പൗരോഹിത്യം പ്രത്യേകിച്ച് ക്രൈസ്തവ പൗരോഹിത്യം ഇന്ന് ജീര്‍ണ്ണതയുടെ പടവുകള്‍ അതിവേഗം ഓടി കയറുകയാണെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഭീഷണിയുടെ ശബ്ദത്തില്‍ അള്‍ത്താരയില്‍ നിന്ന് അവര്‍ ഗര്‍ജ്ജിക്കില്ലായിരുന്നു.തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ഇവരെ പുറത്താക്കും എന്ന് ഭീഷണി മുഴക്കാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയത്?വൈദികശ്രേഷ്ഠരേ, സ്‌നേഹത്തിന്റെ ഭാഷ വിസ്മരിച്ച് അഹങ്കാരത്തിന്റെ ഭാഷയില്‍ നിങ്ങള്‍ ഇടവകാംഗങ്ങളോട് സംസാരിക്കുന്നത് എന്ത്‌കൊണ്ട്?യുദ്ധമുന്നണിയില്‍ നിന്ന് പട്ടാള ജനറല്‍ ഗര്‍ജ്ജിക്കുന്നത് പോലെ തിരുവസ്ത്രങ്ങള്‍ അണിഞ്ഞ് അള്‍ത്താരയില്‍ നിന്ന് ഗര്‍ജ്ജിക്കുന്നത് ആത്മീയ അന്ധതയാണ്. ക്രൂശിതരൂപത്തെ അപമാനിക്കലാണ്. സ്‌നേഹത്തിന്റെ അള്‍ത്താരയില്‍ നിന്ന് ഭീഷണി മുഴക്കുന്നതിന് മുമ്പ് സവിനയം നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കുക.നിങ്ങളുടെ തിരുപാദങ്ങള്‍ ഈ മണ്ണില്‍ പതിയുന്നതിന് മുമ്പ് എല്ലാ അര്‍ത്ഥത്തിലും നല്ല രീതിയില്‍ നടന്നുകൊണ്ടിരുന്ന ഒരു കൂട്ടായ്മയായിരുന്നു ഇത്. ഗര്‍ജ്ജിക്കുന്ന നിങ്ങളുടെ കാരുണ്യം കൊണ്ടോ സാമര്‍ത്ഥ്യം കൊണ്ടോ അല്ല ഇങ്ങനെ ഒരു കൂട്ടായ്മ ഇവിടെ രൂപമെടുത്തതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. നിത്യസ്‌നേഹം ഹൃദയത്തില്‍ വഹിച്ചിരുന്ന ഒരു ജനതയുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളും ഫലഭുഷ്ടമഭൂമിയിലേക്ക് ചേക്കേറിയാ ണ് ഇന്ന് നിങ്ങള്‍ ഗര്‍വ്വിഷ്ടതകളുടെ ഗീര്‍വാണങ്ങള്‍ ഉതിര്‍ക്കുന്നത്, സ്‌നേഹ ശൂന്യതയുടെ വിസര്‍ജ്ജനങ്ങള്‍ നടത്തുന്നതും.അല്ലയോ വൈദിക ശ്രേഷ്ഠരേ, നിങ്ങള്‍ ഒരുകാര്യം കൂടി ഓര്‍മ്മിക്കുക, ദൈവത്തിന്റെ പ്രതിപുരുഷന്മാരാണെന്ന് പറഞ്ഞ് അധികാരത്തിന്റെ ശബ്ദം പുറപ്പെടുപവിക്കുന്നതിന് മുമ്പ് ഭീഷണിയുടെ ശബ്ദത്തില്‍ കല്പനകള്‍ പുറപ്പെടുവിക്കുന്നതിന് മുമ്പ് തിരുവസ്ത്രങ്ങള്‍ അണിഞ്ഞ് അള്‍ത്താരയില്‍ കയറുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം ചോദിക്കുക.നിങ്ങളുടെ ഹൃദയത്തില്‍ സ്‌നേഹം സമാധാനം ഉണ്ടോ എന്ന്, ഇടവകാംഗങ്ങളെ എല്ലാം സ്ത്രീ പുരുഷ ഭേദമെന്യേ എല്ലാവരെയും സമത്വബോധത്തോടെ കാണാന്‍ നിങ്ങള്‍ക്ക് കഴിയുന്നോ എന്ന്?കരുണ, ദയ എന്നീ അനശ്വര വികാരങ്ങള്‍ നിങ്ങളുടെ ഹൃദയത്തിലുണ്ടോ എന്ന്, ഇടവകാംഗങ്ങളുടെ പരിമിതികളും ദുര്‍ബലതകളും ഉള്‍ക്കൊണ്ട് അവരെ പൂര്‍ണ്ണ ഹൃദയത്തോടെ ആത്മാവോടെ സ്‌നേഹിക്കാന്‍ കഴിയുന്നുണ്ടോ എന്ന്.സര്‍വ്വോപരി സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റിവച്ച് ദൈവഹിതം എന്തെന്ന് ആത്മാവില്‍ ശ്രവിക്കാനുള്ള ഹൃദയവിശാലതയും സമാധാനം നിങ്ങളുടെ ആത്മാവില്‍ ഉണ്ടോ എന്ന് സ്വയം ചോദിക്കുക. ഉത്തരം Yse എന്ന് നിങ്ങളുടെ തുടിക്കുന്ന നെഞ്ചില്‍തൊട്ട് നിങ്ങള്‍ക്ക് പറയാന്‍ പറ്റുമെങ്കില്‍ മാത്രമേ തിരുവസ്ത്രങ്ങള്‍ അണിഞ്ഞ് അള്‍ത്താരയില്‍ കയറുക, അല്ലെങ്കില്‍ തിരുവസ്ത്രങ്ങള്‍ ഊരിവച്ചു ഞങ്ങളോടൊപ്പം ചേരുക. കാരണം സാധാരണക്കാരായ ഞങ്ങള്‍ അന്നും ഇന്നും പാപികളും ദുര്‍ബലരും അശരണരുമാണ്.പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയംഗങ്ങളെ, സ്‌നേഹത്തിന്റെ മുന്‍പില്‍ നമുക്ക് ഭൂമിയോളം താഴാം, പാതാളത്തോളം എളിമപ്പെടാം, കാരണം അതില്‍ ദൈവഹിതം ഉണ്ട്. ഗര്‍വിഷ്ടതകള്‍ക്ക് മുന്‍മ്പില്‍ നാം ഒരു കൊടുങ്ങാറ്റായി ആഞ്ഞടിക്കണം, കാരണം അത് Luciferic Legacy യുടെ അനുധാവനം ആണ് .........അതിനെ നാം പ്രോത്സാഹിപ്പിക്കരുത് !!!!സഭാധികാരികള്‍ സര്‍വ്വാധികാരം അവർക്ക് നല്‍കിയിരിക്കുന്നത് സ്‌നേഹംകൊണ്ട് വിജയം വരിക്യാനാണു അല്ലാതെ .... സ്വേഛാധിപതികളെപ്പോലെ ഉരുക്കുമുഷ്ടികള്‍ കൊണ്ട് കീഴടക്കാന്‍ അല്ല.