അച്ചടക്ക ലഘംനം എന്ന വാള് വീശി രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് അംഗങ്ങളെ വെട്ടി നിരത്താം, ഒരു പരിധിവരെ അസോസിയേഷന് അംഗത്വവും ഈ വാള് വീശി വെട്ടിമാറ്റാം. പക്ഷെ ഒരു മതസംഘടനയില്‍ നിന്ന് ഒരു കുടുംബത്തെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നത് ഉചിതമാണോ? അതും ഈ മതസംഘടനയെ ഇന്നത്തെ രീതിയില്‍ വളര്‍ത്തിക്കൊണ്ടുവരുവാന്‍ ഏറെ പങ്കുവഹിച്ച ഒരു കുടുംബത്തെ മാറ്റി നിര്‍ത്തുക ഇത് ഉചിതമാണെന്ന് എനിക്ക് തോന്നുന്നില്ല.
ക്രിസ്തീയ സഭ നിലകൊള്ളുന്നത് പുണ്യവാന്മാര്ക്കും പുണ്യവതികള്ക്കും വേണ്ടിയല്ല.
പാപികളെയും നിഷേധികളെയും തേടിയാണ്, അവരെ പുനരുദ്ധരിക്കാനാണ് രണ്ടായിരം വര്‍ഷം മുമ്പ് ക്രിസ്തുനാഥന് ഭൂമിയില്‍ അവതരിച്ചത്. ഒരാളെ മാറ്റി നിറുത്താന്‍ സ്നേഹിക്കാതിരിക്കാന്‍ ഒരായിരം കാര്യങ്ങള്‍ നമുക്ക് അക്കം ഇട്ട് ജനമദ്ധ്യേ പരസ്യപ്പെടുത്താം, ഒപ്പുശേഖരണവും നടത്താം.
പക്ഷേ ഒരാളെ സ്നേഹിക്കാന്‍?
സ്നേഹിക്കാന്‍ ഒരു കാരണവും വേണ്ട എന്ന യാഥാര്‍ത്ഥ്യം നമുക്ക് ഉള്‍ക്കൊള്ളുവാന്‍ രണ്ടായിരം വര്‍ഷം കഴിഞ്ഞിട്ടും കഴിയാത്തത് എന്തുകൊണ്ട്?
മനുഷ്യ ബന്ധങ്ങളില്‍ സ്വാഭാവികമായി ഉണ്ടാകാവുന്ന വിദ്വേഷത്തിന്റെ വിഷാംശങ്ങളെ സ്വാംശീകരിക്കുന്ന ദിവ്യമായ സന്ദേശമായിരുന്നു ക്രിസ്തു നാഥന് സ്വന്ത ജീവത്യാഗത്തിലൂടെ നമുക്ക് കാണിച്ചുതന്നത്.
ലൗകിക ജീവിതത്തിന്റെ കാണാക്കയത്തില്പ്പെട്ട് നീന്തിത്തുടിക്കുന്ന നമ്മുടെ ജീവിതത്തില്‍ മത്സരവും വിദ്വേഷവും പകപോക്കലുകളും എല്ലാം ദൗര്‍ഭാഗ്യവശാല്‍ കടന്നു വന്നെന്ന് വരാം. സംഘര്‍ഷ ഭരിതമായ നമ്മുടെ അനുദിന ജീവിതത്തിന്റെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് സാധാരണക്കാരായ നാം ആശ്വാസം കണ്ടെതത്തുന്നത് ശാന്തിമന്ത്രങ്ങള്‍ ഉരുവിടുന്ന ആരാധനാലയങ്ങളിലാണ്. ലൗകിക ജീവിതത്തിന്റെ കറപുരളാത്ത ആചാര്യ വചനങ്ങളില്‍ നിന്നാണ്; അവിടെ ചിലവിടുന്ന നിമിഷങ്ങളിലാണ് സ്നേഹഭരിതമായ നമ്മുടെ ഹൃദയത്തിന്റെ പൂര്വ്വവസ്ഥ നാം വീണ്ടെടുക്കുന്നത്. ആ വെളിച്ചത്തില്‍ നമ്മുടെ ഹൃദയം തളിരിതചിത്തമാകുന്നു. എല്ലാത്തരം വിദ്വേഷങ്ങളില്‍ നിന്നും നമ്മുടെ ഹൃദയം വിമുക്തമാകുന്നു. സ്നേഹത്തിന്റെ നിത്യതയെ പുണരുന്ന നിമിഷങ്ങള്‍.... ആ നിത്യ സ്നേഹത്തിന് മുന്നില്‍ നമ്മുടെ നിരീക്ഷണത്തിന്റെ ഭൂതക്കണ്ണാടികള്‍ ഉടഞ്ഞുപോവുകയും അളവ്കോലുകള് പറന്ന് പോവുകയും ചെയ്യുന്നു. ആ നിത്യ വെളിച്ചത്തില്‍ ദരിദ്രരോ, സമ്പന്നരോയില്ല, പാപികളേ പുണ്യവാളന്മാരോയില്ല, കുഷ്ടരോഗികളെ, അന്ധരേ, രോഗികളെ, ചുങ്കക്കാരെ, ഒറ്റിക്കൊടുക്കാന്‍ തക്കം പാര്ത്തിരിക്കുന്നവനെന്നോ, നിര്‍ണ്ണായക നിമിഷത്തില്‍ തള്ളിപ്പറയാന്‍ വെമ്പുന്നവനെന്നോ ഉള്ള വിവേചന ബുദ്ധിയുടെ പ്രവര്‍ത്തനം ഇല്ല. സ്നേഹത്തിന്റെ നൂലില്‍ വൈവിദ്ധ്യമാര്‍ന്ന മുത്തുകള്‍ കോര്‍ത്തിണക്കപ്പെട്ട ഒരു മാല എന്നപോലെ, ഒരുമയുടെ ഒരു സംഘഗാനമായി നാം ഭവിക്കുന്നു.
വേര്‍തിരിവുകള്‍ ഇല്ലാത്ത സ്നേഹം, ഒന്നിനെയും അകറ്റി നിറുത്താത്ത സ്നേഹം
രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിസ്തുനാഥന് നമുക്ക് മുന്നില്‍ കാണിച്ചു തന്ന മാതൃകയായിരുന്നു അത്. ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാന ശില നന്മയെ വാഴ്ത്തലല്ല, പ്രത്യുത തിന്മയെ സ്വാംശീകരിച്ച് നന്മയുടെ പ്രഭവ കേന്ദ്രമാക്കുന്നതിനുള്ള ആഹ്വാനമാണ്, ദിവ്യ സന്ദേശമാണ്.
നിഷേധിയെ പിണ്ഡംവച്ച് അന്ധകാരത്തിലേക്ക് ആട്ടിയോടിക്കുന്നതല്ല മറിച്ച് മാറോട് ചേര്‍ത്ത് നന്മകള് ചെയ്യുവാന്‍ അവസരം സൃഷ്ടിക്കുക എന്നത് നമ്മുടെ കര്‍ത്തവ്യങ്ങളില്‍ ഒന്നാണ്.
ഹൃദയം തുറന്നുപറയട്ടെ, എനിക്ക് ആരോടും ഒരു വിദ്വേഷവുമില്ല ഞാന്‍ ആരുടെയും വക്താവല്ല. ചുറ്റും നന്മയും ആഹ്ലാദവും സ്ന്തോഷവും ഒരുമയും, സൗഹാര്‍ദ്ദവും സഹകരണവും പുലരാന്‍ ആഗ്രഹിക്കുന്നവന് മാത്രം!
ഒരു കുടുംബംപോലെ ഒരുമയോടെ കൈകോര്‍ത്ത് പിടിച്ച് സ്നേഹത്തിന്റെ സൗഹാര്‍ദ്ദത്തിന്റെ സഹകരണത്തിന്റെ സംഘഗാനം ആലപിച്ചിരുന്ന നമ്മുടെ ഇടയില്‍ ഭിന്നിപ്പിന്റെ വിത്തുകള്‍ മുളച്ചതെങ്ങിനെ?
നന്മയെ, സ്നേഹത്തെ, ഒരുമയെ, വാദപ്രതിവാദങ്ങള്ക്കൊണ്ട് ഹോമിക്കുന്നതിന് മൂകസാക്ഷികളാകേണ്ടിവന്നതിലുള്ള അസഹ്യവേദനയില്‍ നിന്നുള്ള ഒരു വിലാപം മാത്രമാണിത്.

(ഇത്തരം കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് സങ്കടകരമായ കാര്യമാണ്. പക്ഷേ ഒരു പൊതുയോഗം വിളിച്ച് കൂട്ടി, ഭിന്നസ്വരങ്ങള്‍ ശ്രവിച്ച്, ഐക്യത്തിന്റെ പാതകണ്ടെത്താന്‍ ശ്രമിക്കാത്ത നേതൃത്വത്തോടുള്ള എന്റെ പരിഭവമാണിത്.)
Show message history
നോ കമന്റ്സ്
മറുപടിഇല്ലാതാക്കൂI appreciate your stand........
മറുപടിഇല്ലാതാക്കൂ