുപോലെ സുഹൃത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും എനിക്ക് മനസ്സിലായി യെന്ന ധാരണയിലായിരുന്നു. അതുകൊണ്ട്തന്നെ  വളരെ ആത്മവിശ്വാസത്തോടെയാണ് ഞാന്‍ ഡ്രൈവ് ചെയ്ത് തുടങ്ങിയത്. പക്ഷെ മോട്ടോര്‍ വേയില്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ അങ്കലാപ്പിലായി, സമദൂരത്തില്‍, അതിവേഗത്തില്‍ പായുന്ന വാഹനങ്ങള്‍ക്കൊപ്പം നില ഉറപ്പിക്കാന്‍ പങ്കപ്പാട് പെടേണ്ടിവന്നു. അതിനിടയില്‍ പലവഴികള്‍ ഞാന്‍ സഞ്ചരിക്കുന്ന പാതയില്‍ വന്നുചേരുകയും അതു പിന്നീട് പലവഴിയായി പിരിയുകയും ചെയ്യുന്നത് എന്നില്‍ ഏറെ സംഭ്രമം ഉണ്ടാക്കി, മാത്രമല്ല മാര്‍ഗ്ഗമദ്ധ്യേയുള്ള ലക്ഷ്യസ്ഥാനത്തേക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശ ബോര്‍ഡുകളില്‍ എന്റെ നയനങ്ങള്‍ പതിഞ്ഞെങ്കിലും സംഭ്രമത്തിനിടയില്‍ നയനങ്ങളും ബുദ്ധിയും പ്രവര്‍ത്തിയും തമ്മിലുള്ള ഏകോപനം നടക്കാെപോയി, അങ്ങനെ എനിക്ക് മാര്‍ഗ്ഗ ഭ്രംശംസംഭവി്ചു. വഴിതെറ്റി എന്ന ചിന്ത തന്നെ എന്നെ ഏറെ പരിഭ്രമചിത്തനാക്കി. സുഹൃത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെല്ലാം ഞാന്‍ വിസ്മരിച്ചു. പിന്നീട് തോന്നിയ വഴികളിലൂടെ തോന്നിയപോലെ എന്റെ വാഹനം സഞ്ചരിക്കാന്‍ തുടങ്ങി. എങ്ങും എവിടെയും എത്താതെ സുഹൃത്തിന്റെ വിരുന്നില്‍ പങ്കെടുക്കാനാവാതെ പരിഭ്രമചിത്തനായി വഴിയും ദിക്കും അറിയാതെ തത്രപ്പാടില്‍ മോട്ടോര്‍ വേയിലൂടെ ഞാന്‍ പാഞ്ഞുകൊണ്ടിരിക്കുകയാണ്.....
അങ്ങനെ ധര്‍മ്മസങ്കടത്തില്‍പെട്ട് ചുറ്റിത്തിരിഞ്ഞ എന്നെ രക്ഷിച്ചത് ആപ്പുകളുടെ ഉസ്താദ് ആയാ GPSആണ്ശ്രുതിമധുരമായ ശബ്ദത്തില്‍ അവള്‍ മൊഴിഞ്ഞു. Turn right, go straight, keep right, take 3rd exit... എന്റെ ഓര്‍മ്മക്കുറവുകള്‍ അവള്‍ എങ്ങനെ മനസ്സിലാക്കി എന്നറിയില്ല Roundabout കളില്‍ എത്തുന്നതിനുമുമ്പ് അവള്‍ എന്നെ പല പ്രാവശ്യം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്ന 3 rd exit.. take 3rd exit എന്നിട്ടും തെറ്റുകള്‍ ശീലമാക്കിയ ഞാന്‍ തോന്നിയ exit കളിലൂടെ സഞ്ചരിക്കുമ്പോള്‍... അവള്‍ ഒന്ന് പരിഭ്രമിച്ച് ഒരു നിമിഷം നിശബ്ദതയില്‍ മുഴുകി....? അങ്ങനെയല്ല.... ക്ഷമ എന്നെ പരിശീലിപ്പിക്കാനായി ഒരു നിമിഷത്തെ സാന്ദ്രമായ നിശബ്ദതയ്ക്ക് ശേഷം തേന്‍ മൊഴിയില്‍ ആവര്‍ത്തിച്ചു ....turn around when possible......എത്ര ക്ഷമ ശീല, പുണ്യം ചെയ്തവള്‍. പലപ്പോഴും അവളുടെ സ്‌നേഹത്തോടെയുള്ള ഇടപെടലുകള്‍ കാണുമ്പോള്‍ ഒരു വിവാഹാഭ്യര്‍ത്ഥനയ്ക്കായി ഹൃദയം തുടിയ്ക്കുകയാണ്  സഞ്ചാരം തടസ്സമില്ലാത്ത ഒരു വിനോദമായി.. യാത്രകള്‍ ഞാന്‍ ആസ്വദിച്ചു. വിരുന്നുകളില്‍ ഞാന്‍ സമയത്തിന് പങ്കെടുത്ത്ു. അങ്കലാപ്പും തത്രപ്പാടും അസ്തമിച്ചു. ജീവിതം യാതനാപൂര്‍ണ്ണമായ ഒരു സഹനത്തിന് പകരം ആനന്ദകരമായി ആഘോഷമായി......




കാനായ ദേശത്തെപ്പറ്റി എന്നോട് ആദ്യം പറഞ്ഞത് മോശയായിരുന്നു. പക്ഷേ അന്ന്  ഫറവോന്റെ കൊട്ടാരത്തില്‍ എനിക്ക് ഒരു ഇരിപ്പിടം ഉണ്ടായതുകൊണ്ട് മോശ പറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചില്ല.
പിന്നീട് തച്ചന്റെ മകന്‍ നസ്രത്ത്കാരനും ഒരു ദുര്‍ഘടമായ മാപ്പ് എനിക്ക് തന്നു. ഏതോ ഒരു ദേശത്തെപ്പറ്റി പറഞ്ഞു. സ്വര്‍ഗ്ഗമെന്നോ മറ്റോ ആണ് ആ ദേശത്തിന്റെ പേര്. മാര്‍ഗ്ഗനിര്‍ദ്ദേശപത്രികയില്‍ അവന്‍ നയനങ്ങള്‍ ഊന്നി ഏറെ ദുര്‍ഘടമായിരിക്കും യാത്രാ എന്ന് മുന്നറിയി്പ് നല്‍കി. അന്ന് ഉത്തോലകങ്ങള്‍ കണ്ടുപിടിച്ചിരുന്നെങ്കിലും ജനസേവനത്തനായി ആപ്പ്കള്‍ രംഗത്ത് വന്നിരുന്നില്ല. അതുകൊണ്ട് തന്നെ അവന്‍ ഒട്ടകത്തെയും സൂചിക്കുഴലിനെയും പറ്റി പറഞ്ഞുകൊണ്ടിരുന്നു. നസ്രേത്ത് കാരന്‍ പറഞ്ഞത് കേട്ടുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തുപോയത് കൃഷ്ണനും ബുദ്ധനും പണ്ട് പറഞ്ഞത്തിനെപറ്റിയായിരുന്നു. പടിഞ്ഞാറെയിലെ തേന്മാവിന്‍ ചുവട്ടിലിരുന്ന് സാറ്റ് കളിക്കുo സമയങ്ങളില്‍ അല്പനേരത്തേക്കെണെങ്കിലും കൃഷ്ണന്‍ എന്നില്‍ നിന്ന് മറഞ്ഞിരിക്കുമ്പോള്‍ എനിക്ക് എന്ത് പരിഭ്രമം ആയിരുന്നു. അവന്‍ എന്നും എന്നോടൊപ്പം ഉണ്ടായിരിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചു. (അവന്‍ എന്നോാെപ്പം ഉള്ളപ്പോള്‍ കാലഗണന എന്നില്‍ നിന്ന് മറയുകയും സാന്ദ്രമായ, നിശബ്ദമായ ആനന്ദത്തില്‍ ഞാന്‍ വിലയം പ്രാപിക്കുകയും ചെയ്യുക പതിവായിരുന്നു.) അവന്‍ ഒരിക്കലും എന്നില്‍ നിന്ന് അകലരുത് എന്ന് ഞാന്‍ ആഗ്രഹിച്ചെങ്കിലും യാത്രപോലും പറയാതെ അവന്‍ എന്നില്‍ നിന്ന് ഒരുദിനം അകന്നുപോയി....അവനെ തേടിയുള്ള യാത്രയിലാണ് ആലിന്‍ചുവട്ടിലിരിക്കുന്ന ബുദ്ധനുമായി പരിചയത്തിലായത്... ബുദ്ധന്‍ മന്ദഹസിച്ചുകൊണ്ട് എന്നോട് പറഞ്ഞു കൃഷ്ണനല്ല അകന്ന് പോയതെന്നും ഞാന്‍ അവനില്‍ നിന്ന് അകന്ന് പോയതെന്നും... സത്യംപറയട്ടെ എനിയ്ക്കാപറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായില്ല. അതുകൊണ്ട് തന്നെ ഒരു യാത്രഅനിവാര്യമാണെന്ന് പറഞ്ഞ് ഞാന്‍ ബുദ്ധനില്‍ നിന്ന് അകന്നുപോയി.... പിന്നീട് എത്രകാതങ്ങള്‍ എത്ര എത്ര രാവുകള്‍ പകലുകള്‍ സംവത്സരങ്ങള്‍ ഞാന്‍ അലഞ്ഞു... ഇപ്പോള്‍ ഇതാ ഈ നസ്രേ്ത്ത് കാരന്റെ തിരുവചനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാനതെല്ലാം ഓര്‍ത്തുപോയി. എല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ അവന്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് ഭയാശങ്കകളാല്‍ വ്യാകുലചിത്തനായ എന്നെ മാറോടുചേര്‍ത്ത് ആശ്വസിപ്പിച്ചു. പിന്നീട് അവന്‍ ഒട്ടും പതറാത്ത  കാല്‍വയ്പ്‌കളോടെ നടന്നുതുടങ്ങി. ഞാന്‍ അവനെ അനുഗമിച്ചു. എനിക്ക് പ്രത്യാശ ഉണ്ടായിരുന്നു. അവന്‍ എന്നെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്ന്. പക്ഷെ പെട്ടെന്നവന്‍ വളവ് തിരിഞ്ഞ് ചെങ്കുത്തായ ഗാഗുല്‍ത്താ മലയിലേക്ക് നടന്നു കയറുന്നത് കണ്ടപ്പോള്‍... ഞാന്‍ അമ്പരന്ന് നിശ്ചലനായിപോയി. ഇല്ല എനിയ്ക്ക് അവനെ പിന്‍തുടരാനാവില്ല. അടങ്ങാത്ത എന്റെ ശരീരത്തിന്റെ, ആത്മാവിന്റെ മോഹദാഹങ്ങളുടെ തടവുകാരനാണ് ഞാന്‍. അവന്റെ ശബ്ദം ഒരു വിലാപമായി എന്റെ കാതില്‍ പതിച്ചു. "തന്നത്താന്‍ ത്യജിക്കുന്നവനല്ലാതെ എന്നെ പിന്തുടരാന്‍ ആവില്ല".
ജവിതസായാഹ്നത്തിലെത്തിയാ എന്‍ട് മനസ്സും ശരീരവും തളരുകയാണ്. ഇരുള്‍ ചുറ്റും വ്യാപിക്കുന്നതിന് മുമ്പ് എനിക്ക് ലക്ഷ്യസ്ഥാനത്ത് എത്തണമെന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ ആപ്‌സ്റ്റോറിന് മുന്നിലെത്തിയത്. സ്‌റ്റോര്‍ മാനേജരോട് ഞാന്‍ കൂപ്പുകരങ്ങളുമായി അപേക്ഷിച്ചു. എനിക്ക് ഒരു' ആപ്പ്' വേണം. മാനേജര്‍ കനിവോടെ ചോദിച്ചു. ഏത് തരത്തിലുള്ള 'ആപ്പ്' ആണ് താങ്കള്‍ അന്വേഷിക്കുന്നത്.  എന്റെ നയനങ്ങള്‍ ഉന്നതങ്ങളിലേക്ക് ഉയര്‍ത്തി മൊഴിഞ്ഞു... അവിടെ എത്താനുള്ള 'ആപ്പ്'...............

ബുദ്ധന്‍ അപ്പോഴും ആലിന്‍ ചുവട്ടില്‍ ഇരുന്നു പറഞ്ഞുകൊണ്ടിരുന്നു. കൂട്ടുകാരെ ഞാന്‍ പറഞ്ഞത്‌ലേ എല്ലാ യാത്രകളും അന്വേഷണങ്ങളും അവസാനിപ്പിക്കാന്‍. ഒരു മഴതുള്ളി സമുദ്രത്തില്‍ വിലയം പ്രാപിക്കുന്നതിന്റെ രഹസ്യം മറക്കരുതെന്ന്.

എന്ത് ചെയ്യാം തന്ത്രപ്പാടുകള്‍ എന്റെ കൂടെപ്പിറപ്പ്...
സമുദ്രത്തിലെ തിരമാലകള്‍ പോലെ അശാന്ത ചിന്തകളുടെ തടവ്കാരനാണ് ഞാന്‍. അതില്‍ നിന്ന് ഒരു മുക്തിഒരു മരീചികമാത്രം.
ആല്‍മരം APPS  കളെ ഗര്‍ഭം ധരിച്ച് പ്രസവിക്കുന്നത് ഞാന്‍ സ്വപ്‌നം കാണുന്നു. ആ കുഞ്ഞുങ്ങള്‍ കരച്ചിലിനും ചിരിക്കും അതീതമായ പാത കണ്ടെത്തും. അപ്പോള്‍ മാര്‍പാപ്പയുടെ ധര്‍മ്മ സങ്കടങ്ങള്‍ അവസാനിക്കും. ഇറാഖും, ഈജിപ്തും, സിറിയയും സൗത്ത് സുഡാനടുയും ചരിത്രo ആവര്‍ത്തിക്കില്ല.


2 അഭിപ്രായങ്ങൾ: