2017 ഓഗസ്റ്റ് 19, ശനിയാഴ്‌ച







                                                വിലാപം


                                                                             






ഇളന്തിക്കര, പുത്തന്‍ വേലിക്കര എന്ന ഞങ്ങളുടെ 'വികസ്വര' ഗ്രാമത്തിന്റെ ഹൃദയധമനിയാണ് ഈ പുഴ. ഞങ്ങളുടെ ഗ്രാമത്തിന്റെ മൂന്നു അതിര്‍ത്തികളും ഈ പുഴയിയാൽ ചുറ്റപ്പെട്ടിരിക്കുന്നു.
ഒരുകാലത്ത് ഈ പുഴയുടെ തീരങ്ങളിലെ കുളിക്കടവുകള്‍ നീന്തുന്നവരുടെയും, കളിക്കുന്നവരുടെയും അലക്കുന്നവരുടെയും സാന്നിദ്ധ്യത്തില്‍ ബഹളമയമായിരുന്നു.
ഇന്ന് എല്ലാം നിശബ്ദമാണ്.
കുളിക്കടവുകള്‍ എന്ന സ്ഥലം തന്നെ പുഴകളുടെ തീരങ്ങളില്‍ നിന്ന് അപ്രത്യക്ഷമായി.
നെഞ്ചില്‍ ഉയരുന്ന നീറ്റലോടെയായിരുന്നു പഴയ കുളിക്കടവുകളുടെ തീരത്ത് എത്തിച്ചത്.
ആരും തിരിഞ്ഞ് നോക്കാതെ പായലുപിടിച്ച് പൊട്ടിപ്പൊളിഞ്ഞ്....
ഞാന്‍ വിഷാദത്തോടെ എന്റെ പ്രിയപ്പെട്ട പുഴയെനോക്കി.... ഒരു ജനതയുടെ മുഴുവന്‍ പാപഭാരങ്ങളും വഹിച്ച് ഇനി ഓഴുകാന്‍ വയ്യാത്തവിധം പുഴ തളരുകയാണ്.
നിശ്ചലതയുടെ വരണ്ട നിശബ്ദതയും, മ്ലാനതയും പുഴയുടെ മാലിന്യങ്ങള്‍ ഒപ്പം നിറഞ്ഞു നിന്നു.
ഒഴുകി ഒഴുകി എല്ലാ  മാലിന്യങ്ങളും  അകറ്റി സംശുദ്ധതവീണ്ടെടുത്തിരുന്ന ഞങ്ങളുടെ പുഴയ്ക്ക് ഇനി ഒഴുകാനുള്ള സ്വാഭാവിക ഉഊര്‍ജ്ജം നഷ്ടപ്പെട്ടിരിക്കുന്നു.
നമ്മുടെ പാപ മാലിന്യങ്ങള്‍ അതിര് കടക്കുന്നു!!
ഒഴുകാന്‍ മടിച്ച് പുഴ ആത്മഹത്യയ്ക്ക് ഒരുങ്ങുന്നതുപോലെ.... അല്ല പുഴ മരിച്ചുകൊണ്ടിരിക്കുകയാണ്.
ഒരുകാലത്ത് ഈ പുഴയെ  പ്രത്യക്ഷമായോ പരോക്ഷമായോ സ്പര്‍ശിക്കാതെ ഞങ്ങളുടെ ഒരു ദിനം കടന്നു പോകില്ലായിരുന്നു.
പുഴയെ വിസ്മരിച്ച് പാലങ്ങളെപ്പറ്റി മാത്രം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്തു തുടങ്ങിയപ്പോഴെ ഞങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റുകയായിരുന്നു, പുഴയുടെ താളവും.
പുഴ ഞങ്ങളുടെ ജീവിതത്തിന്റെ സ്വാഭാവികഭാഗമായിരുന്ന കാലഘട്ടത്തില്‍ ഞങ്ങള്‍ കേവലം ഭൂവാസികളെപ്പോലെയായിരുന്നു ഇടപെട്ടിരുന്നത്. അന്ന് ഗ്രാമത്തില്‍ വേലികളും, മതിലുകളും അപൂര്‍വ്വമായിരുന്നു.
 ഇന്ന് എല്ലാവരും വേലികള്‍ക്കുള്ളില്‍ അല്ല, മതിലുകള്‍ക്കുള്ളിലിരുന്നാണ് ചിന്തിക്കുന്നതും ,  സംസാരിക്കുന്നതും പരസ്പരം നോക്കുന്നതും!! കേവലം ഒരു ഭൂവാസിയെ തേടി പുഴയുടെ തിരങ്ങളിലൂടെ , ഗ്രാമത്തിന്റെ തെരുവീഥികളിലൂടെ തലങ്ങും വിലങ്ങും  ഞാന്‍ അലഞ്ഞു.
ഞാന്‍ കണ്ടുമുട്ടിയത് കടുത്ത ക്രിസ്ത്യാനികളായിരുന്ന, മാര്‍ക്‌സിസ്റ്റുകാരെ, കോണ്‍ഗ്രസ് കാരെ, ബിജെപിക്കാരെ, ആര്‍ത്തിയോടെ യുദ്ധം ചെയ്യുന്നവരെ, യുദ്ധമുന്നണിയില്‍ നിന്ന് പിന്‍തിരിയുന്ന വിഷാദമുഖരെ, നെറ്റിയില്‍ ചന്ദനക്കുറി ധരിച്ച പ്രത്യേക  തരം ഭാരതീയരെ, ഫ്രീക്കന്‍മാരെ അങ്ങനെ പലരെയും.....
മതിലുകളുടെ വേലിക്കെട്ടുകളുടെ മാലിന്യം പുരളാത്ത കേവലം ഒരു ഭൂവാസിയെ എനിക്ക് കാണാന്‍ കഴിഞ്ഞില്ല.
പുഴ മരിക്കുകയാണെന്ന് നാം എങ്ങിനെയാണ് അറിയുന്നത്‌ ?
നമ്മുടെ കാലുകള്‍ മണ്ണിലല്ല. ഭൂമിയിലല്ല. നമ്മുടെ ചിന്തകളും പ്രവൃത്തികളും ഏതോ അന്യഗ്രഹജീവികള്‍ ഹൈജാക്ക് ചെയ്തിരിക്കുന്നു. പുഴ മരിക്കുന്നതിനോടൊപ്പം കേവലം ഭൂവാസികളും മരിക്കുകയാണ്.
ഇതൊരു വിലാപമാണ്. കണ്ണീരില്‍ കുതിര്‍ന്ന വിലാപം.
 മരിച്ചുകൊണ്ടിരിക്കുന്ന കേവലം ഒരു ഭൂവാസിയുടെ മുതലക്കണ്ണീരില്‍ കുതിര്‍ന്ന വിലാപം!!!

2017 ഏപ്രിൽ 15, ശനിയാഴ്‌ച

 ഉയർപ്പുതിരുന്നാളിന്റ  ആശംസകൾ .





അനന്തമായ നിശബ്ദതയിലേക്ക് കാതോർക്കുമ്പോൾ നാം പറയുന്നതും പ്രവൃത്തിക്കന്നതും പലതും നിരർത്ഥകവും  വ്യർത്ഥവും  ആണെന്ന്  തോന്നുന്നു !!!
അഹങ്കാരത്തിന്റയും തൻപോരിമയുടെയും ചുടു  തട്ടി  വിരിയുന്നതാണ്  അവയിൽ പലതും .
അതുകൊണ്ടു തന്നെ  സംഘർഷാബന്ധിതമാണ്‌  മർത്യ ബന്ധങ്ങൾ.

നമ്മുടെ തീവ്ര പരിശ്രമങ്ങൾ .....പ്രഖ്യാപിത വിജയങ്ങൾ  നിരർത്ഥകതയുടെ തീരത്തു തലതല്ലി കരയുന്നു !!

അനന്തമായ നിശബ്ദതയിലേക്ക് കാതോർക്കാനും
നിതാന്തമായ ശുന്യതയിലേക്കു മിഴികൾ ഉയർത്താനുംഉള്ള
ക്ഷണം ആണ്  ഉയർപ്പുതിരുന്നാൾ .

ധന്യമായാ നിശബ്ദ്തയിൽ ഹൃദയത്തിൽ വിരിയുന്നത് എന്താണ് ?
ഉപധികൾ ഇല്ലാത്ത സ്‌നോഹോർജ്ത്തിന്റ പ്രവാഹമാണ് ....സമസ്ത ജീവജാലങ്ങളെയും ഉൾക്കൊള്ളുന്ന പ്രഭയാണ് .......

എല്ലാവർക്കും ഉയർപ്പുതിരുന്നാളിന്റ  ആശംസകൾ .

2017 മാർച്ച് 31, വെള്ളിയാഴ്‌ച



കല്ലായ് മാറാതെ പുഴയായി നമുക്ക് ഒഴുകാം.......







സംശുദ്ധമായ തെളിനീരും വഹിച്ചുകൊണ്ട് ശാന്തസുന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്ന പുഴ പെട്ടെന്ന് കടുത്ത പേമാരിയാലും മറ്റും പ്രക്ഷുബ്ധമാകും, കടുത്ത ക്ഷോഭത്തോടുകൂടി കലങ്ങിമറിഞ്ഞ് ഭീകരമായ ശബ്ദഘോഷത്തോടെ അതുവരെ സൗഹാര്‍ദ്ദ ലയനത്തിലായിരുന്ന ഇരുകരകളെയും നിര്‍ദാക്ഷിണ്യം വിഴുങ്ങുകയും ചെയ്യും.
പക്ഷേ പുഴയ്ക്ക് അധികം നാള്‍ ഈ നില തുടരാനാവില്ല. വളരെ വേഗം തന്നെ പുഴ അതിന്റെ സ്വത്വം തിരിച്ചറിയുകയും വീണ്ടെടുക്കുകയും ചെയ്യും. വീണ്ടും നിശബ്ദമായി സംശുദ്ധമായ ജലവും വഹിച്ചുകൊണ്ട് അതിന്റെ അനിവാര്യമായ പ്രയാണം തുടരും.
സാധാരമക്കാരായ നമ്മളും ഈ പുഴയെപ്പോലെ തന്നെയാണ്. അപ്രതീക്ഷിതമായ സംഭവങ്ങളില്‍ പെട്ടെന്ന് പ്രക്ഷുബ്ധമാവുകയും പറയരുതാത്തത് പറയുകയും ചെയ്യരുതാത്തത് ചെയ്യുന്നവരും.
അത്തരം പ്രക്ഷുബ്ധാവസ്ഥ നൈമിഷികമായിരിക്കട്ടെ. സൗഹാര്‍ദ്ദത്തിന്റെയും സഹകരണത്തിന്റെയും സ്വത്വം നാം തിരിച്ചറിയുകയും എത്രയും പെട്ടെന്ന് വീണ്ടെടുക്കുകയും വേണം.
അക്രമാസക്തമായി ചിന്തിക്കുന്നതും പറയുന്നതും പ്രവര്‍ത്തിക്കുന്നതും തികച്ചും അപലപനീയമാണ്. അതിന് യാതൊരു പ്രസക്തിയും നമ്മുടെ സമൂഹത്തില്‍ ഇല്ലാതിരിക്കട്ടെ.
 അന്തരീക്ഷം കൂടുതല്‍ പ്രക്ഷുബ്ധമാക്കുന്നതിനേക്കാള്‍ എത്ര നല്ലതാണ് സമവായത്തിന്റെ സൗഹാര്‍ദ്ദത്തിന്റെ സഹകരണത്തിന്റെ അന്തരീക്ഷം നമുക്ക് സൃഷ്ടിക്കാന്‍ സാധിച്ചാല്‍ അതല്ലെ മഹത്തരമായ കാര്യം.
ചരിത്രത്തിലെ തെറ്റുകള്‍ ആവര്‍ത്തിക്കുന്നതിലല്ല മഹത്വം, അതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നതിലല്ലേ ജീവിത മഹത്വം? ഒരു പുഴയില്‍ രണ്ട് പ്രാവശ്യം നമുക്ക് കുളിക്കാന്‍ കഴിയില്ല. നിത്യ നൂതനത്വം ആണ് ജീവിതത്തിന്റെ മനോഹാരിത! അത് അനുനിമിഷം നൂതനത്വം കൈവരിക്കുകയും മുന്നോട്ടുള്ള പ്രയാണത്തിന് സ്വയം ഊര്‍ജ്ജം സമാഹരിക്കുകയും ചെയ്യുന്നു. പക്ഷേ നാം ഇവിടെ ജാഗ്രത പുലര്‍ത്തണം. ഈ സ്വാഭാവിക പ്രയാണത്തെ ബോധപൂര്‍വ്വമോ അബോധ പൂര്‍ണ്ണമോ ആയി മലീമസമാക്കാനുള്ള ചിലരുടെ പ്രവണതകളെയാണ്. അവിടെ നാം തിരുത്തല്‍ ശക്തികളാകണം. അവിടെ നാം നിസ്സഗംത പുലര്‍ത്തുന്നത് അത് മരണ തുല്യമാണ്.
വിദ്യേഷങ്ങളില്‍ അധിഷ്ഠിതമായ ചിന്തകള്‍ക്കും, വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും നമ്മുടെ സഹൂഹത്തില്‍ യാതൊരു പ്രസക്തിയും ില്ലാതായിരിക്കുന്നു.


സൗഹാര്‍ദ്ദവും സഹകരണവുമാണ് നമ്മുടെ സാമൂഹിക ജീവിതത്തിന്റെ അടിത്തറ. അത് നഷ്ടപ്പെട്ടാല്‍ എല്ലാ മഹാ വ്യാധികളും നമ്മെ തേടി എത്തും. നമ്മുടെ ഹൃദയം സ്‌നേഹ ജലം വറ്റി വരണ്ട സഹാറാ മരുഭൂമിക്ക് തുല്യമാകും. ജീവിതം യാന്ത്രികത്വത്തിന്റെ പിടിയിലമരും അത് അന്ധകാരമാണ്, മരണമാണ്.

നമ്മുടെ സമൂഹത്തിൽ സംഭവിക്കുന്ന നന്മാ തിന്മ കൾക്ക് നാം  അറിഞ്ഞോ അറിയാതെയോ ഉത്തരവാദികളാണ് !!
നമ്മുടെ ചിന്തകളും വാക്കുകളും പ്രവർത്തികളും  അതിനു ഊർജ്ജം പകരുന്നു . ഒരു പാപിയും ഒരു സുപ്രഭാതത്തിൽ  ചക്രവാളത്തിൽ ഉദയം ചെയ്യുന്നതല്ല .... ഒരു സുപ്രഭാതത്തിൽ  വളര്ന്ന്  പന്തലിക്കയ്ന്നതല്ല , അറിഞ്ഞോ അറിയാതെയോ  നാം മണ്ണ് ഒരുക്കുകയോ വളം ഇടുകയും വെള്ളം ഒഴി യ്ക്കയ്കയും  ചെയുന്നണ്ട് . അതുകൊണ്ടു തന്നെ തിന്മയെ പ്രധിരോധിക്കുന്നതോടെപ്പം തന്നെ  തിന്മയെ സ്വാംശീകരിക്കുന്ന പ്രക്രിയായും നമ്മിൽ  സംജാതമാകണം .
എന്ത് കൊണ്ടാണ് പാപം  ചെയാത്തവൻ  ഗാഗുൽത്താമല കയറിയത് ?
എന്ത് കൊണ്ടാണ് മഹാശിവൻ നിലകണ്ഠനായത് ?
തിന്മയെ നന്മ് കൊണ്ടുള്ള  സ്വാംശീകരണ  പ്രക്രിയയുടേ പ്രഘോഷണം  ആയിരുന്നു അവിടെ സംജാതമായിരുന്നത് .
എന്നും കലങ്ങി മറിഞ്ഞു ഒഴുകുന്ന  പുഴ ദേശവാസികൾക്കു  പേടിസ്വപനം  ആണ് .
തിന്മയെ നന്മ  കൊണ്ട്  സ്വംശീകരിക്യൻ കഴിയാത്ത സമൂഹ  മനസ്സ്  ഒരു ദുരന്തമാണ് !!

സമാധാനപൂർണ്ണമായ ഒരു അതിജീവനത്തിനു സ്വംശീകരണ  പ്രക്രിയ  നാം സ്വായത്തമാക്കേണ്ടതാണ് !!


2017 മാർച്ച് 16, വ്യാഴാഴ്‌ച








ജാതിമത ഭേദമന്യേ നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് കൂടാനുള്ള ഒരിടം ആണ് അസോസിയേഷന്‍.. ജീവിത പ്രാരാബ്ധതകളില്‍ പെട്ട് ഞെരിഞ്ഞ് അമരുന്ന നമ്മുടെ സാമൂഹിക പ്രതിബദ്ധത പുനര്‍ജ്ജനിക്കുന്നത് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ്. കണ്ണിലെ കൃഷ്ണമണി പോലെ, നവജാത ശിശുവിനെ മാറോട് അടക്കിച്ചേര്‍ത്ത് സംരക്ഷിക്കുന്നതു പോലെ അസോസിയേഷന്റെ പരിശുദ്ധതയും പരിപാവനതയും കാത്തുരക്ഷിക്കാന്‍ നാം പ്രതിബദ്ധരാകേണ്ടതാണ്.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും വന്ന മലയാള മക്കളുടെ നന്മ, അവര്‍ ശീലിച്ച സംസ്‌കൃതിയെ, മൂല്യങ്ങളെ മുറുകെപ്പിടിച്ച് മുന്നേറാനുള്ള വെമ്പലാണ്.

ആ സംസ്‌കൃതിയുടെ പുനരാവിഷ്‌കാരമാണ് അസോസിയേഷനുകളിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.  നമ്മുടെ അസോസിയേഷനുകള്‍ തകര്‍ന്നാല്‍, തളര്‍ന്നാല്‍ നാം കടന്നു ചെല്ലാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്, ഭിന്നിപ്പിന്റ്‌യും  മത്സരത്തിന്റയും  സ്‌പർദയുടെയും  അഗാധ  ഗർത്തത്തിലായിരുക്കും ......ആ യാത്ര സ്വന്തം ശവകുടീരത്തിലേക്കുള്ള വിലാപയാത്രയില്‍ മൗനമായി പങ്കുകൊള്ളുന്നതിന് തുല്യമാണ്.
രക്തവും മജ്‌ജയും മാംസവും ഉള്ള സാധരണകാരായ നമ്മുക്ക് തെറ്റുകൾ  മനുഷ്യസഹജം .
തെറ്റുകൾ  പരസ്പരം  തിരിച്ചറിഞ്ഞു, പരസ്പരം ക്ഷമിച്ചു ഒരുമയേടെ മുന്നോട്ട്  പോകുവാൻ  ശ്രമിയ്ക്കുന്നവരെ നാം ഉൾക്കൊള്ളണം ...
ഭിന്നിപ്പിന്റ്‌  അപശബ്‌ദങ്ങളെ നാം  വിഷം പോലെ വർജീക്യണം .പ്രകോപനപരമായ ഒരുവാക്കും നമ്മിൽ നിന്ന് ഉയരാതെരിക്യട്ടേ......
നാമൊന്നാണ് .....ഒരുമയുടെ സംഗീർത്തനങ്ങൾ ആലപിച്ചു കൊണ്ട് നാംഒരുമയോടെ  മുന്നേറും.

2017 ഫെബ്രുവരി 25, ശനിയാഴ്‌ച




മഞ്ഞ് പെയ്ത് ഇറങ്ങുമ്പോള്‍




2016 ഒക്‌ടോബർ 30, ഞായറാഴ്‌ച








ഓര്‍മ്മയില്‍ എന്നെന്നും താലോലിക്കാന്‍ ആഹ്ള്ളദാകരമയാ, ആനന്ദകരമായ ഒരു കലാസന്ധ്യ സമ്മാനിച്ച എല്ലാ കലാകാരന്മാര്‍ക്കും, കലാകാരികള്‍ക്കും അത് നന്നായി Organise ചെയ്ത MAP ന്റെ ഭാരവാഹികള്‍ക്കും ഒരായിരം നന്ദി പറയുന്നു.
നിറമാര്‍ന്ന, നിറവാര്‍ന്ന, ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ഹൃദ്യമായ കലാനുഭവത്തിലൂടെ അനുവാചകരെ ആനയിച്ച ഈ കലാസന്ധ്യ വേറിട്ട അനുഭവമായിരുന്നു. യു.കെ. മലയാളി സമൂഹത്തില്‍ സംഭവിക്കുന്ന ആശാവഹമായ മാറ്റത്തിന്റെ നിറകുടമായിരുന്നു ഈ കലാസന്ധ്യ.
പൗണ്ടിന്റെ തിളക്കത്തില്‍ കണ്ണും, മനവും, ഒരു ദശവര്‍ഷത്തോളം മയങ്ങി പോയെങ്കിലും ഒരു ഞെട്ടലോടെ സ്വത്വം തിരിച്ചറിഞ്ഞ ഒരു ജനതയുടെ ആഹ്ലാദാരവങ്ങളായിരുന്നു കലാസന്ധ്യയില്‍ നിറഞ്ഞു തുളുമ്പിയത്.
ആശാവഹമായ ഒരു സൈക്കോളജിക്കല്‍ മ്യൂട്ടേഷന് നാം അറിയാതെ വിധേയരാവുകയാണെന്ന് തോന്നുന്നു.
ഇത് ഒരു അനിവാര്യമായ പരിണാമമാണ്. ജീവിതത്തിന് പ്രത്യാശ നല്‍കുന്ന പരിണാമം. അതിജീവനത്തിന് കലകള്‍ നല്‍കുന്ന സ്‌നേഹോപഹാരത്തിലൂടെയുള്ള സൗഹാര്‍ദ്ദത്തിന്റെ നൂതന ചക്രവാളം ആണ് നമ്മില്‍ ഉയര്‍ന്നു വരുന്നത്. മതങ്ങള്‍ പപരാജയപ്പെട്ടിടത്തുനിന്ന് അതിരുകള്‍ ഇല്ലാത്ത ഒരുമയുടെ സങ്കീര്‍ത്തനങ്ങള്‍ ആലപിക്കുവാന്‍ കലകള്‍ നമ്മെ ആഹ്വാനം ചെയ്യുന്നു. അതിരുകള്‍ ഇല്ലാത്ത സ്‌നേഹ സൗഹാര്‍ദ്ദങ്ങളുടെ ഒരു കൂട്ടായ്മയായിരുന്നു ഈ കലാസന്ധ്യ വേദിയായത് Portsmouth ന്റെ അതിര്‍ത്തികള്‍ കടന്ന് Southampton, Littlehampton, Chichester, PPetersfield തുടങ്ങി South-en England ലെ കലാകാരന്മാര്‍ MAP ന്റെ നേതൃത്വത്തില്‍ ഒരു വേദിയില്‍ അണിനിരന്നു. Portsmouth University യില്‍ പഠിക്കുന്ന പഞ്ചാബി വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച നൃത്തശില്പം മായ്ക്കുന്ന അതിര്‍വരമ്പുകളുടെ ഉത്തമ ദൃഷ്ടാന്തം.
ജാതി മതഭേദമെന്യേ, രാഷ്ട്രീയ ഭേദമെന്യേ അതിര്‍വരമ്പുകള്‍ ഇല്ലാതെ നാം ഒരുമിക്കുമ്പോള്‍ ഒരുമയുടെ അമൃതധാരയാണ് ഉറവയെടുക്കുന്നത്. 
കലഹപ്രിയരായ മതാനുയായികളും, അവരെ വെല്ലുവിളിച്ച് ശബ്ദ കോലാഹലങ്ങള്‍ സൃഷ്ടിക്കുന്ന ബുദ്ധിജീവികളും വിദ്വേഷത്തെ ബോംബുകളാക്കി പരസ്പരം പോരാടിച്ച് മരിക്കാന്‍ വെമ്പുന്ന രാഷ്ട്രീയ നേതൃത്വവും ഈ ഭൂമണ്ഡലത്തെ പ്രക്ഷുബ്ധവും കൂടുതല്‍ അന്ധകാരം നിറഞ്ഞതുമാക്കി മാറ്റുകയാണ്.
കലങ്ങി മറിഞ്ഞ് പ്രക്ഷുബ്ധമായി പ്രവഹിക്കുന്ന ഒരു നദി അതിന്റെ സ്വത്വം വീണ്ടെടുക്കുന്നത് അതില്‍ വന്ന് ഭവിക്കുന്ന നൂതന നീര്‍ച്ചാലുകളാലാണ്.
അതിരുകള്‍ ഇല്ലാതെ ഒരുമയുടെ സങ്കീര്‍ത്തനങ്ങള്‍ ആലപിക്കുന്ന കലാസന്ധ്യകളാല്‍ ഒരുക്കപ്പെടുന്നത് ചെറു ദീപമാണ്.അന്ധകാരത്തെ ഉച്ഛാടനം ചെയ്യുന്ന  ദീപം. അതിന്റെ പ്രകാശം നമ്മുടെ ഹൃദയങ്ങളെ ദീപ്തമാക്കട്ടെ.

2016 ഒക്‌ടോബർ 6, വ്യാഴാഴ്‌ച

അരുത്‌ കാട്ടാളാ...........അരുത്‌!!!!!