മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്ത് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന eMagazine ' ജ്യോതി' പുതിയ ലക്കം Buckland Community ഹാളില്‍ നടന്ന ആഘോഷപരിപാടിയില്‍ വച്ച് അസ്സോസ്സിയേഷന്‍ ചെയര്‍മാന്‍ സിബി ചെരുവില്‍ പ്രകാശനം ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായ് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ' ജ്യോതി' കഴിഞ്ഞ ലക്കങ്ങളിലെ പോലെ തന്നെ പ്രവാസ ജീവിതത്തില്‍ പ്രകാശം പരത്തുന്ന നിരവധി വിഭവങ്ങളുമായാണ് ഈ ലക്കം രിക്കിയിരിക്കുന്നത്.മത്സരാധിഷ്ടിത ലോകത്തിന്റെ വിഴുപ്പുകള്‍ അലക്കുന്ന ആനുകാലിക പ്രവാസ പ്രസിദ്ധീകരണങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ് സര്‍ഗാത്മതയ്ക്ക് ഏറെ പ്രാധാന്യം നല്കി , പ്രത്യേകിച്ച് കുഞ്ഞു മക്കളുടെ വിടരുന്ന പ്രതിഭയ്ക്ക് പൂത്തുലയുവാനുള്ള നൂതന വേദിയാണ് ജ്യോതിയിലൂടെ സാക്ഷല്‍കരിക്കപ്പെടുന്നത് . ജാതി മത ഭേതമെന്നെ സ്‌നേഹ സൗഹൃദങ്ങള്‍ പങ്കുവെച്ചു മുന്നോട്ടു പോകുന്ന പ്രവാസ മലയാള സമൂഹത്തിന് ഒരു വഴി വിളക്ക് മാത്രമല്ല . അക്ഷരങ്ങളെ പ്രണയിക്കുന്ന മലയാള സമൂഹത്തിന്റെ ഹൃദയ തുടിപ്പുകളുടെ പ്രതിഭലനം കൂടിയാണ് ' ജ്യോതി'. ജ്യോതിയുടെ എല്ലാ പ്രസിദ്ധീകരണങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .
|
2013, മേയ് 27, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ