ആരോപണങ്ങള്‍.
നമ്മുടെ ആത്മീയ സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങള്‍ പലപ്പോഴും കലുഷിതമാണ്.
കലുഷിതമായ ഭാവാതികളോടെയാണ് അത്തരം 'സംഭവങ്ങള്‍' ജനഹൃദയങ്ങളുമായി സംവദിക്കുന്നത്. ഇത്തരം വിവാദങ്ങളില്‍ ചേരിതിരിഞ്ഞ് നമ്മുടെ ഉള്ളിലുള്ള വിഴുപ്പലക്കാന്‍ പറ്റിയ അവസരമായി നാം കാണുകയും ചെയ്യുന്നു. അങ്ങനെ വസ്തുനിഷ്ഠമായി വസ്തുതകളെ കാണുന്നതിനും വിലയിരുത്തുന്നതിനും പ്രവര്‍ത്തിക്കുന്നതിനുമുള്ള പ്രാപ്തി നമുക്ക് നഷടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
പ്രകോപിതരായ ഒരുപറ്റം ജനതയുടെ പ്രതികരണങ്ങള്‍ പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. സമചിത്തത കൈവരിച്ച് പ്രവര്‍ത്തിക്കാനുള്ള നമ്മുടെ പ്രവണത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണോ? കുഞ്ഞുമക്കളുടെ അനുസരണക്കേടുകള്‍ മാതാപിതാക്കളെ പ്രകോപിതരാക്കുന്നു. ഈ പ്രകോപനത്തില്‍ നിന്നുള്ള പ്രതികരണങ്ങള്‍ മറ്റൊരു അനുസരണക്കേടാണെന്ന് ശ്രീബുദ്ധന്‍ പറയുന്നുണ്ട്.
സമചിത്തതയില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങളെ നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയുള്ളു.
നന്മയേയും തിന്മയേയും നാം ഒരുപോലെ ഉള്‍ക്കൊള്ളണം. നന്മഭരണപക്ഷമായും തിന്മ പ്രതിപക്ഷവുമായുള്ള ഒരു നിയമസഭപോലെയോ പാര്‍ലമെന്റ്മന്ദിരം പോലെയോ നമ്മുടെ ഹൃദയം മാറുകയാണെങ്കില്‍ വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വിരാമമില്ല.
നാം ഈ പ്രപഞ്ചത്തിന്റെ, പ്രകൃതിയുടെ ഭാഗമാണെങ്കില്‍ നന്മയും തിന്മയും നമ്മിലുണ്ട്. തിന്മയുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്നതല്ല, അവയെ സ്വാംശീകരിക്കുന്നതിനുളള ലയവിന്യാസം നാം ആര്‍ജ്ജിക്കണം. പ്രകാശത്തില്‍ സപ്തവര്‍ണ്ണങ്ങളുമുണ്ട്. വൈവിദ്ധ്യമാര്‍ന്ന വര്‍ണ്ണങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ അവവെളിച്ചമാകുന്നു. പ്രകാശമാകുന്നു. പ്രകാശത്തിന്റെ രാജകുമാരനെപ്പറ്റിയുള്ള എന്റെ ചിന്തകള്‍ ഞാന്‍ ബ്ലോഗില്‍ പങ്കുവയ്ക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ