2016 ഒക്‌ടോബർ 30, ഞായറാഴ്‌ച








ഓര്‍മ്മയില്‍ എന്നെന്നും താലോലിക്കാന്‍ ആഹ്ള്ളദാകരമയാ, ആനന്ദകരമായ ഒരു കലാസന്ധ്യ സമ്മാനിച്ച എല്ലാ കലാകാരന്മാര്‍ക്കും, കലാകാരികള്‍ക്കും അത് നന്നായി Organise ചെയ്ത MAP ന്റെ ഭാരവാഹികള്‍ക്കും ഒരായിരം നന്ദി പറയുന്നു.
നിറമാര്‍ന്ന, നിറവാര്‍ന്ന, ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ഹൃദ്യമായ കലാനുഭവത്തിലൂടെ അനുവാചകരെ ആനയിച്ച ഈ കലാസന്ധ്യ വേറിട്ട അനുഭവമായിരുന്നു. യു.കെ. മലയാളി സമൂഹത്തില്‍ സംഭവിക്കുന്ന ആശാവഹമായ മാറ്റത്തിന്റെ നിറകുടമായിരുന്നു ഈ കലാസന്ധ്യ.
പൗണ്ടിന്റെ തിളക്കത്തില്‍ കണ്ണും, മനവും, ഒരു ദശവര്‍ഷത്തോളം മയങ്ങി പോയെങ്കിലും ഒരു ഞെട്ടലോടെ സ്വത്വം തിരിച്ചറിഞ്ഞ ഒരു ജനതയുടെ ആഹ്ലാദാരവങ്ങളായിരുന്നു കലാസന്ധ്യയില്‍ നിറഞ്ഞു തുളുമ്പിയത്.
ആശാവഹമായ ഒരു സൈക്കോളജിക്കല്‍ മ്യൂട്ടേഷന് നാം അറിയാതെ വിധേയരാവുകയാണെന്ന് തോന്നുന്നു.
ഇത് ഒരു അനിവാര്യമായ പരിണാമമാണ്. ജീവിതത്തിന് പ്രത്യാശ നല്‍കുന്ന പരിണാമം. അതിജീവനത്തിന് കലകള്‍ നല്‍കുന്ന സ്‌നേഹോപഹാരത്തിലൂടെയുള്ള സൗഹാര്‍ദ്ദത്തിന്റെ നൂതന ചക്രവാളം ആണ് നമ്മില്‍ ഉയര്‍ന്നു വരുന്നത്. മതങ്ങള്‍ പപരാജയപ്പെട്ടിടത്തുനിന്ന് അതിരുകള്‍ ഇല്ലാത്ത ഒരുമയുടെ സങ്കീര്‍ത്തനങ്ങള്‍ ആലപിക്കുവാന്‍ കലകള്‍ നമ്മെ ആഹ്വാനം ചെയ്യുന്നു. അതിരുകള്‍ ഇല്ലാത്ത സ്‌നേഹ സൗഹാര്‍ദ്ദങ്ങളുടെ ഒരു കൂട്ടായ്മയായിരുന്നു ഈ കലാസന്ധ്യ വേദിയായത് Portsmouth ന്റെ അതിര്‍ത്തികള്‍ കടന്ന് Southampton, Littlehampton, Chichester, PPetersfield തുടങ്ങി South-en England ലെ കലാകാരന്മാര്‍ MAP ന്റെ നേതൃത്വത്തില്‍ ഒരു വേദിയില്‍ അണിനിരന്നു. Portsmouth University യില്‍ പഠിക്കുന്ന പഞ്ചാബി വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച നൃത്തശില്പം മായ്ക്കുന്ന അതിര്‍വരമ്പുകളുടെ ഉത്തമ ദൃഷ്ടാന്തം.
ജാതി മതഭേദമെന്യേ, രാഷ്ട്രീയ ഭേദമെന്യേ അതിര്‍വരമ്പുകള്‍ ഇല്ലാതെ നാം ഒരുമിക്കുമ്പോള്‍ ഒരുമയുടെ അമൃതധാരയാണ് ഉറവയെടുക്കുന്നത്. 
കലഹപ്രിയരായ മതാനുയായികളും, അവരെ വെല്ലുവിളിച്ച് ശബ്ദ കോലാഹലങ്ങള്‍ സൃഷ്ടിക്കുന്ന ബുദ്ധിജീവികളും വിദ്വേഷത്തെ ബോംബുകളാക്കി പരസ്പരം പോരാടിച്ച് മരിക്കാന്‍ വെമ്പുന്ന രാഷ്ട്രീയ നേതൃത്വവും ഈ ഭൂമണ്ഡലത്തെ പ്രക്ഷുബ്ധവും കൂടുതല്‍ അന്ധകാരം നിറഞ്ഞതുമാക്കി മാറ്റുകയാണ്.
കലങ്ങി മറിഞ്ഞ് പ്രക്ഷുബ്ധമായി പ്രവഹിക്കുന്ന ഒരു നദി അതിന്റെ സ്വത്വം വീണ്ടെടുക്കുന്നത് അതില്‍ വന്ന് ഭവിക്കുന്ന നൂതന നീര്‍ച്ചാലുകളാലാണ്.
അതിരുകള്‍ ഇല്ലാതെ ഒരുമയുടെ സങ്കീര്‍ത്തനങ്ങള്‍ ആലപിക്കുന്ന കലാസന്ധ്യകളാല്‍ ഒരുക്കപ്പെടുന്നത് ചെറു ദീപമാണ്.അന്ധകാരത്തെ ഉച്ഛാടനം ചെയ്യുന്ന  ദീപം. അതിന്റെ പ്രകാശം നമ്മുടെ ഹൃദയങ്ങളെ ദീപ്തമാക്കട്ടെ.

2016 ഒക്‌ടോബർ 6, വ്യാഴാഴ്‌ച

അരുത്‌ കാട്ടാളാ...........അരുത്‌!!!!!








2016 ഒക്‌ടോബർ 5, ബുധനാഴ്‌ച
















മഞ്ഞ് പെയ്ത് ഇറങ്ങുമ്പോള്‍










2016 മേയ് 22, ഞായറാഴ്‌ച


                                                         

ഒരു കുഞ്ഞ് കരയുന്നു........









ഒരു കുഞ്ഞ് കരയുന്നു,
ഒരല്പം സാന്ത്വനത്തിനായി
ഒരിറ്റ് സ്നേഹത്തിനായി
ഒരു താരാട്ട് പാട്ടിനായി
മാതൃവാത്സല്യത്തിന്റെ സുരക്ഷിതത്തില്‍ അഭയം തേടാനായി
ഒരു കുഞ്ഞ് വീണ്ടും വീണ്ടും തേങ്ങി തേങ്ങി കരയുന്നു.........

ഇരുളിന്റെ മറവിലിരുന്ന് സംഘടനയുടെ നേര്‍ക്ക് പാരയുടെ ശരവര്‍ഷങ്ങള്‍ വര്‍ഷിക്കുന്ന പേരറിയാത്ത നാടറിയാത്ത വീടറിയാത്ത അജ്ഞാതനായ ഒരു സുഹൃത്തിനെപ്പറ്റികേട്ടപ്പോള്‍ തോന്നിയ വരികളാണ് മുകളില്‍ എഴുതിയത്..
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് നമ്മുടെ സംഘടന സസന്തോഷം ദേശീയ സംഘടനയുടെ കായിക മത്സരങ്ങള്‍ക്ക് വേദിയൊരുക്കി. Southern England ന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന എല്ലാവര്‍ക്കുമായി നാടന്‍ ഭക്ഷണവിഭവങ്ങള്‍ നല്‍കാന്‍ നാമെല്ലാം വളരെ ഉത്സാഹത്തോടെ തയ്യാറെടുക്കുകയായിരുന്നു. അന്നാദ്യമായാണ് അജ്ഞാതന്റെ പാര സംഘടനയുടെ നെറുകയില്‍ പതിച്ചത്.
നിയമങ്ങള്‍ നിയമങ്ങളുടെ രക്ഷയ്ക്ക് വേണ്ടിയല്ലാ, പ്രത്യുത മനുഷ്യനന്മയ്ക്കാണെന്നുള്ള സാമാന്യ തത്വത്തെ താങ്കള്‍ അവഗണിച്ച് ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി അധികാരികളുടെ ശ്രദ്ധയില്‍പെടുത്തി വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുക എന്ന സംഘടനയുടെ സദുദ്ദേശപരമായ നടപടികളെ താങ്കള്‍ തകിടം മറിച്ചു. പക്ഷേ സംഘടനാ നേതാക്കളുടെ സമയോചിതമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് താങ്കളുടെ പാര ഉദ്ദിഷ്ടകാര്യപ്രാപ്തി നേടാതെ ശൂന്യതയില്‍ വിലയം പ്രാപിച്ചു. അതിന്റെ അതിതീവ്രമായ ഇച്ഛാഭംഗത്തില്‍ നിന്നായിരിക്യം താങ്കള്‍ ഇരുളിന്റെ മറവിലിരുന്ന് ശരവര്‍ഷങ്ങള്‍ തുടങ്ങി.
സമൂഹത്തിന്റെ പൊതുവായ ചില പ്രവര്‍ത്തനങ്ങളോട് നീരസം തോന്നിയാല്‍ വിമര്‍ശിക്കാം, തെറ്റുകള്‍ ചൂണ്ടിക്കാട്ടാം, നല്ല മാതൃകകളെപ്പറ്റി താങ്കള്‍ക്ക് പറഞ്ഞ് കൊടുക്കാം അല്ലെങ്കില്‍ മാറി നില്‍ക്കാം. പക്ഷേ ഇരുളിന്റെ മറവിലിരുന്ന് പാരപണിയുന്നത് പിതൃശൂന്യമായ പ്രവര്‍ത്തിയാണെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
എനിക്ക് ആ അഭിപ്രായമില്ല.
മനോവിശകലനത്തില്‍ താല്പര്യമുള്ളവര്‍ പറയുന്നു. സ്വയം മഹത്വവല്‍ക്കരിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് തനിക്ക് ചുറ്റും ഉള്ള സമൂഹം താന്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ലെന്ന് തോന്നിയാല്‍ ഒരുതരം ചിത്തഭ്രമം ഉണ്ടാവുകയും അതില്‍ നിന്ന് ഇത്തരത്തിലുള്ള ഒറ്റയാന്‍ കുത്സിത പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പറയുന്നു.
എനിക്ക് ആ അഭിപ്രായമില്ല.
ചില പക്വമതികള്‍ പറയുന്നു. ഇത് ഒരു തരം ബാലചാപല്യമാണ് Just ignore it.

എല്ലാവരുടെയും നിസ്വാര്‍ത്ഥമായ ഫലേച്ഛയില്ലാത്ത പ്രവര്‍ത്തികളുടെ ഫലമായാണ് നമ്മുടെ അസോസിയേഷന്‍ ഈ നിലയില്‍ എത്തിയത്.
ഒറ്റയാന്‍ യുദ്ധങ്ങളിലൂടെ താങ്കള്‍ അതിന്റെ തേജസ് നഷ്ടപ്പെടുത്താന്‍ ശ്രമിക്കരുത്.
ഒരുപക്ഷേ താങ്കള്‍ ഒരു പുലിയാണെന്നു സ്വയം തോന്നിയാക്കാം. ഒരു പുലിയായിതന്നെ മറ്റുള്ളവര്‍ അംഗീകരിക്കണമെന്ന് താങ്കള്‍ ഉള്ളാലെ ആഗ്രഹിക്കുന്നുണ്ടാവും. പ്രൗഡത പ്രദര്‍ശിപ്പിച്ചല്ല സ്‌നേഹം ആദരവും നേടേണ്ടത്. നമ്മെ എത്രപേര്‍ സ്‌നേഹിക്കുന്നു എന്നതില്‍ ആശ്രയിച്ചല്ല ജീവിത മഹത്വം കുടികൊള്ളുന്നത്. എത്രപേരെ നമുക്കു സ്‌നേഹിക്കാന്‍ കഴിയും എന്നതിനെ ആശ്രയിച്ചാണ് ജീവിത മഹത്വം കുടുകൊള്ളുന്നത്.
 സ്വയം ഒരു പുലിയായി കരുതുന്ന താങ്കള്‍ക്ക് ഇതു വായിക്കാനുള്ള ക്ഷമ ഉണ്ടാകില്ല. ക്ഷമ ഉണ്ടായാല്‍ തന്നെ എന്നോടുള്ള പുച്ഛഭാവങ്ങള്ളാല്‍ താങ്കള്‍ എരിപൊരികുള്ളുകയാകാം.
ഇതിനെല്ലാം പ്രതിവിധി ഒന്നേ ഉള്ളു സ്‌നേഹിതാ....
നന്നായി ഉറങ്ങു.. നന്നായി വിശ്രമിക്കുക... ലീവ് എടുത്ത് അമ്മയുടെ  അടുത്തുപോവുക... അമ്മയുടെ മടിത്തട്ടില്‍ തലചായ്ച്ച് ഒന്ന് പൊട്ടിക്കരയുക. അപ്പോള്‍ മാതൃ വാത്സല്യത്തോടെ അമ്മ നെറുകയില്‍ തലോടും.
ആ നിമിഷം നിങ്ങള്‍ക്ക് ആത്മജ്ഞാനം ഉണ്ടാകാം. നിങ്ങള്‍ പുലിയല്ല എന്ന് നിങ്ങള്‍ തിരിച്ചറിയും. കേവലം ഒരു സാധാരണ മനുഷ്യന്‍ ്മാത്രമാണ് നിങ്ങള്‍ എന്നും സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന കേവലം ഒരു മനുഷ്യന്‍.. സമൂഹം അംഗീകരിക്കുന്ന മാര്‍ഗ്ഗങ്ങളിലൂടെ അത് നേടാന്‍ മാതൃസ്‌നേഹം വഴിയും വെളിച്ചവുമായിതീരട്ടെ എന്ന് ആശിക്കുന്നു.
വിദ്വേഷവും പ്രൗഡതയും സ്വയം പുകഴ്ത്തലുകളും മൂലധനമായി മുന്നേറുന്ന താങ്കളെപ്പോലുള്ള ഒറ്റയാനകളോടുള്ള അളവറ്റ സ്‌നേഹത്തില്‍ നിന്നാണ് ഈ കുറിപ്പ് എഴുതുന്നത്.

താങ്കളെ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്...
ഞങ്ങളെ താങ്കള്‍ക്കും.... നാം ഒന്നല്ലേ പ്രിയ സ്‌നേഹിതാ....

2016 ഏപ്രിൽ 21, വ്യാഴാഴ്‌ച

                                             


ഒരുമയുടെ സങ്കീര്‍ത്തനം






ജൂണ്‍ 23, യു.കെയും യൂറോപ്പിനെയും ലോകരാഷ്ട്രങ്ങളെയും സംബന്ധിച്ച്
വിധിനിര്‍ണ്ണായക ദിനം. ആ വിധിദിനത്തില്‍ തീരുമാനിക്കപ്പെടുന്ന, യുകെ.
യൂറോപ്പിയന്‍ യൂണിയനില്‍ തുടരണമോ അല്ലെങ്കില്‍ പുറത്തു പോകണമോ എന്ന്. വിധി
എന്തായാലും അത് ഒരു ചരിത്ര സംഭവമായിരിക്കും.  അതിന്റെ അലയൊലികള്‍
യൂറോപ്പതിര്‍ത്തിയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ലോകം മുഴുവന്‍
വ്യാപിക്കും.
വാര്‍ത്താ മാധ്യമങ്ങളില്‍ ഇന്ന് നിറഞ്ഞു നില്‍ക്കുന്നത് പ്രശസ്തരും
പ്രമുഖരുമായവരുടെ വാദ പ്രദിവാദങ്ങളാണ്. എല്ലാ ചര്‍ച്ചകളും
കറങ്ങിത്തിരിയുന്നത് ചില ലാഭ നഷ്ടങ്ങളുടെ കണക്കുകളിലേക്കാണ്.
യൂറോ സോണില്‍ തുടര്‍ന്നാല്‍ ഉണ്ടാകുന്ന ലാഭനഷ്ടങ്ങള്‍, അതിനു
പുറത്തുപോയാല്‍ സംഭവിക്കാവുന്ന ലാഭനഷ്ടങ്ങള്‍........
കേവലം ലാഭനഷ്ടങ്ങളുടെ കണക്കുകളില്‍ മാത്രമാണ് ഭൂവാസികള്‍ ജീവിതം പടുത്ത്
ഉയര്‍ത്തിയതെങ്കില്‍ ഈ ഭൂമണ്ഡലം എന്നേ വെണ്ണീര്‍ ആകുമായിരുന്നു.
ലാഭനഷ്ടങ്ങളെക്കാള്‍ അതീതമായ ചില ശാശ്വത മൂല്യങ്ങള്‍ ഉണ്ട്. ഈ ശാശ്വത
മൂല്യങ്ങള്‍ രൂപപ്പെടുന്നത് നിത്യവും അവിരാമമായ ചില അമൂര്‍ത്ത പ്രേരണകളും
അഭിവാഞ്ചകളിലും ഊന്നിയാണ്.
ലാഭനഷ്ടങ്ങളെക്കാള്‍ അതീതമായ ഒരു തലത്തേപ്പറ്റി ചിന്തിക്കാനുള്ള പ്രാപ്തി
നമുക്ക് നഷ്ടപ്പെടുന്നത് തികച്ചും ഭീകരമായ അവസ്ഥീവിശേഷം സ്ംജാതമാകും.
ആധുനിക വാര്‍ത്താ വിനിമയ സാങ്കേതിക വിദ്യയുടെ വിസ്‌ഫോടനാത്മകമായ
വളര്‍ച്ചുടെ ഫലമായി ലോകം ഇന്ന് ഒരു ഗ്രാമ മായി മാറുന്നു അവസ്ഥയില്‍ നമുക്ക്
ചുറ്റും മതിലുകള്‍ പണിയാന്‍ വെമ്പുന്നത് കാലത്തിന്റെ മാറ്റം
ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുകൊണ്ടാണ്.
ഉപാധികള്‍ ഇല്ലാത്ത സൗഹാര്‍ദ്ദ സഹകരണങ്ങളിലൂടെ മാത്രമേ മാനവരാശിക്ക് ഇനി
മുന്നോട്ട് പോകുവാന്‍ കഴിയൂ. കാലത്തിന്റെ അനിവാര്യമായ, അവിരാമമായ ഈ പരിണാമ
പ്രയാണത്തെ നാം പ്രതിരോധിക്കരുത്. അപ്പോള്‍ സ്വാഭാവികമായും എല്ലാ നദികളും
സമുദ്രത്തില്‍ പതിക്കുന്നതുപോലെ വരും കാലങ്ങളില്‍ എല്ലാ ജനപഥങ്ങളും
കൈകോര്‍ത്ത് പിടിച്ച് ഒരുമയുടെ സങ്കീര്‍ത്തനങ്ങള്‍ ആലപിക്കും.